Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതംഗി- ഭാഗം 2
തുടർക്കഥ / സീരീസ്

മാതംഗി- ഭാഗം 2

By Aathira SethuSeptember 18, 2023Updated:November 3, 20236 Comments6 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻഭാഗം

 


മാതംഗി – 2

കാറ്റിൽ കാവിലെ മരങ്ങളൊക്കെയും ആടിയുലഞ്ഞു നിന്നു.ദേവന്റെ ശബ്ദമിങ്ങനെ കുന്നത്ത്‌ കാവിൽനിറഞ്ഞു…

ഗന്ധർവ്വ സംഗീതം പോലെ അതിമധുരമായിരുന്നു അവന്റെ ശബ്ദവും.

”സൂകരാനനാദ്യർചിത മഹാത്രിപുരസുന്ദരീം
രാജരാജേശ്വരീം ശ്രീകരസർവാനന്ദമയ
ചക്രവാസിനീം സുവാസിനീം ചിന്തയേഹം”…

കളരിയിൽ ചിലങ്കയിൽ താളം പിടിച്ചിരുന്ന മാതംഗിയുടെ ചെവിയിലേക്ക് അവന്റെ ശബ്ദമിങ്ങനെഒഴുകിയെത്തി…

ശബ്ദം കേട്ട ദിക്കിലേക്കവളും ഇറങ്ങി നടന്നു…

അവന്റെ പാട്ടിലിങ്ങനെ ലയിച്ചവളും ആ രാഗത്തിൽ ലയിച്ചവനും മതിമറന്നു,അപ്പോഴും അവളുടെ കൈയിലെചിലങ്കയുടെ മണികൾ താളമിട്ടു..

അവളുടെ കണ്ണുകളും ആ രാഗത്തിനനുസരിച്ചു ചലിച്ചു കൊണ്ടിരുന്നു…

ആളനക്കമറിഞ്ഞാണ് ദേവൻ തിരിഞ്ഞത്‌..

ദേവി…!!(ഒച്ച പൊങ്ങിപ്പോയി)

അല്ല മാതംഗി,”മാതു” അതാണെന്റെ ;

(അല്ല നീയെന്റെ ദേവി ഞാൻ മനസ്സിൽ പറഞ്ഞു)

ദീക്ഷിതരുടെ …!!

അതെ…

ഇഷടരാഗം …??

ആഹിരി…

എനിക്കും..

അറിയാം !!

എങ്ങനെയറിഞ്ഞു ?

പാടുന്നത് കേട്ടിട്ടുണ്ട് …

എപ്പോ ??

എപ്പോഴൊക്കെയോ…

മ്മ്…(അവളൊന്നു ചിരിച്ചു)

ഞാൻ പോകട്ടെ ,നന്നായി പാടി .

ആണോ  !!

മ്മ്..

”അവൾ ഓടിയപ്പോൾ അവളുടെ  പാദസരം എന്നെ നോക്കി ചിരിക്കുന്ന പോലെയെനിക്കു തോന്നി.”

ഞാൻ “ദേവൻ ..” (പുറകേ ഓടി ഞാൻ വിളിച്ചു പറഞ്ഞു)

”മഹാദേവൻ”…

അവളെന്നെ നോക്കിയെനിക്കൊരു ചിരി സമ്മാനിച്ച്‌ കണ്ണിൻ മുന്നിൽ നിന്നുമറഞ്ഞു !!

ഒരു കുഞ്ഞു പ്രതീക്ഷയുടെ വെള്ളി വെട്ടം മനസ്സിൽ മിന്നി..!!

വായനാശാലയുടെ മുകളിലെ മുറിയിൽ പൊട്ടിച്ചിരിയും കൊട്ടും ഉച്ചത്തിലായി…

ഗിരിയും ,ശിവനും ,രവിയുമൊക്കെയുണ്ടവിടെ…

ആ വായനശാലയും അവരുടെ പാട്ടുമൊക്കെയാണ്  കാവുംഭാഗത്തിന്റെ ഐശ്വര്യം!

