Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുരിക്കും കല്യാണം part 2
അനുഭവം ഓർമ്മകൾ ജീവിതം നര്‍മം

മധുരിക്കും കല്യാണം part 2

By Silvy MichaelJuly 18, 20241 Comment2 Mins Read40 Views
Bookmark Now
Please login to bookmark Close

No account yet? Register

മധുരിക്കും കല്യാണം Part 1

മനസ്സുചോദ്യം 15 മിനിറ്റിൽ കഴിഞ്ഞല്ലോ. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ് ഒരു ഫോട്ടോഷൂട്ട്. മഴയായിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു എന്നെ പറയാനൊക്കു!! പള്ളിക്ക് അകത്തും മോണ്ടലത്തിലും (പള്ളിയുടെ മുൻഭാഗം) ഒക്കെയായി അത്യാവശ്യം കുറച്ച് ക്ലാപ്പ്സ്. പോട്ടം പിടിക്കുന്ന ചേട്ടന്മാർക്ക് അന്നും വലിയ വ്യത്യാസം ഒന്നുമില്ല കേട്ടോ കോപ്രായം കാണിക്കുന്നതിൽ! കാര്യം ഞങ്ങൾ ലൈൻ അടിച്ചതൊക്കെയാണ്: എങ്കിലും ചേർന്നുനിൽക്കൂ എന്ന് പറയുമ്പോൾ ഒരു വൈക്ലബ്യം.. ഈ പ്ലേറ്റോണിക് ലവ് എന്നൊക്കെ പറയും പോലെയാണന്ന്. ഫോണും കത്തും ഒക്കെ മുടങ്ങാതെ ഉണ്ടെങ്കിലും ഒരുമിച്ച് ഒരു യാത്ര പോലും പോയിട്ടില്ല. ആ ഞങ്ങളോടാണ് ‘ചേർന്ന് ചേർന്ന്, ചേർന്ന് ചേർന്ന് ‘എന്ന് ഫോട്ടോ ചേട്ടൻ ആഹ്വാനിക്കുന്നത്!! എത്ര ചേർന്നാലും ആ ചേർച്ച ഒട്ടു പോരാ താനും!! ഒടുവിൽ എനിക്ക് സഹിക്കെട്ട് അനിലിനെ (ഞങ്ങളുടെ ഫോട്ടോഗ്രാഫർ) കണ്ണുരുട്ടിക്കാണിച്ചത് ഞാൻ ഇപ്പോൾ ഓർക്കുന്നു.

ഒത്തുകല്യാണത്തിന്റെ റിസപ്ഷൻ, ചടങ്ങ് കഴിഞ്ഞ ഉടനെ പള്ളിയോട് ചേർന്നുള്ള പള്ളിക്കൂടത്തിൽ ആയിരുന്നു- എന്റെ ആദ്യത്തെ ആൽമമേറ്റർ.. അന്ന് ഓഡിറ്റോറിയങ്ങളൊക്കെ പ്രചാരത്തിലായി വരുന്നതേയുള്ളൂ. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കല്യാണങ്ങൾ സ്കൂളുകളിൽ നടത്താൻ പാടില്ല എന്ന് നിയമം വന്നത്. ഗവൺമെന്റ് കൂടുതൽ ടാക്സ് aware ആകാൻ സമയം എടുത്തു എന്ന് സാരം.

സ്കൂൾ ആയിരുന്നതുകൊണ്ട് ബെഞ്ചും ഡെസ്കും ഒക്കെ ആയിരുന്നു പന്തിയിലിട്ടിരുന്നത്.ചെറുക്കനും പെണ്ണും മാത്രം കസേരയിട്ട് സ്റ്റേജിലും. ഇന്നത്തേതുപോലെ ഗൗണിട്ട കസേരയും ഇവന്റ് മാനേജരുടെ കരവിരുതിൽ തെളിയുന്ന ഹോൾ അറേഞ്ച്മെന്റും മാന്ത്രിക പ്രഭാപൂരവും ബലൂൺ വിപ്ലവവും വിസ്ഫോടനവും ഒന്നും അന്നില്ല.ന്യൂട്ടന്റെ ആപ്പിൾ പോലെ, പറ്റിയ ഒരു സുബുദ്ധിയുടെ തലയിൽ തട്ടി തെളിഞ്ഞു വെളിവാകാനായി അണ്ഡകടാഹത്തിന്റെ ഏതൊക്കെയോ കോണുകളിൽ അലസമായലയുകയായിരുന്നു ആ മനോജ്ഞ വിപ്ലവം!!

