Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കോൺമാരി ശുചീകരണത്തിന്റെ തുടർ തത്വങ്ങൾ
അനുഭവം അറിവുകൾ ജീവിതം ജോലി പുസ്‌തകം പ്രചോദനം

കോൺമാരി ശുചീകരണത്തിന്റെ തുടർ തത്വങ്ങൾ

By Asha RoseJanuary 20, 20262 Comments5 Mins Read171 Views
Bookmark Now
Please login to bookmark Close

No account yet? Register

കോൺമാരി ശുചീകരണം എന്ന കഴിഞ്ഞ ഭാഗത്തിൽ നമ്മൾ കണ്ടത് വൃത്തിയാക്കലിനോടുള്ള പ്രതിബദ്ധതയാണ്. ഇനി ബാക്കി അഞ്ചു അടിസ്ഥാന തത്വങ്ങൾ എന്താണെന്നു നോക്കാം.

2. നമുക്കേറെയിഷ്ടപ്പെട്ട ഒരു life style ഭാവനയിൽ കൊണ്ട് വരിക :

നാം ജീവിക്കാൻ പോകുന്ന അന്തരീക്ഷം, style എങ്ങിനെയുള്ളതാവണമെന്ന് നമ്മുടെ ഭാവനയിലാണ് ആദ്യം കൊണ്ടുവരേണ്ടത്. മനസ്സിൽ അതിനെ പറ്റി വ്യക്തമായ ഒരു ചിത്രം നമുക്കുണ്ടാവണം. ഈ രീതി പെട്ടെന്ന് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ എമർജൻസി ആയി വൃത്തിയാക്കുന്ന ഒന്നല്ല ഇതെന്ന് നമ്മൾ മുൻപ് പറഞ്ഞല്ലോ. ഇടയ്ക്കിടെ ചെയ്യാതെ ഒരിക്കൽ തീരുമാനിച്ചു ജീവിതത്തെ മുഴുവനായും ക്രമീകരിക്കുന്ന രീതിയാണിത്. അതിനാൽ തന്നെ നമ്മുടെ ഇഷ്ടപെട്ട ജീവിതരീതി വ്യക്തമായും, വിശദമായും മനസ്സിൽ ചിത്രീകരിക്കുക. നിങ്ങൾക്ക് വരയ്ക്കാൻ കഴിവുണ്ടെങ്കിൽ അത് വരച്ചെടുക്കുക. എഴുതാനാണ് കഴിവെങ്കിൽ വിശദമായി എഴുതി വക്കുക. ഇതൊന്നും സാധിക്കില്ലെങ്കിൽ മാഗസിനുകളിൽ നിന്ന് പടങ്ങൾ വെട്ടി ഒട്ടിച്ചും വിഷൻ ബോർഡ്‌ തയ്യാറാക്കാം. സമയം എടുത്തു തന്നെ അത് തയ്യാറാക്കണം. നിങ്ങളുടെ വീട് മൊത്തത്തിൽ എങ്ങിനെയിരിക്കണം, നിങ്ങളുടെ ജീവിതം, ദിവസക്രമം ഇതോരൊന്നും ചിന്തിച്ചു അതിന്റെയൊരു blue പ്രിന്റ് നമ്മുടെ മനസ്സിലോ, ബോർഡിലോ, പേപ്പറിലോ വ്യക്തമായി കോറിയിടുക. അത് തയ്യാറാക്കുമ്പോൾ എന്തൊക്കെ മുൻഗണനകൾ കൊടുക്കണം എന്ന് നോക്കാം.

• ശാന്തമായ വീട്

• എളുപ്പത്തിൽ വസ്തുക്കൾ കണ്ടെത്താൻ കഴിയുന്ന അന്തരീക്ഷം.

• മനസ്സിന് ഭാരമില്ലാത്ത ജീവിതം

ഇങ്ങിനെയൊരു വ്യക്തമായ കാഴ്ച്ചപ്പാട് നിങ്ങളെ ഈ വൃത്തിയാക്കൽ പ്രക്രിയക്കു അവസാനം വരെ പ്രേരിപ്പിക്കും.

3. നമുക്ക് സന്തോഷം തരാത്ത വസ്തുക്കളെ ഒഴിവാക്കുക.