എന്തെ മുഖത്തൊരു തെളിച്ചം ദേവി ചിരിച്ചുവോ ദേവാ ?? (രവി മേശമേൽ താളമിട്ടുകൊണ്ട് ചോദിച്ചു)

ദേവിയോ അതേതു ദേവി …?

അളിയോ അതേതു ദേവി ?(ഗിരിയും കൂട്ടരും)

കുന്നത്തെ ഭഗവതി !!

ആര് ..?

ദേവീ മാതംഗി..

ഗിരി പൊട്ടിചിരിച്ചു ഇന്നിപ്പൊ ഗൗരിയോട് പറയാൻ ഒരു വാർത്തയായി…

പൊന്നളിയാ ചതിക്കരുത് വെറുതെയൊരു മോഹം,അത്രേള്ളൂ …

”വെറുതെ മോഹം ഞങ്ങൾക്കൊക്കെ  തോന്നാം പക്ഷെ ദേവന് തോന്നില്ലാല്ലോ .”

”ദേവന്റെ മുഖത്തൊരു പ്രകാശം”

ഇന്ന് നവരാത്രി മണ്ഡപത്തിൽ നിന്റെ ദേവിയുടെ നൃത്തമുണ്ട്‌ പോണില്ല്യേ ,രവി ദേവന്റെ താടിയിൽ വലിച്ചു ;

ന്റെ പെണ്ണിന്റേം ഉണ്ട് ,ഗിരി ചാടികയറി

ഹഹഹഹ  അവനിതുവരെ അവളെ നിനക്ക് കെട്ടിച്ചു തന്നില്ല അളിയോ ?

ദെവന്റെ മുഖത്തേക്ക് ഒരു ചമ്മൽ ഭാവം വരുത്തി ഗിരി നോക്കി..

പിന്നെയും സംസാരവും കൊട്ടും പാട്ടുമൊക്കെ അവിടെ തുടർന്നു !

”നവരാത്രി മണ്ഡപത്തിനു ചുറ്റും വിളക്കുകൾ തെളിഞ്ഞു.”

വിളക്കുകളുടെ പ്രഭയിൽ ക്ഷേത്രഗോപുരം ശോഭിച്ചു.

എന്റെയുള്ളിൽ ഒരു വല്ലാത്ത തുടിപ്പായിരുന്നു.എന്തെന്നില്ലാത്ത സന്തോഷം.അവൾ ഇന്നാദ്യമായി അടുത്ത്വന്നതുകൊണ്ടുമാകാം,അവളുടെ ശബ്ദം എന്റെ ശബ്ദത്തിനു തന്ന മറുപടി കൊണ്ടുമാകാം ഇങ്ങനെയൊക്കെ…

”അവളുടെ ചിലങ്കയുടെ താളം എന്നെ സ്വപ്നത്തിൽ നിന്നുണർത്തി.”

”ഓം നമഃ ശിവായ…”

        

”ആംഗികം ഭൂവനം യസ്യ

വാചികം സർവ്വാങ്മയം

ആഹാര്യം ചന്ദ്രതാരാദി

തം നുമ: സാത്വികം ശിവ “…

”തകധിമി തകജണു തകധിമി തകജണു…”

താളം മുറുകി നൃത്തത്തിൽ ലയിച്ച സദസ്സ്‌… പക്ഷെ  , ഞാൻ അവളിലങ്ങനെ ലയിച്ചു.

നടരാജൻ അവളുടെ കൂടെ ആടുന്നത് ഞാൻ കണ്ടു…

സാക്ഷാൽ ദേവിയായി അവൾ ഇങ്ങനെ നിറഞ്ഞു നിന്നു…

എന്തെ ഇങ്ങനെയൊക്കെ എനിക്ക്‌ ?

എടാ ,നീ എന്തിരുപ്പാ ദേ ഗൗരിയുടെയും കഴിഞ്ഞു.

അവളെവിടെ ?

നിന്റെ അമ്മേടേം അച്ഛന്റേം കൂടെ..

അവളല്ല…!!

പിന്നെ ?

അവൾ …

ഓഹ്  !! അവരൊക്കെയെപ്പളെ പോയി .

