Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതംഗി- 3
തുടർക്കഥ / സീരീസ്

മാതംഗി- 3

By Aathira SethuOctober 1, 2023Updated:November 3, 20231 Comment6 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻഭാഗം

മാതംഗി- ഭാഗം 2


മാതംഗി
-3

കീഴാറ്റൂർ കോവിലകത്തേക്ക് ലക്ഷ്മിമ്മായിനെ വേളി കഴിച്ചു കൊണ്ടോയതാണ്.കീഴാറ്റൂർ ദേശം അവരുടെസ്വന്തമാണിപ്പോഴും.അവിടേക്ക് അച്ഛൻ പോകാറില്യ ;കാരണം അമ്മയെ ജീവിതത്തിൽ കൂട്ടിയതു തന്നെ.വർഷംഇത്രയായിട്ടും അവർക്ക്‌ അമ്മയെ അംഗീകരിക്കാൻ പറ്റിയിട്ടില്യ ,പിന്നെ എങ്ങനെയാ എന്നെ അവറ്റോള്അങ്ങിടേക്ക്…

ആ അമ്മയുടെ വയറ്റിൽ ഉണ്ടായതല്ലേ  ഞാനും..!!

പക്ഷേ അമ്മായിയ്ക്കും അയാൾക്കും ഞാൻ വേളിയായി അങ്ങിടേക്കു ചെല്ലണം എന്ന് തന്നെയാ അത്‌ പലപ്പഴായിപറയാറുണ്ട് …പക്ഷേങ്കിൽ ആട്ടം നിർത്തണോത്രേ…മഹത്തായ ഒരു കലയെയാണ് “ആട്ടം ” എന്ന് പറയണേ!ഈആട്ടം എന്ന് പറയണത് നൃത്തം എന്നെന്ന് ഈ വിടുവായവർക്കറിയില്ലാല്ലോ ..

അമ്മ തിരുവതാംകൂർ രാജഭരണകാലത്തെ ദേവദാസി പാരമ്പര്യത്തിൽ ഉള്ള ദേവദാസിയായിരുന്നു.പഴയപ്രൗഢിയില്ലയെങ്കിൽ പോലും അവിടെ പുരാതനമായ നടരാജ ക്ഷേത്രത്തിലായിരുന്നു അമ്മയും കൂട്ടരും…

അന്നൊക്കെ സാധാരണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം എളുപ്പമല്ലായിരുന്നത്രേ,പക്ഷേ  അവിടെ ദേവദാസികള്‍ക്ക്ഇഷ്ടാനുസരണം വിദ്യ അഭ്യസിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു.പക്ഷേ അപ്പോഴും അവരെ ചൂഷണംചെയ്യാൻ പലരും ഉണ്ടായിരുന്നത്രേ…ചില കഥകൾ അമ്മ പറയുന്ന കേൾക്കുമ്പോൾ അറിയാതെ നെഞ്ചിൽചോരപൊടിയും.

അമ്മ പറയാറുണ്ട് ഏതോ ജന്മത്തിൽ ചെയ്ത പുണ്യത്തിന്റെ ഫലമാണ് അച്ഛൻ തന്റെകൈപിടിച്ചതെന്ന്.അല്ലെങ്കിൽ ഭാര്യയാകാനൊ അമ്മയാകാനോ യോഗമില്ലാതെ ജീർണിച്ചു മരിച്ചേനെയെന്ന്…ആഒരു വിധേയത്വം കൊണ്ടാകും അമ്മ ഒരിക്കൽ പോലും ആരെയും ധിക്കരിച്ചു കണ്ടിട്ടില്യ.പക്ഷേ അമ്മയെ അച്ഛൻഒരിക്കലും കാൽച്ചുവട്ടിൽ തളച്ചിട്ടില്യ ;അമ്മയുടെ ഇഷ്ടത്തിനനുസരിച്ചാടാനും പാടാനുമുള്ള സൗകര്യവുംചെയ്തു കൊടുത്തു.ആരേലും ആക്ഷേപിച്ചാൽ കനത്ത മറുപടിയും…

(കളരിയിൽ കുട്ട്യോളുടെ ചിലങ്കയുടെ താളം)

വൈദേഹിമ്മാ…(നാരായൺ മാഷ്‌)

വരവില്ലിന്നു !!