അങ്ങനെ മനസമ്മത മഹാമഹം കഴിഞ്ഞു. കോന്തനും കോന്തിയും പരിവാരങ്ങളും സ്വഭവനങ്ങളിലേക്ക് മടങ്ങി. കല്യാണത്തിന് ഇനി നാലേ നാല് ദിവസം. പിറ്റേന്നാണ് ചരക്കെടുപ്പ്. എന്റെ നാത്തൂൻ to be യുടെ കണവൻ തിരുവനന്തപുരത്തൊരു സ്വർണ്ണക്കടയിലെ മാനേജരാണ്. അതു പ്രമാണിച്ച് ഞങ്ങൾ തുണിയടക്കം സർവ്വതും തലസ്ഥാന നഗരിയിൽ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. അതിരാവിലെ പുറപ്പെട്ടു. ചേച്ചിയുടെ വീട്ടിൽ അങ്ങനെ കല്യാണത്തിന് മുന്നേ ഞങ്ങൾക്കായി വിരുന്നൊരുക്കപ്പെട്ടു.. പാർത്ഥസിൽ നിന്നാണ് തുണി എടുത്തത്. മജന്ത കളറിൽ മന്ത്രകോടിയും( എനിക്കതത്ര പിടിച്ചൊന്നുമില്ല ) പച്ച ബോഡിയും കറുത്ത ബോർഡറുമായി സെക്കന്റ് സാരിയും. കണമവനുള്ള കോട്ടും സൂട്ടും നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നു. പിന്നെയുള്ളത് വീട്ടുകാർക്കും ബന്ധുക്കൾക്കും ഒക്കെയുള്ള ഡ്രെസ്സ് ആണ്. അതും ഓടിപ്പിടിച്ച് സംഘടിപ്പിച്ചു. നോക്കലും വാങ്ങലും ഒക്കെ കഴിഞ്ഞ് അവിടെ നിന്ന് തിരിക്കുമ്പോൾ തന്നെ നേരം സന്ധ്യയോടടുത്തു. തുള്ളി തോരാത്ത മഴ.. എന്തു പറയേണ്ടു :വീടു പറ്റിയപ്പോഴേക്കും രാത്രി രണ്ടര! I mean 2:30am!! ഇന്ന് അതൊരു സമയമേ അല്ലെന്നറിയാം. എങ്കിലും അന്ന് അത് ഒരല്പം കടുംകൈ തന്നെയായിരുന്നു.

പിന്നെ കാര്യങ്ങളെല്ലാം ഫാസ്റ്റ് ഫോർവേഡ് ആയിരുന്നു. ബ്ലൗസ് തയ്ക്കാൻ കൊടുക്കുന്നു, മറ്റ് ഡ്രസ്സുകൾ തയ്ക്കുന്നു.. മന്ത്രകോടിയുടെ നൂല് വലിക്കുന്നു (ഏഴ് നൂലു വേണമല്ലോ താലി കോർക്കാൻ).. fall പിടിപ്പിക്കുന്നു. തയ്ച്ച ബ്ലൗസ് ചേരാതെ വരുന്നു അഴിക്കുന്നു. വീണ്ടും തയ്ക്കുന്നു ഇതിനിടയിൽ ബ്യൂട്ടി പാർലറിൽ പോകുന്നു, മുഖവും മുടിയും മിനുക്കുന്നു.., ബൊക്കെ, മുടി, പൂമാല ഒക്കെ സെറ്റ് ആക്കുന്നു. കണ്ണടയ്ക്കു പകരം കോൺടാക്ട് ലെൻസ് സംഘടിപ്പിക്കുന്നു. എല്ലാം ഫാസ്റ്റ് ഫോർവേഡ്. ഫാസ്റ്റ് ഫോർവേർഡ്.. കണ്ണടച്ച് തുറക്കുന്നതിനു മുൻപേ ഇരുപത്തിയാറാം തീയതി ഇങ്ങെത്തി!!
25 ആം തീയതി രാത്രി വീട് നിറയെ ആളായിരുന്നു.ഇന്നത്തെതുപോലെ തലേദിവസത്തെ പാർട്ടി ഒന്നും അന്ന് ഇല്ല.കല്യാണം കൂടാനുള്ള ബന്ധുക്കളും കൂട്ടുകാരും ഒക്കെ ആയി രാത്രി മുഴുവൻ ഒരു തകർപ്പാണ്. അത്രതന്നെ. വെടിക്കഥകളും വീരകഥകളും ഒക്കെ അടിച്ച് അങ്ങനെ ഞങ്ങൾ ഉറങ്ങിയും ഉറങ്ങാതെയും ഒക്കെ ഒരു വിധത്തിൽ നേരം വെളുപ്പിച്ചു…

തുടരും..

Post Views: 20
3
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

1 Comment

  1. Pingback: മധുരിക്കും കല്യാണം... - By Silvy Michael - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.