ആതിര അന്നും പതിവ് പോലെ ഓഫീസിൽ 9 മണിക്ക് റിപ്പോർട്ട് ചെയ്തു. ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയാണ്. വീട്ടിലെ പ്രാരാബ്ധം കാരണം പ്ലസ് ടു വിൽ പഠനം നിർത്തേണ്ടി വന്നതാണ്. അവളുടെ അമ്മ ഒരുപാട് നാളുകൾക്ക് ശേഷം ചിരിച്ചത് അവളുടെ ഓഫർ ലെറ്റർ 6 മാസം മുന്നേ മെയിലിൽ വന്ന ദിവസമാണ്. (കത്ത് 1) Abroad Studies വിഭാഗത്തിലാണ് ആതിരയുടെ ജോലി. വല്യ കുഴപ്പമില്ലാതെ പോകുകയായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി ഒരു സ്റ്റുഡൻ്റ് ൻ്റെ അഡ്മിഷനുമായി ആതിര വല്ലാത്ത ടെൻഷൻ ആണ്. അപേക്ഷ approve ചെയ്യാൻ വൈകിയ കാരണം കുട്ടിയുടെ രക്ഷിതാക്കൾ അവളുടെ പിറകെയാണ്. അവളുടെ HOD ആയ ഏയ്ഞ്ചൽ മാഡത്തിന് കഴിഞ്ഞ ആഴ്ച തന്നെ കൊടുത്ത ഫയൽ അവർ അപ്രൂവ് ചെയ്യാൻ ലേറ്റ് ആയതാണ്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വന്ന പാടെ ആദ്യം കണ്ടത് ആ കുട്ടിയുടെ അഡ്മിഷൻ reject ചെയ്ത് കോളജിൽ നിന്ന് വന്ന മെയിൽ ആണ്.…
Author: Cruci Verbalist
“എന്തൊരു ഇറിടേറ്റിങ് ആണിയാള്… ഫോൺ നോക്കാൻ വയ്യാത്ത അവസ്ഥയായി” ധന്യ പിറുപിറുത്തു കൊണ്ട് ഫോൺ ഓഫ് ചെയ്തു. നല്ല പ്രഷർ ആണ് ഓഫീസിൽ. ക്ലോസിംഗ് നടക്കുന്നു, ഒരുപാട് ജോലികൾ പെൻഡിങ് ആണ്… തലക്ക് ഭ്രാന്ത് എടുത്താണ് ഡെയിലി വീട്ടിലേക്ക് വരുന്നത്. അപ്പോഴാണ് രാത്രി പതിവില്ലാതെ ജെറിൻ്റെ മെസ്സേജുകൾ. ജെറിനേ കുറെ കൊല്ലമായിട്ട് ധന്യക്ക് പരിചയമുണ്ട്. പണ്ട് ഓർക്കൂട്ട് കാലത്ത് കേറികൂടിയതാണ് ഫ്രണ്ട്‌ലിസ്റ്റിൽ. ആൺപിള്ളേരുടെ പതിവ് സ്വഭാവത്തിന് പ്രൊഫൈൽ നോക്കി ഇഷ്ടപ്പെട്ട് റിക്വസ്റ്റ് അയച്ചതാണെന്നു അവൻ തന്നെ സമ്മതിച്ചിട്ടുണ്ട്. തറവാട് വീടിൻ്റെ അടുത്താണെന്ന് കണ്ട് ആക്സെപ്‌ട് ചെയ്തതാണ്. പിന്നെ സ്ക്രാപ്പുകളിലും ചാറ്റ് ബോക്സിലും പരിചയപെട്ടു. ഒരിക്കൽ തറവാട്ടിൽ പോയ സമയത്ത് അവിടുത്തെ ലൈബ്രറിയിൽ എനിക്ക് മെമ്പർഷിപ്പ് എടുത്ത് തന്നത് ജെറിനായിരുന്നു. ഓർക്കൂട്ട് പോയി ഫേസ്ബുക്ക് വന്നു, ഇൻസ്റ്റ വന്നു, വാട്സാപ്പ് വന്നു, ജെറിൻ എല്ലായിടത്തും വന്ന് ഹാജർ വെച്ച് പോയി. നല്ല പയ്യനാണ്… പക്ഷെ എന്തോ ഒരു അടുക്കാൻ പറ്റിയ ആളായി തോന്നാഞ്ഞതിനാലും,…
