Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “ഓടിക്കോ കാക്കയുണ്ട് പിന്നാലെ”
നര്‍മം

“ഓടിക്കോ കാക്കയുണ്ട് പിന്നാലെ”

By Hussain MKAugust 20, 20248 Comments2 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ ബീരാങ്ക പറയട്ടെ

“ഓടിക്കോ കാക്കയുണ്ട് പിന്നാലെ”

(ബീരാങ്കാന്റെ സാഹിത്യനിരൂപണം. ഭാഗം രണ്ട് )

ബീരാങ്കാൻ്റെ ഭാര്യ ചൂല് കൊണ്ടോടിച്ചതിന് ശേഷം ബീരാങ്ക കുറേ കാലം എന്നെ മാറി നടന്നിരുന്നു.

എത്ര കാലമാ മാറി നടക്കുക. പിടികൂടി ഒരൂസം അങ്ങാടീല് വച്ച്.

ഞമ്മക്ക് ലൈക്കും കമ്മൻറും കിട്ടാനുള്ള ഐഡിയ മൂപ്പരെ അടുത്തുണ്ടെന്നുള്ളത് അയമു കാക്കാൻ്റെ റേഡിയോ പോലെ ഒരു യാഥാർത്ഥ്യം തന്നെയാണ്.

അതിനായി ഞാൻ ബീരാങ്കാനെ ചായക്കടയിലേക്ക് ക്ഷണിച്ചു. ചായക്കടയിലേക്ക് ക്ഷണിച്ചെങ്കിലും ചായക്കടയിൽ ഒന്നും ഉണ്ടാകരുതേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന.

ചോദിക്കാതെ തന്നെ ബീരാങ്ക പറയാൻ തുടങ്ങി.

ലൈക്ക് കിട്ടാനും കമൻ്റ് കിട്ടാനും കുടുംബ കഥകൾക്ക് പ്രാധാന്യം കൊടുക്കണം.

കുടുംബകഥ എന്നാൽ, വൈകുന്നേരത്തെ ചായക്കടിക്ക് വേണ്ടി അമ്മായി അമ്മ ഒരു വാഴയില വെട്ടുന്നു. വാഴയില വെട്ടിയതിന് ശേഷം കത്തി അലക്കു കല്ലിൽ മറന്നു വയ്ക്കുന്നു.

പിറ്റേ ദിവസം രാവിലെ കറി ഉണ്ടാക്കാൻ നേരം അമ്മായി അമ്മ കത്തി തിരയുന്നു. കത്തികാണുന്നില്ല. അമ്മായി അമ്മ മരുമകളെ വഴക്കു പറയുന്നു. മരുമകൾ കരയുന്നു. ഒരു പത്ത് ഖണ്ഡികയെങ്കിലും മരുമകളുടെ കണ്ണുനീരിനെപ്പറ്റിയെഴുതണം.

അവസാനം അമ്മായി അമ്മ തന്നെ കത്തി കണ്ടെടുക്കുന്നു. മരുമകളെ ആശ്വസിപ്പിക്കുന്നു. അതോടെ കഥ തീരുന്നു.

ഇതിൽ ഇടയ്ക്കിടയ്ക്ക് സെൻ്റി ചേർത്തു കൊണ്ടേയിരിയ്ക്കണം. എന്നാൽ നിനക്ക് ആയിരവും രണ്ടായിരവും ലൈക്ക് ഉറപ്പാ.

” ഒറപ്പാണൊ ബീരാങ്ക ”

” കുറുപ്പിൻ്റെ ഒറപ്പ് മാതിരിയല്ല ബീരാൻ്റെ ഒറപ്പ്. ബീരാൻ പറഞ്ഞാൽ പറഞ്ഞതാ. ബീരാൻ പറഞ്ഞാൽ,,,”

” പറഞ്ഞതാ”

അടുത്ത കഥ ചെറുതായിട്ടൊന്ന് മാറ്റിപ്പിടിയ്ക്കണം.

അമ്മായി അമ്മയുടെ കണ്ണുനീരിൻ്റൊപ്പം സെൻ്റിയടിക്കണം.

അതിന് അമ്മോശനെ കൂടി ഉൾപ്പെടുത്തണം.

അമ്മോശൻ സക്കറാത്തിൻ്റെ ഹാലിലാ.

“സക്കറാത്തിൻ്റെ ഹാലോ?”

മരണാസന്നൻ.

അമ്മായി അമ്മ അടുത്ത വീട്ടിലെ സരസൂൻ്റെ അടുത്തേക്ക് വിടല് വിടാൻ പോയ സമയം നോക്കി അമ്മോശൻ തട്ടിപ്പോയി.

തട്ടിപ്പോയ സമയത്ത് മരുമകള് വീട്ടിലുണ്ടായിട്ടും ഒരു തുള്ളി വെള്ളം കൊടുത്തിലാന്നും പറഞ്ഞ് ഒരു നാല് സെൻ്റി.

ഈ സെൻ്റി അടിയന്തിരം കഴിയുന്നത് വരെ തുടർന്ന് കൊണ്ടിരിക്കണം.

എന്നാ നിനക്ക് ലൈക്ക് രണ്ടായിരം ഒറപ്പാ.

അടുത്ത കഥയില് നാത്തൂന്. അതിനടുത്ത കഥയില് മകന്, അതിനടുത്ത കഥയില് അയൽവാസി സരസു.

