ആത്മഹത്യ ചെയ്യുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ…?
അതും കുട്ടികളടക്കം കുടുംബമൊന്നായി ജീവിതം ഒടുക്കുന്നവരെ കുറിച്ച്… അതിനു മുമ്പുള്ള ദിവസങ്ങളിൽ അവർ കടന്നു പോയ ട്രോമ, ഒടുവിൽ ഇതാണ് വഴി എന്നവർ തിരഞ്ഞെടുത്ത മോമെൻ്റ്.. പ്രഷർ താങ്ങാനാവാതെ ജീവിത കുമിള പൊട്ടി വീണു പോകുന്നവർ.
സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയിൽ, ഒരു കൈതാങ്ങില്ലാതെ, കേൾക്കാൻ ഒരാളില്ലാതെ, ഇരുട്ട് മുറിയിൽ, വെളിച്ചം പോലും ഭയന്ന് ജീവിതം ജീവിച്ച് തീർക്കുന്ന വിഷാദ രോഗികളെയും ഇവരോടൊപ്പം വായിക്കണം.
ലൈഫിൽ എത്ര ചെയ്താലും ഒന്നും ശരിയാകാത്ത ചിലരുണ്ട്. കഴിവും ബുദ്ധിയും പ്രയത്നവും ഒക്കെ മാറ്റിവെച്ച് ഭാഗ്യാന്വേഷികളായി ഒതുങ്ങാൻ വിധിക്കപ്പെട്ട ചിലർ. നഷ്ടങ്ങളുടെ കനത്ത ഭാണ്ഡക്കെട്ടുകൾ അഴിച്ച് കളഞ്ഞ്, ജീവിതത്തിൽ കണ്ട സ്വപ്നങ്ങളിൽ ഒന്നെങ്കിലും ജരാനര ദുഃഖങ്ങൾ പേറുന്നതിന് മുമ്പ്, നടക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു കൂട്ടർ. അവർ ഒന്നുകിൽ മുടി കൊഴിഞ്ഞവരോ, നര കയറിയവരോ ആകാം. അവരുടെ കണ്ണുകൾക്ക് ചുറ്റും ഉറക്കം അന്യം നിന്ന് കറുത്ത വലയം രൂപപ്പെടും. ശരീരം ഒട്ടും ഫിറ്റ് ആവില്ല. അവരുടെ ഫാമിലി ലൈഫ് പോലും പരാജയമാകും. ഓവർ സ്ട്രെസ്സ് മൂലം സംഭവിക്കുന്ന പല പരിണാമങ്ങളും അവരുടെ ബോഡി ലാംഗ്വേജിൽ കണ്ടെത്താൻ കഴിയും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ചുവടുകൾ പിഴക്കാത്ത മനുഷ്യരില്ല. ഇങ്ങനെയുള്ളവരെ ഒന്ന് കേൾക്കാൻ, അവരുടെ മെസ്സേജിന് reply കൊടുക്കാൻ, അവരുടെ കൂടെ പോകാൻ ഒക്കെ രണ്ടാമത് ആലോചിക്കരുത്. മനസ്സിൻ്റെ താളം നഷ്ടമായി ഏറ്റവും ഭീകരമായി ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരാവും സ്വയം ഒടുക്കി മറഞ്ഞു കളയുന്നത്…
തനിച്ചായി വന്ന്, തനിച്ചായി ചിതയിൽ ഒടുങ്ങുന്ന വരെയുള്ള, ജീവിതം എന്ന മധുരകാലം പക്ഷെ തനിച്ചാവേണ്ടതല്ല, മനസ്സിൻ്റെ തടവറയിൽ കുടുങ്ങിയ മനുഷ്യർക്ക് താങ്ങാകാം, തീർപ്പുകൾ നിർണയിച്ച് ഒടുങ്ങാൻ വെമ്പുന്ന മനുഷ്യർക്ക് തണലാകാം, തനിച്ചല്ല എന്ന് ചിന്തിച്ച് തുടങ്ങിയാൽ ജീവിതം മോണോക്രോമിൽ നിന്നും കളർ പടത്തിലേക്ക് മാറിത്തുടങ്ങും എന്ന തിരിച്ചറിവ് പകരാം.
Image Courtesy : AI Generated By FreePik