മുൻഭാഗങ്ങൾ 👇 മാതംഗി 1 മാതംഗി 2 മാതംഗി 3 മാതംഗി 4 മാതംഗി 5 🌿 മാതംഗി-6 ജീവിതം ചിലപ്പോഴൊക്കെ നമ്മൾ നിനച്ചിരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും.എന്തെന്നോഎങ്ങോട്ടെന്നോപറയാൻ പറ്റാത്ത ചില യാത്രകൾ പോലെ… ഓപ്പോളുടെ ഓരോ കീർത്തനങ്ങളും ഉള്ളിലെ നീറ്റലായിരുന്നു.എന്തൊക്കെയോ പറയാൻ ബാക്കിവച്ചപോലെ.മാഷേക്കുറിച്ച് ഓപ്പയോടൊന്നു ചോദിക്കാന്ന് വച്ചു.ആ പ്രണയത്തെ അത്രമാത്രംനെഞ്ചിലേറ്റിയതുകൊണ്ടാണല്ലോ ഈ അവസ്ഥയിലായത്.എന്തെങ്കിലുമൊരു പൊട്ടോ പൊടിയോ കിട്ടിയാൽനന്നായിരുന്നേനും… ഞാൻ ഓപ്പയുടെ മുറിയിലേക്ക് നടന്നു.എന്നെ വരവേറ്റത് യദുകുലകാംബോജിയിലുള്ള സ്വാതിതിരുനാളിന്റെപദം… “അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി….അളിവേണീ എന്തു ചെയ്‌വൂ നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ നളിനമിഴീ ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ” എന്നോപ്പ പാടി… ഞാനതു കേട്ടങ്ങനെ മുറിയുടെ മുന്നിൽ തന്നെ നിന്നു.. കുന്ദജാതി സുമങ്ങളും.. കോമളാംഗി സഖീ കുന്ദജാതി സുമങ്ങളും.. കോമളാംഗി സഖീ…. ലോകസുന്ദരന്‍ വരാഞ്ഞാലയേ… സുന്ദരന്‍… ലോക സുന്ദരൻ… ത്രിലോകസുന്ദരൻ… ഓപ്പയുടെ കണ്ണീർ ഒഴുകി ചുണ്ടിൽ തട്ടി;തൊണ്ടയിടറി ബാക്കി അപ്പൊ ഞാൻ പാടി മുഴുവിപ്പിച്ചു. “വരാഞ്ഞാലയേ… ചൊല്‍ക കിംമേ പ്രയോജനം……
Author: Aathira Sethu
മുൻഭാഗങ്ങൾ മാതംഗി -1 മാതംഗി- ഭാഗം 2 മാതംഗി- 3 മാതംഗി 4 മാതംഗി-5 കാവുംഭാഗത്തെ കോലക്കാരൊക്കെ വണ്ണാത്തി മലയോടു ചേർന്നാണ് താമസം.ഇപ്പൊ കോലംകെട്ടുന്നത്മലയക്കൂട്ടരിലെ വീരനാണ്.അദ്ദേഹത്തിന്റെ കുടുംബക്കാരാണ് പണ്ടുമുതലേ ഭഗവതിയാവണെ.ദേവിനേരിട്ട് വന്ന്സ്വപ്ന ദർശനം കൊടുക്കത്രെ ഇവർക്ക് അങ്ങനെ അനുഗ്രഹം കിട്ടുന്നൊരാണാവർ. പണ്ട് അമ്മമ്മ പറയാറുള്ള കഥകൾ മുഴുവനും കളിയാട്ടത്തെക്കുറിച്ചായിരുന്നു. അറിയോ ഈതെയ്യത്തിന്നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഒരു നാടിന്റെ കഥയും ചരിത്രവും ഐതിഹ്യങ്ങളും വെളിപ്പെടുന്നത്അവിടത്തെഅനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ്. ഈ അനുഷ്ഠാന കല വീടുകളിലും കാവുകളിലും, വയലുകളിലും അരങ്ങേറും. വണ്ണാന്‍, മലയന്‍, മാവിലന്‍, പാണന്‍, വേലന്‍, തുടങ്ങിയ അവര്‍ണ്ണ സമുദായത്തിലെ പുരുഷന്മാരാണ് കോലം കെട്ടിയാടുന്നത്. കരിമ്പാലരുംമലയാളരും തോറ്റം പാടുന്നു.