എന്തെയ്‌?

കീഴാറ്റൂർന്ന് വിരുന്നുണ്ട്‌..

നമുക്ക്‌ തുടങ്ങാം…

രണ്ട് കൈകളിലും കടകമുഖമുദ്രകൾ പിടിച്ച് നെഞ്ചിനു മുന്നിൽ കൊണ്ടു വന്ന് ഭുജങ്ങൾ ചതുരനിലയിൽനിർത്തി, മുഖം നേരേ പിടിച്ച് മുന്നോട്ട് നോക്കി, സമ പാദത്തിൽ ശരീരം വളയാതെ നിന്നു. വലത്ത് ഇടത്ത്ക്രമത്തിൽ പാദങ്ങൾ നേരേ ഉയർത്തി രണ്ട് പാദങ്ങളും നിലത്ത്‌ തട്ടി ശേഷം രണ്ട് കൈകളും ശിഖരമുദ്രയാക്കിചുമലിൽക്കൂടി കൊണ്ടു വന്ന് അതത് വശത്തേക്ക് പതാകകളാക്കി മലർത്തിനീട്ടി മുഴുമണ്ഡല നിലയിൽ ഇരുന്ന്‌രണ്ട് പതാകഹസ്തങ്ങളും മുന്നിൽ കൊണ്ടു വന്ന് കമിഴ്ത്തി നിലത്ത് തൊട്ട് തൊഴുത്‌ പിന്നീട് തൊഴുകൈയോട്കൂടി ഗുരുവിന്റെ മുന്നിൽ വെച്ചിരിക്കുന്ന തട്ടുകിഴിയിൽ തൊട്ട് വന്ദിച്ച് പുറകോട്ട് നിന്നു…

”സമുദ്രവസനേ ദേവി

പർവ്വതസ്തനമണ്ഡിതേ

നമോ വിശ്വംഭരേമാത:

പാദസ്പർശം ക്ഷമസ്വമ”

ഭൂമിദേവിയെ ചവിട്ടല്ലേ അപ്പൊ ക്ഷമാപണം വേണോല്ലോ !!!

എന്താ മുഖത്തൊരു സങ്കടഭാവം…?

ഒന്നുല്ല്യ മാഷേ !

മഹാദേവാനെ പ്രണയിക്കുന്ന ദേവിയാണ്  – പാർവ്വതി അപ്പോ  ഈ മുഖത്ത്‌ സങ്കടഭാവമരുത് …

”മഹാദേവനെ പ്രണയിക്കുന്ന ദേവി”

മഹാദേവൻ…!! ആ പേരിങ്ങനെ നെഞ്ചിൽ തട്ടി.അന്ന് കാവിൽ വച്ചു കണ്ട ആ മുഖത്തെ തേജസ്സ് സാക്ഷാൽ മഹാദേവനെ പോലെ എന്നിലെ മഹാദേവ സങ്കല്പം ആ രൂപം അതുപോലെ പോലെ…

മാതു..?

ഹാ മാഷേ !!

എന്താ കഥ …

മഹാദേവനെ തപസ്സ് ചെയ്യുന്ന പാർവതി …

ഉവ്വ്‌..

പാർവ്വതി ദേവിയുടെയും മഹാദേവന്റെയും അനന്തമായ സ്നേഹത്തെക്കുറിച്ച്  പ്രണയത്തെക്കുറിച്ചുമൂന്നുലോകവും ഒരുപോലെ വഴ്ത്തുന്നു…

ദക്ഷയാഗത്തിൽ മഹാദേവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്തതിനു ശേഷം ദു:ഖിതനായശിവൻ സദാസമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായണിയായ സതീദേവി ഹിമവാന്റെ പുത്രിയായപാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു യുവതിയായി മാറിയപ്പോൾ ഭഗാവനെ നേടാൻ ആപ്രണയത്തിലലിയാൻ പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ്ചെയ്യുകയും ചെയ്തു…