കോൺമാരിയുടെ പ്രധാന പോയിന്റ് എന്താണ് നമ്മൾ സൂക്ഷിക്കുക എന്നതാണ് അല്ലാതെ എന്ത് നമ്മൾ ഒഴിവാക്കും എന്നതല്ല. എന്നാൽ ഈ പ്രക്രിയയിൽ അനിവാര്യമായ ഒന്നാണ് ഒഴിവാക്കൽ അഥവാ ഡിസ്കാഡ്. അതിനായി ഓരോ വസ്തുവും കയ്യിലെടുത്തു മൃദുവായി ചോദിക്കുക, “ഇത് ഇപ്പോൾ എനിക്ക് സന്തോഷം തരുന്നുണ്ടോ?”. ഉപയോഗിക്കുന്നില്ലെങ്കിലും സന്തോഷം നൽകുന്നുണ്ടെങ്കിൽ അവയെ നിലനിർത്താം. സന്തോഷം നല്കാത്തവയെ നന്ദി പറഞ്ഞ് വിട്ടു കളയുക. “ഒരിക്കൽ ഉപയോഗിച്ചല്ലോ ” എന്ന കുറ്റബോധത്തോടെ വസ്തുക്കൾ സൂക്ഷിക്കേണ്ടതില്ല. ഇത്തരം അടുക്കി പെറുക്കലുകളിൽ ഇത് വരെ ടാഗ് പോലും പൊട്ടിക്കാത്ത വസ്തുക്കൾ കണ്ടെന്നു വരാം. അതെല്ലാം ഒരു ഓർമപ്പെടുത്തലാണ്. ഭാവിയിലെ വാങ്ങിക്കൂട്ടലുകൾ നിയന്ത്രിക്കാൻ ഇത് വളരെ ഉപകാരപ്പെടും. എന്താണോ ആവശ്യം അത് മാത്രം വാങ്ങുന്ന രീതിയിലേക്ക് നമ്മൾ അറിയാതെ ആകൃഷ്ടരാകും. ഒഴിവാക്കുന്ന സാധനങ്ങൾ അവർ നമുക്ക് നൽകിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞൂ ഉപ്പു ഉപയോഗിച്ചോ മറ്റോ ശുദ്ധീകരിച്ചു ഒഴിവാക്കുന്നത് നന്ന് എന്ന് മേരി കൊണ്ടോ പറയുന്നു. പ്രത്യേകിച്ചും നമുക്ക് ഒരു കാലത്ത് വളരെ സെന്റിമെന്റ്സ് ഉള്ള വസ്തുക്കളോട്.ഒഴിവാക്കുന്ന പ്രക്രിയ ( discard) ആദ്യമേ നടപ്പാക്കുക. കാരണം ബാക്കി സൂക്ഷിക്കേണ്ട വാതുക്കളുടെ മാത്രം ഇടം തിട്ടപ്പെടുത്താൻ അത് നമ്മെ സഹായിക്കും.

4. വസ്തുക്കളുടെ സ്ഥാനമനുസരിച്ച് അല്ല വിഭാഗം തിരിച്ച് അടുക്കണം

സാധാരണ നമ്മൾ ഒരു മുറി, ഒരു അലമാര ഇതൊക്കെയാണ് വൃത്തിയാക്കലിന് തിരഞ്ഞെടുക്കുന്നത്. എന്നാൽ ജീവിതം മാറ്റിമറിക്കുന്ന ഈ രീതിയിൽ ഒരു വിഭാഗത്തിലുള്ള എല്ലാ വസ്തുക്കളും ഒരു കട്ടിലിൽ കൂട്ടിയിട്ട് അതിൽ നിന്ന് സൂക്ഷിക്കേണ്ട മാത്രം തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ്. ഒരേ വിഭാഗത്തിലെ എല്ലാ വസ്തുക്കളും ഒരുമിച്ച് ശേഖരിച്ച് പരിശോധിക്കുക ഉദാഹരണത്തിന്

• വീട്ടിലെ എല്ലാ വസ്ത്രങ്ങളും ഒരിടത്ത്

• എല്ലാ പുസ്തകങ്ങളും ഒരിടത്ത്

• എല്ലാ പേപ്പറുകളും ഒരിടത്ത്

• എല്ലാ പല വക സാധനങ്ങളും ഒരിടത്ത്

• വികാരനിർഭരമായ സാധനങ്ങൾ ഒരിടത്ത്.

