Author: Aathira Sethu

“ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’. ഭീമന്റെ ദുഃഖം എന്റെ ഉറക്കം കെടുത്തിയ രാത്രികൾ. ആദ്യമായി “രണ്ടാമൂഴം “ വായിച്ചത് ഇന്നും ഓർക്കുന്നു യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നെടുത്ത് അവിടുത്തെ റീഡിങ്ങ് റൂമിലിരുന്ന് ആദ്യതാളുകൾ വായിക്കുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല ഈ ഭീമൻ എന്റെ പ്രിയപ്പെട്ടവൻ ആകുമെന്ന്… ഭീമന്റെ പ്രണയം പോലെ ഉപാധിരഹിതമായ പ്രണയം അനുഭവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഓർമ്മിച്ചിരുന്ന കാലം.അത്രമേൽ ആഴത്തിൽ ഭീമൻ എന്റെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നു. ഇന്നും മടുക്കാതെ വീണ്ടും വീണ്ടും ഞാൻ വായിക്കുന്ന ഒരു പുസ്തകം അത് രണ്ടാമൂഴം തന്നെയാണ് .   “ഭീമനെ വീണ്ടും അറിയാൻ വേണ്ടി മാത്രം ___” അമ്മമ്മ പറഞ്ഞു തന്ന കഥകളിലെ ഭീമൻ ശക്തിമാനായിരുന്നു ബലവാനായിരുന്നു ധീരനായിരുന്നു,ഭീമന്റെ ഉള്ളിൽ ഇത്രത്തോളം വിങ്ങൽ ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഭൂമിയിലെ…

Read More

അലസമായി ഒരൊന്നൊർത്ത് കിടക്കുമ്പോൾ ജനാലയിലെ വെള്ള ലിനെൻ കർട്ടനുകൾ പറത്തികൊണ്ടെന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ മുറിയിലേക്ക് കടന്നുവന്ന  കാറ്റുമെന്റെ അലസതയുടെ ആക്കം കൂട്ടി. നഗരത്തിന്റെ തിരക്കുകൾ  വിളിച്ചോതി വാഹനങ്ങളുടെ ഒച്ചയും ഹോണും ഇടയ്ക്കിടെ കേട്ടുക്കൊണ്ടിരുന്നു. കടലിനടുത്തുള്ള റൂമായത് കൊണ്ട് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.. ഇന്നത്തെ ദിവസം അലസത നിറഞ്ഞതായതുകൊണ്ടാവാം ഞാൻ പതിവ് നടത്തവും ഒഴിവാക്കി. ഇവിടെ തണുപ്പ് തുടങ്ങിയതിൽ പിന്നെ എനിക്ക് നടത്തം ഒരു ഹരമാണ്. കഫ്റ്റീരിയ നടത്തുന്ന സേവിയറേട്ടന്റെ കൈയ്യിൽ നിന്നൊരു ചായയും വാങ്ങി കോർണിഷ് സൈഡിലെക്കൊരു നടത്തം, പിന്നെ പാർക്കിലെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഇടം പിടിച്ച് വെറുതെ കടലിലേക്ക് നോക്കി തണുത്ത കാറ്റും കൊണ്ടിരിക്കും…ഓരോ നേരവും ഓരോ ഭ്രാന്തുകൾ!! നേരെ മുന്നിലെ ഷെൽഫിലെ റാക്കിൽ  നിരത്തി വച്ച പ്രിയപുസ്തകങ്ങളിലൂടെ കണ്ണുകൾ പാഞ്ഞു.ചിലപ്പോഴെങ്കിലും ഈ മടുപ്പിക്കുന്ന എകാന്തതയിൽ നിന്നുള്ള മോചനമാണെനിക്ക് ന്റെ പുസ്‌തകങ്ങൾ.അതിലെ ഒരൊ വരികളും എന്നോട് സംസാരിക്കും. ഞാൻ കാണാത്ത കേൾക്കാത്ത അറിയാത്ത ലോകത്തിലേക്കെന്നെ കൈപിടിച്ച്…

