Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 13
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 13

By Renju AntonyJanuary 10, 2024Updated:January 23, 2024No Comments5 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഞാൻ പെട്ടെന്ന് കൈയ്യിൽ ഉണ്ടായിരുന്ന ഒത്തിരി ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഇത് വരെ ഉടുക്കാതെ ഇരുന്ന ബ്ലാക്ക് ഷിഫോൺ സാരി എടുത്ത് ഉടുത്തു. കണ്ണെഴുതി കണ്ണാടിയിൽ നോക്കി സുന്ദരി ആയെന്ന് ഉറപ്പ് വരുത്തി.

കോളിങ് ബെൽ കേട്ട് നെഞ്ചിടുപ്പോടെ ആണ് വാതിൽ തുറന്നത്. എബി എന്നെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു “എന്താടോ ഇത്, എനിക്ക് വീട് മാറി പോയോ?” ഞാൻ ചിരിച്ച് കൊണ്ട് കണ്ണടക്കാൻ പറഞ്ഞു, “എന്താ ജൂലിക്കുട്ടി മുഖത്ത് ഒരു കള്ളത്തരം”.

” ഒന്നും ഇല്ല, എബി കണ്ണടക്ക്”

” ഒക്കെ അടച്ചു” കണ്ണടച്ച് നിൽക്കുന്ന എബിയെ ഞാൻ കൈയ്യിൽ പിടിച്ച് ഹാളിൽ കൊണ്ട് പോയി.

” ഇനി കണ്ണ് തുറക്ക്” കണ്ണ് തുറന്ന എബി എന്റെ ഡെക്കറേഷനും കേക്കും എല്ലാം കണ്ട് ഞെട്ടി എന്നെ നോക്കി.

കേക്കിന്റെ അടുത്ത് ചെന്നപ്പോഴാണ് എബി അതിൽ എബിച്ചായൻ എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. എന്നെ അതിശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ച് കാണിച്ചു എന്നിട്ട് പറഞ്ഞു” കേക്ക് കട്ട് ചെയ്യു”

എബി കേക്ക് കട്ട് ചെയ്യ്തപ്പോൾ ഞാൻ എടുത്ത് വായിൽ വെച്ചു കൊടുത്തിട്ട് പറഞ്ഞു

“ഹാപ്പി ബെർത്ത്ഡേ എബിച്ചായാ”

എബിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. എന്റെ മുഖം കൈയ്യിൽ എടുത്ത് നെറ്റിയിൽ ചുംബിച്ച് കൊണ്ടു ചോദിച്ചു” എനിക്ക് ഇത് വിശ്വസിക്കാമോ”

ഞാൻ ഒന്നും പറയാതെ തന്നെ എബിയെ മുറുകെ കെട്ടിപ്പിടിച്ചു.

എബി ആദ്യ ഞെട്ടൽ മാറിയപ്പോൾ എന്നെ ചേർത്ത് പിടിച്ചു. എത്ര സമയം അങ്ങനെ നിന്നു എന്ന് അറിയില്ല, എബി എന്നെ അടർത്തി മാറ്റി പറഞ്ഞു, “ഇത്ര മനോഹരമാകും എന്റെ ബെർത്ത്ഡേ എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, താൻ എന്നെ ഞെട്ടിച്ച് കളഞ്ഞൂട്ടോ”

” എന്നാൽ ഇനി അങ്ങോട്ട് ഞെട്ടാൻ എബിച്ചായൻ റെഡി ആയിക്കോ”

എബിയുടെ മുഖത്തെ സന്തോഷം കണ്ണുകളിലെ പ്രണയം എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

“എന്താ എന്നെ വിളിച്ചേ, ഒന്നൂടെ വിളിക്ക്”

എന്റെ സിരകളിൽ നാണത്തിന്റെ പൂക്കൽ വിരിഞ്ഞു. ഞാൻ ആ കണ്ണുകളെ നേരിടാനാവാതെ മുഖം കുനിച്ച് നിന്നു. എബി എന്നെ എടുത്ത് ടേബിളിൽ ഇരുത്തി, ഞാൻ ഒരു പിടച്ചിലിലൂടെ എബിയെ നോക്കി.

