Author: Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

ആദ്യഭാഗം എബിയുടെ മൊബൈലിൽ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞിട്ടും ഞാൻ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നു. എബിയുടെ ഫ്രണ്ട്സ്ന്റെ നമ്പർ ഒന്നും അറിയില്ലല്ലോന്ന് നിരാശയോടെ ഓർത്തു. എബി പറഞ്ഞത് പോലെ ഞാൻ എങ്ങോട്ട് വേണമെങ്കിലും പോകാം അതിനു മുൻപ് എബിയെ ഒന്നു കണ്ടാൽ മതി എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു. പല തവണ പാർക്കിങ്ങിൽ പോയി, എബി തിരിച്ച് വന്നിട്ട് റൂമിൽ വരാതെ ഇരിക്കുന്നതാണോ എന്നറിയാൻ, ഈ രാത്രിയിൽ എവിടെ പോയി തിരക്കും എന്നോർത്ത് ശരീരം തളരുന്നു. സമയം നോക്കും തോറും പേടി കൂടി കൂടി വന്നു. ബെൽ അടിക്കുന്നത് കേട്ടപ്പോൾ ഓടി ചെന്നാണ് വാതിൽ തുറന്നത്, എബി മുമ്പിൽ നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞ് പോയിരുന്നു. ചെന്ന് കെട്ടിപ്പിടിച്ച് ചോദിച്ചു “എബി എവിടെ ആയിരുന്നു, എത്ര നേരമായി പോയിട്ട്, ഒന്ന് ഫോൺ വിളിച്ച് കൂടായിരുന്നോ” എന്നെ മാറ്റി നിർത്തി കൊണ്ട് എബി പറഞ്ഞു ” ഇവിടുന്ന് പോകാൻ നിൽക്കുന്നവർക്ക് ഞാൻ…

Read More

ആദ്യഭാഗം പുറത്തെ കാഴ്ചകൾ കണ്ട് അതിശയത്തോടെ എബിയെ നോക്കിയപ്പോൾ ഒരു ഭാവവ്യത്യാസവും ആ മുഖത്ത് കണ്ടില്ല, എബി അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. എന്നാലും എയർപോർട്ടിൽ വെച്ച് ഒന്ന് ചുറ്റും നോക്കിയിരുന്നെങ്കിൽ എനിക്ക് കണ്ടുപിടിക്കാമായിരുന്നു. ഇത്ര നേരം ഞാൻ ഉറങ്ങി പോയല്ലോ. ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടും ഉറങ്ങാത്തത് കൊണ്ടും, അതിൽ കൂടുതൽ സങ്കടം കൊണ്ടും ആകെ ക്ഷീണിച്ചിരുന്നു. ഫ്ലൈറ്റിൽ കയറിയപ്പോൾ തന്നെ ഉറങ്ങിയത് അതാണ്. “Welcome to Paris Charles de Gaulle Airport” പൈല്ലറ്റ് അനൗൺസ് ചെയ്യ്തപ്പോൾ ഞാൻ പിന്നെയും ഞെട്ടി, പാരിസോ, ടേയ്ക്ക് ഓഫ് ടൈമിൽ വെറെ ഏതോ ലോകത്ത് ഇരുന്ന എന്നെ ഓർത്ത് എനിക്ക് തന്നെ സഹതാപം തോന്നി, “ഏന്തൊരു മണ്ടിയാ ജൂലി നീ” എന്ന് സ്വയം ചോദിച്ചു. പിന്നെയും പുറത്തോട്ട് നോക്കിയപ്പോൾ കണ്ട മഞ്ഞ് വീഴ്ച കണ്ട് ഒരു പാട് അതിശയത്തോടെ എബിയെ നോക്കി. അപ്പോഴും എബി ശ്രദ്ധിക്കുന്നതെ ഇല്ല. മഞ്ഞ് ഉള്ള…

