എനിക്ക് നിന്നോടെത്ര പ്രണയമെന്ന്, എനിക്കറിയില്ല പക്ഷേ നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല എനിക്ക് നിന്നോട് പ്രണയം വിരഹത്തിൻ്റെ ദുഃഖം ആളുകൾ സഹിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട് എങ്ങനെയാണ് ആളുകൾ ജീവിതം കഴിച്ചുകൂട്ടുന്നതെന്ന് ആർക്കറിയാം ഓരോ ദിനവും വർഷങ്ങൾ പോലെയാണ് തോന്നുന്നു എൻ്റെ കാത്തിരിപ്പ് എത്ര വലുതാണെന്ന് എനിക്കറിയില്ല പക്ഷേ ഒന്നറിയാം നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല എനിക്ക് നിന്നോട് പ്രണയം നിന്നെ മറ്റാരെങ്കിലും നോക്കുന്നത് കണ്ടാൽ എൻ്റെ ഹൃദയം എരിയും പിന്നെ ഒരുപാട് പ്രയാസപ്പെട്ടാണ് ഈ ഹൃദയം സ്വയം നിയന്ത്രിക്കുന്നത് നിനക്കെന്തറിയാം, ഞാൻ എന്തെല്ലാം സഹിക്കുന്നുവെന്ന് ഈ ഹൃദയം എത്രമാത്രം അക്ഷമമാണെന്ന് എനിക്കറിയില്ല പക്ഷേ നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല എനിക്ക് നിന്നോടെത്ര പ്രണയമെന്ന് എനിക്കറിയില്ല പക്ഷേ നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല
Author: Abu Thahir
*വേദന ഹൃദയത്തിൽ ഇല്ലാത്തപ്പോൾ ജീവിക്കാൻ എന്ത് രസമായിരുന്നു പക്ഷെ ഇപ്പോൾ മഴക്കാലമാണ് എന്നിട്ടും ഞാൻ കരയുന്നു സുഹൃത്തിന്റെ വേദന എങ്ങനെ അന്യന് മനസിലാകും കടൽ തിരത്തു നിന്ന് കൊണ്ട് ഞാൻ എത്ര കൊടുങ്കാറ്റുകൾ കണ്ട് ഇനി ഈ തിരയുടെ കപ്പലിൽ ഞാൻ മുങ്ങിപോകുമോ സുഹൃത്ത് കലഹിച്ചപ്പോളും സ്വപ്നങ്ങൾ പൊട്ടി തകർന്നപ്പോളും ഇത്ര വേദനിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ ഈ മഴക്കാലത്തു ഞാനും കരഞ്ഞു പോകും ഇനി എൻ എന്റെ ഹൃദയം പൊട്ടിപോകും ഇത്രമേൽ ഇനി ആര് സ്നേഹിക്കും മരിച്ചവരുടെ കൂടെ ആരും മരിക്കില്ല ഇനി നിങ്ങളുടെ മുൻപിൽ ഞാൻ വരില്ല ഈ ഗീതങ്ങൾ തന്നെ ഇല്ലെങ്കിൽ പിന്നെ എന്തു പാടാനാണ് എന്റെ സ്വരം നല്ലതാണെങ്കിൽ എന്റെ സ്നേഹിതനു ജീവൻ കിട്ടട്ടെ വേദന ഹൃദയത്തിൽ ഇല്ലാത്തപ്പോൾ ജീവിക്കാൻ എന്ത് രസമായിരുന്നു പ്രാർത്ഥിക്കുക എല്ലാവരും* Na hansnaa mere gham pe insaaf karnaa Jo main ro padoon to mujhe maaf karnaa…
എന്റെ കണ്ണുകൾ മഴക്കാലമാണ് എന്നിട്ടും എന്റെ മനസ് വരണ്ട മരുഭൂമി പോലെ ദാഹിച്ചു നിൽക്കുന്നു. പ്രേം നിറഞ്ഞ ഹൃദയത്തിന്റെ കളിയാണോ ഇത് അറിയില്ല വേദന നിറഞ്ഞ ഈ ഗാനം ഇപ്പോൾ ഈ അധരങ്ങളിൽ എവിടെ നിന്ന് വന്നു. മറന്നിട്ടും നീയെൻ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. ഒരു പഴയ ഓർമ്മയാണ്, ഒരു പഴയ കഥയാണ്, ഇന്നെനിക്ക് തോന്നുന്നു, നീ മറന്നുവോ? ഇന്നെനിക്ക് തോന്നുന്നു, നീ മറന്നില്ല, ആ മഴക്കാലത്തെ ആ ഊഞാലുകൾ… ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, കപടമായ വ്യാമോഹം നൽകി കൊണ്ട് മനസ് ഒളിച്ചു കളിക്കുന്നു ആശയാണോ നിരാശയാണോ എന്നറിയാതെ. എന്റെ മനസ് ദാഹിച്ചു നിൽക്കുന്നു
