മുൻഭാഗം മാതംഗി – 2 കാറ്റിൽ കാവിലെ മരങ്ങളൊക്കെയും ആടിയുലഞ്ഞു നിന്നു.ദേവന്റെ ശബ്ദമിങ്ങനെ കുന്നത്ത് കാവിൽനിറഞ്ഞു… ഗന്ധർവ്വ സംഗീതം പോലെ അതിമധുരമായിരുന്നു അവന്റെ ശബ്ദവും. ”സൂകരാനനാദ്യർചിത മഹാത്രിപുരസുന്ദരീം രാജരാജേശ്വരീം ശ്രീകരസർവാനന്ദമയ ചക്രവാസിനീം സുവാസിനീം ചിന്തയേഹം”… കളരിയിൽ ചിലങ്കയിൽ താളം പിടിച്ചിരുന്ന മാതംഗിയുടെ ചെവിയിലേക്ക് അവന്റെ ശബ്ദമിങ്ങനെഒഴുകിയെത്തി… ശബ്ദം കേട്ട ദിക്കിലേക്കവളും ഇറങ്ങി നടന്നു… അവന്റെ പാട്ടിലിങ്ങനെ ലയിച്ചവളും ആ രാഗത്തിൽ ലയിച്ചവനും മതിമറന്നു,അപ്പോഴും അവളുടെ കൈയിലെചിലങ്കയുടെ മണികൾ താളമിട്ടു.. അവളുടെ കണ്ണുകളും ആ രാഗത്തിനനുസരിച്ചു ചലിച്ചു കൊണ്ടിരുന്നു… ആളനക്കമറിഞ്ഞാണ് ദേവൻ തിരിഞ്ഞത്.. ദേവി…!!(ഒച്ച പൊങ്ങിപ്പോയി) അല്ല മാതംഗി,”മാതു” അതാണെന്റെ ; (അല്ല നീയെന്റെ ദേവി ഞാൻ മനസ്സിൽ പറഞ്ഞു) ദീക്ഷിതരുടെ …!! അതെ… ഇഷടരാഗം …?? ആഹിരി… എനിക്കും.. അറിയാം !! എങ്ങനെയറിഞ്ഞു ? പാടുന്നത് കേട്ടിട്ടുണ്ട് … എപ്പോ ?? എപ്പോഴൊക്കെയോ… മ്മ്…(അവളൊന്നു ചിരിച്ചു) ഞാൻ പോകട്ടെ ,നന്നായി പാടി . ആണോ !! മ്മ്.. ”അവൾ ഓടിയപ്പോൾ…
Author: Aathira Sethu
മാതംഗി – 1 🌿 ചുറ്റിനും ചീവീടിന്റെ ഒച്ചകനത്തു… കുന്നത്ത്കോവിലകത്തിനകത്തുന്ന് ചങ്ങലവലിച്ചുനടക്കുന്നതിന്റെ ഒച്ചമുഴങ്ങികേട്ടുകൊണ്ടിരുന്നു കൂടെ ആരുടെയോ തേങ്ങലിന്റെ ഏറ്റക്കുറച്ചിലും…!! ഇടയ്ക്കിടെ ആഹിരി രാഗത്തിലെ കീർത്തനം ഒരു ഏങ്ങലിലൂടെ ഒഴുകി നടന്നു… ”മനസ്സിദുഃസ്സഹമയ്യോ മദന കദനമെന്തു മദിരാക്ഷീ ഞാൻ ചെയ്യാവൂ…” മാതംഗിയുടെ കണ്ണീരിൽ കുതിർന്ന ആലാപനം കോവിലകത്തും കാവിലും നടവഴിയിലും പ്രതിധ്വനിച്ചു… ഭൂമിയിൽഇറങ്ങി വന്ന അപ്സരസ്സിനെ പോലെയായിരുന്നൊരിക്കലവൾ… പഴയ പ്രൗഢി മങ്ങിയെങ്കിലും തലയെടുത്തു നിൽക്കുന്ന കുന്നത്ത് കോവിലകം … പത്മനാഭവർമ്മയുടെ മരണവും മാതംഗിയുടെ ഭ്രാന്തും കോവിലകത്തെ സൂര്യപ്രഭയിൽ നിന്ന് ഇരുളിലേക്ക് തള്ളി… ”മാതംഗി” _ ഐശ്വര്യമായിരുന്നവൾ പത്മനാഭവർമ്മയുടെ ഇളയമകൾ …”ദേവദാസി” കുലത്തിൽജനിച്ച”വൈദേഹിയുടെ” മകൾ… നാടും നാട്ടാരും പറഞ്ഞ വാക്കുകൾ ചെവികൊള്ളാതെ തന്റെ പ്രണയത്തെ നെഞ്ചോടു ചേർത്ത്വച്ചഉത്തമപുരുഷനായിരുന്നു !! അദ്ദേഹത്തിന്റെ പ്രതാപത്തിനു മുന്നിൽ ആരും ഒന്നും എതിർത്തു പറഞ്ഞിരുന്നില്ല… ”വൈദേഹി..” അതിസുന്ദരിയായ ദേവദാസി… ”അലങ്കാര”യെന്ന വിഭാഗത്തിൽപെട്ടവൾ ,അലങ്കാരയെന്നാൽ രാജാവോ നാടുവാഴിയോ ദേവനു സമർപ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവൾ !! വർമ്മയുടെ പ്രണയത്തിൽ മനംമാറി കുന്നത്ത്…