ഇങ്ങനെ ചെയ്താൽ നമുക്ക് എത്ര വസ്തുക്കൾ ഉണ്ടെന്ന് വ്യക്തമായി മനസ്സിലാകും. തീരുമാനങ്ങൾ എളുപ്പമാകും. സൂക്ഷിക്കുന്നത് ഓരോരോ മുറിയിലാകാം പക്ഷേ തിരഞ്ഞെടുപ്പ് ഓരോ വിഭാഗത്തിന്റെയും കൂമ്പാരത്തിൽ നിന്നു തന്നെയാകണം.

5. നിർദ്ദേശിച്ച ക്രമം കൃത്യമായി പാലിക്കുക:

മേരി കോണ്ടോ നിർദ്ദേശിച്ച ഈ അടുക്കൽ ക്രമീകരണത്തിന് ഒരു ശാസ്ത്രീയ ക്രമം ഉണ്ട്. എളുപ്പത്തിൽ നിന്ന് ബുദ്ധിമുട്ടിലേക്ക് പോകണം ആ ക്രമം ഇങ്ങനെയാണ്.

• വസ്ത്രങ്ങൾ

• പുസ്തകങ്ങൾ

• പേപ്പറുകൾ

• മറ്റു വസ്തുക്കൾ(komono)

• ഓർമ്മ വസ്തുക്കൾ.

ഈ ക്രമം അപ്പാടെ പാലിച്ചാൽ തീരുമാനശേഷി ക്രമേണ ശക്തമാകും ഇതിൽ തുണികൾ ആദ്യ വിഭാഗമായി തിരഞ്ഞെടുക്കാനും കാരണങ്ങളുണ്ട് താരതമ്യേന എളുപ്പമായ ഒരു തിരഞ്ഞെടുക്കലാണ് ഈ രീതി. വൈകാരിക സ്വഭാവമുള്ള സാധനങ്ങൾ തിരഞ്ഞെടുക്കേണ്ടി വരുമ്പോഴുള്ള കൺഫ്യൂഷൻ വലുതാണ്. മറ്റൊരു കാര്യം അടുക്കി ഒതുക്കി വെച്ച അലമാരയും മുറിയും പിറ്റേദിവസം രാവിലെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ( കാരണം Spark of joy തരുന്ന സാധനങ്ങൾ മാത്രമേ നമ്മൾ സൂക്ഷിക്കുന്നുള്ളൂ). സന്തോഷമുള്ളവ മാത്രം ധരിക്കുമ്പോൾ ഉള്ള തൃപ്തി. ഇതെല്ലാം തുണികൾ ആദ്യ വിഭാഗത്തിൽ വരാനുള്ള കാരണങ്ങളാണ്. ഏതു വിഭാഗമായാലും അടുക്കി പൊറുക്കാൻ എടുക്കുന്ന സമയവും ബുദ്ധിമുട്ടും മറന്നു ഊർജ്ജം വരുന്നത് ആ organised ആയിരിക്കുന്ന സാധനങ്ങൾ കാണുമ്പോൾ തന്നെയാണ്.

