Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 14
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 14

By Renju AntonyJanuary 23, 2024No Comments5 Mins Read29 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

എബിയുടെ മൊബൈലിൽ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞിട്ടും ഞാൻ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നു. എബിയുടെ ഫ്രണ്ട്സ്ന്റെ നമ്പർ ഒന്നും അറിയില്ലല്ലോന്ന് നിരാശയോടെ ഓർത്തു. എബി പറഞ്ഞത് പോലെ ഞാൻ എങ്ങോട്ട് വേണമെങ്കിലും പോകാം അതിനു മുൻപ് എബിയെ ഒന്നു കണ്ടാൽ മതി എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു.

പല തവണ പാർക്കിങ്ങിൽ പോയി, എബി തിരിച്ച് വന്നിട്ട് റൂമിൽ വരാതെ ഇരിക്കുന്നതാണോ എന്നറിയാൻ, ഈ രാത്രിയിൽ എവിടെ പോയി തിരക്കും എന്നോർത്ത് ശരീരം തളരുന്നു. സമയം നോക്കും തോറും പേടി കൂടി കൂടി വന്നു.

ബെൽ അടിക്കുന്നത് കേട്ടപ്പോൾ ഓടി ചെന്നാണ് വാതിൽ തുറന്നത്, എബി മുമ്പിൽ നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞ് പോയിരുന്നു.

ചെന്ന് കെട്ടിപ്പിടിച്ച് ചോദിച്ചു “എബി എവിടെ ആയിരുന്നു, എത്ര നേരമായി പോയിട്ട്, ഒന്ന് ഫോൺ വിളിച്ച് കൂടായിരുന്നോ”

എന്നെ മാറ്റി നിർത്തി കൊണ്ട് എബി പറഞ്ഞു ” ഇവിടുന്ന് പോകാൻ നിൽക്കുന്നവർക്ക് ഞാൻ എവിടെ പോയാൽ എന്താ”

എനിക്ക് ഒന്നും പറയാൻ തോന്നിയില്ല, നേരെ റൂമിൽ പോയി കിടന്നു. എബി പുറകെ വന്ന് പറഞ്ഞു ” നാളെ രാവിലെ റെഡി ആവണം, ഞാൻ കൊണ്ടുപോയി ആക്കാം”

കേട്ടതായി ഭാവിച്ചില്ല, കുറച്ച് കഴിഞ്ഞ് ലെറ്റ് ഓഫ് ആക്കിയത് കണ്ട് നോക്കിയപ്പോൾ എബി ഹാളിൽ പോയി കിടക്കുന്നത് കണ്ടു, എനിക്ക് എബിയെ നഷ്ടമാകുകയാണോ, എബി എന്താ പെട്ടെന്ന് മാറിയത്? ആന്റി പറഞ്ഞത് പോലെ എബിയും ഞാൻ ഭ്രാന്തിപെണ്ണ് ആണെന്ന് വിശ്വസിച്ചു തുടങ്ങിയോ അല്ലങ്കിൽ എന്നോട് ഇത്ര ദേഷ്യം കാണിക്കുന്നത് എന്തിനാ, അറിയാതെ വിഷമം കൊണ്ട് പറഞ്ഞ് പോയതല്ലേ എന്നൊക്കെ മനസ്സിൽ ചോദിച്ച് കൊണ്ടിരുന്നു.

ഉറക്കത്തിൽ എബി എന്റെ അടുത്ത് വന്നിരിക്കുന്നതും കവിളിൽ ചുംബിക്കുന്നതും സ്വപ്നത്തിലെപ്പോഴോ കണ്ടു. എബി വിളിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.

” എണീറ്റ് റെഡി ആകു, പോകാം”

എന്റെ മുഖഭാവം കണ്ടിട്ടാവാം ” രാവിലെ പോകണമെന്ന് ഞാൻ പറഞ്ഞതല്ലേ” എന്ന് പറഞ്ഞ് എന്തൊക്കെയോ എടുത്ത് വെക്കാൻ തുടങ്ങി.

എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലാത്ത പോലെ തോന്നി, എബി സീരിയസ് ആയി പറഞ്ഞതാണെന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

“എബി എന്നെ പറഞ്ഞ് വിടാൻ തന്നെ തീരുമാനിച്ചോ?”

