Author: Hussain MK

എട്ടിലെ പൊട്ടൻ ഞാൻ തന്നെ. എന്റെ കുടുംബക്കാരും അയൽവാസികളും നാട്ടുകാരും എല്ലാവരും കൂടി എനിക്കിട്ടപേരാ. ഞങ്ങൾ എട്ടു മക്കളിൽ പൊട്ടൻ ഞാനാണത്രെ. എന്റെ ജ്യേഷ്ഠൻമാർ മൂന്നു പേർ ഗൾഫില് പോയി പണമുണ്ടാക്കി. താഴെ രണ്ടനിയന്മാര് ഭയങ്കര പഠിപ്പിസ്റ്റുകള്. ഞാൻ മാത്രം തോട്ടത്തിലെ വെറ്റിലയും നുളളി ചായ്ച്ച് കെട്ടാക്കി മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആദ്യം പിതാവിൻ്റെ സഹായിയായി. പിന്നെ സ്വന്തമായി. അങ്ങനെ ഞാനൊരു വെറ്റില കൃഷിക്കാരനായി. ജ്യേഷ്ഠന്മാരെ പോലെ സമ്പാദിക്കാനും അനിയന്മാരെ പോലെ പഠിക്കാനും കഴിവില്ലാത്ത ഒരാളാണ് ഞാൻ എന്ന് കരുതിയാണ് എല്ലാവരും എന്നെ പൊട്ടൻ എന്ന് വിളിക്കുന്നത്. പരിചയപ്പെടലൊക്കെ കഴിഞ്ഞല്ലൊ, ഇനി കാര്യത്തിലേക്ക് കടക്കാം. എളാപ്പാൻ്റെ മകളുണ്ട് ഒരു കുട്ടി ഡോക്ടറ്. അവളെനിക്കൊരു പെൺ കാര്യം കൊണ്ടു വന്നിട്ടുണ്ട്. ഞാൻ പോയി കണ്ടു. ഇഷ്ടപ്പെട്ടു. വീട്ടുകാരും പരസ്പരം കണ്ടിഷ്ടപ്പെട്ടു. അങ്ങിനെ കാര്യം ശരിയായി. പക്ഷേ ഒരു കാര്യമുള്ളത് ജ്യേഷ്ടൻമാർക്ക് കിട്ടിയ പോലെ, പെങ്ങൻമാർക്ക് കൊടുത്ത പോലെ ആഭരണങ്ങളൊന്നും അവൾക്ക് പറഞ്ഞിട്ടില്ലാ എന്നതാണ്.…

Read More

പച്ചക്കറികൾക്കുണ്ടായ വില വർദ്ധനവ് മൂലം അടുക്കളയിലെ ഭാര്യയുടെ സമയം ഗണ്യമായി കുറഞ്ഞതായി കഥാകൃത്ത് മനസ്സിലാക്കി. ഇഷ്ടഭോജനമായ സാമ്പാർ ഇതിനിടയ്ക്ക് ഒരു കല്യാണസദ്യയിൽ നിന്ന് മാത്രമാണ് ലഭിച്ചത്. സാമ്പാറിനോടുള്ള താൽപര്യം മദ്യത്തിനോടുള്ള താൽപര്യം പോലെ ഒരു ലഹരിയായ് തന്നിൽ വളർന്നത് എപ്പോഴാണെന്നത് കഥാകൃത്തിന്റെ ചിന്തക്ക് കാരണമായി. പച്ചക്കറികൾക്ക് വില കൂടിയതാണ് അടുക്കളയിൽ മുരിങ്ങ ഇലയുടെയും ചക്കക്കുരുവിന്റെയും സാന്നിദ്ധ്യം ശക്തമാക്കിയത്. സാമ്പാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് വിശപ്പ് അനുഭവപ്പെടുകയും വായിൽ വെള്ളം നിറയുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നത് കഥാകൃത്തിന് ഏറെ ചിന്തിക്കേണ്ടി വന്നില്ല.. ഒരാഴ്ച രുചിയുടെ പാത്രങ്ങൾ തന്റെ മുമ്പിൽ കാലിയായി കിടന്നത് ഒരു നഷ്ടബോധത്തോടെയാണ് കഥാകൃത്ത് ഓർത്തത്. എന്തുകൊണ്ട് സാമ്പാർ? എന്ന ചോദ്യത്തിന് ഉത്തരം തേടി മാത്രമല്ല, സാമ്പാർ എന്ന അഭിലാഷത്തെ പുൽകാൻ കൂടിയാണ് കഥാകൃത്ത് കവലയിലേക്ക് തിരിച്ചത്. ഇഡ്ഡലിയും സാമ്പാറും കഴിച്ച് നിർവൃതി പൂണ്ടെങ്കിലും എന്തുകൊണ്ട് സാമ്പാർ എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല. ‘എന്തുകൊണ്ട് സാമ്പാർ ‘ എന്നതിനെ ‘സാമ്പാർ എന്തുകൊണ്ട്’ എന്ന്…