Read More

ആദ്യഭാഗം രാവിലെ കണ്ണു തുറക്കുമ്പോൾ സുഖകരമായ ഒരു സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച പോലെ തോന്നി. പെട്ടെന്ന് ഇന്നലെ എവിടെയാണ് കിടന്നത് എന്ന് ആലോചിച്ചു. തല ഉയർത്തി നോക്കിയപ്പോളാണ് മനസ്സിലായത് ഞാൻ എബിയുടെ നെഞ്ചിലാണ് കിടന്നത് എന്ന്, ജാള്യതയോടെ എണീറ്റ് ആളെ നോക്കായപ്പോൾ കള്ളച്ചിരിയോടെ ചോദിച്ചു. ” ഇന്നലെ എന്ത് മസില് പിടുത്തം ആയിരുന്നു, ഇപ്പോ കിടക്കുന്നത് കണ്ടില്ലേ, ഇങ്ങനെ ഇറുക്കി കെട്ടിപ്പിടിക്കരുത് കേട്ടോ, ശ്വാസം മുട്ടി പോയി” “സോറി ഞാൻ അറിയാതെ” ” ഓ വിശ്വസിച്ചു” ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ കൈയ്യിൽ പിടിച്ച് വലിച്ച് നെഞ്ചത്തോട്ട് ഇട്ടു, നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു, “ഇനി പൊക്കൊ” എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ പോലെ അവിടെ തന്നെ കിടന്നു, “എന്താ ഇനിയും വേണോ എന്റെ പെണ്ണിന്” അത് കേട്ടപ്പോൾ ആണ് ഞെട്ടി എഴുന്നേറ്റത്. ആള് അപ്പോഴും കള്ളച്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു. ഫ്രഷ് ആയി അടുക്കളയിൽ ചെന്നപ്പോൾ അമ്മയും…

Read More

ആദ്യഭാഗം ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ എന്റെ കരങ്ങൾ എബി ചേർത്ത് പിടിച്ചിരുന്നു. രണ്ട് ദിവസമായി തുടരുന്ന മൗനം ഞങ്ങളുടെ ഇടയിൽ തങ്ങി നിന്നു. എബിയോട് സംസാരിക്കാൻ എന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ മനസ്സിലെ വാശിയോ ഈഗോയോ എന്തോ അതിന് തടസ്സം നിന്നു. കണ്ണടച്ചിരുന്ന് എപ്പോഴോ ഉറങ്ങി പോയി, എബി തട്ടി വിളിക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്. എബിയുടെ തോളിലാണ് കിടക്കുന്നത് എന്നറിഞ്ഞപ്പോൾ പെട്ടെന്ന് മാറി. ഫ്‌ളൈറ്റ് ലാൻറ് ചെയ്യ്തിരുന്നു. ഞങ്ങൾ ഇറങ്ങി നടക്കുമ്പോൾ എനിക്ക് ഒരിക്കലും ഇല്ലാത്ത സുരക്ഷിതത്വം തോന്നി, എയർപോർട്ടിൽ എത്തിയാൽ എന്ത് ചെയ്യണം എന്നറിയാതെ വെപ്രാളപ്പെട്ടിരുന്ന ഞാനിന്ന് ഒരു ടെൻഷനും ഇല്ലാതെ സ്വപ്നത്തിൽ എന്ന പോലെ ആളിന്റെ പുറകെ നടന്നു. ഇടക്ക് തിരിഞ്ഞ് നിന്ന് എബി പറഞ്ഞു ഇങ്ങനെ സ്വപ്നം കാണാതെ വേഗം നടക്കാൻ, എന്നിട്ട് എന്റെ കൈയ്യ് പിടിച്ച് ഒന്നിച്ച് നടക്കുമ്പോൾ ഞാനോറ്റക്കല്ല ഇപ്പോൾ എന്ന വിശ്വാസം എന്നിൽ വന്ന് നിറയുന്നുണ്ടായിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ എബിയുടെ വണ്ടിയുമായി ഫ്രണ്ട്…

