Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 8
കഥ തുടർക്കഥ / സീരീസ് പ്രണയം സ്ത്രീ സൗഹൃദം

മരണം തന്ന തിരിച്ചറിവ് 8

By മുറുകൊടുങ്ങല്ലൂർFebruary 15, 2024No Comments4 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ്: 8

ഉറങ്ങി കഴിഞ്ഞപ്പോൾ മനസ്സിനു ശരീരത്തിനും നല്ല ആശ്വാസം ഉണ്ട്.

ഞാൻ തുടരട്ടെ..

ഷാനുക്ക ഇല്ലാതിരുന്ന സമയങ്ങളിലെ മുത്തുവിന്റെ കൂട്ട് എനിക്ക് വലിയ ആശ്വാസം ആയിരുന്നു.

ഞാനും മുത്തുവും തമ്മിലുള്ള ഫോൺ സംസാരത്തിനിടയിൽ എപ്പഴോ ഒരിഷ്ടം എനിക്ക് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു. ഒരുപക്ഷേ എന്റെ ദുഃഖങ്ങളിൽ ഉള്ള സാന്ത്വനം ആണോ അതോ അവന്റെ കെയറിങ് ആണോ എന്നറിയില്ല. പക്ഷെ ഒരിക്കൽ പോലും ഞാൻ അത് അവനോട് പറഞ്ഞിരുന്നില്ല. പക്ഷെ അവനെ കാണാതെയോ അവനോട് സംസാരിക്കാതെയോ ഒരു ദിവസം പോലും ഇരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അവന്റെ വിവരങ്ങൾ അറിയാത്ത ദിവസങ്ങളിൽ എന്തോ ഭ്രാന്ത് പോലെ ആയിരുന്നു. അങ്ങിനെ ഉള്ള ദിവസങ്ങളിൽ ഭക്ഷണം കഴിക്കില്ല. എല്ലാത്തിനോടും ദേഷ്യം. എന്റെ മക്കൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും ഞാൻ ഭയങ്കരമായി ദേഷ്യപ്പെടുകയോ അടിക്കുകയോ ചെയ്യുമായിരുന്നു. അങ്ങിനെയാണ് ഞാൻ അവനോടുള്ള ഇഷ്ടം മനസിലായത്.

അതിനിടെ ഒരിക്കൽ അവൻ ഒരു ഓട്ടം പോയിട്ട് 4 ദിവസം കഴിഞ്ഞാണ് തിരിച്ച് വന്നത്. അവന്റെ ഫോണും അന്ന് കേടായിരുന്നു. തിരിച്ച് വന്നതിന്റെ പിറ്റേ ദിവസം ആണ് അവൻ ഓഫിസിൽ വന്നത്. ഓഫിസിൽ വന്ന അവൻ എന്നെ കാണാൻ നേരെ കയറി വന്നു. നിൽക്കുന്നത് ഓഫിസ് ആണെന്ന് പോലും ഓർക്കാതെ വളരെ ഉച്ചത്തിൽ ദേഷ്യത്തോടെ ഞാൻ അവനോട് പറഞ്ഞു.

“എന്തിനാ വന്നത്, ഞാൻ മരിച്ചോ എന്നറിയാൻ ആണോ. അതോ ഞാൻ ഇവിടെ നിന്നും പോയി എന്ന് കരുതിയോ. നിനക്ക് ഞാൻ ഇപ്പോൾ ഒരു ഭാരമായി തോന്നുന്നുണ്ടോ. അങ്ങിനെ ആണെങ്കിൽ നീ പറഞ്ഞാൽ മതി. ഞാൻ ഒഴിഞ്ഞ് പൊക്കോളാം. എന്നോട് ഇങ്ങിനെ മിണ്ടാതെയും വിളിക്കാതെയും ഇരിക്കേണ്ട ആവശ്യമില്ല”. എന്നൊക്കെ പറഞ്ഞ് ഞാൻ പൊട്ടിക്കരഞ്ഞു. അന്നാണ് എനിക്ക് അവൻ ആരൊക്കെയോ ആണെന്ന് അവൻ മനസിലാക്കിയത്.

