Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതംഗി-6
തുടർക്കഥ / സീരീസ് പ്രണയം

മാതംഗി-6

By Aathira SethuNovember 7, 2023Updated:December 6, 20231 Comment6 Mins Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻഭാഗങ്ങൾ 👇

മാതംഗി 1

മാതംഗി 2

മാതംഗി 3

മാതംഗി 4

മാതംഗി 5

🌿

മാതംഗി-6

ജീവിതം ചിലപ്പോഴൊക്കെ നമ്മൾ നിനച്ചിരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും.എന്തെന്നോഎങ്ങോട്ടെന്നോപറയാൻ പറ്റാത്ത ചില യാത്രകൾ പോലെ…

ഓപ്പോളുടെ ഓരോ കീർത്തനങ്ങളും ഉള്ളിലെ നീറ്റലായിരുന്നു.എന്തൊക്കെയോ പറയാൻ ബാക്കിവച്ചപോലെ.മാഷേക്കുറിച്ച്‌ ഓപ്പയോടൊന്നു ചോദിക്കാന്ന് വച്ചു.ആ പ്രണയത്തെ അത്രമാത്രംനെഞ്ചിലേറ്റിയതുകൊണ്ടാണല്ലോ ഈ അവസ്ഥയിലായത്‌.എന്തെങ്കിലുമൊരു പൊട്ടോ പൊടിയോ കിട്ടിയാൽനന്നായിരുന്നേനും…

ഞാൻ ഓപ്പയുടെ മുറിയിലേക്ക് നടന്നു.എന്നെ വരവേറ്റത്‌ യദുകുലകാംബോജിയിലുള്ള സ്വാതിതിരുനാളിന്റെപദം…

“അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി….അളിവേണീ എന്തു ചെയ്‌വൂ

നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ
നളിനമിഴീ ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ“

എന്നോപ്പ പാടി…

ഞാനതു കേട്ടങ്ങനെ മുറിയുടെ മുന്നിൽ തന്നെ നിന്നു..

കുന്ദജാതി സുമങ്ങളും.. കോമളാംഗി സഖീ
കുന്ദജാതി സുമങ്ങളും..

കോമളാംഗി സഖീ….
ലോകസുന്ദരന്‍ വരാഞ്ഞാലയേ…
സുന്ദരന്‍…

ലോക സുന്ദരൻ…

ത്രിലോകസുന്ദരൻ…

ഓപ്പയുടെ കണ്ണീർ ഒഴുകി ചുണ്ടിൽ തട്ടി;തൊണ്ടയിടറി ബാക്കി അപ്പൊ ഞാൻ പാടി മുഴുവിപ്പിച്ചു.

“വരാഞ്ഞാലയേ…
ചൊല്‍ക കിംമേ പ്രയോജനം…

അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി….അളിവേണീ എന്തു ചെയ്‌വൂ“…

തറയിൽ നിന്നെഴുന്നേറ്റ് ആശ്ചര്യത്തോടെ ചങ്ങല വലിച്ചു വേച്ച് വേച്ചെന്റെയടുത്തേക്ക് നടന്നു വന്ന ഓപ്പയെന്റെകവിളിൽ തൊട്ടു താടിരോമത്തിലൂടെവിരലോടിച്ചു.ഇതുപോലെ നല്ല കലയായിരുന്നു ന്റെ ഭഗോതിക്കും !!

എന്താ ഒപ്പേ എന്താ പറഞ്ഞെ ??

ന്റെ ഭഗവതിക്കും നിന്റെ പോലെയായിരുന്നു…

“ഭഗവതി..”

“എനിക്ക്‌ നിന്റെ കണ്ണിലെ പീലികളാവണം_

ഒരിക്കലും പിരിയാതെ പരസ്പരം ചുംബിച്ചു ചുംബിച്ചങ്ങനെ മരണത്തിലും ഒരുമിച്ചങ്ങനെ ചുംബിച്ച്‌ …”

ആരു പറഞ്ഞു ?

മാഷ് !!

മാഷെവിടെ…?

മാഷെവിടെ ഓപ്പേ ?