ക്ലാസ്സ് ടീച്ചർ രാവിലെ കലങ്ങിയ കണ്ണുകളോടെ വരുന്നത് കണ്ട് കുട്ടികൾ മൊത്തത്തിൽ അന്ധാളിച്ചു. ഒന്നും മിണ്ടാതെ കസേരയിൽ കൈ കൊടുത്ത് ഇരുന്ന ടീച്ചറിനെ കുട്ടികൾ എന്ത് പറ്റി മിസ്സ് എന്ന് ചോദിച്ച് പൊതിഞ്ഞു. ക്ലാസിലെ എല്ലാവർക്കും ഇഷ്ടമുള്ള, ടീച്ചർമാരും കുട്ടികളും സ്നേഹത്തോടെ കണ്ടിരുന്ന അവരുടെ കൂട്ടുകാരിക്ക് സംഭവിച്ച അപകടത്തെ പറ്റി ടീച്ചർ പറഞ്ഞു…അവളുടെ അമ്മയും അച്ഛനും കൊല്ലപ്പെട്ടു, അവൾ ശരീരമാസകലം മുറിവേറ്റ് ബോധം നഷ്ടപ്പെട്ട് ക്രിട്ടിക്കൽ കെയറിൽ കിടക്കുന്നു. കൂട്ട നിലവിളിയും പ്രാർത്ഥനയും ഉയർന്നു. കരഞ്ഞ് തളർന്ന ചിലർ അവളെ പോയി കാണാൻ തുനിഞ്ഞു. ടീച്ചർ സംയമനം പാലിച്ച് എല്ലാ കുട്ടികളെയും ചേർത്ത് കൊണ്ട് പറഞ്ഞു. ഇനി അവൾക്ക് ആരുമില്ല. പക്ഷേ ഇന്ന് മുതൽ നമ്മൾ ഓരോരുത്തരും അവളോടൊപ്പം ഉണ്ടാകും. അവളുടെ അമ്മയും സഹോദരങ്ങളും ഇനി നമ്മളാണ്. അവളെ ജീവിതത്തിൽ ഒറ്റപ്പെടാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അടുത്ത ദിവസം കുട്ടികൾ ഓരോരുത്തരായി അവൾക്ക് വേണ്ടി വീടുകളിൽ നിന്നും ഓരോ സാധനങ്ങൾ കരുതിയിരുന്നു. …
ഐ സി യു ൻ്റെ വാതിൽക്കൽ കാത്ത് കെട്ടി നിൽക്കുകയാണ് ഹരി… ഇന്നേക്ക് മാത്യുവിൻ്റെ 16 മത്തെ ദിവസമാണ് വെൻ്റിലേറ്ററിൽ. 4 ദിവസം മുമ്പാണ് അറിയിക്കേണ്ടവരെ അറിയിക്കാൻ ഡോക്ടർ പറഞ്ഞത്. ഹരി ആരുമല്ല, മാത്യുവിൻ്റെ. പക്ഷേ ഹരിയെ ഈ ആശുപത്രി വരാന്തയിൽ എത്തിച്ചത് മാത്യുവിനെക്കുറിച്ച് കണ്ട ഒരു പത്രക്കുറിപ്പാണ്. മനപൂർവമല്ലത്ത നരഹത്യക്ക് ലഭിച്ച ശിക്ഷ കഴിഞ്ഞിറങ്ങിയ വയോധികൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു എന്ന ഒറ്റക്കോളം വാർത്ത. ഝാർഖണ്ഡിലെ ഫാക്ടറി സൂപ്പർവൈസർ ആയിരിക്കെ അബദ്ധവശാൽ മാത്യു പ്രവർത്തിപ്പിച്ച യന്ത്രത്തിൽ കുടുങ്ങി