Read More

അമ്മാമൻ – കഥാകൃത്തിൻ്റെ ലോകം ( കഥ മൂന്ന് ) അയൽവാസി രമേശൻ തന്ന പുസ്തകങ്ങളിൽ അധിക ദിവസം സായൂജ്യമടയാൻ കഥാകൃത്തിൻ്റെ ക്ഷമ അനുവദിച്ചില്ല. ഹൃദയത്തിൻ്റെ അന്തരാളങ്ങളിൽ ചേക്കേറി കൂടുകൂട്ടിക്കിടക്കുന്ന സമ്പൽ സമൃദ്ധമായ സാഹിത്യം വഴിഞ്ഞൊഴുകാൻ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ വഴിഞ്ഞൊഴുകിയാൽ ഓടയിലെ വെള്ളം കണ്ട പോലെ ആളുകൾ മൂക്കുപൊത്തി പോകുന്നതാണ് തൻ്റെ വലിയൊരു പരാജയം. നിരന്തരമായി തുടരുന്ന ആ പരാജയങ്ങളെ മറികടക്കാൻ താൻ പലവുരു ശ്രമിച്ചെങ്കിലും എല്ലാം വെള്ളത്തിലെഴുതിയ പോലെ മാഞ്ഞു പോകുന്ന ഒരവസ്ഥയാണല്ലൊ സംജാതമാകുന്നത്. ഇതിനൊരു പരിഹാരം കാണണം. പരിഹാരം കണ്ടേ മതിയാകൂ. എന്ത് പരിഹാരം കാണും? എങ്ങിനെ കാണും? ചിന്തിച്ച് ചിന്തിച്ച് തല പുണ്ണായ കഥാകൃത്തിൻ്റെ കട്ടൻ ചായ തണുത്ത് പോയതൊന്നും അറിഞ്ഞില്ല. അതിലേക്ക് ഉറുമ്പുകൾ വരിയിട്ടെത്തി ചാടിക്കുളിക്കാൻ തുടങ്ങിയതും കഥാകൃത്ത് അറിഞ്ഞില്ല. എറെ നേരത്തെ ചിന്തയെത്തുടർന്ന് പുകഞ്ഞുകൊണ്ടിരുന്ന കഥാകൃത്തിൻ്റെ തലയിൽ ഒന്നും ഉദിക്കാതിരുന്ന നിരാശയിൽ ഗ്ലാസിൽ അവശേഷിക്കുന്ന ചായയും അകത്താക്കാനുള്ള ശ്രമം ഉറുമ്പുകളുടെ സംഹാര…