എബി എന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു ” ഇനി ഇതിനെക്കുറിച്ച് ഒരു സംസാരം വേണ്ട, ഇറങ്ങാൻ നോക്ക്” ഞാൻ പിന്നെയും കട്ടിലിൽ ഇരുന്നു.

തലേ ദിവസം ഉടുത്ത സാരി അലംകോലമായി ദേഹത്ത് തന്നെ ഉണ്ടായിരുന്നു, കണ്ണാടിയിൽ എന്റെ പ്രതിബിംബം കണ്ടപ്പോൾ കോമാളിയെ പോലെ തോന്നി.

എബി പിന്നെയും വന്ന് വിളിച്ചു, ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടിട്ടാവണം കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ച് വാഷ് റൂമിൽ കയറ്റി, ഒരു ജീൻസും ടോപ്പും കൈയ്യിൽ തന്നിട്ട് പറഞ്ഞു. “ഇനി ഇതിന്റെ ഉള്ളിൽ നിന്ന് സ്വപ്നം കാണാൻ നിൽക്കണ്ടാ, പെട്ടെന്ന് റെഡിയാവ്”

ഷവറിന് താഴെ നിൽക്കുമ്പോൾ ഇനി എന്ത് എന്ന ചോദ്യം ആയിരുന്നു മനസ്സിൽ, എബി ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റാത്ത അത്ര ഞാൻ എബിയെ സ്നേഹിച്ച് പോയിരുന്നു.

ഹാൻഡ് ബാഗ് മാത്രം എടുത്ത് എബിയുടെ അടുത്ത് ചെന്നു, മൊബൈലിൽ നോക്കി ഇരിക്കുന്നതല്ലാതെ എന്നെ നോക്കിയതെ ഇല്ല. ഞാൻ എബി എന്ന് വിളിച്ചപ്പോൾ ചെറിയ ട്രോളി ബാഗ് എടുത്ത് കൊണ്ട് പറഞ്ഞു, “വാ പോകാം”

ഫ്ലാറ്റ് പൂട്ടി ഇറങ്ങുമ്പോൾ ഒന്ന് കൂടി തിരിഞ്ഞ് നോക്കി, ഇനി ഒരിക്കലും എബിയുടെ കൂടെ ഇവിടെ വരില്ലേ എന്ന ചോദ്യം മനസ്സിൽ അലയടിച്ച് കൊണ്ടിരുന്നു.

വണ്ടി എടുക്കാതെ ടാക്സി വിളിച്ചപ്പോൾ ഞാൻ ചോദിച്ചു,

” എന്താ എബി വണ്ടി എടുക്കാത്തത് ”

എബി എന്നെ നോക്കിയതെ ഇല്ല, ആ മൗനം എന്റെ നെഞ്ചിൽ കുത്തി ഇറങ്ങുന്നുണ്ടായിരുന്നു, കുറെ ദൂരം പോയി കഴിഞ്ഞാണ് മാഗിയുടെ റൂമിലോട്ട് അല്ല പോകുന്നത് എന്ന് മനസ്സിലായത്.

“എബി നമ്മൾ എവിടെയാ പോകുന്നത്”

“നാട്ടിൽ, തന്നെ മമ്മയുടെ അടുത്ത് വിടാൻ”

“വേണ്ടാ, എബി നമ്മൾ തമ്മിൽ ഉള്ള പ്രശ്നം മമ്മ അറിയരുത്”

“അതൊക്കെ അവിടെ ചെല്ലുമ്പോൾ തീരുമാനിക്കാം”

എത്ര പറഞ്ഞിട്ടും എബി കേൾക്കുന്നുണ്ടായില്ല, ഞാൻ പതിയെ കണ്ണുകൾ അടച്ചിരുന്നു. എല്ലാം കൈവിട്ട് പോകുവാണെന്ന് തോന്നി.

എയർപോർട്ടിൽ ചെന്നിറങ്ങി എബിയുടെ പുറകെ പാവ പോലെ നടക്കുമ്പോൾ ഞാൻ എങ്ങും നോക്കിയതെ ഇല്ല. എബിയാണ് എന്റെ പാസ്പോർട്ടും ടിക്കറ്റും എല്ലാം കാണിച്ചത്.

