Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “ഹോയയ്‌ ബാസിയു”
Contests ത്രില്ലർ

“ഹോയയ്‌ ബാസിയു”

By Aathira SethuOctober 19, 2023Updated:October 23, 202317 Comments4 Mins Read208 Views
Bookmark Now
Please login to bookmark Close

No account yet? Register

നിഗൂഢതകൾ നിറഞ്ഞ കഥകൾ എന്നെയേറെ സ്വാധീനിച്ചിരുന്നു. അത്തരത്തിലുള്ള പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കുക എന്നത് എന്റെയൊരു ശീലമായി മാറി. വായനയ്ക്ക് ശേഷവും ഇതൊക്കെയും എന്റെയുള്ളിൽതിരപോലെ വന്നുപോയി നിൽക്കും. ചാൾസ് ബെർലിറ്റ്‌സിന്റെ ” ദ ബർമുഡ ട്രൈയാംഗിൾ ” ഞാൻ മിക്കപ്പോഴുംവായിക്കുമായിരുന്നു. ആ നിഗൂഢത എന്തെന്നറിയാൻ അതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ ഞാൻ പലപുസ്തകങ്ങളും തിരഞ്ഞു നടന്നകാലം. പഴയ ബ്രിട്ടീഷ് ലൈബ്രറിയുടെ അകത്തളത്തിലെ നിശ്ശബദതയിൽ നിഗൂഢതകൾ വായിക്കുമ്പോൾ ഞാനുമൊരു സഞ്ചാരിയെന്ന പോലെ എന്റെ മനസ്സ്  അവിടേക്ക്  യാത്ര തിരിക്കുംഞാൻ പോലുമറിയാതെ ഞാൻ വേറെയൊരു ലോകത്തിലേക്ക് സഞ്ചരിക്കും.

അന്നൊരു ഞായറാഴ്ചയായിരുന്നു, പതിവ് നടത്തം കഴിഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് കയറി. അങ്ങിങ്ങുഒന്നിരണ്ടു പതിവു മുഖങ്ങൾക്ക് ചിരി സമ്മാനിച്ചുകൊണ്ടു ഞാൻ റാക്കുകളിൽ പുസ്തകങ്ങൾ പരതിനടന്നു.ഓരോന്നെടുത്തും വച്ചും നടക്കവേ ഒരു ബുക്കെന്റെ  മുന്നിലേക്ക്  വീണു ചുവന്ന നിറത്തിൽഅച്ചടിച്ചിരുന്ന അതിന്റെ  പുറംചട്ടയിലെ പേരിലെന്റെ  കണ്ണുകളുടക്കി ” വിസ്പർ ഒഫ്‌ ദ വുഡ്‌സ് ” .

ഞാനതെടുത്തു എന്നെയേതോ ഒരു ശക്തി  അതിലേക്കാകർഷിക്കുന്ന പോലെ. അതുമാത്രമെടുത്തു രെജിസ്റ്ററിൽ എഴുതി ഞാൻ വീട്ടിലേക്കു നടന്നു. വീടെത്തുന്ന മുന്നേ വിജനമായ ഒരിടമുണ്ട് ആ വഴി താണ്ടി വേണമങ്ങെത്താൻ. ഒരുനാളും പതിവില്ലാത്ത ഒരു ഭയം എന്നെ പിടികൂടി ഓരോ ചുവടിലും എന്നെയാരോ പിന്തുടരുന്നതായിഎനിക്കനുഭവപ്പെട്ടു. നടത്തയുടെ വേഗത കൂട്ടി ഇടയ്ക്കിടെ തിരികെ നോക്കി ഞാൻ പെട്ടെന്നുതന്നെ വീടെത്തി.

അലസമായി ഒരൊന്നൊർത്ത് കിടക്കയിലങ്ങനെ കിടക്കുമ്പോൾ ജനാലയിലെ വെള്ള ലിനെൻ കർട്ടനുകൾപറത്തികൊണ്ടെന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ മുറിയിലേക്ക് കടന്നുവന്ന  കാറ്റുമെന്റെഅലസതയുടെ ആക്കം കൂട്ടി കൊണ്ടിരുന്നു. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞൊരിടമെങ്കിലും നേരിയതൊതിൽ വാഹനങ്ങളുടെ ഒച്ചയും ഹോണും ഇടയ്ക്കിടെ കേൾക്കാം.നേരെ മുന്നിലെ ഷെൽഫിലെ റാക്കിൽ  നിരത്തി വച്ച പ്രിയപുസ്തകങ്ങളിലൂടെ കണ്ണുകൾ പാഞ്ഞു. ചിലപ്പോഴെങ്കിലും ഈ മടുപ്പിക്കുന്ന എകാന്തതയിൽനിന്നുള്ള മോചനമാണെനിക്കെന്റെ പുസ്‌തകങ്ങൾ.