Read More

“തൽക്കാലം വിട”   കഥാകൃത്ത് ചിന്താ നിമഗ്നനായിരുന്നു. നേരത്തേയെണീറ്റ് എഫ് ബി തുറന്നെങ്കിലും കാര്യമായ പ്രതികരണം കിട്ടാതെ അനാഥമായിക്കിടക്കുന്ന തന്റെ സൃഷ്ടികൾ, തന്നെ നിരാശയുടെ കയത്തിലേക്കാണ് തള്ളിയിടുന്നത്.   എന്തുകൊണ്ട് ഈ ലൈക്കില്ലാ പ്രതിഭാസം തനിക്കു മാത്രം സംഭവിക്കുന്നത് എന്നത് എത്ര ചിന്തിച്ചിട്ടും കഥാകൃത്തിന് മനസ്സിലാകുന്നില്ല. തൻ്റെ രചനകൾക്കൊപ്പമെത്താത്ത പല സൃഷ്ടികൾക്കും വിജയത്തിന് മേൽ വിജയം ലഭിക്കുമ്പോൾ താൻ മാത്രം ആകാശത്ത് നിലാവ് നോക്കി നടക്കുന്നു.   ‘ഹൊ! ചിന്തിച്ചിരിക്കാൻ സമയമില്ല. ലൈക്ക് കിട്ടാത്തത് ഒരു കുറവായി ഗ്രൂപ്പംഗങ്ങൾ അറിയാതിരിക്കാൻ അടുത്തത് ഉടൻ പോസ്റ്റുക തന്നെ. പക്ഷേ, എന്തെഴുതും?. തൻ്റെ അവസാനത്തെ പോസ്റ്റ് തന്നെ ചെറിയൊരു മോഷണമാണല്ലൊ?. ആശയ ദാരിദ്ര്യം തന്നെ വല്ലാതെ പിടികൂടിയിരിക്കുന്നു. അംഗീകരിക്കാൻ കഴിയില്ല, തന്നിൽ ഒന്നും ഇല്ലാ എന്നത് തനിക്കംഗീകരിക്കാൻ കഴിയില്ല. കഥാകൃത്ത് ചാടിയെണീറ്റു. വീട്ടിൽ നിന്നും പുറത്തിറങ്ങി നേരെ അങ്ങാടി ലക്ഷ്യമാക്കി നടന്നു. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല.   കുറച്ച് ദൂരം ചെന്നപ്പോഴാണ് മാസ്ക്ക് എടുത്തിട്ടില്ലാ…

Read More

കുഞ്ഞാപ്പുവിന് ക്രിക്കറ്റ് കളിക്കാൻ അതിയായ ആഗ്രഹം. അൻപതിലധികം വയസ്സായെങ്കിലും മോഹങ്ങൾക്ക് വയസ്സില്ലാ എന്ന് പണ്ടാരോ പറഞ്ഞു വച്ചിട്ടുണ്ടല്ലൊ. വയസ്സ് കൂടുന്തോറും അവരുടെ കുട്ടിക്കാലത്തേക്ക് അവർ തിരിച്ചു പോയിക്കൊണ്ടിരിക്കും. പക്ഷെ കുഞ്ഞാപ്പുവിന്റെ കാര്യത്തിൽ ഇത് നേരത്തേയായോ എന്നാണ് എല്ലാവർക്കും സംശയം. ക്രിക്കറ്റ് കളിക്കുന്ന സ്ഥലം ഞമ്മളെ ബീക്കുട്ടി താത്താന്റെ വൻമതിലിന്റെ വടക്കേ ഭാഗത്തെ ഒഴിഞ്ഞ പറമ്പാണ്. വൻ മതിലിന്റെ ഉള്ളിലുള്ള ബീക്കുട്ടിത്താത്താന്റെ അടുക്കളത്തോട്ടം ഭക്ഷ്യ വിഭവങ്ങളാൽ സമ്പന്നമാണ്. ആടുകളുടേയും കോഴികളുടെയും ശല്യം ഒഴിവാക്കാനാണ് മതിൽ ഉയർത്തിക്കെട്ടിയത്. അങ്ങിനെയാണ് കുഞ്ഞാപ്പു അടക്കമുള്ള നാട്ടുകാർ ബീക്കുട്ടിത്താത്താന്റെ വൻമതിൽ എന്ന് പേരിട്ടത്. ബാറ്റും കൈയിലെടുത്ത് കളിക്കാനിറങ്ങിയ കുഞ്ഞാപ്പുവിനെ കണ്ട് നാട്ടുകാർ പറഞ്ഞു. “ഈ പഹന്റെ കുട്ടിക്കളി ഇപ്പോഴും മാറീലെ” എന്ന്. എന്നാൽ ബീക്കുട്ടിത്താത്ത മാത്രം ഇത് കുട്ടിക്കളിയല്ല എന്ന് മനസ്സിലാക്കിയിരുന്നു.കാരണം മുമ്പ് ബീക്കുട്ടിത്താത്താന്റെ അടുക്കളത്തോട്ടത്തിലെ രണ്ട് വാഴക്കുലകൾ കാണാതായിരുന്നു. അതിന്റെ പിന്നിൽ കുഞ്ഞാപ്പുവാണെന്നാണ് ബീക്കുട്ടിത്താത്താന്റെ ബലമായ സംശയം. ചെറിയ ചെറിയ മോഷണങ്ങൾ ഒരു കല പോലെ ആസ്വദിക്കുന്ന…