മരിച്ച സുകുമാരൻ്റെ മകനാണ് ഹരി. നഷ്ടപരിഹാരമായി കിട്ടിയ തുക കൊണ്ട് പെങ്ങളെയും കെട്ടിച്ച് അമ്മയെയും കൊണ്ട് ഇപ്പോൾ ഡൽഹിയിൽ കഴിയുന്ന ഹരി തൻ്റെ ഡയറിയിൽ ഒട്ടിച്ച് വെച്ച ആ പത്ര കട്ടിങ്ൻ്റെ അടിയിൽ ഇങ്ങനെ എഴുതി “മരിക്കുന്നതിന് മുന്നേ എനിക്കൊന്ന് കാണണം”. ഒഴിവു ദിവസം കണ്ടുപിടിച്ച് യാത്ര ചെയ്ത് ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ, പക്ഷെ അദ്ദേഹം മരണവുമായി മല്ലിടുകയാണെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല.…
തൊണ്ണച്ചി, മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂര മാവ്, കടുക്കാച്ചി എന്നൊക്കെ പേരിട്ട് അമ്മുമ്മ വിളിക്കുന്ന മാവുകളുടെ നടുക്കായിരുന്നു എൻ്റെ വീട്. സമപ്രായക്കാരായ കൂട്ടുകാരില്ലാതായപ്പോൾ രണ്ടാം ക്ലാസിലെ സ്കൂൾ വെക്കേഷന് എങ്ങനെയോ ഇവരൊക്കെ എൻ്റെ സുഹൃത്തുക്കളായി. ഇന്നും എന്നെ അവരോളം ആരും അറിഞ്ഞിട്ടില്ല. പകൽ മുഴുവൻ അമ്മ മാവ് എന്ന് ഞാൻ വിളിച്ചിരുന്ന തൊണ്ണച്ചി മാവിൻ്റെ വിശാലമായ തണലിൽ കിടന്നുറങ്ങിയും, കൂട്ടത്തിൽ ചെറുതായ മൂവാണ്ടൻ്റെ കൊമ്പിൽ കയറിയും, കല്ലെറിഞ്ഞ് വീഴ്ത്തുന്ന കിളിച്ചുണ്ടൻ മാങ്ങ കുളത്തിൽ വീഴാതിരിക്കാൻ തുണി വെച്ച് പിടിച്ചും, ഞങ്ങളുടെ ദിവസങ്ങൾ പെട്ടെന്ന് നീങ്ങി. ഉപ്പും മുളകും ഇട്ട് പച്ച മാങ്ങ തിന്നാൻ അമ്മുമ്മ കാണാതെ അടുക്കളയിൽ കയറിയപ്പോൾ പ്രതീക്ഷിക്കാതെ അപ്പൂപ്പൻ്റെ കൈ ചെവിയിൽ പതിച്ചതും, കരഞ്ഞ് ചെന്ന് കിടന്നപ്പോൾ അമ്മ മാവിൻ്റെ തണുത്ത കാറ്റേറ്റ് മയങ്ങി പോയതും വെറും ഓർമ്മകൾ മാത്രമല്ല എനിക്ക്. പെരുമഴക്കാലത്തിൽ ആടിയുലയുന്ന അമ്മ മാവിൻ്റെ കൊമ്പ് വീടിന് മുകളിൽ പതിക്കുമോയെന്ന് വേവലാതി പൂണ്ട അച്ഛനെ കൊമ്പ് മുറിക്കുന്നത്തിൽ…