Read More

ആദ്യഭാഗം ഞാൻ പെട്ടെന്ന് കൈയ്യിൽ ഉണ്ടായിരുന്ന ഒത്തിരി ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഇത് വരെ ഉടുക്കാതെ ഇരുന്ന ബ്ലാക്ക് ഷിഫോൺ സാരി എടുത്ത് ഉടുത്തു. കണ്ണെഴുതി കണ്ണാടിയിൽ നോക്കി സുന്ദരി ആയെന്ന് ഉറപ്പ് വരുത്തി. കോളിങ് ബെൽ കേട്ട് നെഞ്ചിടുപ്പോടെ ആണ് വാതിൽ തുറന്നത്. എബി എന്നെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു “എന്താടോ ഇത്, എനിക്ക് വീട് മാറി പോയോ?” ഞാൻ ചിരിച്ച് കൊണ്ട് കണ്ണടക്കാൻ പറഞ്ഞു, “എന്താ ജൂലിക്കുട്ടി മുഖത്ത് ഒരു കള്ളത്തരം”. ” ഒന്നും ഇല്ല, എബി കണ്ണടക്ക്” ” ഒക്കെ അടച്ചു” കണ്ണടച്ച് നിൽക്കുന്ന എബിയെ ഞാൻ കൈയ്യിൽ പിടിച്ച് ഹാളിൽ കൊണ്ട് പോയി. ” ഇനി കണ്ണ് തുറക്ക്” കണ്ണ് തുറന്ന എബി എന്റെ ഡെക്കറേഷനും കേക്കും എല്ലാം കണ്ട് ഞെട്ടി എന്നെ നോക്കി. കേക്കിന്റെ അടുത്ത് ചെന്നപ്പോഴാണ് എബി അതിൽ എബിച്ചായൻ എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. എന്നെ അതിശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ച് കാണിച്ചു…

Read More

ആദ്യഭാഗം ഇവരാണോ എബിയുടെ നിർമ്മല ആന്റി! അവരുട മുഖം എനിക്ക് എന്തോ ഭീതി ഉളവാക്കി. “എന്റെ കല്യാണചെക്കൻ എവിടെന്ന്” ചോദിച്ച് അവര് എബിക്ക് മുത്തം കൊടുത്തു. ഞാൻ പതിയെ എണീറ്റു. “ആന്റി ഇത് ജൂലി” എബി പറഞ്ഞപ്പോൾ അവര് ചിരിച്ച് കൊണ്ടു എന്റെ അടുത്തോട്ട് വന്നു. അടുത്ത് വന്നപ്പോൾ മുഖം മാറുന്നത് കണ്ടു. ” ജൂലി ജേക്കബ്” ഞാൻ തലയാട്ടി. “നീ കണ്ടുപിടിച്ച കുട്ടി ജൂലി ആയിരുന്നോ? മോനുവിന് എങ്ങനെ ജൂലിയെ അറിയാം” “ആന്റിയുടെ ക്ലിനിക്കിൽ വന്നപ്പോളാ ഞാൻ ആദ്യം ജൂലിയെ കണ്ടത്” ” ജൂലി എന്തിനാ അവിടെ വന്നിരുന്നത് എന്ന് നിനക്കറിയാമോ” അവരുടെ സംസാരം കേട്ട് എല്ലാരും എന്താ സംഭവം എന്ന രീതിയിൽ ആകാംഷയോടെ നോക്കുന്നത് കണ്ടപ്പോൾ ഈ കല്യാണത്തിന് സമ്മതിച്ച നിമിഷത്തെ ഞാൻ മനസ്സ് കൊണ്ട് ശപിച്ചു. എന്റെ നിൽപ് കണ്ടിട്ടാവണം എബി അടുത്ത് വന്ന് കൈയ്യിൽ മുറുകെ പിടിച്ചു. “എനിക്കറിയാം ആൻറി” എബി പറഞ്ഞ് കൊണ്ട് സാരമില്ലാന്ന്…

