Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹം സ്നേഹമേ
കഥ ജീവിതം

സ്നേഹം സ്നേഹമേ

By Cruci VerbalistAugust 9, 20248 Comments3 Mins Read400 Views
Bookmark Now
Please login to bookmark Close

No account yet? Register

“എന്തൊരു ഇറിടേറ്റിങ് ആണിയാള്… ഫോൺ നോക്കാൻ വയ്യാത്ത അവസ്ഥയായി” ധന്യ പിറുപിറുത്തു കൊണ്ട് ഫോൺ ഓഫ് ചെയ്തു. നല്ല പ്രഷർ ആണ് ഓഫീസിൽ. ക്ലോസിംഗ് നടക്കുന്നു, ഒരുപാട് ജോലികൾ പെൻഡിങ് ആണ്… തലക്ക് ഭ്രാന്ത് എടുത്താണ് ഡെയിലി വീട്ടിലേക്ക് വരുന്നത്. അപ്പോഴാണ് രാത്രി പതിവില്ലാതെ ജെറിൻ്റെ മെസ്സേജുകൾ.

ജെറിനേ കുറെ കൊല്ലമായിട്ട് ധന്യക്ക് പരിചയമുണ്ട്. പണ്ട് ഓർക്കൂട്ട് കാലത്ത് കേറികൂടിയതാണ് ഫ്രണ്ട്‌ലിസ്റ്റിൽ. ആൺപിള്ളേരുടെ പതിവ് സ്വഭാവത്തിന് പ്രൊഫൈൽ നോക്കി ഇഷ്ടപ്പെട്ട് റിക്വസ്റ്റ് അയച്ചതാണെന്നു അവൻ തന്നെ സമ്മതിച്ചിട്ടുണ്ട്. തറവാട് വീടിൻ്റെ അടുത്താണെന്ന് കണ്ട് ആക്സെപ്‌ട് ചെയ്തതാണ്. പിന്നെ സ്ക്രാപ്പുകളിലും ചാറ്റ് ബോക്സിലും പരിചയപെട്ടു. ഒരിക്കൽ തറവാട്ടിൽ പോയ സമയത്ത് അവിടുത്തെ ലൈബ്രറിയിൽ എനിക്ക് മെമ്പർഷിപ്പ് എടുത്ത് തന്നത് ജെറിനായിരുന്നു.

ഓർക്കൂട്ട് പോയി ഫേസ്ബുക്ക് വന്നു, ഇൻസ്റ്റ വന്നു, വാട്സാപ്പ് വന്നു, ജെറിൻ എല്ലായിടത്തും വന്ന് ഹാജർ വെച്ച് പോയി. നല്ല പയ്യനാണ്… പക്ഷെ എന്തോ ഒരു അടുക്കാൻ പറ്റിയ ആളായി തോന്നാഞ്ഞതിനാലും, ഒരുപാട് ഫ്രണ്ട്സ് കൂടെ ഉണ്ടായിരുന്നതിനാലും ആരാരും അറിയാതെ ആയിരക്കണക്കിന് ആളുകളുടെ ലിസ്റ്റിൽ അവനും മുങ്ങാംകുഴി ഇട്ട് നടന്നു.

സുജിത്തുമായുള്ള കല്യാണം കഴിഞ്ഞ് കുഞ്ഞിൻ്റെ ഡെലിവറി സമയത്താണ് എഫ്ബി യിൽ ജെറിൻ പിന്നീട് വരുന്നത്. അവനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഒരു ബിസിനസ് സ്ഥാപനത്തെ കുറിച്ച് പറയാൻ ആയിരുന്നു.. അന്ന് ഒരു All the best റിപ്ലൈ കൊടുത്ത ധന്യക്ക് അവൻ്റെ അടുത്ത മെസ്സേജ് വരുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷം അവൻ്റെ കല്യാണം വിളിയാണ്. നാട്ടിൽ ഉണ്ടെങ്കിൽ വരാമെന്ന് പറഞ്ഞ് ഒഴിവാകുമ്പോൾ അത് കൂടേണ്ട ആവശ്യമില്ല എന്ന് ധന്യക്ക് തന്നെ അറിയാമായിരുന്നു.

പിന്നീട് it’s a baby girl എന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇട്ട ജെറിൻ്റെ പോസ്റ്റിനു ലൈക് കൊടുത്ത അന്നും ജെറിൻ കുഞ്ഞിൻ്റെ പേര് കണ്ട് വെച്ചിരിക്കുന്നത് Jiah എന്നാണെന്ന് പറഞ്ഞ് വന്നു. പതിവ് ചിരിയിലും രണ്ടു വാക്കിലും ഒതുക്കി ധന്യ ആ സംസാരവും അവിടെ ഒതുക്കി.

