Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കഥ ബീരാങ്ക പറയട്ടെ
ജീവിതം നര്‍മം

കഥ ബീരാങ്ക പറയട്ടെ

By Hussain MKAugust 9, 2024Updated:August 20, 20245 Comments3 Mins Read92 Views
Bookmark Now
Please login to bookmark Close

No account yet? Register

വിവാഹദല്ലാളായിരുന്ന ബീരാങ്ക, എഴുത്ത്കാരൻ ബീരാൻ ആയി മാറിയതിന്റെ ഗുട്ടൻസ് ഒന്നു പിടികിട്ടണം. അത് മാത്രല്ല, ഞാൻ വാളിലിടണ പോസ്റ്റിന് ഏറിപ്പോയാ മുപ്പത് ലൈക്ക്. ബീരാങ്കാന്റെ പോസ്റ്റിന് അഞ്ഞൂറ് ലൈക്ക്.

മുമ്പ് ബീരാങ്ക ഇട്ട “മുടിയും കൊടുത്ത്, കായും കൊടുത്ത് തലയിൽ രണ്ടിടിയും വാങ്ങി ” എന്ന മുടി കളഞ്ഞ പോസ്റ്റിന് ആയിരത്തി അഞ്ഞൂറാ ലൈക്ക്.

“ചായ നാട്ടാർക്ക്, കായി അയമൂന്, ചായച്ചണ്ടി മാത്രം പൊരക്കാർക്ക്” എന്ന പോസ്റ്റിന് രണ്ടായിരമാ ലൈക്ക്.

ഈ കാക്ക എങ്ങനെയാ ഇതൊക്കെ ഒപ്പിക്കുന്നെ എന്നാലോയിച്ചപ്പഴാ ബീരാങ്കാനെ നേരിട്ട് കാണാൻ തീരുമാനിച്ചെ.

ഞമ്മക്കും വേണ്ടെ ലൈക്കും കമന്റും. നമ്മളെ ഈ ലൊട്ട്ലൊടു എഴുത്തൊന്നും ആളുകൾക്ക് പറ്റണില്ലന്നെ.

പണ്ടൊരു പെമ്പെറന്നോള് ഒരു പോസ്റ്റിട്ടു.

“കീഴ് വായു സമ്മർദ്ദം. ആശയങ്ങൾ എല്ലാം ബന്ധനത്തിലാണ്” എന്ന്.

ഈ നാറ്റക്കേസിന് അയ്യായിരമാ ലൈക്ക്.. എന്താല്ലെ?

അങ്ങനെ നടന്ന് ഞമ്മള് ബീരാങ്കാന്റെ വീട്ടിലെത്തി. അപ്പൊ ബീരാങ്ക പശുവിനെ കറക്കുകയാ.

ഞാൻ വളരെ പതുക്കെയാ വിളിച്ചത്

“ബീരാങ്കാ”ന്ന്

പക്ഷേ ആവേശം കാരണം ഒച്ച അൽപം കൂടിപ്പോയോന്ന് ഒരു സംശയം. കറന്ന് കൊണ്ടിരിക്കണ പശു ഒരൊറ്റ ചാട്ടം. ആ ചാട്ടം ബീരാങ്കയെയും ഞെട്ടിച്ചു.

ബീരാങ്കയും പാൽപാത്രവും കൂടി ദാ കിടക്കുന്നു താഴെ.

പിന്നെ അവിടെ നിൽക്കണത് ശരിയല്ലല്ലൊ?
ഓടി ഞാൻ ബീരാങ്ക കാണാതെ.

ഞാനാരാ മോൻ.

പിറ്റേ ദിവസവും ഞാൻ പോയി ബീരാങ്കാൻ്റെ സവിധത്തിലേക്ക്.
നമുക്കും വേണ്ടേ ലൈക്കും കമൻറും.

ആള് വീട്ടിൽത്തന്നെയുണ്ട്. എന്നെ കണ്ടപ്പൊ മൂപ്പർക്ക് വലിയ സന്തോഷം. ഒരു ലൈക്കറല്ലെ വന്നിരിക്കുന്നത്. ഈ ബഹുമാനപ്പെട്ട ലൈക്കറെ ബീരാങ്ക സ്വീകരിച്ചാനയിച്ചിരുത്തി.

അങ്ങനെ ഞാനെൻ്റെ ആവശ്യം ബീരാങ്കാൻ്റെ തിരുമുമ്പിൽ സമർപ്പിച്ചു.