ഞാൻ ഒരൊന്നൊർത്തിരുന്നു പോയി സമയം പോയതറിഞ്ഞില്ല.രവിയും ഞാനും അച്ഛനും അമ്മയും ഗൗരിയും ഗിരിയുമൊക്കെ മുന്നും പിന്നുമായി നടന്നു…

ജന്മാന്തരങ്ങൾക്കു മുന്നേ എനിക്ക് വേണ്ടി പറഞ്ഞുവച്ചതൊക്കെയും എന്നിലേക്കെന്നെനിക്ക്‌ തോന്നിപോയി !!

ഉറക്കം വരാതെ കെട്ടിനുള്ളിൽ ആകാശം നോക്കി കിടക്കുമ്പോൾ എനിക്ക്‌ കൂട്ടിന് നത്തിന്റെ ഒച്ചയും നരച്ചീറുകളുടെ ചിറകടി ശബ്ദവുമൊക്കെയാണ്…പക്ഷേ ,അപ്പോഴും ചെവിയിൽ അവളുടെ വീണയിൽ കേട്ട ആ രാഗമായിരുന്നു … “ഹൊന്റിങ് രാഗാ” എന്ന് ഒരിക്കൽ ഒരു സായിപ്പിന് പാടിക്കൊടുത്തപ്പോൾ പറഞ്ഞുകൊടുത്തിരുന്നു.മനുഷ്യമനസിലേക്കിങ്ങനെ ഊളിയിട്ടു ഇറങ്ങുന്ന ഉറക്കം നഷ്ടപ്പെടുത്തുന്ന കൂട്ടുകൂടിയാൽ ഇപ്പോഴും വേട്ടയാടുന്ന “ആഹിരി..”

ഞാൻ അമ്മയുടെ വയറ്റിലായിരുന്നപ്പോൾ ഓപ്പ പാടുമായിരുന്നത്രെയിത് .പാവം എപ്പോഴോ ഇരുൾ മുറിയിൽ ഭ്രാന്തിന്റെ കൂട്ടു പിടിച്ചിരുന്നു ഓപ്പ !!ഗന്ധർവ്വൻ കൂദിയതെന്നൊക്കെയും അമ്മമ്മ പറയാറുണ്ടായിരുന്നു…പ്രണയിക്കുമ്പോൾ മനുഷ്യനെന്നോ ഗന്ധർവ്വനെന്നൊ ഉണ്ടാവോ അല്ലേ..??

ഇവിടെ അമ്പാട്ടെ കുടുംബ ക്ഷേത്രത്തിൽ പൂജകഴിച്ചുണ്ടായ പുത്രനത്രെ ഞാൻ.മഹദേവൻ അനുഗ്രഹിച്ചു കിട്ടിയതുകൊണ്ടാവും തിരുവാതിര നക്ഷത്രത്തിൽ ഞാനും “മഹാദേവനായത് “…

മഹാദേവന് പാതിയാവേണ്ടത് ദേവി തന്നെയല്ലേ ..!!

ഓരോന്നിങ്ങനെ ചിന്തിച്ചു കിടക്കവേ എപ്പോഴോ എന്റെ കണ്ണുകളിലേക്ക് നിദ്രാദേവി വന്നു പുണർന്നു.”

കുന്നത്ത്‌ കോവിലകത്തിന്റെ വടക്കേ ജനാലയ്ക്കൽ ചുണ്ടിലൊരു പാട്ടും മൂളി മാതംഗിയിങ്ങനെയിരുന്നു…

”പ്രാണനാഥനെനിക്കു നല്‍കിയ

പരമാനന്ദരസത്തെ പറവതിനെളുതാമോ…”

ഛേ !!! (കുന്നത്തമ്മയുടെ  ഒച്ച പൊങ്ങി )

മാതു അർത്ഥമറിഞ്ഞാണോ നീ പാടാണത് …!!

ഇതിപ്പൊ എവിടുന്ന് കിട്ടി നിനക്ക്‌ കന്യകയായ കുട്ടി പാടാൻ കൊള്ളാമോ ഇതൊക്കെ ..??

