ഒരു ബംഗാളി ഞമ്മളെ കടയിൽ വന്ന് ചോദിച്ചതാ ഈസ് റ്റോ പോപ്പി.
നല്ല തിരക്കുള്ള സമയമായതിനാൽ ഇപ്പൊ തരാമെന്ന് ഞാൻ പറഞ്ഞു. സംഗതി എന്താണെന്ന് മനസ്സിലാവണ്ടെ.
എന്റെ ബുദ്ധിമുട്ട് കണ്ടിട്ടാവണം ബംഗാളി തന്നെ ഈസ്റ്റോ പോപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ബംഗാളിയോട് തലങ്ങും വിലങ്ങും തിരിച്ചും മറിച്ചും ചോദിച്ചിട്ടും മനസ്സിലാവണ്ടെ ഈസ് റ്റോ പോപ്പി. പത്ത് മിനിറ്റിലധികം സമയം ബംഗാളി തിരഞ്ഞിട്ടും ഈസ് റ്റോ പോപ്പി കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ ബംഗാളി സ്ഥലം വിട്ടു. കടയിൽ വരുന്ന ബംഗ്ല ഭാഷ അറിയുന്നവരോടൊക്കെ ഈസ് റ്റോ പോപ്പി അറിയുമോന്ന് ചോദിച്ചു. ഈസ്റ്റേൺ കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം തിരിച്ചും മറിച്ചും പരിശോധിച്ചു..
ഞാനും രണ്ട് സഹായികളും തിരഞ്ഞു തളർന്നു.
സംഗതി ഇവിടെയുണ്ടെന്നും മറ്റൊരു ബംഗാളി ഇവിടെ നിന്ന് വാങ്ങിയിട്ടുണ്ടെന്നും ബംഗാളിയുടെ സംസാരത്തിൽ നിന്ന് മനസ്സിലായിരുന്നു. പക്ഷേ ഈസ് റ്റോ പോപ്പി മാത്രം മനസ്സിലായില്ല.
തിരഞ്ഞു തിരഞ്ഞു മടുത്ത് ഒരു മൂലയ്ക്കിരുന്നപ്പോഴാണ് വിറളി പിടിച്ചു കൊണ്ട് ബംഗാളി പാഞ്ഞു വരുന്നത് കണ്ടത്. ബംഗാളിയുടെ കൈവശമുള്ള ഈ സ്റ്റോ പോപ്പിയിലേക്ക് ആകാംക്ഷയോടെ നോക്കിയ ഞങ്ങൾ തലയിൽ കൈവച്ചിരുന്നു പോയി സൂർത്തുക്കളെ..
സ്റ്റൗ പിന്നിനായിരുന്നു ഈ പഹയൻ ഈസ് റ്റോ പോപ്പി എന്ന് പറഞ്ഞിരുന്നത്. ഒരു രൂപക്ക് വേണ്ടി വിലപ്പെട്ട ഒരു മണിക്കൂർ പണിയെടുക്കേണ്ടി വന്ന ഹതഭാഗ്യനായ കച്ചവടക്കാരനാണ് ഞാൻ സുഹൃത്തുക്കളെ…..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഹുസൈൻ എം കെ