പക്ഷേ അമ്മമ്മ പറയാറ് അവരെല്ലാം ഭഗവതിയുടെ ആളോളെന്നുഅവരാണത്രേയഥാർത്ഥ സവർണ്ണർ !! തെയ്യം കെട്ടുന്ന കാണുന്നത് തന്നെയൊരത്ഭുതമാണ് !! അതുപോലെ തന്നെ ശരീരാലങ്കാരത്തില്‍ മുഖത്തെഴുത്തും മേക്കേഴുത്തും ഉണ്ട്. മഞ്ഞള്‍, അരിച്ചാന്ത്, മനയോല, ചായില്യം, കരിമഷി, ചെങ്കല്ല് എന്നിവയുടെ കൂട്ട് വെളിച്ചെണ്ണയില്‍ ചാലിച്ചെടുക്കും. തലയില്‍ മുടി വെയ്ക്കുന്നു. അരയില്‍ ഉടയാടയായി കഞ്ഞി മുക്കിയ…
നിഗൂഢതകൾ നിറഞ്ഞ കഥകൾ എന്നെയേറെ സ്വാധീനിച്ചിരുന്നു. അത്തരത്തിലുള്ള പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കുക എന്നത് എന്റെയൊരു ശീലമായി മാറി. വായനയ്ക്ക് ശേഷവും ഇതൊക്കെയും എന്റെയുള്ളിൽതിരപോലെ വന്നുപോയി നിൽക്കും. ചാൾസ് ബെർലിറ്റ്‌സിന്റെ ” ദ ബർമുഡ ട്രൈയാംഗിൾ ” ഞാൻ മിക്കപ്പോഴുംവായിക്കുമായിരുന്നു. ആ നിഗൂഢത എന്തെന്നറിയാൻ അതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ ഞാൻ പലപുസ്തകങ്ങളും തിരഞ്ഞു നടന്നകാലം. പഴയ ബ്രിട്ടീഷ് ലൈബ്രറിയുടെ അകത്തളത്തിലെ നിശ്ശബദതയിൽ നിഗൂഢതകൾ വായിക്കുമ്പോൾ ഞാനുമൊരു സഞ്ചാരിയെന്ന പോലെ എന്റെ മനസ്സ് അവിടേക്ക് യാത്ര തിരിക്കുംഞാൻ പോലുമറിയാതെ ഞാൻ വേറെയൊരു ലോകത്തിലേക്ക് സഞ്ചരിക്കും. അന്നൊരു ഞായറാഴ്ചയായിരുന്നു, പതിവ് നടത്തം കഴിഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് കയറി. അങ്ങിങ്ങുഒന്നിരണ്ടു പതിവു മുഖങ്ങൾക്ക് ചിരി സമ്മാനിച്ചുകൊണ്ടു ഞാൻ റാക്കുകളിൽ പുസ്തകങ്ങൾ പരതിനടന്നു.ഓരോന്നെടുത്തും വച്ചും നടക്കവേ ഒരു ബുക്കെന്റെ മുന്നിലേക്ക് വീണു ചുവന്ന നിറത്തിൽഅച്ചടിച്ചിരുന്ന അതിന്റെ പുറംചട്ടയിലെ പേരിലെന്റെ കണ്ണുകളുടക്കി ” വിസ്പർ ഒഫ് ദ വുഡ്‌സ് ” . ഞാനതെടുത്തു എന്നെയേതോ ഒരു ശക്തി അതിലേക്കാകർഷിക്കുന്ന പോലെ.…
പൂർണ്ണമായ എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായ ഒരേയൊരു ഉത്തരം “മൗനം”… മൗനമെന്നത് നിശബ്ദതയെന്നല്ല, ശക്തമായ വാക്കുകളുടെ അഗ്നിസ്ഫോടനമത്രേ!! ©️ആതിരസേതു🦋