മ്മ്…

മനസ്സിൽ നിറയെ “മഹാദേവൻ” നിറഞ്ഞു…ഞാൻ ചിലങ്കയണിഞ്ഞാൽ പിന്നെ ഉള്ളിൽ ആ ഒരു ലഹരിയാണ്…

കുഞ്ഞിനെ കോലോത്ത് തിരക്കുന്നു,കൂട്ടികൊണ്ടു വരാൻ പറഞ്ഞു ..(രാമമ്മാൻ _കാര്യസ്ഥൻ )

രാമമ്മാൻ പൊയ്ക്കോ ഞാൻ എത്താം …

ആയിക്കൊട്ടെ, (തോർത്ത് വീശി തോളിലിട്ട്‌ മ്മാൻ നടന്നകന്നു)

ഹാ അപ്പൊ ഇന്നിത്രേം ബാക്കി കുട്ട്യോൾക്ക് ചൊല്ലിക്കൊടുക്കാ..

ഞാൻ …

മ്മ് …വണങ്ങി പോയ്കൊള്ള ..

(മുദ്രകൾക്ക് അക്ഷരങ്ങളുടെ സ്ഥാനമാണ്. വ്യത്യസ്തമുദ്രകൾ വ്യത്യസ്തവാക്കുകളെ സൂചിപ്പിക്കുന്നു. )

പുറകിൽ മാഷ്‌ കുട്ട്യോൾക്ക് ഒരൊന്ന് പറഞ്ഞു കൊടുക്കുന്ന കേട്ടുഞാൻ നടന്നു..

കാവിന്റെ ഉള്ളിലൂടെയാണ് കോവിലകത്തേക്കു നടന്നത് . അവിടെ എവിടെയെങ്കിലും ആളുണ്ടോയെന്ന് ഞാൻകണ്ണുകൊണ്ടു പരതി..

എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ??

അമ്മ എപ്പൊഴും പറയാറുണ്ട് പ്രണയം അത്‌ ചിലപ്പോൾ നൽകുന്ന ചീത്തപ്പേര് ചെറുതല്ലെന്ന് ;അതുകൊണ്ടുതന്നെഎപ്പോഴോ ഞാൻ ഉള്ളിൽ വിടരാൻ മൊട്ടിട്ട പ്രണയത്തെ ഞാൻ വിടരും മുൻപേ കൊഴിയിപ്പിച്ചിരുന്നു !!

എങ്കിലുമെന്റെയുള്ളിൽ  എന്റെ സങ്കല്പത്തിലെ പ്രണയത്തിന് മഹാദേവഭാവമായിരുന്നു…

”ശിവൻശക്തിയാണ്  ശക്തി പ്രണയമാണ് ആ പ്രണയം  ഭഗവാന്റെ ആത്മാവും.”

അതുപോലെയാകണം പ്രണയമെന്നൊരു മോഹം ഉള്ളിലിന്റെയുള്ളിൽ …

കാറ്റിൽ ആലിന്റെ ഇലകൾ ഇളകിയാടിയപ്പോൾ ഞാൻ പെട്ടെന്ന് ദേവനെന്നു കരുതി..

ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ ചുറ്റിനും ആ നിനയ്ക്കുന്ന ആളെന്ന് തോന്നുമെന്ന്‌ മുത്തശ്ശി പറയാറുണ്ട്…അതുകൊണ്ടാവും കാവിലെ ഒരിലയനക്കം പോലും എന്നെ ആഗ്രഹിപ്പിച്ചത് !!

ഞാൻ പടിപ്പുരവഴി കയറാതെ പിന്നിലെ കുളത്തിന്റെ നടവഴിയെ പുറകിലൂടെ തറവാടിനുള്ളിൽ കയറി.മുന്നിലെപൊട്ടിച്ചിരികൾ എനിക്കത്ര രസിച്ചില്ല്യ …

നീ എന്താ കള്ളരെ പോലെ പിന്നാമ്പുറം വഴി ??