എന്റെ കണ്ണുകളിൽ...പിന്നെ ഉറക്കെ ഉറക്കെ ചിരിച്ചു.

“ഹഹഹഹഹഹ“

ആ പൊട്ടിച്ചിരി എന്നെ ഭയപ്പെടുത്തി.പനംകുലപോലെ പകുതി ജഡപിടിച്ച മുടി നിലത്തിട്ടിഴച്ചവർമുറിയുടെമൂലയിൽ പോയിരുന്നു പിന്നെയുമാ കീർത്തനം മൂളി…

മനസ്സ്‌ ശൂന്യമായ അവസ്ഥയിൽ ഞാനാ മുറിവിട്ടു.

അത്താഴം കഴിഞ്ഞ്‌ വരാന്തയിൽ ഉലാത്തുന്ന അച്ഛനോട് ഞാൻ ഒഴുക്കൻ മട്ടിൽ ഓപ്പയുടെ സംസാരം എടുത്തിട്ടു…

ചിലപ്പോ നല്ല ചികിത്സ കൊടുത്താൽ മാറിയേക്കും …!!

ഇനിയൊ?? ഇതൊക്കെ ഇനിയെങ്ങനെ മാറാനാ മോനെ ?

അല്ലച്ഛാ ദേ നമ്മുടെ വെളിച്ചപ്പാടിന്റെ  പൊള്ളൽ മാറ്റിയ വൈദ്യൻ നല്ലതാത്രേ !!

അതാ പനക്കോട്ട വൈദ്യനല്ല്യേ ?

ഹാ..

മാറിയാൽ ഞാൻ മരിക്കും മുന്നേ അവളെ ഒന്ന് നേരെ കാണാരുന്നു.എന്ത്‌ മിടുക്കിയായിരുന്നു ന്റെ കുട്ടി !!അച്ഛന്റെകണ്ണുകൾ നിറഞ്ഞൊഴുകി…

എങ്ങിനെയാ  അച്ഛാ ഇങ്ങനെയായത്‌ ?? സംഗീതത്തിലൊക്കെ എന്തൊരു ജ്ഞാനം.

സംഗീതം മാത്രമോ അവൾ കുന്നത്തെ വൈദേഹിയുടെ കളരിയിൽ ആടുമായിരുന്നു.അന്നവരെ കല്യാണംകഴിച്ചുകൊണ്ട് വന്ന സമയമായിരുന്നു…ആരുമാരും അവരോടു കൂടാതെ വന്നപ്പോൾ അവളായിരുന്നു അവർക്ക്തുണ.

ഞാനൊന്ന് തുറന്ന് ചോദിക്കട്ടെ അച്ഛാ ?

എന്ത്‌?

ഈ കോലക്കാരൻ മാഷ് …!!

“മ്മ്മ്” അച്ഛൻ തോർത്ത് വീശി തോളിലിട്ടു.

ഞാൻ അരുതാത്തത് ന്തെങ്കിലും ?

അല്ലടാ ഇനി നീ അറിഞ്ഞാൽ എന്താ..

ആ കോലക്കാരൻ മാഷുമായി നല്ലടുപ്പമായിരുന്നു.വെറുമൊരു കളിയാട്ടക്കാരൻആയിരുന്നില്ല“പെരുമലയൻ“കറുപ്പിലും ഏഴഴകായിരുന്നു..

അവനും സംഗീതത്തിൽ ഭ്രമമിണ്ടായിരുന്നു അതുപോലെ എഴുത്തിലും.അയാൾഅറിവുള്ളയാളായിരുന്നു…എങ്ങനെയോ ഇവർ നന്നായി അടുത്തു …

പിന്നെ…?

നാടും നാട്ടാരും അറിഞ്ഞല്ലേ കുടുംബത്തറിയു .. ആർക്കും  സഹിച്ചില്ല അവൻ നമ്മളെക്കാൾ അറിയാല്ലോ ? ഭഗവതി ആകുന്നുവെന്നൊഴിച്ചാൽ അവൻ താഴ്ന്നവനാണ് !!