ബീരാങ്ക വായ തുറന്നാ പിന്നെ അയമു കാക്കാൻ്റെ റേഡിയോ മാതിരിയാണ്. നിർത്തുന്ന പരിപാടിയേ ഇല്ല. അങ്ങോട്ട് കേൾക്കുകയുമില്ല.

ആലോചിക്കാതെ ഓരോന്ന് ഇങ്ങനെ തട്ടിവിടുന്നത് കൊണ്ട് അതിലൂടെ കുറെ സത്യങ്ങളും പുറത്ത് ചാടും.

ആ ചാടുന്ന സത്യങ്ങൾ പെറുക്കിയെടുക്കലാണ് ഏറ്റവും വലിയ പ്രയാസം. അത്രയും വിദഗ്ധമായായിരിക്കും സത്യവും തള്ളും കൂട്ടിച്ചേർത്തുവിടുക.

മൂപ്പര് പറയാ…. ഗ്രൂപ്പില് കേറിക്കളിക്കണംന്ന്.”

അഞ്ചാറ് കൊല്ലായി ഗ്രൂപ്പില് കെടന്നുറങ്ങുന്ന എന്നോടാ….

” ഗ്രൂപ്പില് ഞാനുണ്ടല്ലോ ബീരാങ്ക”

“ണ്ടായാ പോര. അതിലെ എഴുത്തുകാരൊക്കെ ഞമ്മളെ കാണണം. അതിന് നല്ല മാർഗം എല്ലാരെ പോസ്റ്റിലും പോയി ലൈക്കും കമൻ്റും കൊടുക്കാ. അപ്പൊ അവര് ഞമ്മളെ കാണും. പിന്നെ അവര് പിടിച്ചോണ്ടു പോയി ഫ്രണ്ടാക്കും. അപ്പൊ എന്തേലുമൊക്കെ എഴുതിവിട്ടാ കൊറച്ചൊക്കെ ലൈക്കും കമൻറും കിട്ടും. ഇത് എല്ലാ ഗ്രൂപ്പിലും പയറ്റി നോക്ക്.

ശരിയായിരിക്കും ല്ലെ, അങ്ങിനെയായിരിക്കും എഴുത്തുകാര് ലൈക്കുണ്ടാക്കുന്നത്.

ലൈക്ക് കിട്ടണമെങ്കിൽ എഴുതണമല്ലൊ, അതാണല്ലൊ ഒരു വലിയ പ്രശ്നം.ഗ്രൂപ്പിലെ ആയിരം രണ്ടായിരം ലൈക്ക് വാങ്ങുന്ന ആളുകൾക്കിടയിലെ നമ്മളൊക്കെ എഴുതാൻ നിന്നാ അകത്തേ പള്ളിയിൽ കൊതുക് കടന്ന മാതിരിയാ എത്ര തിരഞ്ഞാലും കാണില്ല.

അതു കൊണ്ട്?

അതു കൊണ്ട് ബീരാങ്ക തന്നെ ശരണം.

ബീരാങ്കയോട് ചോദിക്കേണ്ട ആവശ്യമില്ല അയമു കാക്കാൻ്റെ റേഡിയോ അല്ലെ. വോള്യം ഒന്ന് ശരിയാക്കിയാൽ മതി.

“കഥയെഴ്താനറീല്ലെങ്കില് ഉത്സവങ്ങളൊക്കെ നടക്കുമ്പോ അവിടെ തെരുവുകച്ചവടക്കാര്ണ്ടാകും. പുസ്തകക്കച്ചവടക്കാരും ഉണ്ടാകും. അവിടെ വിൽക്കുന്നുണ്ടാകും കഥകളടങ്ങുന്ന പുസ്തകങ്ങൾ.

ആ കഥകളൊന്നും എഴുതിയ ആളല്ലാതെ മറ്റാരും വായിച്ചിട്ടുണ്ടാവില്ല. അതിൽ കുറച്ച് പുസ്തകങ്ങൾ വാങ്ങി പറ്റിയ കഥകളൊക്കെ തെരെഞ്ഞെടുത്ത്, പേരും സ്ഥലപ്പേരും ഒക്കെ മാറ്റി പോസ്റ്റുക.