ഒഹ്‌..അവരൊക്കെ മുന്നിൽ അതാ…

അതിന് നിന്റെ ഏട്ടനും നിന്നെ കെട്ടാൻ പോണൊനും ല്ലേ ?

മുത്തശ്ശി അതൊക്കെ സമയമാവട്ടെ അപ്പോൾ !!

നീ എന്താ വൈകിയേ ?

അതമ്മായി ഇന്ന് കളരിയിൽ…

നീയീ ആട്ടം ഒക്കെ നിർത്തണം അതൊന്നും കീഴാറ്റൂരെ ആണുങ്ങൾക്ക് ഇഷ്‌ടാവില്യ !!

അതിനിപ്പോ കീഴാറ്റൂർ ഉള്ളോരിഷ്ടപ്പെടേണ്ട ഇവിടെ കുന്നത്തുള്ളോർക്ക് ഇഷ്ടാ..

(അമ്മ അകത്തേക്ക് പോകാൻ കണ്ണുകൊണ്ടു കാട്ടി)

അപ്പൊ പോയില്ലെങ്കിൽ അമ്മയെ ദുഷിക്കാനകും അടുത്ത നീക്കമെന്ന് അറിയാനാവുന്നതു കൊണ്ട് ഞാൻഅവിടുന്ന് സ്ഥലം കാലിയാക്കി..!

അത്താഴത്തിനിരുന്നപ്പോഴും ഇന്ദ്രന്റെ നോട്ടം എന്നെ പൊള്ളിക്കുന്നതായിരുന്നു.

എന്നത്തെയും പോലെ അന്നും കല്യാണമായിരുന്നു വിഷയം.പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത പോലെ ഒരു വമ്പൻട്വിസ്റ്റായിരുന്നു അച്ഛന്റെ ഡയലോഗ്‌ …

രുദ്രന്റെ കഴിയട്ടെ എന്നിട്ടാകാം ബാക്കിയൊക്കെ..!!

കുഞ്ഞി പഠിക്കട്ടെ …

ആട്ടമല്ലേ അത്‌..?

ലക്ഷ്മി …ആട്ടം തന്നെ ;ആട്ടമെന്ന് പറഞ്ഞാൽ നൃത്തം.അവൾ പഠിക്കുന്നത് നാട്യവേദമാണ് അഞ്ചാമത്തെ വേദം.

ഹാ ,കഴിച്ചിട്ട് പോയി കിടന്നുറങ്ങാൻ നോക്ക് രാവിലെ തിരിക്കണ്ടേ .

അച്ഛന്റെ ശബ്ദം പൊങ്ങിയാൽ പിന്നെ അവിടെ വേറെയാരും ശ്വാസം പോലും വിടാറില്ല,മുത്തശ്ശിയും!!

ഞങ്ങൾ നാലുപേരുമുള്ളൊരു കൊച്ചൊരു സ്വർഗ്ഗമുണ്ടീ കോവിലകത്ത്‌…കർക്കശക്കാരനായ അച്ഛൻ അമ്മയുടെസ്നേഹത്തിൻ മുന്നിലലിഞ്ഞു ഞങ്ങൾ മൂന്നിനേയും ചേർത്തങ്ങനെ…

രുദ്രേട്ടൻ ഒരു യുക്തിവാദിയാണ്…സഹോദരൻ അയ്യപ്പൻ പറഞ്ഞ വാക്കുകളാണ് ആര് ചോദിച്ചാലും പറയുക;”യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരുമനോഭാവമാണ്..”ജാതി മതം ഭക്തി അതൊന്നുമില്ല തോന്നുന്നത് പോലെ ചെയ്യും …പഠിച്ചതൊക്കെയുംകൽക്കട്ടയിലാണ് അതുകൊണ്ടുതന്നെ ചിന്താഗതികളും വ്യത്യസ്തമാണ്.

കുഞ്ഞേട്ടൻ “നിരഞ്ജൻ” ഒരു പാവമാണ് അല്ല പലപ്പോഴും രണ്ടുഭാവമാണ് ‌..