നീ കഴിച്ചോയെന്ന് ചോദിച്ചു കൊണ്ട് നിർമ്മല സിസ്റ്ററ് ഐസിയുവിലേക്കു കയറി വന്നു. ഇല്ലയെന്നുള്ള മറുപടിയിൽ ഞാനെന്റെ മുമ്പിലെ ബെഡിലെ പിഞ്ചു മുഖത്തേക്കൊന്നു നോക്കി. പുറത്ത് മീഡിയക്കാരുടെ ബഹളം. എന്തിന്? ആവൊ.. ദളിതനെന്നൊ കാണണമെന്നൊക്കെ പറഞ്ഞു ഇടിച്ചു കയറുന്നു. രാമേട്ടനാട്ടി പായിക്കുന്നുണ്ടവറ്റോളെ. ചോര കുടിക്കാൻ കാത്തുനിൽക്കുന്ന നരച്ചീറുകളെ പോലെ. ഓഹ് ” ദളിതനീ കുഞ്ഞാകും… ” ജാതിയെന്തെന്ന് പോലും അറിയാത്ത കുഞ്ഞിനെയാണ്. കണ്ണിനും കവിളും നല്ല നീരുണ്ട്, മൂത്രവും പോകുന്നില്ല. “മ്മ്”, അവൻ അമ്മാ എന്ന് വിളിക്കുമ്പോൾ ഞാൻ ചേർന്നിരിക്കും.. നീ പോയി കഴിച്ചിട്ട് വാ. എന്തിനാ ആവശ്യമില്ലാത്ത അടുപ്പങ്ങൾ. രോഗികൾക്ക് വേണ്ടുന്ന അത്യാവശ്യം കെയർ കൊടുക്ക, ശമ്പളം വാങ്ങുക പോകുക, അല്ലാതെ.. “അല്ല, ഇതെങ്ങനെയല്ലേച്ചി.. ” പോയി ഒരു ചായയെങ്കിലും കുടിക്ക്, ഞാനിരിക്കാം. പോയിട്ട് വാ ഭദ്രേ.. നിർമ്മലേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ഞാനെഴുന്നേറ്റു. പക്ഷെ, അവൻ അമ്മ എന്ന് ഞരങ്ങുമ്പോൾ ഒന്ന് കൈയിൽ പിടിക്കണോട്ടൊ. “ഹാ.. ” ഞാൻ ഐസിയുവിൽ നിന്നിറങ്ങി…
മുൻഭാഗങ്ങൾ 👇 മാതംഗി – ഭാഗം 1 മാതംഗി- ഭാഗം 2 മാതംഗി- 3 മാതംഗി -4 അമ്പാട്ടാര് കാവുംഭാഗത്തെ വല്യ നായന്മാര് കുടുംബക്കാരാണ്. ഈ നായരും മേനോനും വർമ്മയുമൊക്കെയെന്നുള്ള വിവേചനം പഴയകാല പ്രൗഢിയോടെ ഒരു മാറ്റവുമില്ലാതെ നിലകൊണ്ട് പോന്നിരുന്നു കാവുംഭാഗത്തൊക്കെ. എന്റെ അമ്മ താവഴിയിൽ കുന്നത്ത് കോവിലകവുമായി ബന്ധമുള്ളോരു തന്നെയാ,പക്ഷേ പറഞ്ഞിട്ടൊരു കാര്യോമില്ല്യ പണമാണല്ലോ ബന്ധുത്വത്തിനേക്കാൾ മൂല്യമേറിയത്. ഇല്ലേൽ അവളെന്റെ മുറപ്പെണ്ണാണ്. അവളുടെ കൈകളുടെ തണുപ്പ് എന്റെയുള്ളം കൈയിലുണ്ട്. അവളുടെ ഗന്ധമെന്നെ അടിമുടിയിപ്പോഴും ത്രസിപ്പിക്കുന്നുണ്ട്. ഓപ്പോളുടെ ചങ്ങലയുടെ ഇളക്കം അകത്തൂന്ന് നന്നായി കേൾക്കാം. വേദനിച്ചെന്ന പോലെയിടക്കൊന്നു ഞരങ്ങും…ഇന്നിപ്പൊ കരച്ചിലിനേറ്റം കൂടിയപ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. എന്നെ മാത്രം ഒന്നും ചെയ്യാറില്ല്യ. ബാക്കിയുള്ളോരേ പാത്രവും ഗ്ളാസുമൊക്കെയെടുത്തു വലിച്ചെറിയും…ഞാൻ അടുത്തേക്ക് ചെന്നു തറയിൽ പറ്റികിടക്കാണ്,ഞാൻ മെല്ലെ കാലിലൊന്നു തൊട്ടു, മ്മ്മ്മ് – ന്നൊരു ഞരക്കം. ഞാനാ ദേവനാ ഓപ്പേ… “നിന്നെ നല്ല പാലപ്പൂവിന്റെ ഗന്ധം. അവളെ നീ കണ്ടു ല്ല്യേ ?” “ആരെ…