അതിലെ ഒരൊ വരികളും എന്നോട് സംസാരിക്കും. ഞാൻ കാണാത്ത കേൾക്കാത്ത അറിയാത്തലോകത്തിലേക്കെന്നെ കൈപിടിച്ച് നടത്തിക്കും.

അപ്രതീക്ഷിതമായി എന്റെ കൈകളിലെത്തിയ ആ പുസ്തകം എന്നെ ഒരു കാന്തികവലയത്തിലാക്കിയപോലെ. ഞാനതിന്റെ താളുകൾ മറിച്ചപ്പോൾ മനുഷ്യരക്തത്തിന്റെ ഗന്ധമെന്റെ മൂക്കിലേക്ക് അരിച്ചുകയറി. പഴഞ്ചൻ പുസ്തകമായതു കൊണ്ടുള്ള ഗന്ധമെന്നുപറഞ്ഞു ഞാൻ വായനയിലേക്ക് ഊളിയിട്ടു.

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന  ഹോയയ് ബാസിയെന്ന കാടിന്റെ കഥ. വായനയിൽ മുഴുകിയ ഞാൻഎന്നെ തന്നെ മറന്നു. ഒരിക്കല്‍ കയറിയാല്‍ പുറത്തിറങ്ങുവാന്‍ കഴിയാത്തതും ഉള്ളില്‍ കയറിയാല്‍ വിചിത്രഅനുഭവങ്ങളുണ്ടാകുന്നതുമെല്ലാം ഇവിടെ സ്വാഭാവീകമായ കാര്യങ്ങളത്രേ.

തണുത്ത കാറ്റിന്റെ ഗതിയിൽ ഞാൻ ചുറ്റിനും നോക്കി എന്റെ ചുറ്റിനും വിചിത്ര രൂപത്തിലുള്ള മരങ്ങളും ഇരുട്ടുകനംതിങ്ങിയ കാടും.അപ്പോഴാണ് എന്നെയാ പുസ്തകത്തിലെ അക്ഷരങ്ങൾ വിഴുങ്ങിയീ കാടിന്റെ കട്ടി കൂടിയമഞ്ഞിന്റെ  ഇരുട്ടില്‍ തള്ളിയിട്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയത്‌. പകച്ചുപോയ ആ നിമിഷത്തിൽ എന്റെചുറ്റിൽ നിന്നും ഉയരുന്ന നിലവിളി ശബ്ദവും അലറിക്കരച്ചിലുകളും എന്റെ കാതുകളിൽ അവ്യകതമായി  പതിച്ചു. സത്യമോ മിഥ്യയോ എന്നറിയാതെ തരിച്ചു നിന്ന ഭീകരമായ നിമിഷം. ഭയംകൊണ്ടെന്റെ കണ്ണുകൾനിറഞ്ഞൊഴുകി, ശബ്ദം തൊണ്ടക്കുഴിയിൽ തടഞ്ഞു അല്ലെങ്കിൽ കരഞ്ഞിട്ടും നിലവിളിച്ചിട്ടുമൊരുകാര്യവുമില്ലെന്നെന്റെ ഉപബോധമനസ്സിനും മനസിലായിട്ടുണ്ടാവണം. മനസ്സിന് ബലം കൊടുത്തു ഞാൻമുന്നോട്ടു നടന്നു ,മുന്നോട്ട് നടക്കുംതോറും കട്ടിയുള്ള മഞ്ഞ് വന്നെന്നെ പൊതിഞ്ഞു. അടുക്കി നിന്ന മരങ്ങൾ ‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്കുള്ള കവാടമമെന്നെനിക്ക്‌ തോന്നി.ഞാനാ കവാടം കടന്നുചെന്ന് നിന്നതു ചെങ്കുത്തായി മരങ്ങൾ നിൽക്കുന്ന പ്രദേശത്താണ് .അവിടെ ആടുകളുടെ കരച്ചിൽ ഞാൻ കേട്ടുഇരുളിൽ ഒരു നിഴലാട്ടമെന്റെ കണ്ണുകളിൽ പതിച്ചു അതൊരു മനുഷ്യനായിരുന്നു “ബ്ബ ബ്ബ” എന്നുറക്കെ വിളിച്ചുകൊണ്ടായാൾ മുന്നിലേക്ക് നടന്നു, അയാളൊരു ആട്ടിടയനായിരിക്കണം അയാളുടെ ആടുകളുടെശബ്ദമായിരിക്കും ഞാൻ കേട്ടത്.

