പെരുന്നാൾ ലീവിൻ്റെ ടൈമിലാണ് ഇത്തവണ ഫാദേഴ്‌സ് ഡേ വന്ന് പെട്ടത്…. ഒരുപാട് പോസ്റ്റുകൾ കണ്ട് വായിച്ച് വിടാറുണ്ടെങ്കിലും അച്ഛൻ, അമ്മ ഒക്കെ നഷ്ടമായ വേണ്ടപ്പെട്ട കുറച്ച് ആളുകളുടെ വേദന കണക്കിലെടുത്ത് ഒന്നും എഴുതി പങ്ക് വെയ്ക്കാറില്ല. എന്നാലും ഇത്തവണ കൂട്ടക്ഷരങ്ങൾ ഗ്രൂപ്പിൽ ഒരു പോസ്റ്റ് കാണാനിടയായി. അച്ഛനോടൊപ്പമുള്ള ഒരു ഫോട്ടോയോ സെൽഫിയോ മറ്റോ പോസ്റ്റ് ചെയ്യാനായിരുന്നു. ചുമ്മാ നോക്കാല്ലോന്നു കരുതി ഫോൺ ഗാലറി ഓപ്പൺ ചെയ്ത ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. കുട്ടികളുടെ, ഭർത്താവിൻ്റെ, കൂട്ടുകാരുടെ, എന്തിന് അവസാനം പോയി കഴിച്ച ഹോട്ടലിലെ ഭക്ഷണത്തിൻ്റെ വരെ പടം ഉണ്ടായിട്ടും, 2018 ൽ അതായത് 6 വർഷം മുമ്പ്, കൊറോണക്കും മുമ്പാണ് ഞാൻ അച്ഛനോടോത്തുള്ള ഒരു ഫോട്ടോ എടുത്തിരിക്കുന്നത്. അപ്പോഴുണ്ടായ ഒരു ഷോക്കിൽ സ്വന്തം വാട്സാപ്പ് ഗ്രൂപ്പിൽ ഫ്രണ്ട്സ്നോട് ആരാഞ്ഞു. ഒരാള് പോലും 2 വർഷങ്ങൾക്കിപ്പുറം സ്വന്തം അച്ഛനോടൊപ്പം ഒരു ഫോട്ടോ എടുത്തിട്ടില്ല എന്നത് ഫ്രണ്ട്സ് പലർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. സമയം നമ്മുടേതും ഒടുങ്ങുകയാണ്,…
