മഴ എന്ന് കേൾക്കുമ്പോൾ നനുത്ത വെള്ളിമണികൾ നിറഞ്ഞ പാടവും വരമ്പും ചെളിമണവും കോക്രിച്ചി തവളയുടെ താളം പിടിച്ചുള്ള കരച്ചിലും ഓർമവരും. പാടത്തെ ഞാറിൻ തൈകൾ ഞൊറിവച്ച് ഉടുക്കുകയാണോ മഴ എന്ന് തോന്നിപോകും.
മഴത്തുള്ളികൾ നിറഞ്ഞേ ചേമ്പിൻ താളുകൾ എനിക്ക് മരതകത്തിൽവജ്രം വച്ചത്േപാലെ തോന്നും. ഹൃദയഹാരിയായ മഴ മഴ നനഞ്ഞ ഭൂമിയിൽ പുലർച്ചെ നടക്കാനിറങ്ങണം തൊട്ടാവാടികൾ മയങ്ങിയും പൂത്തും മുക്കുറ്റികൾ ചെറുപൂവണിഞ്ഞ് ചെരിഞ്ഞും അരി പൂക്കൾ നിലമാകെ കോലം വരച്ചേ പോലെ പൊഴിഞ്ഞും കാണാം. ആഹാ ഹൃദ്യം.
മഴക്കാലത്ത് മേലാകെ പുതപ്പിട്ട് അടുപ്പിൻ കീഴെയിരുന്നു മുത്തശ്ശി തണുപ്പ് ആറ്റുന്നത് കാണാം.. കിടുകിടെ വിറക്കുന്ന ഞാനും ഓലേ മേഞ്ഞ കുടിലിൽ ബക്കറ്റിൽ വീഴുന്ന മഴത്തുള്ളികളുടെ ഭംഗി ആസ്വദിച്ച് ഇരുന്നു. ആവലാതി അച്ഛനാണ് എനിക്കെന്ത് വേവലാതി. പുര മേയാൻ ഓല സംഘടിപ്പിക്കണം, ചോർച്ച മാറ്റണം.
കടല വറുത്തതുമായി മുത്തശ്ശി. കശുവണ്ടി അടുപ്പിലിടുന്ന മണം. ആഹാ! മുത്തശ്ശി ആയിരിക്കും. തൊണ്ട് പൊതിച്ച് കശുവണ്ടി ഉടയാതെ എടുത്ത് വായിലിട്ട് ഞാൻ രുചി ആസ്വദിച്ച് നിന്നു.
സ്കൂളിലേക്ക് പോയാൽ പുത്തൻ വർണകുടകൾ കാണാം. പല ചന്തത്തിലുള്ള കുടകൾ നല്ല ചന്തത്തിലുള്ള കുടയാണെങ്കിൽ അതിന് കീഴിൽ ഗമയുള്ള ഒരു കുട്ടിയെയും കാണാം. മഴയത്ത് കുളിക്കുന്നത് ഓർക്കാനേ വയ്യ. താടി കിടുകിടുക്കും എന്നാലും ദിവസവും കുളിക്കണം അത് നിർബന്ധം.
മഴ പിന്നീടെപ്പൊഴൊക്കെേയാ ഇത്ര ഭംഗിയിൽ മനസിൽ ചേലോടെ ചേലവിരിച്ചു എങ്കിലും അതിൻ്റെ മാസ്മരിക ഭാവം നഷ്ടപ്പെട്ടു തുടങ്ങിയത് ഈയിടയ്ക്കാണ്.
90 കളിൽ ജനിച്ചവർക്ക് മഴയെന്നത് മധുരമുള്ള മാമ്പഴം പോലെ ചാറ്റൽ മഴ പോലെ നേരിയ തണുപ്പുള്ള കുളിരോർമയാണ്.