ഇതിപ്പോ ഒരുനൃത്ത ശില്പത്തിന്റെ  ശകലങ്ങൾ കേട്ടതാ മുത്തശ്ശി കാമദേവന്റെ ശാപം ശാപമോക്ഷം ഒക്കെയായി ഒന്ന്…

അതൊക്കെ നന്ന് പക്ഷേ ഇതുണ്ടല്ലോ പുറത്തു കേട്ടാൽ  അശ്ലീലം …

ഹഹഹ അതെങ്ങനെയാ ഇതിപ്പൊ അശ്ലീലമാവ..!!

”അമ്മ ഇടയ്ക്ക്‌ മൂളാറുണ്ടല്ലോ , അച്ഛൻ ചിരിക്കാറും..”

പ്ഫാ !!!

ഏഴിച്ചു പോയി കിടന്നുറങ്ങാ..

എങ്ങനെയാ നന്നാവാ ദേവദാസിക്ക്‌ ഉണ്ടായ അല്ല്യെ !!

തിരികെ നടന്നപ്പോൾ പിന്നിൽ കേട്ടത് ഇതു തന്നെ;

അതെ ഞാൻ ദേവദാസിക്ക് ഉണ്ടായത് തന്നെയാ അതിലെനിക്ക് ദെണ്ണമില്ല്യാ…

ആരാന്നറിയോ നിങ്ങൾക്കെ ഈ ദേവദാസി..??

”മാതംഗിയുടെ ഒച്ച പൊങ്ങി.”

അറിയാടി  ”തേവിടിച്ചികൾ..”അവനെ പ്രണയിച്ചു കുടുക്കിയ …

അതെ അതൊരു സ്ഥാനമായിരുന്നു പണ്ടേ !!

‘തേവിടിച്ചി’ എന്ന വാക്കേ ഇന്ന്  നിങ്ങൾക്ക് ആക്ഷേപ പദമാകും പണ്ടേ ഈദേവദാസി സമ്പ്രദായം നിലനിന്നകാലഘട്ടത്തിലെ ഇത്‌ വലിയ പദവിയായിട്ടാണ് കരുതപ്പെട്ടിരുന്നത്…

പിന്നേ സ്ഥാനം …

എന്താ ഇവിടെ ഇത്ര ഒച്ച …(വർമ്മയുടെ ശബ്ദം ഇടനാഴിയിൽ ഉയർന്നു) ഉറങ്ങാറായില്ലന്നുണ്ടൊഇവിടെയുള്ളോർക്ക് ??

എന്താടി കണ്ണ് നിറഞ്ഞല്ലോ  നിന്റെ…?

എന്തുണ്ടായി ??

എന്താമ്മേ ..!!

എനിക്കറിയില്ലെന്റെ കുട്ട്യേ ഞാൻ ഒന്ന് ചോദിച്ചു ദേ ഇവള് കിടന്നലറാണ് …

അവളെ ഇല്ല തൊന്ന്യാസപാട്ട്‌ പാടാ പപ്പാ..!!

പാടുണ്ടോ എന്ന് ചോദിച്ചപ്പോ ഇവളെ വേണ്ടാനം പറയ്യാ !!

അതും ന്നോട് …

എന്ത്‌ പാട്ടാടി ..?

ന്റെ അച്ഛാ… ഞാൻ ;ഒന്നുല്ല്യ !!

ഇരയിമ്മൻ തമ്പിയുടെ ആ ശൃംഗാര _അതാണിപ്പോ വിഷയം ..

ഇന്നലെ ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരത്തിനു ഒന്ന് പാടി അതു കേട്ടതും അമ്മയെ കുറേ ദുഷിപ്പ്‌..!!

മ്മ് ” പോയികിടന്നുറങ്ങ …

അമ്മയും!!

”മുറിയിൽ വൈദേഹിയമ്മ നിറകണ്ണുകൾ ഒപ്പി.”

ന്തെ ന്റെ വൈദേഹിയുടെ കണ്ണ് കലങ്ങിയോ ?

ന്റെ കുട്ട്യോൾക്ക് ; വേണ്ടിയിരുന്നില്ല !!

