Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 7
കഥ തുടർക്കഥ / സീരീസ് പ്രണയം ബന്ധങ്ങൾ

തണൽ- പാർട്ട് 7

By Renju AntonyDecember 2, 2023Updated:December 6, 20231 Comment4 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

രാത്രിയിൽ എബി മോൻ വിളിച്ചു മമ്മയെ സോപ്പ് ഇടുന്നുണ്ടായിരുന്നു. എന്റെ അടുത്തു ഫോൺ കൊണ്ട് വന്നപ്പോൾ മനഃപൂർവം ഉറക്കം നടിച്ചു കിടന്നു.

രാവിലെ എണീറ്റപ്പോത്തന്നെ മമ്മ പറഞ്ഞു, ഇന്ന് ഡ്രസ്സ് എടുക്കാൻ പോകണം, വേഗം റെഡി ആകാൻ. ഞാൻ കയ്യിൽ കിട്ടിയ ഒരു ചുരിദാർ ഇട്ടു റെഡിയായി. അപ്പോളേക്കും ജോക്കുട്ടൻ യൂബർ വിളിച്ചിരുന്നു. ജയലക്ഷ്മിടെ മുമ്പിൽ ഇറങ്ങുമ്പോൾ കണ്ടു ഞങ്ങളെ കാത്തുനിൽക്കുന്ന എബിടെ വീട്ടുകാരെ, ഇവര് വരുന്ന കാര്യം എന്താ മമ്മ പറയാതെ ഇരുന്നേ എന്ന് ചോദിച്ചു മമ്മയോട് വഴക്കിട്ടപ്പോളെക്കും ഒരു പട തന്നെ എന്നെ വന്നു വളഞ്ഞു, കൂടേ അവരുടെ മോനുവിനെ കണ്ടില്ല, എത്രയും സമാധാനം.

നേരെ സാരി സെക്ഷനിൽച്ചെന്നു എല്ലാരും കൂടി പൂവും കായും ഒകെ വെച്ച ഏതൊക്കെയോ എടുത്തു എന്റെ മേലെ വെച്ച് നോട്ടം തുടങ്ങി, എനിക്ക് സിമ്പിൾ ആയുള്ള ലൈറ്റ് കളർ സാരി മതി എന്ന് പറഞ്ഞത് ആരു കേൾക്കാൻ. ഇടക്ക് നല്ല ഒരു പിങ്ക് കളറിൽ കണ്ട സാരി എനിക്ക് ഇഷ്ടപെട്ടു പക്ഷെ അതൊന്നു എടുത്തു നോക്കാൻ പോലും ഉള്ള സാവകാശം ആരും തന്നില്ല .

ഞാൻ എന്തെങ്കിലും പറഞ്ഞു പോകും എന്ന അവസ്ഥയിൽ എത്തിയപ്പോളാണ് എനിക്ക് ഇഷ്ടമായ സാരി എടുത്ത് ജൂലിക്ക് ചേരുന്ന സാരി ഇതായിരിക്കും ഒന്ന് വെച്ച് നോക്കാൻ പറയുന്നത് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ കണ്ടു പുറകിൽ മാറി കയ്യും കെട്ടി നോക്കി നിൽക്കുന്ന ആളെ, ഞാൻ നോക്കിയപ്പോൾ കണ്ണടച്ചു ചിരിച്ചു കാണിച്ചു. സാരി ഉടുപ്പിച്ചു എന്നെ പാവയെപോലെ എല്ലാരുടെയും മുമ്പിൽ കൊണ്ട് കാണിച്ചു. എല്ലാര്ക്കും ഇഷ്ടമായി, എന്തോ എബിയെ നോക്കാൻ തോന്നിയില്ല, നോക്കാതെ തന്നെ ആ മുഖത്തെ ഭാവം എന്താന്ന് എനിക്കറിയാമായിരുന്നു .

എനിക്കുള്ള സാധനങ്ങൾ വാങ്ങി കഴിഞ്ഞതും ബാക്കി എല്ലാരു കൂടി അവർക്കു വാങ്ങാൻ പോയി, ഞാൻ ആശ്വാസത്തോടെ ചെയറിൽ ഇരുന്നു, ‘എന്താടോ മാഷേ ഒരു മൈൻഡ് ഇല്ലാതെ, ഒന്നുമല്ലെങ്കിലും രണ്ടുദിവസം കഴിയുമ്പോ തന്റെ കെട്ടിയോൻ അല്ലെ ഞാൻ, ഒന്ന് മിണ്ടിയതുകൊണ്ട് ലോകം അവസാനിക്കാനൊന്നും പോകുന്നില്ല കേട്ടോ” എന്നും പറഞ്ഞു എബി അടുത്തു വന്നു ഇരുന്നു. രണ്ടു ദിവസം കഴിയുമ്പോ അല്ലെ, അപ്പൊ ആലോചിക്കാം. “നിങ്ങൾ ബസ്സ് വിളിച്ചാണോ വന്നേ? പെരുന്നാളിന് ഉള്ള ആളുണ്ടല്ലോന്ന്” ചോദിച്ചപ്പോൾ ആള് ചിരിക്കുന്നുണ്ടായിരുന്നു. ഫോണെടുത്ത് എന്റെ കൈയ്യിൽ പിടിച്ച് ചേർത്ത് ഇരുത്തി സെൽഫി എടുത്തു.