Read More

കഥ ബീരാങ്ക പറയട്ടെ “ഓടിക്കോ കാക്കയുണ്ട് പിന്നാലെ” (ബീരാങ്കാന്റെ സാഹിത്യനിരൂപണം. ഭാഗം രണ്ട് ) ബീരാങ്കാൻ്റെ ഭാര്യ ചൂല് കൊണ്ടോടിച്ചതിന് ശേഷം ബീരാങ്ക കുറേ കാലം എന്നെ മാറി നടന്നിരുന്നു. എത്ര കാലമാ മാറി നടക്കുക. പിടികൂടി ഒരൂസം അങ്ങാടീല് വച്ച്. ഞമ്മക്ക് ലൈക്കും കമ്മൻറും കിട്ടാനുള്ള ഐഡിയ മൂപ്പരെ അടുത്തുണ്ടെന്നുള്ളത് അയമു കാക്കാൻ്റെ റേഡിയോ പോലെ ഒരു യാഥാർത്ഥ്യം തന്നെയാണ്. അതിനായി ഞാൻ ബീരാങ്കാനെ ചായക്കടയിലേക്ക് ക്ഷണിച്ചു. ചായക്കടയിലേക്ക് ക്ഷണിച്ചെങ്കിലും ചായക്കടയിൽ ഒന്നും ഉണ്ടാകരുതേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. ചോദിക്കാതെ തന്നെ ബീരാങ്ക പറയാൻ തുടങ്ങി. ലൈക്ക് കിട്ടാനും കമൻ്റ് കിട്ടാനും കുടുംബ കഥകൾക്ക് പ്രാധാന്യം കൊടുക്കണം. കുടുംബകഥ എന്നാൽ, വൈകുന്നേരത്തെ ചായക്കടിക്ക് വേണ്ടി അമ്മായി അമ്മ ഒരു വാഴയില വെട്ടുന്നു. വാഴയില വെട്ടിയതിന് ശേഷം കത്തി അലക്കു കല്ലിൽ മറന്നു വയ്ക്കുന്നു. പിറ്റേ ദിവസം രാവിലെ കറി ഉണ്ടാക്കാൻ നേരം അമ്മായി അമ്മ കത്തി തിരയുന്നു. കത്തികാണുന്നില്ല. അമ്മായി…

Read More

വിവാഹദല്ലാളായിരുന്ന ബീരാങ്ക, എഴുത്ത്കാരൻ ബീരാൻ ആയി മാറിയതിന്റെ ഗുട്ടൻസ് ഒന്നു പിടികിട്ടണം. അത് മാത്രല്ല, ഞാൻ വാളിലിടണ പോസ്റ്റിന് ഏറിപ്പോയാ മുപ്പത് ലൈക്ക്. ബീരാങ്കാന്റെ പോസ്റ്റിന് അഞ്ഞൂറ് ലൈക്ക്. മുമ്പ് ബീരാങ്ക ഇട്ട “മുടിയും കൊടുത്ത്, കായും കൊടുത്ത് തലയിൽ രണ്ടിടിയും വാങ്ങി ” എന്ന മുടി കളഞ്ഞ പോസ്റ്റിന് ആയിരത്തി അഞ്ഞൂറാ ലൈക്ക്. “ചായ നാട്ടാർക്ക്, കായി അയമൂന്, ചായച്ചണ്ടി മാത്രം പൊരക്കാർക്ക്” എന്ന പോസ്റ്റിന് രണ്ടായിരമാ ലൈക്ക്. ഈ കാക്ക എങ്ങനെയാ ഇതൊക്കെ ഒപ്പിക്കുന്നെ എന്നാലോയിച്ചപ്പഴാ ബീരാങ്കാനെ നേരിട്ട് കാണാൻ തീരുമാനിച്ചെ. ഞമ്മക്കും വേണ്ടെ ലൈക്കും കമന്റും. നമ്മളെ ഈ ലൊട്ട്ലൊടു എഴുത്തൊന്നും ആളുകൾക്ക് പറ്റണില്ലന്നെ. പണ്ടൊരു പെമ്പെറന്നോള് ഒരു പോസ്റ്റിട്ടു. “കീഴ് വായു സമ്മർദ്ദം. ആശയങ്ങൾ എല്ലാം ബന്ധനത്തിലാണ്” എന്ന്. ഈ നാറ്റക്കേസിന് അയ്യായിരമാ ലൈക്ക്.. എന്താല്ലെ? അങ്ങനെ നടന്ന് ഞമ്മള് ബീരാങ്കാന്റെ വീട്ടിലെത്തി. അപ്പൊ ബീരാങ്ക പശുവിനെ കറക്കുകയാ. ഞാൻ വളരെ പതുക്കെയാ വിളിച്ചത് “ബീരാങ്കാ”ന്ന് പക്ഷേ…