പ്രണയത്തിനു വല്ലാത്തൊരു തീവ്രതയാണ് ; ജീവിതത്തിൽ നിന്ന് മരണത്തിലേക്കും മരണത്തിൽ നിന്ന് ജീവിതത്തിലേക്കും കൈയ്യ് പിടിച്ചു നടത്താൻ കഴിവുള്ളത്ര തീവ്രത. പ്രണയം എല്ലായിപ്പോഴും മനസിന്റെ തിരിച്ചറിവാണ് എന്നിൽ നിന്ന് നിന്നിലേക്ക് നടന്നു നമ്മളാകുന്ന തിരിച്ചറിവ്. പ്രണയം ആഴമുള്ള ഒരുവികാരമാണ്. പ്രണയബന്ധമെന്നു പറഞ്ഞാല്‍ രണ്ടുടലുകള്‍ തമ്മിലുള്ള ബന്ധം എന്നാണ് സാമാന്യ അര്‍ത്ഥം. പക്ഷെ, രണ്ടു മനസുകൾ തമ്മിൽ ഉള്ള ബന്ധവും പ്രണയമാണ് “ഉപാധിരഹിതമായ പ്രണയം”. കാറ്റിനും പൂവിനും, മഴയ്ക്കും മണ്ണിനും, നമ്മുടെ കണ്ണിനു ചുറ്റും പരസ്പരം പ്രണയിക്കുന്ന എത്ര എത്ര സത്യങ്ങളുണ്ട്. വേനൽ മഴ പോലെ എന്നിലേക്ക് പടർന്നതാണ് “എന്റെ പ്രണയം”. നിനച്ചിരിക്കാതെ ഞാൻ പോലുമറിയാതെ എന്നിലേക്ക് പെയ്തിറങ്ങിയ എന്റെ പ്രണയം. അവനോടുള്ള എന്റെ പ്രണയം ചിലപ്പോൾ ഭ്രാന്താണ് അല്ലെങ്കിൽ ഭ്രാന്തിനുമപ്പുറമുള്ള ഒരു ലഹരി. കേൾക്കുന്ന പാട്ടുകളിൽ ഒക്കെയും അവന്റെ മുഖം തെളിഞ്ഞു കണ്ടു, വായിക്കുന്ന അക്ഷരങ്ങളിലൊക്കെയും അവന്റെ പ്രണയം നിഴലിച്ചു നിന്നു. എന്റെ ഉള്ളിൽ അവനായിരുന്നു. തമ്മിൽ സംസാരിക്കാതെ കണ്ണുകൾ കൊണ്ട്…
മുൻഭാഗം https://koottaksharangal.com/thudarkkatha/20230918-mathangi2/ മാതംഗി-3 കീഴാറ്റൂർ കോവിലകത്തേക്ക് ലക്ഷ്മിമ്മായിനെ വേളി കഴിച്ചു കൊണ്ടോയതാണ്.കീഴാറ്റൂർ ദേശം അവരുടെസ്വന്തമാണിപ്പോഴും.അവിടേക്ക് അച്ഛൻ പോകാറില്യ ;കാരണം അമ്മയെ ജീവിതത്തിൽ കൂട്ടിയതു തന്നെ.വർഷംഇത്രയായിട്ടും അവർക്ക് അമ്മയെ അംഗീകരിക്കാൻ പറ്റിയിട്ടില്യ ,പിന്നെ എങ്ങനെയാ എന്നെ അവറ്റോള്അങ്ങിടേക്ക്… ആ അമ്മയുടെ വയറ്റിൽ ഉണ്ടായതല്ലേ ഞാനും..!! പക്ഷേ അമ്മായിയ്ക്കും അയാൾക്കും ഞാൻ വേളിയായി അങ്ങിടേക്കു ചെല്ലണം എന്ന് തന്നെയാ അത് പലപ്പഴായിപറയാറുണ്ട് …പക്ഷേങ്കിൽ ആട്ടം നിർത്തണോത്രേ…മഹത്തായ ഒരു കലയെയാണ് “ആട്ടം ” എന്ന് പറയണേ!ഈആട്ടം എന്ന് പറയണത് നൃത്തം എന്നെന്ന് ഈ വിടുവായവർക്കറിയില്ലാല്ലോ .. അമ്മ തിരുവതാംകൂർ രാജഭരണകാലത്തെ ദേവദാസി പാരമ്പര്യത്തിൽ ഉള്ള ദേവദാസിയായിരുന്നു.