എണിറ്റു പോകാൻ തുടങ്ങിയ എന്നെ കയ്യിൽ പിടിച്ചു ഇരുത്താൻ പിടിച്ചകൂടെ ചൗരിദാറിറെ സ്ലൈഡ് കൂടി കീറി പോന്നു. “അയ്യോ എന്റെ ചുരിദാർ” എന്ന്പറഞ്ഞു ഞാൻ ചാടി ഇരുന്നു. കടിച്ചു കീറാൻ ഉള്ള ദേഷ്യത്തോടെ എബിയെ നോക്കിയപ്പോ വിളറി ഇരിക്കുന്നു, സോറി കുറെ ഒന്നിച്ചു പറയുന്നുണ്ടായിരുന്നു, ചുറ്റും നോക്കിയപ്പോൾ ആരും കണ്ട ലക്ഷണം ഇല്ല, ഞാൻ ഇനി എങ്ങനെ ഇവിടുന്ന് എണീക്കും കടുപ്പിച്ച് ചോദിച്ചപ്പോൾ പറയുന്നു, “കുറച്ച് നല്ല ചുരിദാർ ഒക്കെ ഇടണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കുമെന്ന്”. എന്നിട്ട് എന്നേ പിടിച്ച് എണീപ്പിച്ച് ചേർത്ത് നിർത്തി ഡ്രസ്സിംഗ് റൂമിൽ അക്കിട്ട് പറഞ്ഞു ” ഇവിടെ നിൽക്ക് ഞാൻ ഒരു ടോപ് കണ്ടുപിടിക്കാട്ട കേട്ടോ”

കുറച്ച് കഴിഞ്ഞപ്പോൾ കതകിൽ മുട്ടി വിളിച്ച് ഒരു ടോപ്പ് കൈയ്യിൽ തന്നു ” ഇട്ട് നോക്കാൻ പറഞ്ഞു. ഇട്ടു നോക്കിയപ്പോൾ നല്ല ഭംഗി, എബിക്ക് എത്ര നന്നായി എന്റെ ഇഷ്ടങ്ങൾ മനസ്സിലായി എന്നോർത്ത് അത്ഭുതം തോന്നി, പക്ഷെ മുഖത്ത് കാണിക്കാതെ പുറത്തിറങ്ങി, ആളെന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. അടുത്ത് ചെന്നപ്പോൾ പറഞ്ഞു ” സുന്ദരിക്കുട്ടി ആയല്ലോ” ഓ ഇനി ഒലിപ്പീരിന്റെ കുറവ് കൂടിയെ ഉണ്ടായുള്ളൂ എന്ന് പറഞ്ഞ് പോകാൻ തുടങ്ങിയതും എബി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു. ആളുടെ നെഞ്ചത്ത് തട്ടി നിന്നതും കവിളിൽ മുത്തിയതും ഒന്നിച്ചായിരുന്നു, കൈയ്യും കാലും വിറച്ച് ആളെ ഉന്തി മാറ്റി ഞാൻ നോക്കിയപ്പോൾ കളള ചിരിയോടെ പിന്നെയും അടുത്തോട്ട് വരുന്നു. ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കിയപ്പോൾ എബിയുടെ കുട്ടിപട്ടാളം മുഴുവൻ ഞങ്ങളെ നോക്കി നിൽക്കുന്നു, ഞാൻ നോക്കിയതും ” എബി ചേട്ടായി ചേച്ചിയെ ഉമ്മ വെച്ചെ” എന്നും പറഞ്ഞ് ഓടി ചെന്ന് എല്ലാരോടും പറഞ്ഞു, അവരെല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നത് കൂടി കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി.

ആളെ പിടിച്ച് മാറ്റി നിർത്തി ഞാൻ പറഞ്ഞു, “മേലാൽ എന്റെ ദേഹത്ത് തൊടരുത്, എനിക്കത് ഇഷ്ടമല്ല കേട്ടല്ലോ”.