അയാളുടെ പിന്നാലെ ഞാനങ്ങോട്ടേയ്ക്കോടി കൈകൊട്ടിയും കൂവിയും അയാളിലേക്കെന്റെ ശ്രദ്ധയാകർഷിച്ചു.

അത്ഭുതത്തോടെ അയാളെന്നെ തിരിഞ്ഞു നോക്കി അയാളുടെ നീല കണ്ണുകൾ ഇരുളിലും തിളങ്ങി.

”നിങ്ങളാരാ ??”, താഴ്ന്ന ശബ്ദത്തിലയാൾ ചോദിച്ചു.

ഞാൻ “നിള”.എന്നെ ഇവിടെനിന്നും പുറത്തുകടക്കാൻ സഹായിക്കോ..!!

ഞാനും പുറത്തുകടക്കാനുള്ള വഴി തേടി നടക്കാ ഇതുവരെ പുറത്തെത്തിയില്ല.

തിരിഞ്ഞുനടന്നുകൊണ്ടയാൾ പറഞ്ഞു.അപ്രതീക്ഷിതമായി എന്നിലേക്ക് തിരിഞ്ഞയാൾ പറഞ്ഞു “ഈ കാടങ്ങനെയാ ഇതിൽപ്പെടുന്ന മനുഷ്യരെ ഈ കാടങ്ങു  വിഴുങ്ങും”.

”നിങ്ങളുമിന്നാണോ ഇതിനകത്ത് “ പരിഭ്രമത്തോടെയാണ് ഞാനായളോടത്‌ ചോദിച്ചത്.

”അല്ല, ഞാൻ ഇവിടെ പെട്ടിട്ടു നൂറുവർഷങ്ങൾ കഴിഞ്ഞു.”അയാളുടെ പൊട്ടിച്ചിരി ആ കാട്ടിൽമുഴങ്ങി. ചിരിക്കുമ്പോൾ അയാളുടെ പല്ലുകൾ ചെന്നായയുടേതെന്ന പോലെ മാറി.

ഭയംകൊണ്ടെന്റെ കണ്ണുകൾ വീങ്ങിയെങ്കിലും അയാളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഞാനോടി..

പുറകിൽ നിന്നയാൾ റൊമാനിയൻ ഭാഷയിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

pădurea asta te va mânca

”പദൂറാ ആസ്താ തെ വാ മുന്കാ”

”ഈ കാട് നിന്നെ ഭക്ഷിക്കും നീ എത്ര ഓടിയാലും നിന്നെയീ കാട് ഭക്ഷിക്കും.”

എങ്ങോട്ടെന്നില്ലാതെ ഞാൻ ഓടി, പക്ഷേ ഞാൻ എങ്ങും എത്തുന്നുണ്ടായിരുന്നില്ല. എല്ലാം വൃഥാവിലായതല്ലാതെഎനിക്കവിടെ നിന്നും പുറത്ത് കടക്കാനായില്ല. നേരത്തെ ഞാൻ മാനം മുട്ടെ കണ്ട മരങ്ങൾക്കു പകരം മുട്ടുകുത്തിപ്രാർത്ഥിക്കുന്ന  തരത്തിൽ കുനിഞ്ഞു വളരുന്ന മരങ്ങളായിരുന്നു അവിടെമാകെ. ഇരുളിൽ രണ്ട് പച്ച കണ്ണുകൾപ്രത്യക്ഷപ്പെട്ടു. ആ പച്ചക്കണ്ണുകൾ എന്നോടെന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി . അതിനൊന്നുംചെവികൊടുക്കാതെ രക്ഷപ്പെടാനുള്ള മാർഗ്ഗം ഞാൻ പരതികൊണ്ടിരുന്നു. രക്തദാഹികളായപ്രേതാത്മാക്കളായിരുന്നു എന്റെ ചുറ്റിനും.