വെയിറ്റിംങ് ഏരിയയിൽ ഇരിക്കുമ്പോൾ ഞാൻ കണ്ണടച്ച് എന്റെ ചുറ്റും ഇരുണ്ടാക്കി, ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നുണ്ടായില്ല.

” ജൂലി എണീക്ക് കയറാൻ സമയമായി” എന്ന് പറഞ്ഞ എബി തട്ടി വിളിച്ചപ്പോളാണ് ഞാൻ കണ്ണ് തുറന്നത്.

ഫ്ളൈറ്റിൽ കയറി വിൻഡോ സീറ്റിൽ ഇരുന്നതും ഞാൻ ചാരി കിടന്നു, എല്ലാം മറന്ന് ഉറങ്ങാൻ തോന്നി, രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണത്തിൽ എന്റെ കണ്ണുകൾ അടഞ്ഞു പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എബി നോക്കിയപ്പോൾ പൂച്ചക്കുട്ടിയെ പോലെ സീറ്റിൽ ചുരുട്ടു കൂടി കിടന്ന് ജൂലി ഉറങ്ങിയിരുന്നു. അവളെ വിഷമിപ്പിച്ചതിന് അവൻ മനസ്സിൽ ആയിരം തവണ സോറി പറഞ്ഞ് കഴിഞ്ഞിരുന്നു. അവളെ ചേർത്ത് പിടിച്ച് ഇരിക്കുമ്പോൾ കഴിഞ്ഞ് പോയ മണിക്കൂറുകൾ എബി ഓർത്തെടുത്തു.

പിറന്നാൾ ദിവസം രാവിലെ എന്നീറ്റപ്പോൾ വലിയ പ്രത്യകതകൾ ഒന്നും ഉണ്ടായില്ല, പപ്പയും അമ്മയും ജോക്കുട്ടനും വിഷ് ചെയ്തു. ജൂലിക്ക് അറിയില്ലായിരിക്കും എന്നാണ് വിചാരിച്ചത്. അവൾ വിഷ് ചെയ്യാതെ ഇരുന്നപ്പോൾ ഉറപ്പായി അറിയില്ല എന്ന്, എന്നാലും പെണ്ണ് രാവിലെ എന്നെ ചേർത്ത് പിടിച്ച് ആദ്യമായി നെഞ്ചിൽ ഉമ്മ വെച്ചു, അത് മാത്രം മതിയായിരുന്നു ആ ദിവസം മനോഹരമാക്കാൻ.

അവളുടെ ചലനങ്ങളിൽ നിന്ന്, അവളുടെ കണ്ണുകളിലെ പിടച്ചിലിൽ നിന്ന് എന്നെ എത്രമാത്രം പ്രണയിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു. പെട്ടെന്ന് അരുൺ വിളിച്ചു എന്ന് പറഞ്ഞ് തനിയെ പുറത്ത് പോയത് പെണ്ണിന് ഒരു സർപ്രൈസ് കൊടുക്കാൻ ആയിരുന്നു. എല്ലാം റെഡിയായി തിരിച്ച് വന്നപ്പോൾ അവൾ എനിക്ക് നൽകിയത് അതിലും വലിയ സർപ്രൈസ് ആയിരുന്നു.

അവളെ എനിക്ക് പ്രിയപ്പെട്ട സാരിയിൽ കണ്ടപ്പോൾ, അവൾ എബിച്ചായാന്ന് വിളിച്ചപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരുന്നു. അവളുടെ അധരങ്ങൾ നുകർന്നപ്പോൾ അവളുടെ ആലിലവയറിൽ സ്പർശിച്ചപ്പോൾ അവളെ സ്വന്തമാക്കാൻ കൊതിച്ച് പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആന്റി വന്ന് ബെൽ അടിച്ചപ്പോൾ ശരിക്കും എനിക്ക് മനോഹരമായ നിമിഷങ്ങൾ നഷ്ടമായതിന്റെ വിഷമമായിരുന്നു.