“തൊട്ടാലോ” എന്ന് ചോദിച്ച് എബി എന്റെ അടുത്തോട്ട് വന്നു. ഞാൻ പുറകോട്ടു മാറുന്നത് അനുസരിച്ച് ആളെന്റെ അടുത്തോട്ട് വന്നു, ഭിത്തിയോട് ചേർന്ന് നിൽക്കുമ്പോൾ ആളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു, പേടിച്ച് തല ഉയർത്തി നോക്കിയപ്പോൾ കണ്ടു കള്ളച്ചിരി, എന്റെ മുടി ഒതുക്കി വെച്ച് ചെവിയിൽ കടിച്ച് കൊണ്ട് ചോദിച്ചു “പെണ്ണിന് പേടി ഉണ്ടല്ലേ’ ഹൃദയം നിന്ന് പോകുന്നത് പോലെ തോന്നി എനിക്ക്, എങ്ങനെയോ കൈയ്യും തട്ടി മാറ്റി മമ്മയുടെ അടുത്ത് പോയി നിന്നു.

എല്ലാവർക്കും ഡ്രസ്സും എടുത്ത് അവസാനം എബിക്ക് എടുക്കാൻ പോയി, എന്ത് ഇട്ട് നിന്നാലും ഒടുക്കത്തെ ഗ്ലാമർ, “അയ്യേ നീ എന്താ ജൂലി ഇങ്ങനെ, തോറ്റുകൊടുക്കാൻ പാടില്ല” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ മനപൂർവ്വം ആളെ നോക്കാതെ മാറി നിന്നു.

എല്ലാം കഴിഞ്ഞ് ഇറങ്ങി ഫുഡ് കഴിക്കാൻ കയറിയപ്പോൾ എല്ലാരും കൂടി എന്നെ അവരുടെ മോനുന്റെ അടുത്ത് പിടിച്ച് ഇരുത്തി, ” തന്റെ മുഖം ചുവന്നു തുടുത്ത് വന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു കേട്ടോ, ഇങ്ങനെ ആണങ്കിൽ താൻ കുറെ ചുവക്കുമല്ലോ” തിരിച്ച് ഒന്നും പറയാൻ തോന്നിയില്ല, ചുമ്മാ നുള്ളി പെറുക്കി ഇരിക്കുന്നത് കണ്ടിട്ടാവും ആളെന്റെ കാലിൽ പിച്ചി, തിരിച്ച് എന്റെ നഖം മുഴുവൻ ഇറക്കി ഞാനും കൊടുത്തു നല്ല ഒരു പിച്ച്, “അയ്യോ” എന്നാടാ എന്നാ പറ്റി എന്ന് അമ്മ ചോദിച്ചു,

“അറിയില്ല അമ്മ ഒരു ഉറുപ്പ് കടിച്ച പോലെ തോന്നി”

“ഉം ഇങ്ങനെ ആണെൽ നിനക്ക് ഉറുമ്പ് കടി കൊള്ളാൻ ആവും യോഗം” എന്ന് എബിയുടെ പപ്പ പറഞ്ഞതും എല്ലാരും പൊട്ടിച്ചിരിച്ചു.

തിരിച്ച് വണ്ടിയിൽ കയറുമ്പോൾ അമ്മ പറഞ്ഞു ” മോളേ വീട്ടിൽ കൊണ്ടുപോകാൻ അമ്മ ഇപ്പോളേ റെഡി ആണ്, ഇനി രണ്ട് ദിവസം, അത് കഴിഞ്ഞാൽ അമ്മയുടെ മോളായി വീട്ടിലോട്ട് വരുമല്ലോ” എബി എന്നെ തന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ ആളെ നോക്കിയതെ ഇല്ല. പക്ഷെ അപ്പോൾ മുതൽ എനിക്ക് എബിയോട് ഒന്ന് സംസാരിക്കാൻ തോന്നി.

തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ഞാൻ ജോക്കുട്ടനോട് ചോദിച്ചു” എന്റെ എല്ലാ കാര്യങ്ങളും എബിക്ക് അറിയാമോ”

” അറിയാം” എന്റെ ചേച്ചിയെ കുറിച്ച് ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.

” പക്ഷെ നീ പറയാത്ത ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്, നീ ഒന്ന് വിളിച്ച് തരുമോ, എനിക്കൊന്ന് സംസാരിക്കണം”

അതിനെന്താ, ഞാനിപ്പോൾ വിളിക്കാം എന്ന് പറഞ്ഞ് ജോക്കുട്ടൻ വിളിച്ച് തന്ന ഫോൺ എന്റെ ചെവിയിൽ വെക്കുമ്പോൾ “എന്താടോ മാഷേ എന്നെ വിളിക്കാനൊക്കെ തോന്നിയെ” എന്ന എബിയുടെ സ്വരം കേട്ടതും എവിടെ തുടങ്ങും എന്നോർത്ത് വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു.

തുടരും

തണൽ- പാർട്ട് 8

Post Views: 43
2
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Pingback: തണൽ- പാർട്ട് 6 - By Renju Antony - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.