കരഞ്ഞുകൊണ്ടിരുന്ന എന്നെ അവൻ ചേർത്തു പിടിച്ച് കൊണ്ട് “നീ എന്തൊക്കെയാ പറയുന്നത്. എന്റെ ഫോണ് കേടായത് കൊണ്ടല്ലേ ഞാൻ വിളിക്കാതിരുന്നത്. അല്ലാതെ എനിക്ക് നിന്നെ വെറുക്കാനോ ഉപേക്ഷിക്കാനോ കഴിയും എന്ന് നിനക്ക് തോന്നുന്നുണ്ടോ” എന്നും പറഞ്ഞ് അവനും കരഞ്ഞു.

അപ്പോഴാണ് ഓഫിസ് ആണെന്നും അവിടെ ആളുകൾ ഉണ്ടെന്നും ബോധം വന്നത്. പെട്ടെന്ന് ഞാൻ അവനിൽ നിന്ന് മാറി നിന്നു…

അന്ന് ഞങ്ങൾ മനസിലാക്കി ഞങ്ങൾക്ക് പരസ്പരം മറക്കാനോ വെറുക്കാനോ കഴിയില്ല എന്നും പരസപരം പറഞ്ഞില്ലെങ്കിലും ഒരുപാട് ഇഷ്ടം ഉണ്ടെന്നും ഉള്ള സത്യം.

അന്ന് രാത്രി വിളിച്ച ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. അവന്റെ വിശേഷങ്ങൾ അറിയതിരുന്ന ദിവസങ്ങളിലെ എന്റെ വിഷമതകൾ, എന്നോട് സംസാരിക്കാതിരുന്ന ദിവസങ്ങളിലെ അവന്റെ ബുദ്ധിമുട്ടുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ. അന്നത്തെ സംസാരത്തിനിടയിൽ ഞങ്ങൾ പരസപരം ഇഷ്ടം തുറന്നു പറഞ്ഞു. അവൻ പറഞ്ഞത് എന്റെ കുടുംബത്തെയും എന്റെ മക്കളെയും കുറിച്ചാണ്. “ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട, അതെല്ലാം നമുക്ക് പിന്നീട് ആലോചിക്കാം” എന്നു പറഞ്ഞ് സംസാരം നീണ്ട് പോയി. വെളുപ്പിന് എപ്പഴോ ഉറക്കത്തിൽ പോയ ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ ഒരുപാട് സമയം വൈകിയിരുന്നു. ജോലികൾ എല്ലാം പെട്ടെന്ന് തീർത്ത് ഓഫിസിൽ പോയി. വൈകീട്ട് നേരത്തെ ഇറങ്ങിയ ഞാനും മുത്തുവും ആദ്യമായി ബീച്ചിൽ പോയി കുറെ സമയം മുഖത്തോട് മുഖം നോക്കി ഇരുന്ന് ഒരുപാട് സമയം സംസാരിച്ചു.

മുത്തുവിനോട് ഉള്ള സൗഹൃദം പ്രണയം എന്ന വികാരത്തിലേക്ക് മാറിയപ്പോൾ ഞാൻ എന്റെ മക്കളെയും ഷാനുക്കയേയും വീടും എല്ലാം മറന്നു എന്നതാണ് സത്യം. അവരോടുള്ള കടമകൾ ഞാൻ വെറുമൊരു ചടങ്ങ് പോലെ തീർക്കുന്നു എന്ന നിലയിലേക്ക് മാറി.