Read More

“മരണത്തിന്റെ അതിരുകൾ മറികടന്ന് ജീവന്റെ വെളിച്ചത്തിലേക്ക് കടക്കുക എന്നത് തന്നെ വിസ്മയമാണ്! അതെ, ഞാൻ അതിലൂടെ കടന്നുപോയവളാണ് — മരണം എന്ന ഇരുണ്ട നിഴലിനെ തുരത്തിയവൾ, പ്രതിസന്ധികളെ തട്ടി തെറിപ്പിച്ചവൾ!”എന്റെ മുന്നിലെ സൂപ്പർ വുമൺ ഞാൻ തന്നെയാണ്… ഒരിക്കൽ, ജീവിതം എന്നിൽ നിന്ന് കൈവിട്ടുപോയി. അപ്രതീക്ഷിതമായി മരണം എന്റെ ചുറ്റിനും വന്നു മൂടി, എന്റെ ശരീരം മരണത്തെ സ്വീകരിക്കാനൊരുങ്ങി. പക്ഷേ, എവിടെയോ ഒരു വിളി, ഒരു പ്രതീക്ഷ, ഒരു ജ്വാല എന്നിൽ വീണ്ടുമുണർന്നു.  അതെ എന്റെ ഓരോ ശ്വാസവും, ഓരോ ചിരിയും – അതിജീവനത്തിന്റെ തെളിവാണ്… ഐസിയു ബെഡിൽ കിടക്കുന്ന സമയത്താണ് മരിക്കാൻ പോകുന്നുവെന്ന സത്യം ഞാനറിയുന്നത്.  ഒരു മയക്കത്തിൽ നിന്നുണരുന്ന നേരം നിങ്ങളുടെ കാതുകളിൽ വന്നു വീഴുന്നത് നിങ്ങളുടെ മരണമെന്ന സത്യമെങ്കിലോ… നമ്മുടെ ഉള്ളിലെയെല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളുമെല്ലാം ഒറ്റ നിമിഷത്തിൽ ചിതറിപ്പോകും.  അതെ ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി എന്റെ ശരീരത്തെ ഒരു രോഗം പ്രണയിച്ചു തുടങ്ങിയിരിക്കുന്നു; ഇനി അതിൽ…

Read More

ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ… ആ വാക്കൊരു പിടിവള്ളിയാണ് അല്ലേ ; മുങ്ങിതാഴുന്നവന്റെ മുന്നിലേക്ക് രക്ഷിക്കാൻ നീളുന്ന കൈപോലെ… സത്യത്തിൽ ചില വിഷമവസ്ഥകളിൽ ആരെങ്കിലും ഇങ്ങനെയൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വെറുതെ മോഹിക്കാറുണ്ട് പക്ഷേ ആരും  ഒരിക്കലും  പറഞ്ഞിരുന്നില്ല,പറയും എന്ന് കരുതിയവർ പോലും, അങ്ങനെ ഒരാൾ ഉണ്ടാവുകയെന്നത്  ഭാഗ്യമാണ്.. അല്ലേ..?? പണ്ട് അതായത്  കുട്ടിക്കാലത്ത്  അപ്പൂപ്പൻ നല്ല നല്ല കഥകൾ പറഞ്ഞുതരുമായിരുന്നു, കൂടുതലും പുരാണ കഥകൾ ആയിരുന്നെങ്കിലും അപ്പൂപ്പൻ എപ്പോഴോ പറഞ്ഞു പോയ കഥകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മണ്ണാംങ്കട്ടയുടേം കരിയിലയുടേയും കഥയായിരുന്നു, കാരണം അവരുടെ സ്നേഹത്തിന്റെ ആഴം തന്നെ… അപ്പൂപ്പന്റെ ഒരു പ്രത്യേക ശൈലിയുണ്ട് കഥപറച്ചിലിന്.കഥകേട്ടിരിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ എന്നിലേക്കൊരു ഒരു പരകായപ്രവേശം നടത്താറുണ്ട്… നാലാം വയസ്സിൽ അപ്പൂപ്പൻ പറഞ്ഞ ആ കഥ ഈ നാല്പതിലും ഞാനോർക്കണമെങ്കിൽ ആ കഥപറച്ചിൽ ഊഹിക്കാമല്ലോ..!! അന്ന് അപ്പൂപ്പൻ കഥ പറഞ്ഞു തുടങ്ങിയതിങ്ങനെയായിരുന്നു… വൃശ്ചിക മാസത്തെ കാറ്റ് ആരംഭിച്ചിരുന്നു മുറ്റത്തെ മൂവാണ്ടൻ മാവിലെ ഇലകൾ ഉണങ്ങി പഴുത്ത്…