കാണരുതെന്ന് തീർത്ത്‌ പറഞ്ഞവളോട് എല്ലാവരും, പൊതിരെ തല്ലി..

അവളോ വാശിക്കാരി …

അന്ന് ആ നശിച്ച ദിവസം  കാവിൽ  തൊഴാൻ എല്ലാവരും പോയ സമയത്താണ് അവൾ അവനെ കാണാൻകുന്നത്ത് കാവിൽപോയത്…

എന്നിട്ടോ ?

പിന്നെ ഞാൻ കാണുന്നത് ന്റെ കുഞ്ഞിനെ ഈ അവസ്ഥയിലാ മോനെ..

അപ്പൊ അയാളോ ?

അവനെ കുന്നത്തെ ആ നാഗകുളത്തിൽനിന്ന് മൂന്നിന്റെയന്ന് കിട്ടി അഴുകിയ ജഡമായി !!

അത്‌ നാഗകുളമാണോ ?

ആ അതിൽ വീഴുന്നവർ എല്ലാം പാമ്പ് ചുറ്റി വരിഞ്ഞ പോലെ ശ്വാസം മുട്ടിയാത്രേ മരിക്കാ…

നീ വെറുതെ പോലും അതിൽ ഇറങ്ങരുത്…

ദൂരൂഹതയേറെയുള്ള സ്ഥലമാ കുന്നത്ത് കാവിന്റെ ഉള്ളറ.

നീ എന്താ ആലോചിക്കുന്നെ?

ഒന്നുല്ല്യ വെറുതെ !! ആ വൈദ്യനെ വിളിച്ചാലോ ?

ഹാ വിളിച്ചോ അതും കൂടി പരീക്ഷിക്കാ..!!

പിന്നേയും നിനക്കെന്താ ഒരാലോചന ?

ഏയ് ഒന്നൂല്യ…

കുംഭത്തിലെങ്കിലും ഗൗരിയുടെ കല്യാണം നടത്തണം.അത്‌ കഴിഞ്ഞ്‌ നിനക്കും വേണം ഒരു കൂട്ട്‌..

അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ മൗനമായി ചിരിച്ചു.കൂട്ടൊക്കെ എന്നോ മനസ്സിൽ എഴുതിയത് ,പക്ഷേകൂട്ടുകാരിയറിഞ്ഞിട്ടില്ലെന്നു  മാത്രം…

കണ്ണുകളിൽ ഉറക്കം പിടിച്ചപ്പോൾ ഏറെ വൈകി അപ്പോഴും ഓപ്പയുടെ താളം തെറ്റിയ മനസ്സിൽ നിന്ന്താളംതെറ്റാത്ത സംഗീതമിങ്ങനെ  ഒഴുകി നടന്നു…

എന്റെ ഉള്ളിൽ കുന്നത്ത് കാവിലെ നിഗൂഢതകൾ വളരുന്നതിനോടൊപ്പം മാതുവിനോടുള്ള അടങ്ങാത്തപ്രണയവുംവളർന്നു കൊണ്ടിരുന്നു…പക്ഷേ അവളൊരിക്കൽ പോലും ഞാനഗ്രഹിക്കുന്ന ഒരു നോട്ടംപോലുംതന്നിരുന്നില്ല.ചിലപ്പോൾ രവി പറഞ്ഞ പോലെ ഇന്ദ്രനാകും അവളുടെ മനസ്സിൽ..സമാധാനിക്കാൻ ഞാൻഎന്നോട്തന്നെ പിറുപിറുത്തെങ്കിലും എന്റെ ഉള്ള് നീറി.ഞാൻ കളരിയിലേക്കുള്ളപോക്കങ്ങവസാനിപ്പിച്ചു.വെറുതെ അവിടെപ്പോയി ഇരുന്നിട്ട് എന്തിനാ ??