അന്നേ  ഞാൻ അവിടുന്നിനോട് പറഞ്ഞിരുന്നതല്ലേ ഇതൊക്കെ അപ്പൊ കേട്ടില്യ ,ഇപ്പൊ ഇത്ര കൊല്ലായിട്ടുംഎല്ലാവരുടെയും ഉള്ളിൽ ഞാൻ…

ഞാൻ …, ബാക്കി പറയ് !

”ദേവദാസി “!!

അതെ , ദേവന് നേർച്ചയായി സമർപ്പിക്കപ്പെട്ട സ്ത്രീകൾ…

”നിന്റെ പതിയല്ലേ നിന്റെ ദേവൻ..”

അതായത് ഞാൻ..

അവള് പാടിയതിന്റെ ബാക്കി ഞാൻ പാടാണോ അതോ നീ…

പിന്നേ , മക്കൾ മൂന്നും മംഗല്യം അടുത്ത് നിൽക്കുമ്പോഴാ ശൃംഗാരം.

”ഈ കണ്ണിൽ അന്ന് ഞാൻ ആദ്യമായി ആ ക്ഷേത്ര സന്നിധിയിൽ വച്ച്  നിന്നെ കണ്ടപ്പോൾ കണ്ട അതേ ഭാവം.”

”തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും

പലവേലതുടര്‍ന്നും…”

”ഹഹഹ” (വൈദേഹിയുടെ കണ്ണുകൾ തുടച്ചവളെ തന്റെ മാറോടണച്ചു വർമ്മ)

പ്രണയത്തിനു പ്രായമെന്നൊന്ന് ഇല്ലെടോ !!

”  അവിടെ കുന്നത്തെ കാവിനുള്ളിൽ ഗന്ധർവ്വ മണ്ഡപത്തിലെ ഗന്ധർവ്വ വിഗ്രഹത്തിന്റെ കണ്ണുകളിൽപ്രണയത്തിന്റെ കരിമഷി പടർന്നു.”

”കീഴാറ്റൂർ”ന്ന് അച്ഛൻ പെങ്ങൾ എത്തിയിട്ടുണ്ടെന്നുള്ള വാർത്തയാണ് രാവിലെ കേട്ടത്.അമ്മായി മാത്രല്ലഇന്ദ്രേട്ടനും കൂടെയുണ്ടെന്ന് കേട്ടപ്പോൾ പുതപ്പ്‌ നന്നായി തലമൂടി ഞാൻ കിടന്നു , വിളിക്കാൻ വന്നദേവകിച്ചേയിയോട് ഞാൻ ഉറങ്ങാണെന്നു പറയാൻ പറഞ്ഞങ്ങു വിട്ടു…

”ഇന്ദ്രന്റെ ശൃംഗാരം ഊഹിക്കാവുന്നതിലുമപ്പുറം.”

പിന്നേയും മടിപിടിച്ചങ്ങനെ കിടക്കുമ്പോൾ കാവിൽ നിന്ന് കേട്ട ദെവന്റെപാട്ടിന്റെ താളമിങ്ങനെ ഉള്ളിൽ..

ഞാൻ മഹാദേവൻ എന്ന് പറയുമ്പോൾ പല്ല് കൊണ്ടവൻ മേൽ മീശമേൽ കടിച്ചിരുന്നു , താടിയിലും അവന്റെനുണക്കുഴിയെന്നെ ആകർഷിച്ചു ,അവന്റെ കണ്ണുകളിൽ ഞാൻ എന്നെ കണ്ടതായി ഓർത്തെടുത്തു ..അവന്റെകുസൃതിനിറഞ്ഞ കണ്ണുകളിൽ എനിക്ക്‌ വായിക്കാൻ ഒരു നൂറു  കഥകൾ ഞാൻ കണ്ടു…

എന്നൊ എവിടെയോ വച്ചെന്നിൽ നിന്നടർന്നു വീണാ രാഗം പോലെ…

പുലരും വരെ ഇങ്ങനെ കിടന്നുറങ്ങുമോ പെൺകുട്ട്യോള് …!!