ആന്റിയുടെ ഒരോ വാക്കുകളും ജൂലിയെ പോലെ തന്നെ എനിക്കും നെഞ്ചിൽ തറച്ചിരുന്നു. അവളുടെ നിൽപ് കണ്ടപ്പോൾ എങ്ങനെ എങ്കിലും ആന്റിയെ പറഞ്ഞ് വിട്ടാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ. ഞാനെന്തെങ്കിലും പറഞ്ഞാൽ ആൻറി കൂടുതൽ വിഷമിപ്പിക്കുന്ന വാക്കുകൾ വിളിച്ച് പറയും എന്നറിയാവുന്നത് കൊണ്ടാണ് അവൾ റൂമിൽ കയറി പോകാൻ വെയ്റ്റ് ചെയ്യ്തത്.

അവൾ പോയതും ആൻറി ഇനി ഒരിക്കലും അവളെ വിഷമിപ്പിക്കാതിരിക്കാൻ ആന്റിയോട് നന്നായി ദേഷ്യപ്പെട്ടു. ഇനി ഒരു വാക്ക് അവളെക്കുറിച്ച് പറഞ്ഞാൽ ആന്റിയുമായുള്ള റിലേഷൻ എന്നന്നെക്കും ആയി അവസാനിപ്പിക്കുമെന്ന് പറഞ്ഞപ്പോൾ ആൻറി ഇറങ്ങി പോയി.

തിരിച്ച് റൂമിൽ ചെന്നപ്പോൾ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ, പക്ഷെ അവൾ വഴക്കിട്ടപ്പോൾ ഞാനും മനപൂർവ്വം വഴക്കിട്ടു. അവളുടെ കണ്ണുനീർ എന്റെ ഹ്യദയത്തിൽ പതിക്കുന്നത് അറിഞ്ഞിട്ടും അത് മുഖത്ത് കാണിച്ചില്ല.

അവിടെ നിന്നാൽ എനിക്ക് അവളുടെ കണ്ണുനീർ കാണാതെ ഇരിക്കാൻ ആവില്ല എന്നറിയാവുന്നത് കൊണ്ടാണ് പുറത്ത് പോയത്, പക്ഷെ ഇടക്ക് വെച്ച് വണ്ടി ഒന്ന് ചെറുതായി തട്ടി. പിന്നെ പോലീസ് വന്ന് റിപ്പോർട്ട് തരാൻ സമയമെടുത്തു, പോലീസ് അടുത്ത് നിന്നപ്പോഴാണ് അവൾ വിളിച്ചത്. എല്ലാം കഴിഞ്ഞ് തിരിച്ച് വിളിക്കാൻ നോക്കിയപ്പോളെക്കും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു, വണ്ടിയിലെ ചാർജറും കണ്ടില്ല.

ജൂലി പേടിക്കും എന്ന് അറിയാവുന്നത് കൊണ്ട് പെട്ടെന്ന് തന്നെ വീട്ടിലോട്ട് പോയി, വാതിൽ തുറന്ന അവളുടെ കോലം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നുണ്ടായില്ല. പക്ഷെ പിന്നെയും എനിക്ക് മുഖം കറപ്പിച്ച് പലതും പറയെണ്ടി വന്നു, രാത്രിയിൽ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചപ്പോൾ ഞാൻ ആയിരം വട്ടം അവളോട് മാപ്പ് പറഞ്ഞിരുന്നു.

രാവിലെ മുഖത്ത് നോക്കാതെ ആണ് റെഡിയാക്കിയത്. പെണ്ണിന്റെ കണ്ണുകൾ എനിക്ക് നേരിടാൻ പറ്റുന്നുണ്ടായില്ല.

അവളുടെ നെറ്റിയിൽ ചുംബിച്ച് എബി അവളെ കൂടുതൽ ചേർത്ത് പിടിച്ചു. ഉറക്കത്തിൽ ജൂലി അവനോട് കൂടുതൽ പറ്റി ചേർന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ലാൻറ്റിങ്ങ് സമയത്ത് ഞെട്ടി കണ്ണു തുറന്ന് നോക്കിയപ്പോൾ പുറത്ത് കണ്ട കാഴ്ചകൾ വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല.

തുടരും

തണൽ- പാർട്ട് 15 അവസാന ഭാഗം

Post Views: 38
1
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.