ജോലി കഴിഞ്ഞ് വരുന്ന ഞാൻ കൂടുതൽ സമയവും റൂം അടച്ച് മുത്തുവിനോടുള്ള സംസാരത്തിൽ മുഴുകി. കൂടുതൽ സമയവും റൂമിൽ അടച്ചിരിക്കുന്ന ഞാൻ മക്കളുടെയും വാപ്പയുടെയും ഉമ്മയുടെയും കാര്യങ്ങൾ ശ്രെദ്ധിക്കാതെ ആയി. വാപ്പയുടെയും ഉമ്മയുടെയും മരുന്നുകൾ പോലും കൊടുക്കാൻ ചില ദിവസങ്ങളിൽ മറന്നു തുടങ്ങി. വീട്ടുകാര്യങ്ങൾ പോലും വെറും ചടങ്ങാക്കി മാറ്റി എന്നതാണ് സത്യം. മുത്തുവിനോടുള്ള സംസാര സമയം കൂട്ടാൻ മക്കളെ നേരത്തെ ഉറക്കാൻ തുടങ്ങി.

അവനോട് സംസാരിക്കാൻ കഴിയാത്ത സമയങ്ങളിൽ എന്റെ ദേഷ്യം ഞാൻ തീർത്തിരുന്നത് എന്റെ മക്കളോടും വപ്പയോടും ഉമ്മയോടും ആയിരുന്നു. എന്നിൽ വന്ന മാറ്റങ്ങൾ എന്താണെന്ന് വാപ്പയും ഉമ്മയും ഒരുപാട് ചോദിച്ചെങ്കിലും പറയാൻ തയ്യാറായില്ല. അല്ലെങ്കിൽ പറയാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. അല്ലെങ്കിലും ഞാൻ എന്താണ് അവരോട് പറയുക. അവർ മകളെ പോലെ സ്നേഹിക്കുന്ന ഞാൻ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്ന് ഞാൻ എങ്ങിനെ അവരോട് പറയും.

കുറച്ച് നാളുകൾക്ക് ശേഷം രണ്ടായി ജീവിക്കുന്ന എനിക്കും മുത്തുവിനും അതൊരു ബുദ്ധിമുട്ടായി തോന്നി തുടങ്ങി. എങ്ങിനെ എങ്കിലും ഒരുമിച്ച് ജീവിക്കണം എന്ന തോന്നൽ രണ്ടുപേരിലും കൂടി വന്നു.

അങ്ങിനെ ഇരിക്കെ ഒരു ദിവസം ഓഫിസിൽ വെച്ച് മുത്തു പറഞ്ഞു, “ഇന്ന് നേരത്തെ ഇറങ്ങണം, കുറച്ച് സംസാരിക്കാൻ ഉണ്ട്”. “എന്താണെകിലും രാത്രി വിളിക്കുമ്പോൾ പറയാം, ഇന്ന് നേരത്തെ ഇറങ്ങാൻ കഴിയില്ല” എന്ന വാക്കുകൾക്ക് അവൻ ദേഷ്യത്തോടെ എന്റെ അടുത്ത് നിന്ന് ഇറങ്ങി പോയാണ് മറുപടി തന്നത്. “ഇന്ന് നേരത്തെ ഇറങ്ങാൻ കഴിയില്ല എങ്കിൽ ഇനി എന്നെ വിളിക്കേണ്ട, ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാകില്ല” എന്നൊരു മെസേജ് കുറച്ച് കഴിഞ്ഞ് എന്റെ ഫോണിലേക്ക് അവൻ അയച്ചു. അവനെ പിരിയുക എന്നത് എന്നെ സംബന്ധിച്ചോളം ഓർക്കാൻ കൂടി കഴിയാത്തത് ആയത് കൊണ്ട് സാറിന്റെ വഴക്ക് കുറച്ച് കേട്ട് കൊണ്ടാണെകിലും നേരത്തെ ഓഫിസിൽ നിന്ന് ഇറങ്ങി. ഓഫിസിൽ നിന്ന് ഇറങ്ങിയ ഞാൻ അവനെ വിളിച്ചപ്പോൾ അവൻ താമസിക്കുന്ന വീട്ടിലേക്ക് ചെല്ലാൻ ആണ് പറഞ്ഞത്. മുൻപും ഞാൻ അവിടെ പോയിട്ടുണ്ടെങ്കിലും ഒറ്റക്ക് ചെല്ലാൻ ഭയമായിരുന്നു. അവൻ പറഞ്ഞത് അവന്റെ വണ്ടി കയ്യിൽ ഇല്ല, എന്നോട് ഒരു ഓട്ടോ വിളിച്ച് ചെല്ലാൻ. അവനുമായി വഴക്ക് ആകാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ ഒരു ഓട്ടോ വിളിച്ച് അവന്റെ വീട്ടിലേക്ക് ചെന്നു. ഓട്ടോയിൽ നിന്ന് ഇറങ്ങിയ ഞാൻ ചുറ്റും ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി അവന്റെ വീടിന് അകത്തേക്ക് കയറി ഡോർ ബെൽ അടിച്ചു.