Read More

എന്തെല്ലാമോ എഴുതികൂട്ടാമെന്ന് കരുതി ഇരുന്നെങ്കിലും ഒരു വരിപോലും എഴുതാനായില്ല. അങ്ങനെ കളഞ്ഞ മൂന്നു ദിവസങ്ങൾക്കൊടുവിൽ ഞാൻ ഒരു തീരുമാനം എടുത്തു “ എഴുതി തുടങ്ങുക…” 2025  ലെ ഞാൻ___ 2024 എന്നെ അടിമുടി തളർത്തിയ വർഷമായിരുന്നു.  അക്ഷരങ്ങൾ വഴക്കിട്ട് പിണങ്ങിപോയ പ്രിയ പുസ്തകങ്ങൾ പിണങ്ങി മാറി ഒളിച്ചിരുന്ന, വേദനയും പിരിമുറുക്കവും കാരണം ഉറങ്ങാതിരുന്ന രാത്രികൾ  സമ്മാനിച്ച വർഷം… എന്താ ഞാൻ ഇങ്ങനെ..? ഇങ്ങനെയായാൽ എന്താകും? എന്നോട്  തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് അതിനുള്ള ഉത്തരങ്ങൾ എല്ലാം ഞാൻ തന്നെ കണ്ടെത്തി… “മാറേണ്ടത് എന്റെ രീതികളായിരുന്നു…” എന്നെ വേണ്ടാത്തവർക്ക് വേണ്ടി ഇനി ഞാനെന്റെ സമയം കളിയില്ല എന്ന് തീരുമാനിച്ചു ഞാൻ തുടങ്ങി. അല്ലെങ്കിൽ തന്നെ ഞാൻ കുറെയൊക്കെ മനസ്സിലാക്കി മാറാൻ തുടങ്ങിയിരുന്നു.  ഒരു പെണ്ണ് മാറാൻ തുടങ്ങുന്നത് അവളുടെ മുപ്പതുകളുടെ തുടക്കം മുതലാണ്. ശരിക്കും അവൾ അടിമുടി മാറുന്നത് അവളുടെ നാല്പതുകളിലും. അവളുടെ കണ്ണുകൾ നിറങ്ങളെ തിരയുന്നതും പകുതിക്ക്  ഒതുക്കി വച്ച ചിറകുകൾ…

Read More

മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് “മീരയുടെ ആരാച്ചാർ”. മലയാളത്തിലെ പോസ്റ്റ്‌ കൊളോണിയൽ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളിൽ മുഖ്യസ്ഥാനം മീരയുടെ ആരാച്ചാർക്കു തന്നെ.. ‘ആരാച്ചാർ’ എന്ന ജോലിക്കു വേണ്ടുന്ന  മനക്കട്ടിയും ആരോഗ്യവും പുരുഷനു മാത്രമേ ഉള്ളൂവെന്നു വിശ്വസിച്ചു കഴിയുന്ന ഒരു സമൂഹത്തിനെ പ്രഹരമേല്പിച്ചു കൊണ്ടാണ് ചേതന ഗൃദ്ധാമല്ലിക് എന്ന യുവതി ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാരായി മാറുന്നത്. ഒരു മനുഷ്യൻ  തന്റെ ജനനത്തിനും മരണത്തിനും ഇടയിൽ അനുഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ നോവലിലും നമ്മൾ അനുഭവിക്കുന്നു. പ്രണയത്തിന്റെ പല മുഖങ്ങൾ മീരയീ നോവലിൽ മനോഹരമായി നമുക്ക്‌ കാണിച്ചു തരുന്നു. “ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..” എന്നാണ് മരണത്തെ അടുത്തറിഞ്ഞ ചേതന പ്രണയത്തെ അടുത്തറിഞ്ഞപ്പോൾ മനസ്സിലാക്കിയത്. വ്യക്തതയോടെയും ഒഴുക്കോടെയും അടുക്കോടെയുമാണ്  ഈ നോവലിന്റെ ഘടന. അതിനാൽ വായനയിൽ ഒരിടത്തും ഒരു മടുപ്പും ഉണ്ടായിട്ടില്ല. നോവൽ എഴുതുവാൻ മീര നടത്തിയ അന്വേഷണങ്ങളെ അഭിനന്ദിച്ചേ മതിയാകൂ. ചില വാക്കുകൾ അവ തനതു…