പൊതുവെ പറയുന്ന കാര്യമാണ്. പെൺകുട്ടികളെ പഠിപ്പിക്കണം, സ്വയം പര്യാപ്തരാക്കണം. ശരി തന്നെ, പക്ഷെ സ്വയം പര്യാപ്തത നേടിയാൽ ഒരു സ്ത്രീക്ക് എല്ലാമായി എന്ന് കരുതാമോ? Upper middle class എന്നു വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യമെടുക്കാം. ഒരുപാട് പേര് ദുഷിച്ച പൊളിറ്റിക്സും, മാനേജർമാരുടെ മെയ്ൽ ഈഗോയും, ഓഫീസ് ടെൻഷനും കാരണം രാത്രി ഉറങ്ങാൻ കഴിയാതെ വിങ്ങി വിങ്ങി ജീവിക്കുന്നുണ്ട്. സ്വന്തം എടിഎം ൻ്റെ പിൻ പോലും പലർക്കും share ചെയ്യേണ്ടി വരുന്ന മറ്റൊരു വിഭാഗമുണ്ട്. എല്ലാ ഓട്ടങ്ങളും തീർത്ത് റൂമിൽ വരുമ്പോൾ അമ്മയെ കാണാതെ ഉറങ്ങുന്ന കുഞ്ഞിന് കൊടുക്കാൻ സമയം തികയാത്തവരുണ്ട്. അങ്ങനെയുള്ളവർക്ക് ഓപ്ഷൻസ് വളരെ കുറവാണ്. ഇങ്ങനെ പോകട്ടെ എന്ന് കരുതാനേ അവർക്കാവൂ. പ്രാപ്തി നേടി എന്ന് കരുതുന്ന ഒരു സ്ത്രീജീവിതത്തിൻ്റെ രസച്ചരടിന് ബലം തീരെ കുറവാണെന്ന് തോന്നാറുണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് well settled എന്ന് കരുതുന്ന പെൺജീവിതങ്ങൾ ഓരോ ദിനവും കൊല്ലൻ്റെ ആലയിലെന്ന പോലെ തേച്ച് മിനുക്കി…
വീപ്പക്കുറ്റി, കുടക്കമ്പി, കറുത്ത മുത്ത്, ചാന്ത്പൊട്ട്…. എന്നിങ്ങനെ വിളിച്ചവർക്കെല്ലാം തമാശയായിരുന്നു. വിളി കേട്ടവർക്ക് ഉള്ളിലൊരു ആന്തലും. ഉള്ളിലെ അന്തർമുഖത്വം വളർത്താനുള്ള പ്രചോദനം മറ്റുള്ളവർ നിർദോഷമെന്ന് കരുതിയ ഇത്തരം തമാശവിളികളായിരുന്നു. എൻ്റെ കുഞ്ഞുങ്ങളോടും, അവരുടെ കൂട്ടുകാരോടും, തമ്മിൽ അങ്ങനെ വിളിക്കരുതെന്നും, വിളിക്കുന്നവരെ വിലക്കണമെന്നും പഠിപ്പിക്കുമ്പോൾ തമാശകൾക്കും എക്സ്‌പൈറി ഡേറ്റ് ഉണ്ടെന്ന് തിരിച്ചറിയുന്നു.
അനുവാദമില്ലാതെ ചോദിച്ച ഒരു ചുംബനം മാത്രമാണ് അവൾ എന്നിൽ നിന്നകലാൻ കണ്ടെത്തിയ കാരണം. എൻ്റെ പ്രണയത്തിൻ്റെ ഉദ്ദേശ്യം വേറെയാണെന്ന ചാപ്പയടിച്ച് അവൾ പടിയിറങ്ങുമ്പോൾ, കാലങ്ങൾ സ്വരുക്കൂട്ടിയ സ്വപ്‌നഭാരമാണ് കണ്ണീർപുഴയിൽ ഒഴുകി പോയത്. ചുംബനമല്ല, സാമീപ്യം കൊതിക്കുന്ന ഈ പ്രായത്തിൽ പക്ഷെ അവളുടെ ഇല്ലായ്മ എൻ്റെ ഉള്ളു പൊള്ളിക്കുന്നു. ഉറവ വറ്റാതെ ഒരു തുള്ളി ബാക്കിയായി നിന്നൊരാ നദിയെ പോലെ, ഇന്നും സ്നേഹത്തിൻ കരുതൽക്കൂടുമായി ഞാൻ കാത്തിരിക്കുന്നത് അവളുണ്ടോ അറിയുന്നു.