“എനിക്ക് വേണ്ടി താൻ സാരി ഉടുത്ത് സുന്ദരി ആയതിന്, എന്റെ പിറന്നാൾ ഒരിക്കലും മറക്കാൻ ആവാത്ത വിധം സുന്ദരമാക്കിയതിന് ഞാനൊ രു സമ്മാനം തരട്ടെ”

എന്താണെന്ന് ഞാൻ ചോദിക്കുന്നതിന് മുൻപ് തന്നെ എബി എന്റെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു. സുന്ദരമായ ഒരു സ്വപ്നത്തിൽ അപ്പൂപ്പൻ താടി പോലെ ഞാൻ ഒഴുകി നടന്നു. ദീർഘ ചുംബനത്തിന് ശേഷം എബി അധരങ്ങൾ സ്വത്രന്ത്രമാക്കിയപ്പോൾ ഞാൻ മുഖമുയർത്താതെ തന്നെ എബിയുടെ നെഞ്ചിൽ ചാഞ്ഞു. എബി എന്നെ ചേർത്ത് പിടിച്ചു.

എബിയുടെ കൈകൾ കുസ്യതി കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് എബിയെ തള്ളി മാറ്റി.

“ഇനി എന്നെ പറ്റിക്കാൻ നോക്കണ്ടാട്ടോ” എന്ന് പറഞ്ഞ് എബി എന്റെ അടുത്തോട്ട് വന്ന് കൊണ്ടിരുന്നു. എബി അടുത്ത് വന്നപ്പോൾ ചേർന്ന് നിന്ന് ഞാൻ പറഞ്ഞു, ” എനിക്ക് സമ്മതമാണ് എബിച്ചായന്റെ സ്വന്തമാകാൻ” എബി വശ്വസിക്കാനാവാതെ എന്നെ നോക്കുന്നുണ്ടായിരുന്നു.

കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടതും ഞാൻ മാറി നിന്നു. “ഓ നശിപ്പിച്ചു” എന്ന് പറഞ്ഞ് എബി വാതിൽ തുറക്കാൻ പോയത് പുഞ്ചിരിയോടെ നോക്കി നിന്നു.

വാതിൽ തുറന്ന് കയറി വരുന്ന നിർമ്മലാൻറിയെ കണ്ടപ്പോൾ എന്റെ എല്ലാം സന്തോഷങ്ങളും പടിയിറങ്ങി പോയത് പോലെ തോന്നി. എന്റെ മുഖഭാവം കണ്ടിട്ടാവണം എബി എന്നെ നോക്കി സാരമില്ലാന്ന് കാണിച്ചു.

“കല്യാണം കഴിഞ്ഞ് രണ്ട് ദിവസം കൊണ്ട് ഇവള് നിന്നെ കുപ്പിയിൽ ആക്കിയോ? ഇത്ര പെട്ടെന്ന് തിരിച്ച് പോരേണ്ട കാര്യം ഉണ്ടായിരുന്നോ”

“ആന്റി അത് എനിക്ക് ഓഫീസിൽ നിന്ന് ഒരു എമർജെൻസി വന്നു”

“നിനക്ക് നേരത്തെയും വേക്കേഷൻ പോയപ്പോൾ അങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ, അന്നൊക്കെ രാവിലെ വന്ന് രാത്രി തിരിച്ച് പോകുന്ന നീ എന്താ ഇവളെ കൂടി കൂട്ടി ഇങ്ങ്  പോന്നത്, അവിടെ വീട്ടിൽ നിന്നാൽ വട്ട് ഇളകിയാലോ എന്നോർത്താണോ”

എനിക്ക് അവിടുന്ന് ഇറങ്ങി പോകണമെന്ന് തോന്നി.

“ആന്റി എന്താ ഇങ്ങനെ ഒക്കെ പറയുന്നത്, ജൂലിക്ക് ഒരു കുഴപ്പവും ഇല്ലാന്ന് ആൻറിക്ക് അറിയില്ലേ” എന്ന് പറഞ്ഞ് എബി കേക്ക് എടുത്ത് കൊടുത്തു. അത് കണ്ടപ്പോൾ എനിക്ക് സഹിക്കുന്നുണ്ടായില്ല.

“നിനക്ക് ഞാൻ കൊണ്ടുവന്ന ആലോചന വേണ്ടാന്ന് പറഞ്ഞപ്പോഴെ ഞാൻ ഓർത്തു നീ എതെങ്കിലും കുഴിയിൽ വീണ് കാണുകമെന്ന്, ഇത്ര വലിയ കുഴിയാണെന്ന് ഓർത്തില്ല”

“അന്ന് വീട്ടിൽ നിന്നെ പപ്പ പറഞ്ഞതല്ലേ ഈ കാര്യം ഇനി സംസാരിക്കരുതെന്ന്, പിന്നെ എന്തിനാ ആൻറി ഇങ്ങോട്ട് വന്നത്”