ഇപ്പരിപാടിയാണ് എളുപ്പള്ള പരിപാടി

“ഹമ്പട കള്ളാ ബീരാങ്ക. ഇതാണ് പരിപാടിലെ?”(മനസിൽ വിചാരിച്ചതാ)

”അപ്പൊ ബീരാങ്ക ഇത് എഴുതിയ ആള് പിടിച്ചാലൊ?”

“ഏയ് പിടിക്കൂല. അതിനല്ലെ പേരും സ്ഥലത്തിൻ്റെ പേരും മാറ്റണ്”

“ഇജ്ജി സിൽമ കാണല്ണ്ട?”

“ഞാൻ ഫെയ്സ് ബുക്കില് വരണ കഷ്ണം കഷ്ണം സിനിമ കാണും ബീരാങ്ക”

” കഷ്ണം കഷ്ണം കണ്ടാ പോര, ഫുള്ളും കാണണം. ഷക്കീലാൻ്റെ ഫുള്ള് കണ്ടിട്ടുണ്ടോ ഇജ്ജി?”

“കഥയെഴുതാന് ഷക്കീലാൻ്റെ ഫുള്ളും കാണണൊ ബീരാങ്ക, ഇത് വലിയ പരീക്ഷണമാണല്ലൊ?”

” ഷക്കീലാൻ്റെഫുള്ളല്ല ഹമ്ക്കെ. ഷക്കീല സിനിമകളിലെ ഫുൾ സ്‌റ്റോറി. അതിലൊക്കെ നല്ല കുടുംബകഥകള് ണ്ടാവും. അനക്ക് ആയിരം അല്ല രണ്ടായിരം ലൈക്ക് കിട്ടും”.

” ഹൊ ബീരാങ്ക ങ്ങളൊരു മഹാ മനുഷ്യനാണ് ട്ടാ. ഇത്രക്കും വിവരം ണ്ടാവുംന്ന് ഞാൻ വിചാരിച്ചിട്ടില്ല. വെറ്തല്ല ഇങ്ങക്കിത്ര ലൈക്കും കമൻ്റും.

“ന്നാ ഞാൻ പോട്ടെ ബീരാങ്ക”.

” ഇത്ര പെട്ടെന്ന് ജി എവടേക്കാ പോണ്?”

“ഞാൻ ഷക്കീലാൻ്റെ”

പറഞ്ഞു തീർന്നില്ല, അതിനു മുമ്പേ അകത്ത് നിന്ന് ഒരാള് ചൂലും പിടിച്ചോണ്ട് വരണ്.

ബീരാങ്കാൻ്റെ ബീടര്

” ഇങ്ങളി കുട്ട്യോൾക്കൊക്കെ വേണ്ടാത്തരം പഠിപ്പിച്ചു കൊടുക്കാണൊ?”

എന്ന ചോദ്യം മുഴുവൻ കേട്ടില്ല. അപ്പോഴേക്കും ഞാൻ റോഡിലെത്തിയിരുന്നു. അവിടെ നിന്നും ഞാൻ തിരിഞ്ഞു നോക്കാതെ ഓടി. ഓടിത്തളർന്നപ്പഴാ നിന്നത്.

വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയതാ. വന്ന വഴിയല്ലെ, വല്ലതും കൊഴിഞ്ഞു വീണിട്ടുണ്ടെങ്കിലോ?

അപ്പോഴുണ്ട് ബീരാങ്ക നിലം തൊടാതെ പാഞ്ഞു വരുന്നു.

ഓട്ടത്തിനിടയിൽ തന്നെ ബീരാങ്ക പറഞ്ഞു,

”രക്ഷപ്പെട്ടാളെ, ബീടരുണ്ട് പിന്നാലെ”

ഹുസൈൻ എം കെ..

“ഓടിക്കോ കാക്കയുണ്ട് പിന്നാലെ”

Post Views: 33
2
Hussain MK

5 Comments

  1. Nishiba M on August 11, 2024 11:40 PM

    അതു കലക്കി.😀

    Reply
  2. Nishiba M on August 11, 2024 11:40 PM

    മനോഹരം. രസകരം

    Reply
  3. Joyce Varghese on August 11, 2024 1:35 AM

    രസകരം 😂

    Reply
    • Husain mk on August 11, 2024 9:18 PM

      Joyce varghese
      നന്ദി സന്തോഷം

      Reply
      • Shreeja R on August 13, 2024 11:30 AM

        🤓🤓നന്നായി എഴുതി

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.