കഴിഞ്ഞ ദിവസം വയിച്ച ഒരു കുറിപ്പാണ് ഈ എഴുത്തിന് ആധാരം. ഒരു സ്ത്രീ അല്ലെങ്കിൽ പുരുഷന് ശരിക്കും വയസാവുന്നത് 50 ലോ 60 ലോ അല്ല, മറിച്ച് അവരുടെ മക്കൾ വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ നിങ്ങൾക്ക് പ്രായമായി, ഇനി ഇക്കാര്യങ്ങളിൽ ഇടപെടണ്ട എന്ന് പറയുമ്പോഴാണെന്ന്. കേട്ടപ്പോ ശരിയായി തോന്നി…. നമുക്കെല്ലാം അനുഭവമുള്ള കാര്യവുമാണത് .
ഇത്ര കണ്ട് മാതാപിതാക്കൾ concerned ആവേണ്ടതുണ്ടോ അവരുടെ കുട്ടികളുടെ കാര്യത്തിൽ…അത് പോലെ കുട്ടികൾ parents ൻ്റെ കാര്യങ്ങളിൽ ഇത്രയും ശ്രദ്ധ കൊടുത്താൽ മതിയോ… ഈ ഒരു ബാലൻസിംഗ് എങ്ങനെ ശരിയാക്കാമെന്നു നോക്കാം
മറ്റ് ജീവജാലങ്ങളെ ക്കാൾ മനുഷ്യനെ വ്യത്യസ്തരാകുന്നത് വികാരങ്ങളുടെ തള്ളിച്ചയാണ്. ഒരു തരത്തിൽ ഈ തള്ളൽ ഓവറായാൽ നല്ല അലമ്പാണ്.
അത് കൊണ്ട് മാതാപിതാക്കളോട്.. സ്നേഹം എന്ന് പേരിട്ട് വിളിക്കുന്ന ഈ കുട്ടികളെ കുറിച്ചുള്ള ആധി bp കൂട്ടാനെ ഉപകരിക്കൂ എന്ന് തിരിച്ചറിയുക. 20-22 വയസ്സായി കഴിഞ്ഞാൽ അവരെ പറക്കാൻ വിടുക. നിങ്ങൾ അവർക്ക് പറക്കാനുള്ള ഇടമൊരുക്കുക അല്ലാതെ അവരെ കൂട്ടിലിട്ട് വളർത്തുകയല്ല ചെയ്യേണ്ടത്. ഒപ്പം നിങ്ങളും ഓടി തീർത്ത ജീവിതത്തിൽ നഷ്ടമായതെല്ലാം വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തുക, ഭാര്യയെയും കൂട്ടി ഒരു സെക്കൻ്റ് ഹണിമൂൺ പോകുക. കാണാൻ ബാക്കി വെച്ച ലോകം കാണുക. നിങ്ങളുടെ അച്ഛനമ്മമാർ ഉണ്ടെങ്കിൽ അവർക്കായി സമയം നൽകുക..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇനി പ്രായപൂർത്തി ആയ മക്കളോട്.. നിങ്ങൾക്കായി ഓടി തളർന്നവരാണ്. അവരെ ഇനി അവരുടെ ലോകത്തേക്ക് വിടുക. നിങ്ങൾ തുടങ്ങുന്ന ലൈഫിൽ stuck ആയി പോകുന്ന ഒരുപാട് moments ഉണ്ടാകും. അപ്പോ വിളിച്ച് ഗൈഡൻസ് തേടുക അല്ലാതെ അവർ നിശ്ചയിക്കുന്ന പാതകളിലൂടെ പോയി അവരെ പഴിക്കാതിരിക്കുക. പല കാര്യങ്ങളിലും അവർ നിങ്ങളെക്കാൾ പിന്നിലാകും. അത് നിങ്ങളെ പലപ്പോഴും irritated ആക്കും. പക്ഷെ ലൈഫിൽ ഒരുപാട് കണ്ടവരാണ്. അതിനു വേണ്ട മതിപ്പ് നൽകുക…
കെട്ട സംസാരങ്ങൾ ഇല്ലാത്ത വീടുകൾ സ്വപ്ന ഭവനങ്ങളാണ്. അവിടെ ജീവിക്കുന്ന മാതാപിതാക്കളെ നമുക്ക് പ്രായമാവാതെ ജീവിതകാലം മുഴുവൻ കൂടെനിർത്താം.
1 Comment
👌👌