“നീ എന്റെ ഒരെ ഒരു ആങ്ങളുടെ മോനാ, നിന്റെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്വമുണ്ട്. അവർക്ക് ഇവിടെ എന്തൊക്കെ നടക്കുന്നുണ്ടെന്ന് അറിയില്ലല്ലോ, തന്നെ ദുബായിൽ വന്ന് ജോലി കണ്ട് പിടിച്ചത് ഏത് വഴിക്കാണെന്ന് ആർക്കറിയാം”

അത്ര കേട്ടപ്പോൾ ഞാൻ റൂമിൽ കയറി വാതിലടച്ചു. അവരുടെ വാക്കുകൾ എന്റെ ഹ്യദയത്തിലാണ് പതിച്ചത്, എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. എത്ര കഷ്ടപ്പെട്ടിട്ടാണ് ജോലി നേടിയതെന്ന് എന്നോർത്തപ്പോൾ സങ്കടവും അവരോട് ദേഷ്യവും വരുന്നുണ്ടായിരുന്നു.

കുറെ കഴിഞ്ഞപ്പോൾ എബി വാതിലിൽ മുട്ടി വിളിച്ചു, എനിക്കെന്തോ വാതിൽ തുറക്കാൻ തോന്നിയില്ല, എബിയോട് മിണ്ടിയാൽ അവരോട് ഉള്ള ദേഷ്യം പുറത്ത് വരുമോ എന്ന് പേടിയും മനസ്സിൽ വന്നു, കുറെ വിളിച്ചപ്പോൾ വാതിൽ തുറന്നു.

“എന്താടോ താൻ വാതിൽ അടച്ചിരിക്കുന്നെ”

“പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു, അവര് പറഞ്ഞതെല്ലാം അവിടെ നിന്ന് കേൾക്കണമായിന്നോ”

“ആൻറി പറയുന്നത് താൻ കാര്യമായി എടുക്കണ്ടാന്ന് പറഞ്ഞതല്ലെ”

“അവർ എന്ത് അനാവശ്യം പറഞ്ഞാലും കേട്ടു നിൽക്കാൻ എബിയെ പോലെ എനിക്ക് പറ്റില്ല”

” ഞാൻ കേട്ട് നിന്നില്ലല്ലോ, ആൻറിയോട് പറയാൻ ഉള്ളത് പറഞ്ഞിട്ടുണ്ട്. താൻ എന്തിനാ ഇങ്ങനെ ഇമോഷണൽ ആകുന്നേ” എബി എന്നെ ചേർത്ത് പിടിക്കാൻ വന്നപ്പോൾ ഞാൻ ആ കൈ തട്ടി മാറ്റി.

“പിന്നെ അവര് എന്നെ പറ്റി പറഞ്ഞത് കേട്ടില്ലേ, എബിക്കറിയാമോ ഞാനെന്ത് കഷ്ടപ്പെട്ടാണ് ഇവിടെ വന് ജോലി കണ്ടുപിടിച്ചതെന്ന്, ആൻറി ഇടക്ക് ഇടക്ക് ഇങ്ങനെ കയറി വന്ന് എന്നെ കുത്തി പറയാൻ തുടങ്ങിയാൽ ഞാനെന്ത് ചെയ്യണം”

“ആന്റി ഇനി വരില്ല, താൻ കരച്ചിൽ നിർത്ത്”

“ആന്റി വരില്ലെന്ന് എബിക്ക് ഉറപ്പുണ്ടോ? എനിക്ക് മാഗിയുടെ അടുത്ത് നിന്നാൽ മതിയായിരുന്നു, ആരുടെയും ചീത്ത കേൾക്കേണ്ടി വരില്ലായിരുന്നു” എബി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“എബി എന്തിനാ നോക്കുന്നെ, എനിക്ക് ശരിക്കും വട്ട് വരുമെന്ന് ആൻറിയെ പോലെ എബിക്കും പേടി ഉണ്ടോ”

” ജൂലി നിർത്ത്, ഞാൻ പറഞ്ഞു, ആന്റി ഇനി വരില്ലാന്ന്, താൻ ഇങ്ങനെ ദേഷ്യപ്പെടാതെ”

“അതെ എനിക്ക് ദേഷ്യമാണ്, എന്നോട് തന്നെ. ഈ കല്യാണം നടന്നത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വന്നത്, അന്ന് സമ്മതമല്ലാന്ന് പറഞ്ഞാൽ മതിയായിരുന്നു”

“പിന്നെ എന്താ പറയാതെ ഇരുന്നെ” എബിയുടെ ശബ്ദത്തിൽ ദേഷ്യം വന്ന് തുടങ്ങിയിരുന്നു”

” മമ്മക്ക് വേണ്ടി സമ്മതിച്ചതാണ്, അല്ലാതെ”