രാജേഷ് ഖന്നയെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനാക്കി മാറ്റിയ സിനിമയും പാട്ടും Anand (1971) SONG: Kahin dhoor jab din dhal jaaye DIRECTOR: HRISHIKESH MUKHERJEE SINGER: Mukesh MUSIC: SALIL CHOWDURY LYRICS: YOGESH GAUR ദൂരെ പകൽ ഒടുങ്ങുന്നു നാണമുള്ള മണവാട്ടിയെ പോലെ സന്ധ്യയെത്തുന്നു എന്റെ ചിന്തയുടെ മുറ്റത്ത് ആരോ സ്വപ്നത്തിന്റെ വിളക്ക് തെളിക്കുന്നു ശ്വാസം മുട്ടി കണ്ണുകൾ തുറന്നു ഇരിക്കവേ ദൂരെ നിന്ന് സ്നേഹത്തോടെ ആരോ വന്നു തൊടുന്നു പക്ഷെ കാണാൻ പറ്റുന്നില്ല ജന്മങ്ങളുടെ ബന്ധം ഉണ്ടായിട്ടും ഈ ഹൃദയങ്ങൾക്ക് കണ്ട് മുട്ടാൻ പറ്റുന്നില്ല മനസാകട്ടെ കുഴഞ്ഞു മറിഞ്ഞു ശത്രുവിനെ പോലെ സ്വന്തമായിട്ടും അന്യന്റെ വേദന സഹിക്കുംപോലെ എന്റെ സ്വപ്നങ്ങളിൽ നിന്നും രഹസ്യങ്ങളിൽ നിന്നും ഇതാ അകലുന്നു സ്വന്തം നിഴലും അകന്നു കൊണ്ടിരിക്കുന്നു ദൂരെ ദൂരെ #Rajesh #khanna #Amithab #bachan #Hrishikesh #mukherjee #Yogesh #gaur #sail #choudury #mana #dey #Anand…
എരിയുന്ന തീ ശകലം ആളി കത്തിയാൽ വര്‍ഷകാലം അതിനെ ശമിപ്പിക്കുമല്ലോ മഴ തന്നെ തീ കൊളുത്തിയാൽ പിന്നെ അഗ്നിയെ കെടുത്താൻ പിന്നെ ആരു വരും? ശരത് കാല ഋതു ഉദ്യാനം ഉണക്കുമ്പോൾ വസന്തം വന്നതിനെ വീണ്ടും തൊട്ടു ഉണർത്തും വസന്തം മലർവാടി നശിപ്പിച്ചാൽ പിന്നെയാ പുഷ്പങ്ങൾ വിരിയിക്കാൻ ആര് തുകിൽ ഉണർത്തും സ്വപ്നങ്ങളുടെ മന്ദിരങ്ങൾ എങ്ങെനെ തകർന്നുവെന്ന് എന്നോട് ചോദിക്കല്ലേ അപരനിൽ പഴി ചാരാൻ എനിക്ക് എന്ത് കാര്യം ഇത് സ്വന്തം എന്ന് കരുതിയവരുടെ കഥയാണ് ശത്രു എന്നിൽ ഏൽപിച്ച പോറലുകൾ മൃദുവായി തടവി പ്രിയൻ സുഖമാക്കുമല്ലോ എന്റെ സ്വന്തമെന്നു കരുതിയവൻ മുറിവ് ഏൽപ്പിച്ചാൽ അതാരുടെ നിശ്വാസം ഏറ്റു വാങ്ങും ആർക്കറിയാമായിരുന്നു ഞാൻ എന്ത് ചെയ്യുമെന്ന് ലഹരിയുടെ മയക്കത്തിൽ ജീവിക്കുന്നു ഞാൻ അങ്ങിനെ മരണത്തെ ദൂരെ അകറ്റി നിർത്തുന്നു ഞാൻ ലോകം ദാഹത്താൽ എന്നെ തളർത്തി നിർത്തുമ്പോൾ ദാഹം ശമിപ്പിക്കാൻ മദ്യം ഉണ്ടെനിക്ക് മദ്യം എൻ ദാഹത്തെ ഊതി കത്തിക്കുമ്പോൾ അതിൻ ചൂട് തണുപ്പിക്കാൻ ആരുമില്ലെനിക്ക്…
മഴ തിമിർത്തു പെയ്യുന്നു. വീട്ടിലേക്ക് ഉള്ള അവസാന ബസും പോയി. ഇനി എന്ത് ചെയ്യണം എന്നറിയാതെ നവീൻ, തന്റെ കൈയിൽ ഒരാൾക്കുള്ള പിറന്നാൾ സമ്മാനവുമായി അവിടെയിരുന്നു. അപ്പോഴാണ് ഒരു വീടിന്റെ അടുത്ത് നിൽക്കുന്ന ഒരാളെ കണ്ടത്. അത് അയാളുടെ വീടായിരുന്നു. അയാൾ അത് തുറന്ന് അകത്തു കയറാൻ ശ്രമത്തിലായിരുന്നു. നവീൻ അയാളുടെ അടുത്ത് ചെന്നു തന്റെ കാര്യം പറഞ്ഞു. ഇന്ന് ഒരു ദിവസം അവിടെ താങ്ങാൻ അനുവദിക്കുമോ എന്ന് ചോദിച്ചു. വീട്ടുടമസ്ഥൻ നവീനെ അടിമുടി ഒന്ന് നോക്കി സമ്മതം മൂളി. രണ്ടുപേരും അകത്തു കയറി. മഴ കാരണം കറന്റ് പോയിരുന്നു. വീട്ടുടമസ്ഥൻ മെഴുകുതിരി കത്തിച്ചു. അയാളുടെ കൈയിൽ ഉള്ള പൊതി നവീൻ ഇപ്പോൾ ശ്രദ്ധിച്ചു. അത് അയാൾ പൊട്ടിച്ചു തുറന്നു. അതിൽ ബർത്ത്ഡേ കേക്ക് ആയിരുന്നു. നവീൻ അതിലെ പേര് ശ്രദ്ധിച്ചു. “ഹാപ്പി ബർത്ത്ഡേ മൈ ഡിയർ റോസ്”. നവീൻ അയാളോട്, “അയാളുടെ മകൾ ആണോ?” എന്ന് ചോദിച്ചു. അയാൾ മറുപടി…