ആ ഒരുനീറ്റലിനിടയിലും സന്തോഷത്തിന്റെ വാർത്ത വന്നു,ഓപ്പയുടെ ചികിത്സയ്ക്ക് പനക്കോട്ടെ വൈദ്യൻവരാമെന്ന്പറഞ്ഞത്രേ.എല്ലാവരുടെയും ഉള്ളൊന്നു തണുത്തു…

മാഷിന് എന്താ പറ്റിതെന്ന് ഓപ്പയ്ക്ക്‌ മാത്രേ പറയാൻ പറ്റൂ,പിന്നെ അന്ന് മാതുവിനെ കുറിച്ചെന്തേപറഞ്ഞതെന്നുമറിയണം; അവൾക്കൊന്നും ആകരുത് .

ഏട്ടനെന്താ സ്വപ്നം കാണണോ ?പിന്നിൽ ഗൗരി വന്നത്‌ ഞാനറിഞ്ഞിരുന്നില്ല…

പിന്നെ നിന്നെ പോലെയാ ല്ലാരും..

ഓഹോ ….!!

ഒരൂട്ടം പറയാനിണ്ടേ ;

എന്ത്‌?

അതെ , ഭഗവതിക്കാവിൽ ഇന്നത്തെ അരങ്ങിൽ മാതംഗിയാ അറിഞ്ഞോ ഏട്ടൻ ??

അതിനെന്താ ഞാൻ കൃത്രിമ ഗൗരവം നടിച്ചു .

അല്ലാ എന്നോട് പറയാൻ പറഞ്ഞു ഒരാൾ ..

എന്ത്‌ ? ആര്  ?

എന്താ ആവേശം ..!!

എന്താ പറഞ്ഞെ ??

അപ്പൊ ആരാന്നറിയണ്ടേ ?

ദേ ഗൗരി …

“മ്മ് മ്മ് മ്മ് “

എന്താ പറഞ്ഞെ ??

“ശാന്തഗുണസേവിത! സാരസനാഭ…  കാന്താ തവ പിഴ ഞാൻ എന്തുചെയ്തേൻ‘! …”

എന്ന് പറയാൻ പറഞ്ഞു…പിന്നെ വരണമെന്നും !!

എന്തെന്ന്??

ഇത്രേ പറഞ്ഞുള്ളു , ഇന്ന് മോഹിനിയാട്ടമാണ്‌ !!

ഞാൻ കാവിൽ പോവാ ഗിരിയേട്ടൻ വരും ഏട്ടനും പോരെ “സാരസനാഭ… അല്ലാല്ലൊ ?? മഹാദേവാ …

ഞാൻ ചിരിച്ചു , എന്തെ അങ്ങനെയൊരു പറച്ചിൽ !!

കാവിലെ അരങ്ങിൽ ആട്ടവിളക്കിന്റെ പ്രകാശത്തിൽ അവളിങ്ങനെ തിളങ്ങി നിന്നു…

അവളെന്നെ നോക്കി അഠാണ രാഗത്തിലെ ആ പദമാടി…

“കാന്താ തവ പിഴ ഞാൻ എന്തുചെയ്തേൻ“

(മധ്യകാലഘട്ടം മുതൽ പ്രചാരത്തിലിരിക്കുന്ന ഒരു രാഗമാണ് അഠാണ. ഇരുപത്തിയൊമ്പതാം  മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമായാണ് കർണാടക സംഗീതത്തിൽഇതിനെകരുതുന്നത്)

ഞാൻ ചിരിച്ചു…

ആവളാടുന്ന ഓരോ വരികളും എനിക്കുള്ള സന്ദേശങ്ങളായിരുന്നോ ??അവളുടെ പരിഭവങ്ങളായിരുന്നോ ??

അവളിഷ്ടം പറയാഞ്ഞതുകൊണ്ടാണിത്രയും ദിവസമെന്റെ ഉറക്കം നഷ്ടപെട്ടത് ഇന്നുമുതൽ ഇനി അവളുടെകണ്ണുകളിൽ ഇപ്പൊ തിളങ്ങുന്ന ഭാവമെന്തെന്നറിയാതെ  ഞാൻ എങ്ങനെ ഉറങ്ങും…

“തിളങ്ങുന്ന നിന്റെ കണ്ണുകളിലൂടെ ഞാൻ കാണുന്ന കാഴ്ചകളെല്ലാം വസന്തം പോലെ മനോഹരമല്ലേ ദേവീ,

കാരണം എന്നിലെ വസന്തം നീയാണ്…

നിന്നിൽ പൂത്ത് നിന്നിൽ വിടർന്ന് നിന്നിൽ കൊഴിയാൻ എന്നിലൊരു പ്രണയം വസന്തമുണ്ട് പെണ്ണെ…

നിനക്ക്‌ വേണ്ടി മാത്രം പൂക്കുന്ന “പ്രണയവസന്തം“.

