സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം 13 സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറ: –
പഴയ രഹസ്യങ്ങളുടെ തിരശ്ശീല.
യാദവിന്റെയും യാമിനിയുടെയും ബന്ധത്തിന്റെ ഏറ്റവു വലിയ ശക്തി അവരുടെ പരസ്പര വിശ്വാസമാണ്.
കാലചക്രം അതിവേഗം കറങ്ങി കൊണ്ടിരുന്നു. ആ മാതൃകാ ദമ്പതികൾക്ക് ഇന്ന് രണ്ടോമന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആണ്.
യാദവും യാമിനിയും അവരുടെ ജോലിയേയും കുട്ടികളേയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കണ്ടു. യാദവ് തന്റെ പ്രൊഫഷണൽ ജീവിതത്തിൽ തിരക്കിട്ട സമയത്തും, യാമിനിയുടെ പുതിയ സംരംഭങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി. കുട്ടികളുടെ സ്കൂൾ കാര്യങ്ങളിലും, ചെറിയ നേട്ടങ്ങളിലും അവർ ഒരുമിച്ചു പങ്കുചേർന്നു. ദിവസാവസാനം, വീടിന്റെ വാതിൽ അടയ്ക്കുമ്പോൾ, പുറത്തുള്ള തിരക്കുകളും സമ്മർദ്ദങ്ങളും മാറി, സ്നേഹം നിറഞ്ഞ ഒരു ലോകം അവർക്കായി തുറന്നു.
തോളോടുതോൾ ചേർന്ന് അവർ തങ്ങളുടെ സ്വപ്നങ്ങൾ കെട്ടിപ്പടുത്തു.
പുതിയ കാഴ്ചകളും അനുഭവങ്ങളും പതിവ് ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കാൻ, അവർ യാത്രകളെ ഒരു ശീലമാക്കി. കുട്ടികളോടൊപ്പമുള്ള ചെറിയ യാത്രകളായാലും, വിവാഹ വാർഷികത്തിന് വേണ്ടിയുള്ള നീണ്ട ട്രിപ്പുകളായാലും, ഓരോ യാത്രയും അവരുടെ ബന്ധത്തിലെ ഊഷ്മളത വർദ്ധിപ്പിച്ചു. പുതിയ സ്ഥലങ്ങൾ കാണുന്നതും, പുതിയ രുചികൾ അറിയുന്നതും, പരസ്പരം കൂടുതൽ സമയം ചെലവഴിക്കുന്നതും അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചു.
ജീവിതം ഒരു ഭീഷണിയോ രഹസ്യമോ അല്ല, മറിച്ച് ഒരുമിച്ച് മുന്നോട്ട് പോകാനുള്ള മനോഹരമായ ഒരു യാത്രയാണെന്ന് അവർ തിരിച്ചറിഞ്ഞു.
ശ്യാമള ഹരിദാസ്


1 Comment
ഈ സഹകരണത്തിന് നന്ദി സ്നേഹം