സൂര്യനു മുന്നെ ഉണരണ്ടേ ?

അമ്മായി…

ഇന്നലെ നവരാത്രി ഉത്സവത്തിന് പോയിരുന്നു..

അതിന്റെ ക്ഷീണം.

”മ്മ്”…അറിഞ്ഞു ,താഴെ അമ്മ പറഞ്ഞു.

ഈ ആട്ടവും പാട്ടുമൊക്കെ കുന്നത്തുകാർക്ക് ചെർന്നതല്യ , കുടുംബത്തുള്ളോർക്ക് നന്നല്യെ ഇതൊക്കെ…

നിന്റെ അച്ഛന് നിന്റെ അമ്മ പറയണതാണല്ലോ വേദം…

അവർക്കൊന്നും കുടുംബ രീതികൾ അറിവില്ലാല്ലോ ..!!

ഞാൻ കണ്ണുകൾ കൊണ്ടൊരു താല്പര്യമില്ലായിമ കാട്ടി

”മ്മ് ..”എഴുന്നേറ്റു താഴേക്ക് വാ…

നിന്നെ കാണാൻ അവനും ഉണ്ട്‌!!

വരാം…

വേറെങ്ങും ഇറങ്ങാത്തവനാ നിന്നെ കാണാൻ മാത്രാ ഇങ്ങിട്ടേക്ക് ;

അവർ ഗോവണിയിറങ്ങി പോകുന്നതിന്റെ പടപട ഒച്ച ശമിച്ചപ്പോൾ ഞാൻ എഴുന്നേറ്റിരുന്നു…

കിടക്കയുടെ തലയ്ക്കൽ അലസമായി കിടന്ന ചേല അലസമായി മാറിലേക്ക്  ഇട്ടു…

മുടിയിങ്ങനെ കാറ്റിൽ ചെറുതായി പറന്ന് തറയിൽ തട്ടി…

കാലൻ മുടി മുറിക്കാനായിന്ന് മുത്തശ്ശി പറഞ്ഞിരുന്നു…

ഇന്നലത്തെ പിണക്കം ഇനി ഒരുമാസത്തേക്കു ഖണ്ഡശ്ശ !!

മുഖം കണ്ണാടിയിൽ തന്നെ നോക്കി ഇത്തിരി നിന്നു,അരയിലെ അരഞ്ഞാണവും അരത്താലിയും വയറിൻ മേൽവന്നങ്ങനെ എത്തി നോക്കി നിന്നു അതുമെല്ലെ വയറിനുള്ളിലേക്കാക്കി…

”കുളികഴിഞ്ഞു ചെന്നില്ലെങ്കിൽ അയാളിങ്ങോട്ടേക്കു വരും.”അതിനിട കൊടുക്കാതെ വേഗം താഴേക്കു ചെല്ലാൻഞാൻ തിടുക്കപ്പെട്ടു !!

കുളികഴിഞ്ഞു ഈറൻ മുടിയുമായി ഓടി മുറിയിലേക്ക് കയറിയപ്പോൾ അവിടെ “ഇന്ദ്രൻ..”

കുളിച്ചീറനുടുത്തു നില്കുന്ന നിന്നെ കാണാൻ തന്നെയാ ഞാൻ ഇങ്ങിടേക്കു വന്നെ..!!

ഇന്ദ്രേട്ടൻ താഴേക്ക് ചെല്ല് ഞാൻ വരാം…

ഒന്ന് കാണട്ടേടി പെണ്ണെ നിന്റെയഴക്‌..

കാവുംഭാഗത്തെ ആങ്കുട്ട്യോൾ ഉറങ്ങാറില്ലല്ലോ നീ കാരണം…

ഈ ഞാനും!!!

”കാണട്ടെ ശില്പ ചാതുര്യം..”

ഉയർന്ന മാറും,കൈകൾ തളർത്തിയ നിൽപ്പും

പൊക്കിൾ കോടിയുടെ മുകളിലെ ഒടിവും എല്ലാം കാണട്ടെ …

അതിരു കടക്കുന്നു…

നീ എന്റേതല്ലേ അപ്പൊ അതിരിനപ്പുറവും കടക്കാം..