അമ്മ വളർത്തിയ ഒരു കുറുമ്പൻ.എല്ലാം അമ്മ…പക്ഷേ നൃത്തം അതുമാത്രം ചതുർത്ഥി പോലെ.ഭക്തി,അയിത്തം,കോവിലകത്തിന്റെ ആചാരങ്ങൾ ഒക്കെയും അച്ഛന്റെ ചിട്ടകൾ എങ്ങനെയോ അങ്ങനെ തന്നെ…ഞാൻകലാമണ്ഡലത്തിൽ ചേർന്നതൊന്നും മൂപ്പർക്ക് പിടിച്ചിട്ടുണ്ടായില്യ ,അമ്മ നൃത്തം ചെയ്യുന്നതൊന്നും ഇഷ്ടമില്ലപക്ഷേ അച്ഛനെ പേടിച്ചിട്ട്‌ ഇഷ്ടക്കേട് കാണിക്കാറില്യ .

അമ്മയുടെ സ്ഥാനം പറഞ്ഞു ഞങ്ങൾ മൂന്നുപേരെയും പലപ്പോഴും പലരും പലയിടങ്ങളിലും കുടുംബത്തിനകത്തുംപുറത്തും ആക്ഷേപിക്കാറുണ്ടായിരുന്നു…ആദ്യമൊക്കെ ദേഷ്യവും സങ്കടവുമൊക്കെ വന്നെങ്കിലും ഒരിക്കൽ അച്ഛൻതന്നെ കഥകൾ ഒക്കെയും പറഞ്ഞപ്പോൾ ആ സങ്കടങ്ങളൊക്കെ  മലവെള്ള പാച്ചിലിൽ എന്ന പോലെ ഒഴുകിപോയി…

പക്ഷേ കുഞ്ഞേട്ടന്റെ ഉള്ളിൽ മാത്രം നൃത്തം ചെയ്യുന്നവരെല്ലാം മോശമെന്ന ചിന്ത രൂപപ്പെട്ടിരുന്നു കുഞ്ഞിലേപതിഞ്ഞതൊന്നും അത്രപെട്ടെന്ന് മാറില്ലല്ലോ…

ഒരിക്കൽ ഞാൻ അച്ഛനോട് ചോദിച്ചു…

അമ്മ ഒരു അപ്സരസ്സിനെ പോലെ സുന്ദരിയായതു കൊണ്ടാണോ അച്ഛൻ ??

അന്നച്ഛൻ പൊട്ടിച്ചിരിച്ചു, പിന്നെ പറഞ്ഞു

സൗന്ദര്യം ആ കണ്ണിലാണ് …ആ മനസ്സിലാണ് എന്ന്.ശരീരസൗന്ദര്യം എല്ലാകാലത്തും നിലനിൽക്കില്ല പക്ഷേ ആമനസ്സ്‌ മരിക്കും വരെ മാറില്ല്യ,തരുന്ന സ്നേഹത്തിന്റെ അളവും ഒരു തരിമ്പുകുറയില്യ !

അത്രയ്ക്ക് പുണ്യവതിയാണവൾ…

കളങ്കമില്ലാത്തവൾ…

അമ്മയെ ഇഷ്ടമില്ലാഞ്ഞിട്ടും എന്നെ കല്യാണം കഴിക്കാൻ നടക്കാ അമ്മായിം മോനും കാരണം കുന്നത്തെആളക്കാനാവാത്ത സ്വത്തിന്റെ ഒരോഹരി എനിക്കാണല്ലോ ..?

ഇവരുടെയൊക്കെ മനസ്സ്‌…

ചിരിയും സംസാരവുമൊക്കെ കണ്ടാൽ എന്താ ആത്മാർത്ഥത ..