രണ്ടാമതായി ഓർഡറിൽ വരുന്നത് ബുക്കുകളാണ്. വായനാശീലം ഉള്ളവർക്ക് ഇത് നന്നായി മനസ്സിലാകും. ചുറ്റും പുസ്തകങ്ങൾ നമ്മുടെ സ്വപ്നമാണ്. പക്ഷേ പല പുസ്തകങ്ങളും നമ്മൾ social media hype കണ്ട് വാങ്ങിയതോ കൂട്ടുകാർ സജസ്റ്റ് ചെയ്തതോ ഗിഫ്റ്റ് കിട്ടിയത് ഒക്കെ ആകാം. എന്തുമായിക്കൊള്ളട്ടെ എല്ലാ പുസ്തകങ്ങളെയും കൂട്ടിയിട്ട് ഓരോ ബുക്കും കയ്യിലെടുത്ത് ഇത് വരുംതലമുറയ്ക്ക് ഉപകാരപ്രദമായ പുസ്തകം ആണോ അതോ വെറും കഥകളാണോ എന്ന് തീർച്ചപ്പെടുത്തുക. തുണികളുടെ കാര്യം പറഞ്ഞ പോലെ ഇതെനിക്ക് ഇനിയും സന്തോഷം തരുന്നുണ്ടോ എന്നുതന്നെയാണ് പുസ്തകത്തിന്റെ കാര്യത്തിലും നോക്കേണ്ടത്. വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന പുസ്തകങ്ങൾ ഫിക്ഷൻ ആയിരിക്കില്ല കൂടുതലും പ്രചോദന പരമായ അല്ലെങ്കിൽ self help ബുക്കുകൾ ആയിരിക്കും അത്തരം പുസ്തകങ്ങൾ മാത്രം സൂക്ഷിച്ച് മറ്റു പുസ്തകങ്ങൾ ലൈബ്രറികൾക്കോ വായിക്കാൻ ഇഷ്ടമുള്ളവർക്ക് ദാനം ചെയ്യേണ്ടതാണ് എന്നാണ് മേരി കോണ്ടോ നിർദ്ദേശിക്കുന്നത്. തുണികളുടെ കാര്യത്തിൽ ദാനം ചെയ്യാൻ അവർ പറയുന്നില്ല. Just discard it എന്നാണ് പറയുന്നത് മറ്റു വിഭാഗങ്ങളുടെ കാര്യത്തിലും ഇതേ രീതി പിന്തുടരണം.

6. സ്വയം ചോദിക്കുക :ഇതെനിക്ക് ഇപ്പോൾ സന്തോഷം തരുന്നുണ്ടോ?

നമ്മളെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് നമുക്ക് മാത്രമേ അറിയൂ അതിനാൽ ഈ രീതിയിൽ എന്ത് ഒഴിവാക്കണം എന്ത് സൂക്ഷിക്കണം എന്ന് നമുക്ക് മാത്രമേ തീരുമാനിക്കാൻ ആവൂ ഇതുതന്നെയാണ് ഈ രീതിയെ മറ്റ് tidying രീതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ നമ്മൾ കേട്ടിട്ടുള്ള രീതികളിൽ, രണ്ടുവർഷമായി നാം ഉപയോഗിക്കാതെ ഇരിക്കുന്ന എന്തിനെയും കളയണം. നാം ഒന്ന് പുതിയത് വാങ്ങുമ്പോൾ പഴയതിനെ കളയണം എന്നൊക്കെയാണ് പറയുന്നത് പക്ഷേ കോൺമാരീ രീതിയിൽ നിങ്ങളുടെ വികാരമാണ് തള്ളണോ കൊള്ളണോ എന്ന് നിശ്ചയിക്കുന്നത്. പ്രത്യേകിച്ചും സൂക്ഷിക്കേണ്ട വസ്തുക്കളും അവ നമുക്ക് തരുന്ന സന്തോഷവും മാത്രമാണ് മാനദണ്ഡം. ഓരോ വസ്തുവും എടുക്കുമ്പോൾ അവ സന്തോഷം സ്ഫ്യൂരിക്കുന്നോ എന്നറിയാൻ അവ കയ്യിലെടുക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ സെല്ലുകൾ പതുക്കെ ഉയരും എന്നാണ് മേരി കോണ്ടോ പറയുന്നത്. നമ്മുടെ പ്രേമ ഭാജനത്തെ കാണുമ്പോൾ വയറ്റിൽ പൂമ്പാറ്റ പറക്കും, ഇക്കിളിയാകും എന്നൊക്കെ പറയുന്നതുപോലെ ഈ തിരഞ്ഞെടുക്കൽ നമുക്ക് സന്തോഷം തരുന്നത് മാത്രമല്ല നമുക്ക് ആവശ്യമുള്ളത് മാത്രം നിലനിർത്താൻ നമ്മെ സഹായിക്കും.