Read More

വൈകുന്നേരം അങ്ങാടിയിലേക്ക് ഇറങ്ങുന്നതിന് മുമ്പായി ഒരു ചായ കുടിയുണ്ട്. ചായക്ക് കടിയായി അരിപ്പൊടി വറുത്തുണ്ടാക്കിയ ഒരു ടേസ്റ്റിയായിരുന്നു അന്നുണ്ടായിരുന്നത്. ഭാര്യ ചായയും ടേസ്റ്റിയും കൊണ്ടുവന്ന സമയത്ത് തന്നെയാണ് അയൽവാസിയുടെ ഭാര്യ നേരമ്പോക്കിനായി വീട്ടിലേക്ക് വന്നത്. അകത്തേക്ക് കയറും മുമ്പ് അയൽവാസി മുറ്റത്തുണ്ടായിരുന്ന ഭാര്യയുമായി കുശലം പറഞ്ഞ്, കുട്ടികൾക്ക് കളിക്കാനായി ചക്കപ്പഴ ( സീതപ്പഴം) മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നു. പൂമുഖത്തിരുന്നാണ് വൈകുന്നേരത്തെ ഈ ചായ കുടി സാധാരണ നടത്താറ്. “കൊതി’ കൂടാതിരിക്കാൻ കടിയിൽ നിന്നും ഒരു നുള്ളെടുത്ത് മന്ത്രിച്ച് പുറത്തേക്കിട്ട് വലിയൊരു പിടി വായിലേക്കിടുകയും ചെയ്ത സമയത്താണ് ഊഞ്ഞാൽ കെട്ടിയ ചക്കപ്പഴമരത്തിൻ്റെ കൊമ്പൊടിഞ്ഞ് അയൽവാസി താഴെ വീണത്. വീഴ്ച കണ്ട് ചിരി പൊട്ടിയ എനിക്ക് വായിലുണ്ടായിരുന്ന അരിപ്പൊടി വറുത്തതൊന്നാകെ തരിപ്പി പുറത്തേക്ക് തെറിച്ചു. തെറിച്ചതോ മുഴുവൻ മുന്നിലുണ്ടായിരുന്ന ചായയിലേക്കും കടിയിലേക്കുമായിരുന്നു. ചായയും നാശമായി കടിയും നാശമായി. അയൽവാസികളെക്കൊണ്ട് കിട്ടുന്ന ഓരോരോ ഉപകാരങ്ങളെ. അല്ലെങ്കിലും മന്ത്രിച്ചത് ഞാനല്ലെ, തിരിച്ചടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്താല്ലെ?. ഹുസൈൻ…