പിന്നെയും മൂന്ന് വർഷം നീങ്ങി… ധന്യ തിരക്കുള്ള വീട്ടമ്മയായി… ജോലിയും കുഞ്ഞിൻ്റെ സ്കൂളും വീട്ടിലെ അമ്മയുടെ കാര്യങ്ങളും ഒക്കെ നോക്കി ഒരു എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ച് കൊണ്ടിരുന്നു. ആഴ്ച തോറും വീട്ടിൽ വന്നിരുന്ന സുജിത്തിന് ധന്യയിൽ നിന്നും വേണ്ടത് പരാതികൾ ഇല്ലാത്ത ഒരു ഞായറാഴ്ച മാത്രമായിരുന്നു.

വീട്ടിലെ പണികൾ എല്ലാമൊതുക്കി നാളെ കാലത്തേക്ക് എല്ലാം സെറ്റാക്കി കിടക്കാൻ നേരം മൊബൈൽ എടുത്ത് നോക്കുമ്പോൾ ജെറിൻ്റെ ഓപ്പൺ ചെയ്യാതെ വന്ന് കിടന്ന 27 മെസ്സേജുകൾ തുറക്കാൻ ധന്യ തീരുമാനിച്ചു. Dont disturb me എന്ന് reply അയച്ച് ബ്ലോക്ക് ചെയ്യാനാണ് തുറന്നത്. അവസാനം കണ്ണിലുടക്കിയ അതിലെ വാചകം ഇങ്ങനെയായിരുന്നു.

“എനിക്ക് ആരെല്ലാമോ ആയിരുന്നു എന്ന തോന്നൽ ഉള്ളത് കൊണ്ടാണ് ഞാൻ പലതും പറയാൻ ശ്രമിച്ചത്.”

വാക്കുകളുടെ ശക്തി തിരിച്ചറിഞ്ഞ ധന്യ ജെറിന് reply അയച്ചു… “ജെറിൻ, how can I help?”

മൊബൈൽ ഓഫ് ചെയ്ത് തിരിഞ്ഞ് കിടന്ന ധന്യ ചുമ്മാ ജെറിനെ പണ്ട് കണ്ട കാര്യം ഓർത്തു. വീണ്ടും മൊബൈൽ എടുത്ത് ജെറിൻ്റെ ചാറ്റ് നോക്കി ബ്ലൂ ടിക്ക് കണ്ടു. വേണമെങ്കിൽ reply ചെയ്യട്ടെ എന്നും പറഞ്ഞ് കിടന്നു.

പിന്നെ ധന്യ വാട്സാപ്പ് തുറന്നത് അടുത്ത ദിവസം രാത്രിയിലാണ്. “ധന്യക്ക് മനസ്സിൽ കൈ വെച്ച് എന്നോട് പറയാമോ, ധന്യ ഹാപ്പി ആണെന്ന്. ഹാപ്പി ആണെന്ന് പറയുന്ന അന്ന് ഞാൻ ധന്യയോട് എൻ്റെ ആവശ്യം പറയാം”

പെട്ടെന്ന് ഒരു വ്യക്തിയുടെ ജനുവിനിറ്റി തിരിച്ചറിഞ്ഞ പോലെ ധന്യയുടെ മനഃസംഘർഷങ്ങളുടെ ഒരു കുത്തൊഴുക്കാണ് ജെറിന് മുന്നിലേക്ക് അടുത്ത ദിവസങ്ങളിൽ ഒഴുകിയെത്തിയത്. ഒരു പെണ്ണ് മനസ്സ് തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്തായി ജെറിൻ മാറുന്ന കാഴ്ച ധന്യ കണ്ടൂ. വെറുതെ കേട്ട് കൊണ്ടിരിക്കുന്ന ഒരു സുഹൃത്തിനെയല്ല, അവളുടെ പ്രശ്നങ്ങൾക്കുള്ള മറുപടിയും കൊടുക്കുന്ന ജെറിനാണ് ധന്യക്ക് വേണ്ടതെന്ന് അവനും തിരിച്ചറിഞ്ഞു.

ഒരു ജീവനുള്ള യന്ത്രമായി മാറികൊണ്ടിരുന്ന ധന്യ ചിരിക്കാൻ തുടങ്ങി. മൂഡ് സ്വിങ്സ് കാരണം എല്ലാവരെയും ദേഷ്യത്തോടെ കണ്ട് കൊണ്ടിരുന്ന ധന്യ പതുക്കെ എല്ലാ കാര്യങ്ങളിലും താൽപര്യം പ്രകടിപ്പിച്ചു തുടങ്ങി. ഓഫീസ് ജോലികൾ ഇഷ്ടത്തോടെ ചെയ്യാൻ തുടങ്ങി, കുഞ്ഞിനെ സ്കൂളിലെ ഹോം വർക്കുകൾ ചെയ്യിക്കാൻ തുടങ്ങി. ഇമോഷൻസ് കൈവിട്ട് പോകാതെ നിയന്ത്രിക്കാൻ ധന്യ പഠിച്ചു. ജെറിൻറെ പ്രസൻസ് എത്ര വലുതാണെന്ന് മനസ്സിലാക്കാൻ തുടങ്ങി.