“എടാ മഹേഷെ, ഒന്ന് ഇറങ്ങി വന്നേടാ” കുഞ്ഞമ്മ ഓടികിതച്ച് വരുന്ന കണ്ട് മഹേഷ് കിടക്കപ്പായിന്നു ചാടിയെണീറ്റു. “എടാ ഞാൻ സൊസൈറ്റിയിൽ പാല് കൊടുത്തിട്ട് വരുന്ന വഴി നോക്കുമ്പോ രണ്ടു പിള്ളേർ പാഞ്ഞ് പോണ കണ്ടൂ. ഇവിടെ എത്തിയപ്പോ ദേ അവന്മാര് തിരിച്ച് വരുന്നു. ഇവിടെങ്ങും ഉള്ള പിള്ളേരല്ല കണ്ടിട്ട്…. മാല പൊട്ടിക്കുന്ന പിള്ളേര് ടൗണിൽ ഇറങ്ങിയിട്ടുണ്ടെന്ന് സുമതിടെ കെട്ടിയോൻ കഴിഞ്ഞ ദിവസം പറഞ്ഞതാ…” കുഞ്ഞമ്മ നിർത്താൻ ഭാവമില്ലെന്ന് കണ്ടതോടെ മഹേഷ് ഇടപെട്ടു. “അതിന് അവന്മാര് മാല പൊട്ടിക്കാൻ വന്നതാണെന്ന് ആരാ പറഞ്ഞേ…അങ്ങനെ തോന്നാൻ എന്താ കാരണം” “ഇവിടങ്ങും ഉള്ള ചെക്കൻമാരല്ല, പിന്നെ 2 പേരും ഹെൽമറ്റ് വെച്ചിരിക്കുന്നു” “എൻ്റെ കുഞ്ഞമ്മേ, ഹെൽമറ്റ് ഒക്കെ ഇപ്പൊ 2 പേരും ധരിക്കണം, നിയമമാണ്. ഇല്ലേൽ പോലീസ് പിടിക്കും” “ഒന്ന് പോയെടാ നമ്മുടെ ഈ പഞ്ചായത്തിൽ ഞാനൊരാളെ പോലും കണ്ടിട്ടില്ല, പുറകിൽ ഹെൽമറ്റും വെച്ച് പോകുന്നെ… അവന്മാര് മാല പറിക്കാൻ വന്നവമ്മാര് തന്നെയാ.. രണ്ടേകാൽ പവൻ്റെ…
എന്ത് പറഞ്ഞാലും തിരിച്ച് പറയുന്ന ഒരു തത്ത എൻ്റെ വീടിലുമുണ്ട്. 9 മാസം എൻ്റെ ശരീരമാം കൂട്ടിൽ താമസിച്ച് ഒരു ദിവസം കൂട് തുറന്ന് പുറത്ത് വന്ന് ഞങ്ങൾക്ക് ആനന്ദം നൽകിയവൾ. എൻ്റെ ചൂടും ചൂരുമേറ്റ് വളർന്ന് തുടങ്ങിയവൾ. കിളി കൊഞ്ചലുമായി വന്ന് അവൾ എല്ലാവരുടെയും മനം കവർന്നപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ഇതാണ് എൻ്റെ ലോകമെന്ന്. അരുമയായ അവള് ആദ്യം പുറപ്പെടുവിച്ച ശബ്ദങ്ങൾ വീടിനെ ആനന്ദിപ്പിച്ചു. വളരുന്തോറും തത്ത പെണ്ണ് പയ്യെ പയ്യെ ഞാൻ പറയുന്നതൊക്കെ തിരിച്ച് പറയാൻ തുടങ്ങി. അവളിൽ ഞാൻ എന്നെത്തന്നെ കണ്ട് തുടങ്ങി. കാലക്രമേണ തത്ത പെണ്ണ് എന്നെ അനുസരിക്കാണ്ടായി. ഞാൻ പറയുന്നത് അനുസരിക്കുന്നതിന് പകരം തിരിച്ച് എന്നോട് തർക്കുത്തരം നൽകാൻ തുടങ്ങി. ഒരു 7 വർഷങ്ങൾക്കപ്പുറം തത്ത പെണ്ണ് എല്ലാവരോടും അങ്ങനെ പെരുമാറാൻ തുടങ്ങിയപ്പോൾ എനിക്ക് തിരിച്ചറിവുണ്ടായി. എന്നെ കണ്ടാണ് അവൾ ഓരോന്ന് വിളിച്ച് കൂവുന്നത് എന്ന് ഞാൻ മനസ്സിലാക്കി. സ്നേഹം പ്രകടിപ്പിക്കാൻ വിമുഖത കാണിച്ചിരുന്ന, …