പഴയപ്രൗഢിയില്ലയെങ്കിൽ പോലും അവിടെ പുരാതനമായ നടരാജ ക്ഷേത്രത്തിലായിരുന്നു അമ്മയും കൂട്ടരും… അന്നൊക്കെ സാധാരണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം എളുപ്പമല്ലായിരുന്നത്രേ,പക്ഷേ അവിടെ ദേവദാസികള്‍ക്ക്ഇഷ്ടാനുസരണം വിദ്യ അഭ്യസിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു.പക്ഷേ അപ്പോഴും അവരെ ചൂഷണംചെയ്യാൻ പലരും ഉണ്ടായിരുന്നത്രേ…ചില കഥകൾ അമ്മ പറയുന്ന കേൾക്കുമ്പോൾ അറിയാതെ നെഞ്ചിൽചോരപൊടിയും. അമ്മ പറയാറുണ്ട് ഏതോ ജന്മത്തിൽ ചെയ്ത പുണ്യത്തിന്റെ…
എനിക്കും ഭയമായിരുന്നു… അല്ല എന്നെ ഭരിച്ചിരുന്നത് ഭയമായിരുന്നു. ഒരു ഫോട്ടോ എടുക്കാൻ അല്ലെങ്കിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യാൻ, മനസ്സിലുള്ളതെഴുതാൻ, അഭിപ്രയങ്ങൾ പറയാൻ, നാട്ടുകാരെ വീട്ടുകാരെ കുടുംബക്കാരെ ഒക്കെയും ഭയന്ന് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടാൻവേണ്ടി ഒന്നും മിണ്ടാതെ തിരിച്ചൊന്നും പറയാതെ എല്ലാവരും പറയുന്നതൊക്കെയും കേട്ട് ഭയന്ന് ഭയന്നങ്ങനെ കരഞ്ഞു ജീവിച്ച എന്നെ ഓർത്തിപ്പോ എനിക്ക് തന്നെ പുച്ഛം തോന്നുന്നു. ഞാനെന്ന് ഭയത്തെ ജയിച്ചുവോ അന്നുമുതൽ ഞാൻ ഞാനായി..!! നിലവിലില്ലാത്ത എന്തിനെയൊക്കെയോയാണ് നമ്മളെല്ലാവരും ഭയപ്പെടുന്നത്. ഭയം കൊണ്ടാണ് എപ്പോഴും നമ്മളിലല്ലാവരും ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടിയാൽ സ്വയം സുരക്ഷിതരായിരിക്കുമെന്ന് നമ്മളിൽ പലരും കരുതുന്നു ; അത് തെറ്റാണ്…!! ഭയം നമ്മളെ നമ്മളല്ലാതെയാക്കും… ഭയം നമ്മുടെ ഇഷ്ടങ്ങളൊക്കെയും നമ്മളിൽ നിന്നകറ്റി നിർത്തും, ജീവിതമാസ്വദിക്കാൻ കഴിയാതെ ശ്വാസം മുട്ടി മരണം വരെ മരിച്ച പോലെ ജീവിക്കേണ്ടി വരും.മതിമറന്നൊന്നു സന്തോഷിക്കാൻ കഴിയില്ല, എന്തിനേറെ ഒന്ന് ചിരിക്കാനോ കരയാനോ പോലും കഴിയില്ല കാരണമീ ഭയം…
: ആരാടോ സകലകാലാവല്ലഭ ഈ ലോകത്തിൽ?? : ഉണ്ടല്ലോ ! : ആര് ? : അമ്മ… : ഒന്നുപോടോ… : ആടോ , അമ്മയോളം ഞാൻ കണ്ടിട്ടില്ല ഒരു സകലകലാവല്ലഭയെയും. പാചകത്തിൽ “നളനോളം ” അപ്പൊ മൂളുന്ന പാട്ടിൽ ഗന്ധർവ്വനോളം.ഉള്ളുരുകുമ്പോഴും ചിരിച്ചു നിൽക്കുന്ന അഭിനയപാടവം.അങ്ങനെ അങ്ങനെ എന്തൊക്കെയുണ്ടോ അതിൽ എല്ലാം നിപുണ അമ്മതന്നെയല്ലെ?? അപ്പൊ അമ്മയോളം ആരാ “സകലകലകളുടെയും വല്ലഭ” ©️ആതിരസേതു🦋