വാതിൽ തുറന്ന അവൻ ചിരിച്ചു കൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു. അകത്ത് കയറിയ എനിക്ക് അവൻ കുടിക്കാൻ വെള്ളം തന്നു. അവിടെ ഉണ്ടായിരുന്ന സെറ്റിയിൽ ഞാൻ ഇരുന്നു. അവൻ വന്ന് എന്റെ അടുത്ത് ഇരുന്നു. അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന എന്റെ തോളിൽ അവൻ കൈ വെച്ചു. അവൻ എന്നെ അവന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു. എന്റെ നെറ്റിയിൽ അവൻ മുത്തം നൽകി.

അവിടെ വെച്ച് ഞാൻ എന്റെ ശരീരം അവന് സമർപ്പിച്ചു. എല്ലാം കഴിഞ്ഞ് അവന്റെ നെഞ്ചിൽ തല വെച്ച് കിടന്ന എന്നെ തലോടി കൊണ്ട് ചോദിച്ചു, ” നമുക്ക് എന്നും ഇങ്ങിനെ കഴിഞ്ഞാൽ മതിയോ, നമുക്ക് ഒരുമിച്ച് ജീവിക്കണ്ടേ, നീ എല്ലാം ഉപേക്ഷിച്ച് എന്നോടൊപ്പം ഇറങ്ങി വാ, നിന്നെ ഞാൻ പൊന്നു പോലെ നോക്കികൊള്ളാം.” അവനോട് മറുപടി ഒന്നും പറയാതെ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്ന എന്നെ അവൻ വീണ്ടും പിടിച്ച് കിടത്തി. എന്നിട്ട് അവൻ പറഞ്ഞത് “നീ പോരുമ്പോൾ ആരും ഇല്ലാതാകുന്ന ഷാനുവിന്റെ ഉപ്പാക്കും ഉമ്മാക്കും ഒരു ആശ്വാസം ആയി നിന്റെ മക്കളെ അവിടെ നിർത്താം. അതാകുമ്പോൾ നമുക്കും നല്ലതാണ്. അവർക്ക് ഒരു ആശ്വാസവും ആകും. പിന്നീട് വേണമെങ്കിൽ നമുക്ക് അവരെ കൊണ്ട് പോരുകയും ചെയ്യാം. അതിന് വേണ്ടി നമ്മൾ കോടതിയിൽ പോയാലും മക്കളെ മാതാവിന് ഒപ്പം വിടാൻ ആകും കോടതി വിധിക്കുക. അത് കൊണ്ട് അതിനെ കുറിച്ച് ആലോചിച്ച് നീ വിഷമിക്കേണ്ട.” അവന്റെ കൈ തട്ടി മാറ്റി ഞാൻ ബാത്റൂമിലേക്ക് പോയി. കുളിച്ച് ഫ്രഷ് ആയി ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.

മുറു….

മരണം തന്ന തിരിച്ചറിവ് 9

Post Views: 38
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.