ഒരു തവണ നേരിൽ കാണണം എന്ന അഭിപ്രായം മാനിച്ച് ജെറിൻ ധന്യയെ കാണാൻ വന്നു. തികച്ചും ജീവിതവഴിയിൽ ഒറ്റപ്പെട്ട തന്നെ വീണ്ടും കൊതിയോടെ ജീവിക്കാൻ പ്രേരിപ്പിച്ച മനുഷ്യനോട് ധന്യക്ക് ഒന്നേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ. “എന്തിനാണ് അന്ന് രാത്രി എനിക്ക് ഒരു കൂമ്പാരം മെസ്സേജ് അയച്ചിട്ടത്..?”

ജെറിൻ മനസ്സ് തുറന്നു. അവൻ്റെ ബിസിനസ് തകർന്നതും, ലക്ഷങ്ങൾ കടം വന്നതും, ഡിപ്രഷനിലേക്ക് പോയതും, ഒടുവിൽ സകലതും ഉപേക്ഷിക്കാൻ തീരുമാനിച്ചതും ഒക്കെ രണ്ട് ലൈം ജൂസിൻ്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് പറഞ്ഞത് സ്തബ്ധയായി ധന്യ കേട്ടിരുന്നു. അന്ന് രാത്രി ഞാൻ എന്നത്തേയും പോലെ ഒറ്റ മറുപടിയിൽ ഒഴിവാക്കിയിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന ധന്യയുടെ ചോദ്യത്തിന് ജെറിൻ പറഞ്ഞു.

“How can I help എന്ന് അന്ന് രാത്രി ചോദിച്ചില്ലേ… ആ ഹെൽപ്പ് എനിക്ക് കിട്ടി കഴിഞ്ഞു ധന്യ… മുറിഞ്ഞ് പോയ ജീവിതത്തിൽ എനിക്കിനി അവശ്യങ്ങളില്ല, ചെറിയ ആഗ്രഹങ്ങളെയുള്ളൂ. അതിൽ നീ തീർക്കുന്ന മനോഹര കാഴ്ചകൾ ഞാൻ ഓരം ചേർന്ന് കണ്ടുകൊള്ളാം. പറന്ന് പൊങ്ങുന്ന നീ വീഴാതെ നോക്കിക്കോളാം”

അയാളുടെ ലോകം എന്നിലേക്ക് ചുരുക്കി എനിക്ക് വേണ്ടി വിശാലമായ കവാടം തുറന്നു തരുന്ന ഒരു മനുഷ്യൻ്റെ സാമീപ്യം ധന്യ അനുഭവിച്ചറിഞ്ഞു… ഇറിറ്റേഷൻ എന്ന് കരുതി മാറ്റിനിർത്തപ്പെട്ട നാളുകളിൽ കൂടെയുണ്ടായിരുന്നെങ്കിൽ എന്നോർത്തു സങ്കടപ്പെട്ട ധന്യയുടെ കൈ പിടിച്ച് കൊണ്ട് ജെറിൻ പറഞ്ഞു.

“സ്നേഹിക്കാം, സ്‌നേഹിക്കപ്പെടാം, നമുക്ക് ജീവനുള്ളിടത്തോളം”

Post Views: 32
3
Cruci Verbalist

8 Comments

  1. Cruci Verbalist on August 16, 2024 3:07 PM

    ഒരുപാട് നന്ദി..❤️

    Reply
  2. Shreeja R on August 16, 2024 7:21 AM

    നല്ലെഴുത്ത് 👌

    Reply
    • Suma Jayamohan on August 16, 2024 10:13 AM

      എഴുത്ത് ഇഷ്ടമായി. ഇങ്ങനെയുള്ള നല്ല ബന്ധങ്ങൾ ജീവിതത്തിലുണ്ടാവണം🌷

      Reply
      • Cruci Verbalist on August 16, 2024 3:08 PM

        നല്ല വാക്കുകൾക്ക് നന്ദി

        Reply
  3. sabira latheefi on August 15, 2024 10:21 PM

    ഇങ്ങനെയും ബന്ധങ്ങൾ ഉണ്ടാകുമായിരിക്കും ലെ. നല്ല എഴുത്ത്. ഇയാളുടെ എഴുത്ത് ഞാൻ ആദ്യമായാണ് വായിക്കുന്നത്. ഈ പേരിനോട് ഒരു താല്പര്യം തോന്നിയിരുന്നില്ല എന്നതാണ് സത്യം. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു പേര് സ്വീകരിച്ചത്?

    Reply
  4. Joyce Varghese on August 11, 2024 1:30 AM

    👌
    നല്ല രചന

    Reply
    • Cruci Verbalist on August 16, 2024 3:08 PM

      ഒരുപാട് നന്ദി

      Reply
      • Kavi on October 12, 2024 10:13 PM

        Orupaadu ishtamayi ee ezhuthu…manassil thattunnu ezhuthu ❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.