മുട്ടുകുത്തി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഞാൻ വേഗത്തിൽ ഇരുന്നു നിരങ്ങി അപ്പുറമെത്തി. കിതപ്പിലുംവിശ്രമിക്കാതെ ഞാൻ എങ്ങോട്ടെന്നില്ലാതെ തപ്പിതടഞ്ഞോടി.

”ഈ വഴി പോയാൽ നിങ്ങൾ പുറത്തെത്തില്ല.” ശബ്ദം കേട്ട ദിക്കിലേക്ക്‌ ഞാൻ തിരിഞ്ഞു.അയാളെ കണ്ടാൽ കർഷകനെന്നൊറ്റനോട്ടത്തിലറിയാം . മുൻപത്തെ ആട്ടിടയന്റെ മുഖമൊർത്തു ഞാൻ പിന്നോക്കം മാറി. ഭയപ്പെടേണ്ട ഈ വഴി തിരിച്ചുനടക്കൂ എന്തു ശബ്ദത്തിലും തിരിഞ്ഞു നോക്കരുത്  മഞ്ഞധികമായാൽ മരത്തിന്റെ പുറകിലേക്ക് ഒളിച്ചുനില്‌ക്കണം.. ”എന്തിനെന്ന് ” ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ഭയംകൊണ്ടത് ചോദിച്ചില്ല പക്ഷേ അയാൾപറഞ്ഞു, നൂറുകണക്കിന് റൊമാനിയൻ കർഷകരെ ഒരിക്കലീ കാട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ്പറയപ്പെടുന്നത്. അന്നുമുതൽ, അവരുടെ പീഡിതരായ ആത്മാക്കൾ പച്ച കണ്ണുകൾ നിരീക്ഷിക്കുന്ന രൂപത്തിലുംചിലപ്പോൾ അജ്ഞാതമായ കറുത്ത മൂടൽമഞ്ഞിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുമത്രെ.

ഇത്രയും പറഞ്ഞയൾ മഞ്ഞായി മറഞ്ഞു.

ശരീരമാകെ വിറങ്ങലിച്ചു തലയിൽ കൈയ്യും കൊടുത്തു ഞാൻ ആ ഇരുളിലിരുന്നു.എന്റെ ചുമലിൽ ഒരു തണുത്തവിരലിന്റെ സ്പർശം ഞാനറിഞ്ഞു ഇതാണ് മരണത്തിന്റെ തണുപ്പ്. ഞാൻ കണ്ണുകൾ തുറന്നു , അയാളുടെകൈയ്യിലിരുന്ന തീപന്തത്തിന്റെ പ്രകാശമവിടെമാകെ പരന്നിരുന്നു ഞാനാ മുഖത്തേക്ക് നോക്കി ആ സുന്ദരനായയുവാവ് ആദമെന്ന് എന്നെ പരിചയപ്പെടുത്തി ഞാൻ തിരിച്ചു നിളയെന്നും.

എങ്ങനെ ഇവിടെയെത്തി?

അയാളുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാനാകാതെ ഞാൻ വിങ്ങികരഞ്ഞു. അയാളെന്നെ ആശ്വസിപ്പിച്ചുകുടിക്കാൻ വെള്ളം തന്നു.ദാഹമടങ്ങും വരെ ഞാനാ വെള്ളം കുടിച്ചു. അയാൾ കാണാതായ തന്റെ സുഹൃത്തിനെതേടിയാണിവിടെ  എത്തിയതത്രെ…

നമ്മൾ റൊമാനിയയിലെ ഏറ്റവും അമാനുഷിക വനമായ ഹോയ ബാസിയുവിന്റെ ഹൃദയത്തിലാണ് നില്കുന്നത്  ഞാൻ നിന്നെ ഇവിടെ നിന്നും പുറത്തെത്തിക്കാമെന്നയാൾ എന്നോട് പറഞ്ഞു. ആ കണ്ണുകളിൽ ഞാൻവിശ്വാസമർപ്പിച്ചു അയാളുടെ കൂടെ നടന്നു…

ആസന്നമായ മരണത്തെക്കുറിച്ചുള്ള മന്ത്രവാദിനിയുടെ മുൻകരുതലും അവഗണിച്ചു കൊണ്ടാണ് തന്റെസുഹൃത്തിനെ കണ്ടെത്താനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നതെന്നും. ഓരോ രാത്രി കഴിയുന്തോറുംഅവനിലേക്കെത്തുമെന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നുവെന്നും അയാൾ പറഞ്ഞു നടന്നു നടന്നു ഞാനൊരുമുറിയിലേക്ക് എത്തിപ്പെട്ടു ജനാലയിലെ വെള്ള ലിനെൻ കർട്ടനുകൾ കാറ്റിൽ ഇളകി…

”ആദം നമ്മളിതെവിടെ?”