Read More

വൈകുന്നേരത്തെ നടത്തവും ചായകുടിയുമൊക്കെ നിന്നിട്ടിപ്പൊ കുറച്ചായി. എന്നെ കണ്ടില്ലെങ്കിൽ അന്വേഷിക്കുന്ന രണ്ടോ മൂന്നോ പേരൊഴിച്ചാൽ ഞാൻ തനിച്ചെന്ന തിരിച്ചറിവുകൾ വീണ്ടും വീണ്ടും എന്നെ പഠിപ്പിച്ച ദിവസങ്ങൾ. ഒരാഴ്ച്ചയായി വയ്യായ്കകൾ തുടരെ, എഴുന്നേറ്റ് നിൽക്കാൻ പറ്റില്ലെന്നുള്ള അവസ്ഥയിൽ പോലും മടിപിടിച്ചിരുന്നയെന്നെ ചീത്ത പറഞ്ഞു പ്രിയപ്പെട്ടവൾ എടുത്തു പൊക്കി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി… ഡോക്ടറുടെ ശാസനയും കിട്ടിയ മരുന്നുമൊക്കെയായി ഞാൻ തിരിച്ചു നടക്കുമ്പോൾ എനിക്ക്‌ തനിച്ചിരിക്കണമെന്നു തോന്നി; കൂട്ടു വന്നവളെ നിർബന്ധിച്ചു റൂമിലേക്ക് വിട്ടു ഞാൻ എന്റെ പതിവ് കടയിൽ നിന്നൊരു ചായയ്ക്ക്‌ പറഞ്ഞു. “സേതുവേ എന്നായിപ്പോ ഈ വഴിവരവില്ലേ ?” ചായ പതിവ് കുപ്പിഗ്ലാസിലേക്ക് അടിച്ചു പതച്ചൊഴിച്ചെന്റെ നേരെ നീട്ടി സേവിയറേട്ടൻ ഞാനൊന്ന് ചിരിച്ചു, നിനക്കെന്നാ വയ്യായ ഉണ്ടോ മോളെ എന്നൊരു ചോദ്യവും; ഇല്ലെന്നു തലയാട്ടി ഞാൻ കോർണിഷ് സൈഡിലേക്ക് നടന്നു… കുറേ നേരാമാ കടലാസു ചെടികളെ കാറ്റ് ഇക്കിളിയിടുന്നതും കണ്ടു ഞാനവിടെയിരുന്നു… ഞാനിരുന്ന സിമിന്റ് ബെഞ്ചിനിപ്പറം പെട്ടെന്നൊരാൾ വന്നിരുന്നു. അന്നൊരിക്കൽ എനിക്കൊപ്പം കൂട്ടു…

Read More

“കലിയുഗത്തിന്റെ അപഭ്രംശമാണ് ഭ്രമയുഗം. കേവലജ്ഞാനം ഉരുവപ്പെടുത്തിയ ദൈവങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല.” ഭ്രമയുഗം കണ്ടു തന്നെ അറിയണം. കാടും പുഴയും കടന്ന്, തേവൻ പഠിപ്പുര കയറിച്ചെല്ലുമ്പോൾ അയാൾക്കൊപ്പം നമ്മളേയും കൂട്ടുന്നു… അമ്മമ്മ പറഞ്ഞു തന്ന യക്ഷി കഥകളിലെ യക്ഷിയുടെ രൂപം ഞാൻ പലപ്പോഴും എന്റെ എഴുത്തുകളിൽ കൊണ്ടുവരാറുണ്ട്.പനംകുല പോലുള്ള മുടികൊണ്ട് ശരീരം മറച്ചു ഒരു നോട്ടം കൊണ്ട് വിറപ്പിക്കുന്ന യക്ഷിയെ ഞാനാദ്യമായി നേരിൽ കണ്ടു. സൗന്ദര്യവും ലാസ്യമുഖവുമായി യക്ഷി അടുക്കുമ്പോള്‍ കോരനു തന്നെ കാമം നിയന്ത്രിക്കാനാകുന്നില്ല. അവിടെ അവന്റെ കാമം ഭയത്തെ മറികടക്കുമ്പോൾ അവൾ കുടിക്കുന്ന കോരന്റെ രക്തം ഭയമായി നമ്മളിലേക്ക് ഒഴുകുന്നു. ജീര്‍ണിച്ച് കാടുമൂടിയിട്ടും പൈശാചികമായി തലയുയര്‍ത്തി നില്‍ക്കുന്ന കൊടുമണ്‍ ഇല്ലം.മായന്നൂർ തച്ചന്റെ കരവിരുതിൽ വാർത്തെടുത്ത ഇല്ലം മയന്റെ മായാ ലോകം പോലെ നമ്മുടെ മുന്നിലിങ്ങനെ നിറഞ്ഞു നിൽക്കും. ചങ്ങലയുടെ ഇഴച്ചിൽ സദാകേള്‍ക്കുന്ന തട്ടുംപുറവും,അനന്തമായി കിടക്കുന്ന തെക്കോട്ടുള്ള വഴിയും ,പൊളിഞ്ഞ പടിപ്പുരയ്ക്ക് ഇരുപുറവും അദൃശ്യമായ വേലികളുള്ള ആ കൊടുമണ്‍ ഇല്ലമാണ് ഈ…