Read More

കുഞ്ഞാപ്പുവിൻ്റെ ഭാര്യ കുഞ്ഞാമിന അവളുടെ വീട്ടിലേക്ക് പോയി. കുഞ്ഞാപ്പു സ്ഥലത്തില്ലാത്ത സമയത്താണ് ആ മഹാ സംഭവം അരങ്ങേറിയത്. ആങ്ങള കാണാൻ വന്നപ്പൊ അവൻ്റെ കൂടെ പോവുകയായിരുന്നു. കുഞ്ഞാപ്പു സ്ഥലത്തില്ലാത്തതിനാൽ ഫോൺ കൊണ്ടു പോയിട്ടില്ലാത്തതിനാലും വിവരം പറയാൻ അയൽവാസി സുലൈമാൻ്റെ പൊരക്കാരെ ഏൽപിച്ചിരുന്നു. അവര് വിവരം പറഞ്ഞെങ്കിലും കുഞ്ഞാപ്പൂന് തൃപ്തിയായില്ല. കുഞ്ഞാപ്പുവാണെങ്കിൽ ഫോൺ തൊട്ടതേയില്ല. അതെടുത്താലല്ലെ കുഞ്ഞാമിനാക്ക് എന്തേലും പറയാൻ പറ്റൂ. നേരമേറെയായിട്ടും കുഞ്ഞാപ്പുവിൻ്റെ വിളി വരാത്തതിനാൽ കുഞ്ഞാമിനാക്കും ഒരു ശങ്ക. അങ്ങാടിയിലേക്ക് പോയ ആളാണ്. തിരിച്ചു വീട്ടിലെത്തിയില്ലെ എല്ലാ കുരുത്തക്കേടിലും ചെന്നു ചാടാറുള്ളതുമാണ്. എന്നൊക്കെ കുഞ്ഞാമിന ചിന്തിച്ചു തല പുണ്ണാക്കി ചൊറിയുന്നത് കണ്ടപ്പഴാണ് നാത്തൂൻ ആദ്യവെടി പൊട്ടിച്ചത്. “എന്നാലും പറയാതെ പോന്നത് ശരിയായീല”. അത് കേട്ട പാടെ കുഞ്ഞാമിന നാത്തൂനെ ഒന്നിരുത്തി നോക്കി. ബല്യ പെരുന്നാളിന് നാലഞ്ച് പൊതി ഇറച്ചി കുഞ്ഞാമിനക്ക് കിട്ടീട്ടീണ്ട്. അതേ പോലെ കുഞ്ഞാമിനൻ്റെ ആങ്ങളക്കും കിട്ടീട്ടുണ്ടാകും. അപ്പൊ ആങ്ങള വിളിച്ചപ്പൊ പെട്ടെന്നെറങ്ങിപ്പോന്നതിലെ രഹസ്യം ” കുഞ്ഞാമിന ഒരുമ്പെട്ടാൽ…

Read More

മൂസഹാജി പി പി. പി പി എന്നത് സംശയിക്കണ്ട, വീട്ടുപേരിൻ്റെ ചുരുക്കമാ. പള്ളിപ്പറമ്പിൽ എന്നതിൻ്റെ ചുരുക്കം. നാട്ടുകാർ ആ പി പി യെ പരക്കം പാച്ചിൽ എന്ന് മാറ്റിയിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോഴേക്കും ആളെപ്പറ്റി ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. സന്ധ്യാസമയത്ത് മൂസ ഹാജിക്ക് ഒരിറക്കം ഉണ്ട് അങ്ങാടിയിലേക്ക്. അവിടെ കാരണവൻമാരുടെ സഭയിൽ പോയി ഒന്ന് മുഖം കാണിക്കും. അതൊരു ശീലമായതോണ്ട് വീട്ടുകാർക്കും ഒരു സന്തോഷമാണ്. കുട്ടികൾ വല്ലതും പഠിക്കാൻ ഇരിക്കുന്ന സമയത്ത് ആ ലൈറ്റിടല്ലെ ഈ ഫാനിടല്ലെ എന്നൊക്കെ പറഞ്ഞ് സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ഒരു കലാപരിപാടി മൂസ ഹാജിക്കുണ്ട്. അങ്ങാടിയിലേക്ക് പോയാൽ പിന്നെ പ്രശ്നമില്ലല്ലൊ. അന്ന് മൂസഹാജി ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. കൂട്ടത്തിലുള്ളവയസ്സന്മാരെല്ലാം അവരുടെ മക്കളുടെ വീട്ടിൽ മാറി മാറിത്താമസിക്കുന്നവരാണ്. അതിൻ്റെ പേരിലുള്ള ബഡാ ബഡാ തള്ളലുകളായിരുന്നു അന്ന് കാരണ സഭയിൽ ഉണ്ടായത്. അന്ന് മുതൽ മൂസഹാജിക്ക് ഒരാഗ്രഹം. അതുപോലെ മക്കളുടെ വീട്ടിൽ മാറി മാറിത്താമസിക്കണം. മക്കൾക്ക് വെറുപ്പുണ്ടാവാതിരിക്കാൻ…

Read More