അച്ഛനെപ്പോഴും പറയും

”ഉള്ളിൽ ഒന്ന് നിറച്ച്

പുറമെ ചിരിച്ച്

പകയുള്ളിൽ നിറച്ച മനുഷ്യർ

വിഷ സർപ്പത്തേക്കാൾ അപകടകാരികൾ” ളെന്ന്…

വെറുതെ വീണയിൽ ശ്രുതി മീട്ടി…

കാലിൽ ചിലങ്കയണിഞ്ഞു..

മുഴുഭ്രാന്താണ്‌ എനിക്ക്‌ ചിലപ്പോ !!

ചുണ്ടിൽ വെറുതെ മൂളി…

”ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തുഏകാന്തത്തിലെന്നോടു ....”

വെറുതെ മൂളിയതും ദൂരെ കാവിൽ നിന്ന് പുല്ലാംകുഴലിൽ അതിന്റെ ബാക്കിയാരൊ…

എന്റെ ഉള്ളിൽ  ആ രാഗത്തിന്റെ ഒഴുക്കായിരുന്നൂ…

ഞാൻ ഒന്നും ആലോചിക്കാതെ ഇറങ്ങി നടന്നു…

എന്റെ ചുറ്റിനും കാവിലെ പാലപ്പൂവിന്റെ സൗരഭ്യം നിറഞ്ഞു നിന്നു.ആ നാദം നിലച്ചോ..??

എന്റെയൊരൊ തോന്നലുകളെന്നോർത്തു ഞാൻ തിരിഞ്ഞുനടന്നതും വീണ്ടും ഓടക്കുഴലിന്റെ നാദം…

ഞാൻ കൂടെ മൂളി ..ആ രാഗത്തിനൊപ്പം

എന്റെയുള്ളിൽ പാലപ്പൂവിന്റെ പ്രണയ ഗന്ധം നിറഞ്ഞു.ആ നിലാവെളിച്ചത്തിൽ ആ മുഖം എന്റെ മുന്നിൽതെളിഞ്ഞു വന്നു , “ദേവൻ”.

കുന്നത്ത് കാവിലെ ഗന്ധർവ്വൻ എന്ന പോലെ അവനെന്റെ മുന്നിൽ…!!

എന്തെ ഈ രാത്രിയിൽ ?

ഒന്നൂല്ല്യ !!

ഒന്നുമില്ലാതെ കോലൊത്തൂന്നു ഇവിടെ വരെ…

അത് പിന്നെ…(വാക്കുകൾ കിട്ടാതെ തൊട്ടയിടറി)

എന്നെ കാണാൻ ല്ലേ ?

അല്ല..

സത്യം…

മ്മ്”

എങ്കിൽ പൊയ്ക്കൊള്ളൂ ..

ഞാൻ ചലിക്കാതെ നിന്നു..

പോണില്യേ ??

മ്മ് പോകാൻ ,എന്താ ഈ നേരം ഇവിടിങ്ങനെ ..

ഒരാളെ കാണാൻ ..

ആരെ??

”കുന്നത്ത്‌  ഭഗവതിയെ “

എന്തെന്ന്?

മ്മ് ..അതെന്നെ ,കുന്നത്തേ ദേവിയെ …

അങ്ങനെ കാണാൻ പറ്റോ ?

”മ്മ്” നിക്ക്‌ പറ്റും നിക്ക്‌ മാത്രം..

കണ്ടോ ?

ഉവ്വല്ലോ കണ്ണുനിറയെ കണ്ടോണ്ടിരിക്ക !!

ദേവന്റെ കണ്ണുകളിൽ എന്നെ വലിച്ചടിപ്പിക്കാൻ തക്ക ശേഷിയുള്ള കാന്തികത.അധികം നിൽക്കാതെ ഞാൻതിരിച്ചു നടന്നു.

ഒന്നും പറയാതെ പോകായൊ ?

ഞാൻ തിരിഞ്ഞു നൊക്കിയില്ല്യ..

ദേ “ചിലങ്ക”…

രാത്രിയിലും ചിലങ്കയിട്ടാണോ നടപ്പ് “കുന്നത്ത്‌ ഭഗവതി”.ദേവൻ താഴെ വീണു കിടന്ന ചിലങ്കയെനിക്ക്‌ നീട്ടി..