Read More

മുൻഭാഗങ്ങൾ 👇 മാതംഗി – ഭാഗം 1 മാതംഗി- ഭാഗം 2 മാതംഗി- 3 മാതംഗി – 4 മാതംഗി – 5 മാതംഗി-6 മാതംഗി – 7 അമ്പാട്ട്‌ തറവാട്ടിലെ രണ്ടാമത്തെയാളാണെന്റെ അച്ഛൻ.മൂത്തത്‌ വല്യച്ഛൻ വടക്കുംനാഥന്റെ മണ്ണിലാണ് താമസംഅതിലിളായതാണ് “ഓപ്പ”. ഒപ്പയ്ക്കുമിളയതാണ് കൊൽക്കത്തയിലെ മാധവനുണ്ണി ചെറിയച്ഛൻ..എന്നോ എപ്പഴോനാവിൽ കയറിയതാണ് ഒപ്പേയെന്നു വിളിക്കാൻ ഒപ്പമുള്ളവളല്ലേ ഓപ്പോൾ അതാവും അല്ല ചിലപ്പോൾ ചെറിയച്ഛൻവിളിച്ചത് ചെവിയിൽ വീണതാവും.അമ്മായീന്ന് തിരുത്തിയാരും തന്നതുമില്ല..അതുകൊണ്ടു തന്നെഎന്നുമെപ്പോഴും അവരെനിക്ക് കൂടെപിറന്നവൾ തന്നെയായി എന്റെ “ഒപ്പോളായി”… ഇരുളിൽ ഒഴുകിയെത്തുന്ന സംഗീതമാണ് ഓപ്പ ഉണർന്നിരിക്കുന്നുവെന്നറിയാനുള്ള മർഗ്ഗങ്ങളിലൊന്ന്…ഞാൻവയറ്റിലുണ്ടായ അന്ന് മുതൽ ഓപ്പ എന്നോട് മിണ്ടീം പറഞ്ഞും പാടിയുമൊക്കെ ഇരുന്നത് കൊണ്ടാവാംഎനിക്കിത്രയും അടുപ്പം !! പനക്കാട്ട്‌ വൈദ്യൻ നല്ല സമയം നോക്കി തറവാട്ടിലേക്ക് വന്നു.കിഴക്ക് വിളക്ക് വച്ചു തൊഴുത ശേഷം ഓപ്പയെ ഒന്ന്കാണണമെന്നറിയിച്ചു.മുറിയുടെ മൂലയിലിരിക്കുന്ന ഓപ്പയെ അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചു.ഇരുന്നടുത്തൂന്ന്ഓപ്പ അനങ്ങിയില്ല… വൈദ്യരെ … അച്ഛൻ പ്രതീക്ഷയോടെ വിളിച്ചു. നോക്കാം ഭസ്കരൻ നായരെ എന്താകുമെന്നറിയില്ല ഒന്നു…

Read More

“അവന്റെ പ്രണയം സർപ്പദംശനമേറ്റതു പോലയായിരുന്നുവെനിക്ക്; എന്നിലേക്കാഴത്തിൽ പടർന്നിറങ്ങിയ പ്രണയവിഷം, ആ വിഷമെന്റെ ഉടലിനെ പ്രണയിച്ചു, ഞാനവന്റെ ഉയിരിനേയും !! ©️ആതിരസേതു🦋

Read More