നേരമൊന്ന് പുലരാൻ വേണ്ടി ഞാൻ ആകാശനക്ഷത്രങ്ങളെ  മുഴുവനെണ്ണി..തിങ്കൾ രാവിലെ അവൾക്ക്‌ തേവരെ  തൊഴുന്നത്‌ പതിവാണല്ലോ _അവളെ കാണാൻ വീണ്ടുമെന്റെ ഉള്ള് തുടിച്ചു…

കാവുംഭാഗത്തെ തേവർക്ക്  പ്രത്യേക ഭംഗിയാണ്.

കൂവളമാലകൾക്കിടയിലൂടെ കുന്നത്തെ ഭഗവതിയെ ഒളിഞ്ഞു നോക്കുന്നത് കൊണ്ടാവും..

തൊഴുതിറങ്ങി കൂവള മരച്ചുവട്ടിൽ ഞാനിരുന്നു..

ചെറിയ ചാറ്റലുണ്ട് .

ഇന്നവൾ ഒറ്റയ്ക്കാണല്ലോ ?

എന്നെയവൾ പ്രതീക്ഷിച്ച പോലെ…

ഭഗവാന്റെ പ്രസാദത്തിലെ ഒരു പൂവ്‌ തലയിൽ ചൂടി അവൾ എന്നെ ഇടംകണ്ണിട്ട് നോക്കി മുന്നോട്ട് നടന്നു…

അവളുടെ മുടിയഴക് നോക്കി ഞാനും നടന്നു; മുടിയിൽ നിന്ന് വെള്ളത്തുള്ളിയിറ്റിറ്റ് അവളുടെദാവണിയിൽപടർന്നു…

കാണാറില്ലാലോ ?

തിരിഞ്ഞൊന്ന് നോക്കാതെ അവൾ പറഞ്ഞു..

എന്റെ മറുപടി മൗനമായിരുന്നു …

കാണാൻ ഇല്ലായിരുന്നല്ലോന്നു??

ഇഷ്ടമാകില്ലായെന്നോർത്തു ..!!നോക്കിയിരുന്നോ ? അവളെന്തു പറയുമെന്നറിയാൻ ഞാനൊന്നുമറിയാത്തപോലെ ചോദിച്ചു…

ആരെ..?

കാണുന്നില്ല എന്ന് പറഞ്ഞതാരെ … ആ ആളെ ?

“കരുണ ചെയ്‌വാനെന്ത്‌ താമസം…!!”

എന്തെന്ന്??

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ…


അത്‌ ശ്രീ രാഗത്തിലെ ഒരു കീർത്തനമല്ലേ ??മനസ്സിലായില്ല എന്ന ഭാവത്തിൽ ഞാൻ മറുചോദ്യം ചോദിച്ചു …

കാവിൽ വരുമൊ ഒരൂട്ടം പറയാനിണ്ട്‌ ?

മ്മ്മ്മ്  വരാം ..!!

എപ്പോ വരും ?

നീ സന്ധ്യക്ക് വിളക്ക് വയ്ക്കുന്ന നേരം..

ഞാൻ സന്ധ്യക്ക്‌ വിളക്ക് വെയ്ക്കുമെന്നെങ്ങിനെ ??

ദേവിയെ ഭക്തർക്കറിയാണ്ടിരിക്കോ ??

വരണമെന്ന് പറഞ്ഞവൾ കവലയെത്തും മുന്നേ വേഗത്തിൽ നടന്നകന്നു…ഇനി സന്ധ്യവരെ കാക്കണോല്ലോ ന്റെതേവരെ ..!!

