ഒരു നാട്ടിൽ വലിയ മുത്തശ്ശി മരം ഉണ്ടായിരുന്നു മുത്തശ്ശി മരത്തിൽ പ്രാവുകളും അണ്ണാനും ഒക്കെ താമസിക്കുന്നുണ്ട്
ഒരു ദിവസം പ്രാവുകളെല്ലാം തീറ്റ തേടാൻ പോയി. അതേ സമയം നോക്കി വലിയ ഒരു പാമ്പ് വന്നു.
ആ മുത്തശ്ശി മരത്തിൽ കയറി പ്രാവുകളുടെ കുഞ്ഞുങ്ങളെ തിന്നു. പ്രാവുകൾ തിരിച്ചുവന്നപ്പോൾ കുഞ്ഞുങ്ങളെ കാണാനില്ല അതു കണ്ടു പ്രാവുകൾ വിഷമിച്ചു. അവിടെ ഉണ്ണി എന്നു പേരുള്ള ഒരു അണ്ണാൻ ഉണ്ടായിരുന്നു.
ആ അണ്ണാൻ പറഞ്ഞു, “പ്രാവുകളെ… നിങ്ങളുടെ കുഞ്ഞിനെ ഒരു വലിയ പാമ്പ് തിന്നുന്നത് ഞാൻ കണ്ടു.”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അപ്പോൾ പ്രാവുകളുടെ നേതാവ് ചിന്നു പ്രാവ് പറഞ്ഞു, “നമുക്ക് ഈ പാമ്പിനെ പിടിക്കാൻ വഴിയുണ്ട്.”
ചിന്നു പറഞ്ഞത് പോലെ എല്ലാവരും ഒളിച്ചു നിന്നു. ആ പാമ്പ് വീണ്ടും മുത്തശ്ശി മരത്തിന്റെ മുകളിൽ കയറിയ സമയം നോക്കി എല്ലാ പ്രാവുകളും ഒരുമിച്ച് ആക്രമിക്കാൻ തുടങ്ങി. ഒരുമിച്ച് ആക്രമിച്ചോതോണ്ട് ആ പാമ്പ് മരിച്ചു.
എന്തും ഒരുമിച്ച് ചെയ്താൽ അതു സാധ്യമാവും.
Rayyan Latheefi
Age 10
Alfarook residential senior secondary school. Feroke
S/o Sabira Latheefi
Nb :ഇത് മലയാളത്തിൽ ടൈപ്പ് ചെയ്തതും റയ്യാൻ തന്നെ ആണ്
8 Comments
സൂപ്പർ മോനു 👏🏻👏🏻👏🏻🌹🍬
❤️❤️
സൂപ്പർ മോനെ.. നല്ലപോലെ വായിക്കൂ, എഴുതൂ.. 👍
താങ്ക്സ് ❤️
😍😍
super മോനു
നല്ല കഥ 👌👏🏻👏🏻
❤️❤️