ഈ രീതി അനുസരിച്ചു തുണികൾ മടക്കി വെക്കുന്നതിനും ഒരു പ്രത്യേക രീതിയാണ് എല്ലാം ലംബമായി നിൽക്കുന്ന രീതിയിലാണ് മടക്കുക. അത് അലമാരയിൽ ഇരിക്കുമ്പോൾ തന്നെ അതിനെ മനസ്സിലാകും എന്നതാണ് പ്രത്യേകത. Netflix ൽ ഇവരുടെ അടുക്കിപെറുക്കലിനെ കുറിച്ചു ഒരു സീരീസ് തന്നെ വന്നിരുന്നു. അതിൽ അവർ ഏതു വീട്ടിൽ പോകുമ്പോഴും വൃത്തിയാക്കൽ തുടങ്ങുന്നതിനു മുൻപ് ആ വീടിനോട് പ്രാർത്ഥിച്ചു അനുവാദം ചോദിക്കുന്നതെല്ലാം കാണാം. പിന്നെ തുണിയെല്ലാം വലിച്ചു കൂമ്പാരമാക്കി അവർക്കു ഹോംവർക്ക് കൊടുത്തിട്ടു പോകുന്നത് കാണാം. രസകരമായ പല സംഭവങ്ങളും ആ സീരീസിൽ കാണാം.

പൊതുവെ വൃത്തിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് ജാപ്പനീസുകാർ. പണ്ട് ജർമനിയെ തോൽപിച്ചു ജപ്പാൻ മുന്നേറിയപ്പോൾ എല്ലാവരും ജപ്പാനെ പ്രശംസിക്കുമ്പോൾ സീറ്റിൽ ആളുകൾ ഉപേക്ഷിച്ചു പോയ കുപ്പിയും പോപ്പ് കോണിന്റെ കവറും വൃത്തിയാക്കുക ആയിരുന്നത്രെ ജപ്പാൻക്കാർ. മുഴുവൻ വൃത്തിയാക്കിയതിനു ശേഷമാണ് അവർ ഖലീഫ സ്റ്റേഡിയം വിട്ടത്. മേരി കൊണ്ടോയും അത്തരം ഒരു കുട്ടിയായിരുന്നു. പഠിക്കുമ്പോൾ സഹപാഠികൾ സ്പോർട്സ്, കളി ഇവയിലെല്ലാം interest കാണിക്കുമ്പോ മേരി മാത്രം ഷെൽഫിൽ പുസ്തകങ്ങൾ അടുക്കുന്ന തിരക്കിലാകുമത്രേ. ക്ലാസ്സ്‌ ലീഡർ അല്ല മറിച്ചു ബുക്കുകൾ ഒതുക്കി വയ്ക്കുന്ന പോസ്റ്റ്‌ ആണ് അവൾ തിരഞ്ഞെടുക്കുക. മേരി കൊണ്ടോ പറയുന്നു. ഒരു പാട് വായനാശീലം ഉള്ള ആളുകൾ ആണേലും പ്രചോദനാപരമായ 30 പുസ്തകങ്ങളെ നമ്മൾ സൂക്ഷിക്കേണ്ടതായി ഉള്ളൂ എന്നാണ്.

എന്തായാലും മാലിന്യ മുക്ത വീടുകൾ ആയി മാറട്ടെ നമ്മുടെ വീടുകൾ. ഓരോ വീടും അങ്ങിനെയായാൽ നമ്മൾ പിന്നെ നമ്മുടെ ചുറ്റുമുള്ള സമൂഹത്തെയും വൃത്തിയാക്കും. പിന്നീട് അതൊരു പതിവാകും. അതിലുപരി വാങ്ങി കൂട്ടുന്ന സ്വഭാവം നമ്മൾ ഉപേക്ഷിക്കും.

ഇന്ന് മേരി കൊണ്ടോയുടെ വൃത്തിയാക്കൽ ഏജന്റുമാർ ലോകത്തു എല്ലായിടത്തും ഉണ്ട്. പക്ഷെ അവരെ hire ചെയ്യണമെങ്കിൽ നല്ലൊരു fortune ചിലവാക്കേണ്ടിവരുമെന്ന് മാത്രം. അതിനാൽ ഈ method ഒക്കെ പഠിച്ചു വീടുകൾ സ്വയം വൃത്തിയാക്കൂ. മാലിന്യ കൂമ്പാരങ്ങൾ നീങ്ങി സന്തോഷം സ്ഫുരിക്കുന്നവ മാത്രം ചുറ്റും തിളങ്ങട്ടെ അതുപോലെ ജീവിതവും.

(അവസാനിച്ചു)

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 115
1
Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

2 Comments

  1. SumaJayamohan on January 21, 2026 7:14 PM

    നല്ല ആശയങ്ങൾ♥️👌🌹

    Reply
  2. Pingback: കോൺമാരി ശുചീകരണം - Konmari method of tidying up - By Asha Rose - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.