“അത്യാവശ്യത്തിന് സമയം ഒച്ചുപോലെയാണല്ലോ; അല്ലാത്തപ്പോ കുതിരയെ പോലെയും…”

“ഇന്നത്തെ ത്രിസന്ധ്യയ്ക്ക്‌ ഒരു പ്രത്യേക ഭംഗി “

ഈ ത്രിസന്ധ്യാനേരം ‌ നീ എങ്ങോട്ടാ ദേവാ ??

പുറത്തൊന്നു പൊയിട്ട്‌ വരാമ്മാ…

ഇന്നേരം വീട്ടിൽ നിന്നിറങ്ങിയാൽ ലക്ഷ്മിയും കൂടെയിറങ്ങുമെന്നറിയില്ല്യെ നിനക്ക്‌..!!

അത്യാവശ്യമായി പോയി..! തിരികെ വരുമ്പോ കൂടെ സാക്ഷാൽ ഭഗവതിയും കാണും…

എന്തിനുമുണ്ടല്ലോ മറുപടി;

ഇന്നേരം വരെ മുറിയിൽ ചമ്രം പിടഞ്ഞിരുന്നിട്ട് ..

ഇരുട്ടും മുന്നേ വന്നേക്കണം.

ഉവ്വേ …( അമ്മേ നോക്കി ചിരിച്ചിട്ട് ഞാൻ നടന്നു)

പ്രത്യേക ഭംഗിയാണ് സന്ധ്യക്ക്…”ഛായകൂട്ടുകൾ തട്ടിമറിഞ്ഞ പോലെയാകാശം“

കുന്നത്തെ കാവിലേക്ക് കാലു വച്ചപ്പോൾ ഓപ്പ പറഞ്ഞ വാക്കുകൾ തികട്ടി വന്നു..അത്രയും നേരത്തെസന്തോഷംപെട്ടെന്നൊരു ആന്തലായി മാറി..എന്നെ ചിന്തകളിൽ നിന്നുണർത്തിയത് അവളുടെ പാദസരകിലുക്കമാണ്…

ഏറെയായോ വന്നിട്ട്‌?

ഇത്തിരി…

ഞാൻ നാഗത്തറയിൽ വിളക്ക് കൊളുത്തട്ടെ ?

ഞാനും വരാം ..

ഒരുപാട് ഇവിടെ നില്ക്കേണ്ടാ ..!!

എന്തെ?

നിന്നെ ചിലപ്പോ നാഗങ്ങൾ കൊത്തി നാഗലോകത്തേക്ക് കൊണ്ടുപോകും…

എന്തിന് ?

“അത്ര വശ്യതയാണ് നിന്റെ കണ്ണുകൾക്ക്“..

ഞാൻ പോട്ടെ കോലോത്ത് തിരക്കും..

നന്നായി പറയാന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലല്ലോ ??

വെറുതെ …

വെറുതെ..??പറ കേൾക്കട്ടെ…

ഒന്നുല്ല്യ …

കാന്താ തവ പിഴ ഞാൻ എന്തുചെയ്തേൻ“ എന്നാണോ ??

പോവാ …

നില്ക്കടോ !!

യ്യോ !!

ഉടുത്ത പാവാട പൊക്കികുടഞ്ഞവൾ ചാടി …പെട്ടെന്നെന്തോ കാലിലൂടെ ഇഴഞ്ഞു പോയി,ഭയന്നെന്റെനെഞ്ചിലേക്കമർന്നവൾ നിന്നു…

അതെന്തായാലും നന്നായി…‌ഞാനവളെയെന്റെ കരവലയത്തിനുള്ളിലാക്കി…ഇനി പറഞ്ഞിട്ട് പോയാൽ മതി;

അവൾ കണ്ണുകളുയർത്തി എന്നെ നോക്കി ..

ആ കണ്ണുകൾ ഒരായിരം കഥകൾ പറഞ്ഞു..

നിന്നെ ഞാൻ എടുത്തോട്ടെ ..!!

എന്റേത് മാത്രമാക്കാൻ …

എന്റെ കുന്നത്ത്‌ ഭഗവതി..!!