ഇങ്ങനെ ഐറ്റംസ് മാറ്റിക്കൊണ്ടിരിക്കണം.

എന്നാ ലൈക്ക് രണ്ടായിരം ഒറപ്പാ

” ഹൊ ഭയങ്കരം തന്നെ”

ചായക്കടയിൽ കടിയില്ല. രക്ഷപ്പെട്ടു. ചായക്കാശ് മാത്രമെ പോകൂ

ചായ കുടിക്കുന്നത് കണ്ട് പരിചയക്കാരാരെങ്കിലും വന്നാൽ അവർക്കും വാങ്ങിക്കൊടുക്കണ്ടെ ചായ.

ബീരാങ്ക തന്നെയാണ് സ്‌റ്റേഡിയത്തിൽ പോകാമെന്ന് പറഞ്ഞത്. അടുത്തു തന്നെയാണ് സ്‌റ്റേഡിയം. കഷ്ടി 50 മീറ്റർ.

ചായയുമായി നടക്കുമ്പഴും ബീരാങ്ക സെൻ്റി കഥകൾ എങ്ങിനെ എഴുതാം എന്ന ഖണ്ഡിക പൂർത്തിയാക്കിയിട്ടുണ്ടായിരുന്നില്ല.

കുടുംബകഥയിൽ കുടുംബനാഥൻ വില്ലനാവുമ്പോൾ മക്കളായിരിക്കും നായകസ്ഥാനത്ത് വരിക. മക്കൾ പ്രായപൂർത്തിയെത്തിയവരാണെങ്കിൽ സെൻ്റി വല്ലാതെ കൊടുക്കാൻ കഴിയില്ല. കാരണം അവിടെ ഇടിയും അടിയും ആയിരിക്കും പ്രധാനം.

അപ്പൊ വായനക്കാരനെ സെൻ്റിയടിപ്പിക്കാൻ കുടുംബനാഥന് എതിരായി അയാളുടെ ഭാര്യയെ കൊണ്ടുവരികയും അവരുടെ പിഞ്ചു കുട്ടികളിലൂടെ കഥ പറയുകയും ചെയ്യുക.

എന്നാൽ കഥയിൽ ധാരാളം സെൻ്റി കൊണ്ടുവരാൻ കഴിയുകയും ചെയ്യും.

ഇപ്പോഴത്തെ ട്രെൻറ് അതാണ്. വായനക്കാരൻ നിനക്ക് ലൈക്കും കമ്മൻ്റും വാരിക്കോരിത്തരും.

സ്റ്റേഡിയത്തിൽ എത്തി ഗാലറിയോട് ചാരി നിൽക്കുന്ന പൊടിയണ്ണി മരത്തിൽ നിന്ന് ഓരോ ഇലകൾ പൊട്ടിച്ച് ഞങ്ങൾ ഗാലറിയിൽ ഇരുന്നു.

ഇരുന്നതും തലക്കു മുകളിലൂടെ എന്തോ ഒന്ന് പറന്നു പോയത് പോലെ തോന്നി.

തിരിഞ്ഞു നോക്കിയതും പിന്നിൽ നിന്ന് ഒരു കാക്കയുണ്ട് നേരെ പാറി വരുന്നു.

അപകടം മണത്ത ഞാൻ ചായയും അവിടെ ഇട്ട് ഓടി.

എന്ത് വന്നാലും ഭക്ഷണം ഒഴിവാക്കാൻ പറ്റൂലാ എന്ന മനോഭാവക്കാരനാണ് ബീരാങ്ക.

കുറച്ച് ദൂരം ചെന്ന് ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പൊ ബീരാങ്കയുണ്ട് നിലം തൊടാതെ പാഞ്ഞ് വരുന്നു.

പൊടിയണ്ണി മരത്തിൽ കാക്കക്കൂടുണ്ടായിരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല.

ഇനി ഒരഞ്ചാറ് കൊല്ലത്തേക്ക് സ്‌റ്റേഡിയവും പരിസരവും ഞ്ഞമ്മക്ക് നഹി.

പാഞ്ഞ് വരുന്ന ബീരാങ്ക തലതിരിക്കാതെ തന്നെ പറഞ്ഞു,

” ഓടിക്കോ കാക്കയുണ്ട് പിന്നാലെ”

ചായയും പോയി, കാശും പോയി,

പിന്നെ മാനവും പോയി.

ഹുസൈൻ എം കെ

Post Views: 31
2
Hussain MK

8 Comments

  1. Shreeja R on September 2, 2024 8:04 AM

    😃😃

    Reply
  2. Nafs nafs on September 1, 2024 4:17 PM

    😄😄😄

    Reply
    • Hussain mk on September 5, 2024 9:42 PM

      shreeja R

      സന്തോഷം നന്ദി

      Reply
    • Hussain mk on September 5, 2024 9:44 PM

      Nafs Nafs
      സന്തോഷം

      Reply
  3. Nishiba M on September 1, 2024 12:50 AM

    മനോഹരം. രസകരം..

    Reply
    • Hussain Mk on September 1, 2024 3:35 PM

      Thank you

      Reply
  4. Joyce Varghese on August 20, 2024 11:33 PM

    രസകരം 👌😀

    Reply
    • Hussain mk on September 1, 2024 3:37 PM

      Joyce varghese. Thankyou

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.