“എന്ത് അല്ലാതെ, താൻ എപ്പഴും മമ്മ വിഷമിക്കും എന്ന് മാത്രം പറയുന്നത് കേൾക്കാമല്ലോ. മമ്മക്ക് വേണ്ടിയാണോ, എന്നോട് സ്നേഹം കാണിക്കാനും തുടങ്ങിയത്”

“എബി എന്താ ഈ പറയുന്നത്”

“പിന്നെ ഞാൻ എന്ത് പറയണം, തനിക്ക് എന്റെ മനസ്സിലെ സ്ഥാനം എന്താണെന്ന് ഒരിക്കലെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഞാൻ സ്നേഹിച്ചപ്പോൾ എല്ലാം താൻ അത് തട്ടി തെറിപ്പിച്ചല്ലേ ഉള്ളു”

“എബിയെ ഞാൻ മനസ്സിലാക്കിയില്ലാന്നാണോ പറയുന്നെ”

“എനിക്ക് തോന്നിയിട്ടില്ല”

“എബിക്ക് വേണ്ടി എല്ലാം ഒരുക്കി ഞാൻ കാത്തിരുന്നത് സ്നേഹമില്ലാഞ്ഞിട്ടാണോ? എബിയെ ഞാൻ ഇപ്പോൾ എന്റെ ജീവനെ കാട്ടിൽ സ്നേഹിക്കുന്നുണ്ട്”

“എന്നിട്ടാണോ, കുറച്ച് മുൻപ് എബിച്ചായൻ എന്ന് വിളിക്കാൻ തുടങ്ങിയിട്ട് ആൻറി എന്തോ പറഞ്ഞപ്പോഴേക്കും അത് എബി ആയത്”

“അത്, ഞാൻ മനപൂർവ്വമല്ല, ഇത്രദിവസം വിളിച്ചിട്ട് പെട്ടെന്ന് വരാത്തത് കൊണ്ടാണ്”

“അല്ലാതെ എന്നോട് കാണിച്ച സ്നേഹം നാടകമല്ലാത്തതു കൊണ്ട് അല്ല അല്ലേ”

“എബിയോട് സ്നേഹം കാണിക്കാൻ ഞാനെന്തിനാ നാടകം കളിക്കുന്നത്, എന്തൊക്കെയാ എബി ഈ പറയുന്നത്”

“ഞാൻ ഇനി ഒന്നും പറയുന്നില്ല, തന്റെ ഇഷ്ടം പോലെ ചെയ്യ്. മാഗിയുടെ അടുത്തോ, മമ്മയുടെ അടുത്തോ എവിടെ എങ്കിലും പോകൂ.”

“ഞാൻ അറിയാതെ പറഞ്ഞതാ എബി, എനിക്ക് എബിയുടെ അടുത്ത് നിന്നാൽ മതി”

” ഞാൻ വരുമ്പോഴേക്കും റെഡി ആയി നിൽക്ക്, ഞാൻ കൊണ്ട് പോയി ആക്കാം”

എബി പറഞ്ഞത് കേട്ട് ഞാൻ ഗർത്തത്തിൽ വീണത് പോലെ തോന്നി.

“എബി എനിക്ക് സ്നേഹമില്ലാന്ന് മാത്രം പറയരുത്. എനിക്ക് എബിയെ ഒത്തിരി ഇഷ്ടമാ, എന്നെ ഇവിടുന്ന് പറഞ്ഞ് വിടരുത്” ഞാൻ കരഞ്ഞ് കൊണ്ട് പറയുന്നത് കേൾക്കാതെ എബി വണ്ടിയുടെ കീ എടുത്ത് ഇറങ്ങി പോയി.

കട്ടിലിൽ വീണ് കരയുമ്പോൾ ഞാൻ എന്നെ തന്നെ ശപിച്ചു, എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല. എണീറ്റ് സമയം നോക്കിയപ്പോൾ രാത്രി പതിനൊന്ന് മണി ആയിരുന്നു. എബി ഇത് വരെ തിരിച്ച് വന്നില്ല എന്ന് ഒരു ഞെട്ടലോടെ ആണ് ഓർത്തത്.

പെട്ടെന്ന് ഫോൺ എടുത്ത്എബിയെ വിളിച്ച് നോക്കി, ആദ്യം ബെൽ അടിക്കുന്നുണ്ടായിരുന്നു, കുറെ വിളിച്ച് കഴിഞ്ഞപ്പോൾ സ്വിച്ച് ഓഫ് പറഞ്ഞു, എന്റെ ദേഹം തളരുന്നത് പോലെ തോന്നി.

തുടരും

തണൽ- പാർട്ട് 15 അവസാന ഭാഗം

Post Views: 42
2
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.