തരൂ…

”മ്മ്ഹും..”

എങ്കിൽ ഞാൻ പോണു ..

നിൽക്ക്‌ അതാകാലിൽ കിടക്കുന്നതാ അഴക് !

എന്റെ അനുവാദം ചോദിക്കാതെ അവൻ ന്റെ പാദങ്ങളിൽ സ്പർശിച്ചു.എന്റെ പാദം ഉയർത്തി അവന്റെ കാലിന്മേൽവച്ചു എതിർക്കാൻ എനിക്കായില്ല…

എന്റെ പാദസരത്തിൽ പതിയെ അവൻ വിരലുകളാൽ ചുംബിച്ചത് പോലെ …

ചിലങ്ക അണിയിച്ചു കൊണ്ടവൻ ചോദിച്ചു…

എനിക്ക്‌ നിന്റെ പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിലങ്കയാവണം…

ഞാൻ ഒന്ന് ഞെട്ടി…കാലുകൾ പിന്നിലേക്ക് വലിച്ചു.അവൻ നിലത്തുന്ന് എഴുന്നേറ്റു അവന്റെ മുഖത്ത്‌ ചന്ദ്രൻഉദിച്ചു നിൽക്കുന്ന പോലെ.

ദേവി..!!(ഞാൻ ആ കണ്ണിലേക്ക്‌ നോക്കി)

ഞാൻ ദേവിയല്ല …

അതെ നീയീ ദേവന്റെ ദേവിയാണ് …

ഈ ദേവിയെ കാണാനാ ഞാൻ..

ന്റെ കുന്നത്ത് ഭഗവതി,

എനിക്ക്‌ നിന്റെ പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിലങ്കയാവണം…

എന്തെന്നെന്ന ഭാവത്തിൽ ഞാൻ അവന്റെ കണ്ണിലേക്ക് നോക്കി..

എനിക്ക്‌ നിന്റെ കാലിലെ ചിലങ്കയാവണം..

മനസ്സിലാവത്ത ഭാവത്തിൽ അവനെ വീണ്ടും നോക്കി !!

അവൻ ചിരിച്ചു ; മനസ്സിലായിട്ടും മനസിലാവാത് എന്റെ നിൽപ്പ്‌ കണ്ടിട്ടാവണം ..

എന്റെ രണ്ടു കൈകളിലും മുറുകെ പിടിച്ചു എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു ..

”ഒരു നിശ്വാസത്തിന്റെയകലത്തിൽ ഞങ്ങൾ …”

”എനിക്ക്‌ നിന്റെ പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിലങ്കയാവണം…

കാരണം ,അത്‌ നിന്റെ ആത്മാവാണല്ലോ …”

എന്റെ നെഞ്ച് മിടിക്കുന്നത്‌ ഞാൻ കേട്ടു..അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ കനൽ‌ ഞാൻ കണ്ടു

അവന്റെ കൈയിൽ നിന്ന് ബലമായി പിടിവിടുവിച്ചു ഞാൻ കോലോത്തെയ്ക്ക് ഓടി…തിരിഞ്ഞൊന്നു നോക്കിയാൽഅവനിൽ നിന്ന് അടരാൻ സാധിച്ചില്ലെങ്കിലോ ..!!

അവന്റെ അരികിൽ നിന്നപ്പോഴുണ്ടായ മിടിപ്പ് മുറിയിൽ എത്തിയിട്ടും അങ്ങനെ തന്നെ തുടർന്നു..ഞാൻകണ്ണാടിയിലേക്കു നോക്കി അപ്പോഴും എന്റെ കണ്ണിൽ അവൻ നിറഞ്ഞുനിന്നു.എന്റെ കാതുകളിൽ ആഹിരി രാഗംഅലയടിച്ചു നിന്നു…

”തീവ്രപ്രണയത്തിന്റെ ആഹിരി.”

തുടരും…

©️ആതിരസേതു🦋

Post Views: 356
1
Aathira Sethu

1 Comment

  1. Pingback: മാതംഗി - 7 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.