പുറത്തേക്കിറങ്ങു ഞാൻ ഒച്ചയിടും !!

”ഹാഹഹ “

പോയേക്കാം എന്നായാലും നീ എന്റെതാവേണ്ടവൾ അല്ലെ..?

അത്‌ തീരുമാനിക്കേണ്ടത് നിങ്ങളല്ല !!!

(അയാളിറങ്ങിയപ്പോൾ കതകു വലിച്ചടച്ചു)

”വൃത്തികെട്ട ജന്തു..”

എന്നായാലും നീ എന്റേത് പോലും ,ആയതു തന്നെ.

അവരോടൊത്തുള്ള സമയം ലാഭിക്കാൻ ഞാൻ കുറേ നേരം മുറിയിൽ തന്നെയിരുന്നു.പിന്നെ പതിയെ ഊണ്മുറിയിലേക്ക് ചെന്നു.

എന്തെ ഇന്ന് കാപ്പികുടിയൊന്നൊന്നുമില്ല്യെ ?

കളരിയിൽ ആശാൻ വരും..

ഇന്നിപ്പൊ പോകേണ്ട ലക്ഷ്മിയോക്കെ വന്നതല്യെ …

പോണം മുത്തശ്ശി !!

ഓഹ് ,ആട്ടം പിന്നെയുമാകാം…

ഏട്ടനോട് കല്യാണക്കാര്യം സൂചിപ്പിക്കണോട്ടോ അമ്മെ ഇവൾക്ക് ദേ പത്തൊൻപതാകും ഈ കുംഭത്തിൽ…

ഞാൻ കേൾക്കാത്ത ഭാവത്തിൽ അമ്മയുടെ അടുത്തേക്ക് പോയി..

അവിടെ ഉണ്ണിയേട്ടനെ(നിരഞ്ജനെ)ഊട്ടുന്ന തിരക്കിലായിരുന്നു അമ്മ.

ഓഹ്‌ !! നിക്കും…

ഇങ്ങനെയൊരു കുശുമ്പി ..

അമ്മാ അവരിന്നു പോകുവോ ?

അറിയില്ല …

ഞാൻ കളരിയിൽ പോട്ടെ അമ്മ ഇന്നവിടെക്കില്ലല്ലോ നാരായൺ മാഷ്‌ വരും.

ഇന്നിപ്പൊ പോണ്ടാ ഇവരൊക്കെയില്യേ ..!!

അയാള് ..

നീ വെറുപ്പ് അധികം കാട്ടാതെയിരുന്നാ മതി.നിന്റെ ഈ ദേഷ്യം ഒരൊ കുഴപ്പങ്ങൾ ഉണ്ടാക്കും…

”അവനു കെട്ടിച്ചു കൊടുക്കമ്മാ അപ്പൊ ഇതൊക്കെ നിൽക്കും.”

ദേ ഉണ്ണിയേട്ടാ വേണ്ടാ ..!!

ഞാൻ അച്ഛനോട് അനുവാദം വാങ്ങി പോയിട്ട് വേഗം വരാം …

ആയിക്കോട്ടെ…

അപ്പൊ ഇനി സന്ധ്യയ്ക്ക് അവരുടെ കാറങ്ങു കവലക്കൽ എത്തുമ്പോ അല്ലേ മാതൂട്ടാ.

ഞാൻ ചിരിച്ചു അതുതന്നെയല്ലേ സത്യം എന്ന രീതിയിൽ പുറത്തേക്കുനടന്നു.

തുടരും…

©️ആതിരസേതു🦋

Post Views: 66
2
Aathira Sethu

6 Comments

  1. Pingback: മാതംഗി-6 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  2. Pingback: മാതംഗി - 5 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  3. Pingback: മാതംഗി - 4 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  4. Pingback: മാതംഗി- 3 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  5. Silvy Michael on September 28, 2023 11:06 PM

    Nice… Well written

    Reply
  6. Pingback: മാതംഗി - ഭാഗം 1 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.