ഞാനെന്നോ നിന്റേതല്ലേ ..!! എന്റെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെയവൾ പറഞ്ഞു…

നിന്റെ കണ്ണിലെ കണ്മഷിയിലാണെന്റെ പ്രണയ സ്വപ്നങ്ങളൊക്കെയും പടർന്നു കിടക്കുന്നതെന്റെ പെണ്ണെ…


ഇതൊക്കെ ഞാൻ ഉറക്കമുണരുമ്പോൾ മായുന്ന സ്വപ്നമാവോ…?

ഒരിക്കലുമില്ല ,ഞാൻ മരിച്ചാൽ മാത്രം മായുന്ന സ്വപ്നമാവും…

“എനിക്ക്‌ പ്രണയിക്കാൻ ഭയമാണ് ദേവാ …”

എന്തേ ?

ഞാനൊരു ദേവദാസിയുടെ മകളാണ്..!!

ആരുമത്‌ അംഗീകരിക്കില്ല്യ..

ദേവനു സ്വയം സമർപ്പിച്ചവളല്ലേ ദേവദാസി…

അപ്പൊ നീയും ദേവദാസിയല്ലേ ..??

“ഈ ദേവന് സ്വയം സമർപ്പിച്ച ദേവി “

ദേവാ …

…മ്മ്“

“എന്റെ ജീവനേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കും…”

നീ ന്റെ ദേവിയല്ലേ ,

എന്റെ ശ്വാസം നിലച്ചാലും മണ്ണിൽ അലിഞ്ഞാലും നിന്നെ ഞാൻ സ്നേഹിക്കും…

ഈ ഇടനെഞ്ചിലെ ശ്വാസം പോലെ നിന്നെ ഞാൻ വിശ്വസിക്കും എന്നെ ഒരിക്കലും ഉപേക്ഷിക്കരുത് …

“ഈ നെഞ്ചിലെ മിടിപ്പും , ചൂടും കരുതലുമൊക്കെ  ഈ ജന്മം മുഴുവൻ നിനക്ക് വേണ്ടി മാത്രം.”

ഞാൻ പൊയ്ക്കോട്ടേ ??

വേണ്ട…

അവിടെ തിരക്കും..

ഇനി എപ്പഴാ കാണാ ?

“കാണണമെന്ന് തോന്നുമ്പോ ഞാനങ്ങു വരും.”

ഞാനവളെ എന്റെ നെഞ്ചോടു ചേർത്തു അവളുടെ മുടിയിഴകളിലൂടെ അവളുടെ പിൻകഴുത്തിൽ തൊട്ടു…

ആനിമിഷമവളുടെ കണ്ണുകളിലെ പ്രണയക്കടൽ ഞാനറിഞ്ഞു…

“എനിക്ക്‌ നിന്നിൽ പൊഴിയുന്ന വാകപ്പൂക്കളാവണം ചുവന്ന വാകപൂക്കൾ…

എനിക്ക്‌ വാകപ്പൂക്കളേക്കാളിഷ്ടം ചെമ്പരത്തിയോടാണ്  അവളുടെ പ്രണയഭ്രാന്തിനോടാണ് …”

ഞാനവളുടെ മുഖമെന്റെ കൈകളിലൊതുക്കി…

പിന്നെ പതിയെ അവളുടെ ചുണ്ടുകളറിയാൻ ചേർത്ത്  പിടിച്ചതും എന്നെ തള്ളി മാറ്റിയവൾ കോലോത്തേക്കോടി…

അവളുടെ ഗന്ധമെന്നിൽ നിറഞ്ഞു,

നാഗത്തറയിൽ നാഗങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങൾ മനസ്സുകൈമാറുന്ന നേരം ;

ഞങ്ങളുടെ പ്രണയത്തിനു മുകളിൽ ഫണം വിരിച്ചു വിഷം തുപ്പി “നാഗഗന്ധർവ്വനും“

തുടരും….

©️ആതിരസേതു🦋

മാതംഗി – 7
Post Views: 53
1
Aathira Sethu

1 Comment

  1. Manasi on November 10, 2023 3:56 PM

    ❤️❤️❤️👌👌🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.