എന്റെ ചോദ്യത്തിനുള്ള ഉത്തരം ,

എന്റെ മടിയിൽ ഞാൻ വായിക്കാനെടുത്ത ആ പുസ്തകത്തിന്റെ താളിൽ അടുത്ത അദ്ധ്യായത്തിന്റെതലക്കെട്ടായിരുന്നു” Adam’s Journey to Hoia Baciu “

©️ആതിരസേതു🦋

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

Post Views: 29
7
Aathira Sethu

17 Comments

  1. Reshma lechus on October 27, 2023 7:31 PM

    ന്റെ പൊന്നോ രാത്രി ഇരുന്ന് വായിക്കാൻ എടുക്കാത്തത് നന്നായി. അല്ലെങ്കിൽ പേടിച്ചു ഒരു പരുവം ആയനെ. ഒരു ബുക്കിൽ നന്നായി വായനയിൽ മുഴുകി ഇരിക്കുമ്പോൾ അവരുടെ ഒപ്പം നമ്മളും ഉണ്ടെന്ന് തോന്നും. എനിക്ക് അങ്ങനെ ഫീൽ വന്നിട്ടുണ്ട്. എന്റെ അമ്പോ കാടിന്റെ ഉള്ളിൽ അകപെട്ടുള്ള അവസ്ഥ അത് എത്ര മനോഹരമായിട്ടാ എഴുതിയത്. Keep it up 👍🏻👍🏻🫶🏻🫶🏻❤️❤️❤️🥰🥰🥰🥰

    Reply
  2. Supriya on October 27, 2023 3:47 PM

    Ohh.. പിടിച്ചു ഇരുത്തി കളഞ്ഞല്ലോ.. Athira കുട്ടി.. ഒറ്റ ഇരുപ്പിൽ വായിച്ച്… ♥️♥️♥️ഒരുപാട് എഴുതൂ.. God blesssssss..

    Reply
  3. Seena Navaz on October 27, 2023 1:42 PM

    മനോഹരം എഴുത്ത് 🥰

    Reply
  4. Silvy Michael on October 25, 2023 11:11 AM

    കഥകളുടെ ഒരു നിഗൂഢ വനം ഉള്ളിലുള്ള കഥാകാരി. ഒത്തിരി ഇഷ്ടമാണ് എനിക്ക് ആതിരയുടെ എഴുത്ത് 👌👌👌🥰🥰🥰

    Reply
    • Aathira Sethu on October 25, 2023 12:20 PM

      ഒരുപാടു സന്തോഷം ഒത്തിരി സ്നേഹം 🥰🥰

      Reply
    • Sreeja Ajith on October 25, 2023 1:41 PM

      അടിപൊളി 👌👌

      Reply
  5. Nafs nafs on October 23, 2023 4:07 PM

    ഇങ്ങനെയൊക്കെയാണല്ലേ മനുഷ്യരെ പേടിക്കുന്നത്. വച്ചിട്ടുണ്ട്.🤭😂🥰

    Reply
    • Aathira Sethu on October 25, 2023 12:21 PM

      ഒരു മനസുഖം 🖤🧘‍♀️

      Reply
      • Manju on October 27, 2023 1:26 PM

        Oro varikalum ennum jeevanullath. Respect you dear🥰

        Reply
  6. Neethu V. R on October 22, 2023 7:20 PM

    🥰👌

    Reply
    • Aathira Sethu on October 25, 2023 12:21 PM

      🥰

      Reply
  7. Sunandha Mahesh on October 20, 2023 10:44 AM

    മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോന്ന് എഴുതുകൂട്ടും 😄

    Reply
    • Aathira Sethu on October 20, 2023 2:08 PM

      നന്ദേച്ചി 😛😛🥰🥰

      Reply
  8. Sruthi on October 19, 2023 6:52 PM

    👍👍

    Reply
    • Sabira latheefi on October 20, 2023 9:20 AM

      ❤️❤️

      Reply
    • Aathira Sethu on October 20, 2023 2:09 PM

      🥰

      Reply
    • Aathira Sethu on October 20, 2023 2:09 PM

      ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.