മഴ തിമിർത്തു പെയ്യുന്നു. വീട്ടിലേക്ക് ഉള്ള അവസാന ബസും പോയി. ഇനി എന്ത് ചെയ്യണം എന്നറിയാതെ നവീൻ, തന്റെ കൈയിൽ ഒരാൾക്കുള്ള പിറന്നാൾ സമ്മാനവുമായി അവിടെയിരുന്നു. അപ്പോഴാണ് ഒരു വീടിന്റെ അടുത്ത് നിൽക്കുന്ന ഒരാളെ കണ്ടത്. അത് അയാളുടെ വീടായിരുന്നു. അയാൾ അത് തുറന്ന് അകത്തു കയറാൻ ശ്രമത്തിലായിരുന്നു. നവീൻ അയാളുടെ അടുത്ത് ചെന്നു തന്റെ കാര്യം പറഞ്ഞു. ഇന്ന് ഒരു ദിവസം അവിടെ താങ്ങാൻ അനുവദിക്കുമോ എന്ന് ചോദിച്ചു. വീട്ടുടമസ്ഥൻ നവീനെ അടിമുടി ഒന്ന് നോക്കി സമ്മതം മൂളി. രണ്ടുപേരും അകത്തു കയറി.
മഴ കാരണം കറന്റ് പോയിരുന്നു. വീട്ടുടമസ്ഥൻ മെഴുകുതിരി കത്തിച്ചു. അയാളുടെ കൈയിൽ ഉള്ള പൊതി നവീൻ ഇപ്പോൾ ശ്രദ്ധിച്ചു. അത് അയാൾ പൊട്ടിച്ചു തുറന്നു. അതിൽ ബർത്ത്ഡേ കേക്ക് ആയിരുന്നു. നവീൻ അതിലെ പേര് ശ്രദ്ധിച്ചു.
“ഹാപ്പി ബർത്ത്ഡേ മൈ ഡിയർ റോസ്”.
നവീൻ അയാളോട്, “അയാളുടെ മകൾ ആണോ?” എന്ന് ചോദിച്ചു.
അയാൾ മറുപടി ഒന്നും പറഞ്ഞില്ല.
“നവീനോട് എന്ത് ചെയ്യുന്നു?” എന്ന് ചോദിച്ചു.
“ഒരു സുഹൃത്ത് തന്ന പണി കാരണം കഴിഞ്ഞ 15 കൊല്ലം താൻ യൂകെയിലെ ജയിലിൽ ആയിരുന്നു. പുറം ലോകത്തിലെ കാര്യങ്ങൾ ഒന്നുമറിയാതെ,” നവീൻ പറഞ്ഞു.
എല്ലാം കേട്ടതിനു ശേഷം അയാൾ പറഞ്ഞു, “ഞാനും അകത്തു ആയിരുന്നു. ഇന്നായിരുന്നു ഇറങ്ങിയത്.”
“എന്തായിരുന്നു ഇത്രയും?” എന്ന് നവീൻ ചോദിച്ചു.
“ആരെങ്കിലും പണി തന്നതാണോ?” നവീൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അല്ല, മൂന്നുപേരെ കൊന്നതിന്” അയാൾ പറഞ്ഞു. (നവീൻ ഒന്ന് ഞെട്ടി).
“ഞാൻ നിന്നോട് എന്റെ പേര് പറഞ്ഞില്ലല്ലോ. എന്റെ പേര് ജോഹാൻ ജോഹാൻ ജെയിംസ്. 15 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇവിടെ വലിയ ആഘോഷമായിരുന്നു. എന്റെ മകളുടെ പിറന്നാൾ ദിനം. കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ എപ്പോഴോ ഞാൻ മയങ്ങിപോയി. പിറ്റേന്ന് ‘മോളെ’ എന്ന് വിളിച്ചു കൊണ്ടു എണീറ്റ ഞാൻ കണ്ടത്: പിച്ചിപിന്തിയ നിലയിൽ രണ്ടു ശവശരീരങ്ങൾ. ആ നശിച്ച രാത്രിയിൽ അവർ എത്രയും വേദന സഹിച്ചു കരഞ്ഞിട്ടുണ്ടാകും. ‘അപ്പച്ചൻ ഒന്ന് എഴുന്നേറ്റ് വന്നു ഞങ്ങളെ രക്ഷിക്കണം’ എന്ന് എന്റെ മകൾ ഒരുപാട് ആഗ്രഹിച്ചു കാണില്ലേ.
എന്റെ മകളെ അവസാനമായി ഞാൻ കൈയിലെടുത്തു. അവളുടെ കൈ ഞാൻ ശ്രദ്ധിച്ചു. എന്റെ സുഹൃത്തുക്കളിൽ ഒരാളുടെ വാച്ച്. ഒന്നും ഞാൻ നോക്കിയില്ല. തീർത്തു അവനെ. വേറെ രണ്ടുപേർക്കും കൂടി ഇതിൽ പങ്ക് ഉണ്ടെന്ന് അവസാനമായി അവന്റെ നാവിൽ നിന്ന് വന്നു. അവരെയും തീർത്തു. പിന്നെ 15 വർഷത്തെ ജയിൽവാസം.
“അതു ഒരു നശിച്ച രാത്രിയാണ്. പക്ഷെ ആ ദിവസമാണ് ഞാൻ അവസാനമായി എന്റെ മകളുടെകൂടെ പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ഓർമ്മക്കായി അന്ന് എടുത്തുവച്ചത് ഇന്നും എന്റെ മുറിയിൽ കാണും.”
അയാൾ മുറി തുറന്നു. ചോരക്കറ പുരണ്ട ഉടുപ്പ് അയാൾ നവീനോട് കാണിച്ചുകൊടുത്തു. നവീൻ അതിലെ ടാഗിൽ എഴുതിയത് ശ്രദ്ധിച്ചു: “എന്റെ പ്രിയപ്പെട്ട റോസ്മേരിക്ക്”.
നവീന്റെ കൈയിലെ പിറന്നാൾ സമ്മാനം താഴെ വീണു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “15 വർഷം കാര്യങ്ങൾ ഒന്നുമറിയാതെ എന്നെയും കാത്തുനിന്ന എന്റെ റോസ് മേരിക്ക്.”
നവീൻ സ്നേഹിച്ച പെൺകുട്ടിയായിരുന്നു റോസ്മേരി.
രണ്ടുപേരും മുഖത്തോട് മുഖം നോക്കി.
11 Comments
നോവുകൾ
🩷
💖
🌹
❤️
❤️
🩷
❤️❤️❤️
👌🌷🌷
Awesome
😍😍❤️