Read More

ആദ്യഭാഗം എബിയുടെ വീട്ടിൽ എത്തുന്നത് വരെ ഞാൻ പുറത്തോട്ടു തന്നെ നോക്കി ഇരുന്നു. എൻ്റെ മനസികാവസ്ഥ മനസിലാക്കി ആവണം എബി എന്റെ കയ്യിൽ കയ്യിച്ചേർത്തു പിടിച്ചിരുന്നു. എനിക്ക് എന്തോ അത് വലിയ ആശ്വസം ആയി തോന്നി. വലിയ ഒരു വീടിന്റെ മുമ്പിൽ വണ്ടി നിർത്തുമ്പോൾ എല്ലാരും ഇറങ്ങി വന്നു, ‘അമ്മ ക്യാൻഡിൽ കത്തിച്ചു കയ്യിൽ തന്നിട്ട് കുരിശ് വരച്ചു നെറ്റിയിൽ ഉമ്മ വെച്ച് ഉള്ളിൽ കയറ്റി ഇരുത്തി, ആരൊക്കെയോ വന്നു മിണ്ടുന്നുണ്ടായിരുന്നു. എന്റെ കണ്ണിലെ പിടച്ചിൽ കണ്ടിട്ടാണെന്നു തോന്നുന്നു എബി എന്റെ അടുത്തുവന്നിരുന്ന് എല്ലാരോടും കത്തി വെക്കുന്നതുകണ്ടു. മമ്മ മാറി നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു, ഞാൻ പതിയെ എണിറ്റു മമ്മയുടെ അടുത്ത് ചെന്നു. എന്നെ കയ്യിൽ പിടിച്ചു മാറ്റി നിർത്തി മമ്മപറഞ്ഞു “നല്ല മിടുക്കിയായി നിൽക്കണം, എനിക്കറിയാം എന്റെ കുട്ടി എനിക്ക് വേണ്ടിയിട്ടാ ഈ കല്യാണത്തിന് സമ്മതിച്ചതെന്ന്, എബി നല്ല പയ്യൻ ആണ്, നീ അവന് നല്ല ഭാര്യ ആയിരിക്കണം” ഞാൻ…

Read More

സ്ത്രീധനത്തിന് എതിരെ സംസാരിക്കുമ്പോൾ അത് കൊടുക്കാത്തവരും വാങ്ങാത്തവരും ആകുമ്പോൾ കുറച്ച് കൂടി തെളിച്ചത്തോടെ പറയാമല്ലോ, കല്യാണാലോചന വന്ന് ആദ്യത്തെ ഫോൺ കോളിൽ തന്നെ പറഞ്ഞ കാര്യം സ്ത്രീധനം കൊടുത്ത് കല്യാണം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല പറ്റുമെങ്കിൽ മാത്രം മുൻപോട്ട് സംസാരിക്കാം എന്നായിരുന്നു, അന്ന് ഇച്ച പറഞ്ഞ മറുപടി എനിക്ക് സ്ത്രീധനമല്ല സ്നേഹിക്കാനും എന്നും ഒപ്പം ജീവിക്കാനും ഉള്ള ആളെയാണ് വേണ്ടത് എന്നാണ്, കൊടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നതിലും കൂടുതൽ അത് എന്റെ നിലപാട് ആയിരുന്നു എന്നതാണ് സത്യം, കാരണം എന്നെക്കാൾ ഇല്ലാത്തവർ പോലും കടം വാങ്ങി കല്യാണം നടത്തുന്ന കാലം തന്നെ ആയിരുന്നു അതും. പ്രീ മാര്യജ് കോഴ്സ് കലൂരിലാണ് കൂടിയത്, കല്യാണത്തിന്റെ ഒരാഴ്ച മുൻപ് വരെ ജോലിക്ക് പോയാൽ അത്രയും പൈസ കൈയ്യിൽ ഉണ്ടാകുമല്ലോ എന്നതായിരുന്നു ഇടുക്കിയിൽ പോയി കോഴ്സ് കൂടാൻ നിൽക്കാതെ ഇരുന്നതിന്റെ കാരണം, അന്ന് അവിടെ കോഴ്സിന് ഉണ്ടായിരുന്നവരിൽ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും പണച്ചാക്കുകൾ, സ്ത്രീധനം…

Read More

ആദ്യഭാഗം ” എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു” “പറയെടോ, എന്നോട് എന്തും തനിക്ക് പറയാം, ഇങ്ങനെ മടിക്കണ്ട കാര്യമൊന്നും ഇല്ല” “ഞാൻ പറയുന്ന കാര്യം എബി എങ്ങനെ എടുക്കും എന്നെനിക്കറിയില്ല” അപ്പോൾ കേട്ടു, ആരാ ചേട്ടായി ഫോണിൽ ചേച്ചിയാണോ എന്ന് ചോദിക്കുന്നത്, പിന്നെ ഒരു ബഹളമായിരുന്നു, ഫോൺ എല്ലാരും വാങ്ങി മിണ്ടാൻ തുടങ്ങി, എനിക്ക് തിരിച്ച് എബിക്ക് കൊടുക്കാൻ പറയാൻ പറ്റാത്ത അവസ്ഥ. ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മമ്മ വന്ന് പറഞ്ഞു, “മോൾക്ക് എന്താ എബിയോട് പറയാൻ ഉള്ളത്. പെട്ടെന്ന് ഫോൺ ചെയ്യണമെന്ന് പറഞ്ഞതു കൊണ്ട് ചോദിച്ചതാ” “ഒന്നും ഇല്ല മമ്മ, നിങ്ങൾക്ക് എല്ലാം പരാതിയല്ലായിരുന്നോ ഞാൻ മിണ്ടുന്നില്ലാന്ന്, അത് അങ്ങ് മാറ്റിയെക്കാം എന്നോർത്തു” എന്ന് പറഞ്ഞ് റൂമിലോട്ട് പോയി. എബി എന്നെ എന്തിനായിരിക്കും ഇത്ര സ്നേഹിക്കുന്നത്, എനിക്ക് പറയാൻ ഉള്ളത് കേൾക്കുമ്പോൾ എബിടെ റിയാക്ഷൻ എന്തായിരിക്കും എന്നൊക്കെ ആലോചിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം, എബിയെ ഞാനും എപ്പോളോ സ്നേഹിച്ചു തുടങ്ങിയത് പോലെ,…

Read More

ആദ്യഭാഗം രാത്രിയിൽ എബി മോൻ വിളിച്ചു മമ്മയെ സോപ്പ് ഇടുന്നുണ്ടായിരുന്നു. എന്റെ അടുത്തു ഫോൺ കൊണ്ട് വന്നപ്പോൾ മനഃപൂർവം ഉറക്കം നടിച്ചു കിടന്നു. രാവിലെ എണീറ്റപ്പോത്തന്നെ മമ്മ പറഞ്ഞു, ഇന്ന് ഡ്രസ്സ് എടുക്കാൻ പോകണം, വേഗം റെഡി ആകാൻ. ഞാൻ കയ്യിൽ കിട്ടിയ ഒരു ചുരിദാർ ഇട്ടു റെഡിയായി. അപ്പോളേക്കും ജോക്കുട്ടൻ യൂബർ വിളിച്ചിരുന്നു. ജയലക്ഷ്മിടെ മുമ്പിൽ ഇറങ്ങുമ്പോൾ കണ്ടു ഞങ്ങളെ കാത്തുനിൽക്കുന്ന എബിടെ വീട്ടുകാരെ, ഇവര് വരുന്ന കാര്യം എന്താ മമ്മ പറയാതെ ഇരുന്നേ എന്ന് ചോദിച്ചു മമ്മയോട് വഴക്കിട്ടപ്പോളെക്കും ഒരു പട തന്നെ എന്നെ വന്നു വളഞ്ഞു, കൂടേ അവരുടെ മോനുവിനെ കണ്ടില്ല, എത്രയും സമാധാനം. നേരെ സാരി സെക്ഷനിൽച്ചെന്നു എല്ലാരും കൂടി പൂവും കായും ഒകെ വെച്ച ഏതൊക്കെയോ എടുത്തു എന്റെ മേലെ വെച്ച് നോട്ടം തുടങ്ങി, എനിക്ക് സിമ്പിൾ ആയുള്ള ലൈറ്റ് കളർ സാരി മതി എന്ന് പറഞ്ഞത് ആരു കേൾക്കാൻ. ഇടക്ക് നല്ല ഒരു…

Read More