അമ്മയെന്ന വാക്കിനെ കൊന്നു കളഞ്ഞു ഒരുത്തി. വേദനയോടെ പിടഞ്ഞവൾ വീണ്ടും വിളിച്ച് കാണുമമ്മേയെന്ന് …. കറപിടിച്ച പോൽ മനസിൽ മകളേ നിൻ മുഖ ദളം തെല്ലു കൂമ്പിനിൽപ്പൂ ഏതൊരപശകുന ഗർഭപാത്രം തിരഞ്ഞെടുത്ത് വന്നു നീ കാണാക്കയത്തിലമർന്നു കാലം പോലും നിശ്ചലമായ ക്രൂരമാം ചെയ്തിയിൽ തെല്ലു നാണം പോലുമില്ലാതെ യൊരുത്തിയമ്മയെന്ന പദത്തെ തിരുത്തി.. ഇളം പിഞ്ചു മെയ്യിൽ മുറിവുകളുമാണായവൾ മറഞ്ഞതെത്ര മൃഗതുല്യരായ ഒരുത്തൻ വാൽസല്യത്തോടെ കോറിയിട്ട മുറിവുകൾ പെറ്റ പാത്രം തന്നെ നിന്നെ കൊന്നുകളഞ്ഞോ പാരിൽ ഇതുവരെയില്ലാത്ത മൂല്യച്യുതികൾ പെരുകുന്നു. നിനക്കായ് ശാന്തമാം നിദ്രയീശൻ നൽകട്ടെ Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for…
Author: Ragisha Vinil
ഒറ്റക്കാകാറുണ്ടോ കടലിരമ്പും പോലെ ചുറ്റുപാടും ഇരമ്പലുകളുണ്ടായിട്ടും നിശബ്ദതയുടെ താഴ്‌വാരങ്ങളിൽ ചുഴികളിൽ പെട്ടുഴന്ന് ആകാശത്തിന് കീഴിൽ ശാന്തമായ നീലയിൽ കടത്തുവള്ളം പോലെ ഒഴുകുന്ന വെളുത്ത മേഘത്തിൻ്റെ പഞ്ഞിക്കെട്ടുകളിൽ ചന്ദ്രനിലാവിൻ്റെ കറുത്ത പൊട്ടുകളിൽ ആമ്പലിൻ്റെ നറുഗന്ധങ്ങളിൽ ഒന്നുമറിയാതെ ഒഴുകി സ്വതന്ത്രമായൊഴുകി നീറ്റലുകളെല്ലാം തണുത്ത ഒരാറിൽ കഴുകി ചന്ദ്രബിംബത്തെ നോക്കി നിലാവിൽ ഇമ ചിമ്മാതെയിരിക്കാൻ തോന്നാറുണ്ടോ
“വീണ്ടും മറവിയുടെ മനതാരിൽ നിന്നും ഏടുകൾ മറഞ്ഞു വീണു. സ്മൃതികളിൽ എവിടെയോ ഒരു ഞാൻ. തികച്ചും അനിവാര്യമായ മാറ്റം കൊണ്ട് എന്നെ നഷ്ടപെടുത്തിയ ഞാൻ “
ഓണം വന്നോണം വന്നോണം വന്നേ….. നോവിൻ്റെ പ്രളയ ദിനങ്ങൾ താണ്ടി നന്മകൾ പൂവിടും , നാമ്പുകൾ മൊട്ടിടും ഹൃദയങ്ങളൊന്നായി അണി നിരക്കും കപടത , നാട്യങ്ങൾ, അധികാര ഹുങ്കുകൾ ഒക്കവേ എങ്ങോ പോയ്മറയും നേരെ ചിരിക്കുന്നോർ ഉള്ളിൽ വിഷമുള്ളോർ ശുദ്ധരായ് തീർന്നിടും നാളെത്തട്ടെ സ്ത്രീത്വം നശിപ്പിക്കും സ്ത്രീ രത്നങ്ങൾ നാട്ടിൽ വിളങ്ങിടും നേരത്തയ്യോ നാണക്കേടായി നടക്കുവാനായി ഏറെ പരിശ്രമം ചെയ്യുന്നോരെല്ലാം നന്നായി വരുവാനിടം കൊടുക്കാൻ പൊന്നോണ ചിന്തകൾ മാറിട്ടെ കുഞ്ഞുങ്ങൾ പുഞ്ചിരി തൂകിടട്ടെ അമ്മമാർ കൊന്നു കൊല ചെയ്യാതെ വൃദ്ധ മനമെല്ലാം നിറഞ്ഞിടട്ടെ മൊട്ടിട്ടും സൗഖ്യത്തിൻ നാളെത്തട്ടെ
മഴ പെയ്തു മേനി നൊന്ത ഭൂമി പൊട്ടിത്തെറിച്ചു എന്താണ് ദൈവവും പ്രകൃതിയും ഇത്ര ക്രൂരർ മനുഷ്യരുടെ ആത്മഗതങ്ങൾ മഴ പറഞ്ഞു… ഞാൻ പെയ്ത വഴി കാണുന്നില്ല എൻ്റെ മരങ്ങൾ കാണുന്നില്ല തോടുകളും പുഴകളും എനിക്കൊഴുകാവുന്നതൊക്കെ ഞെരുക്കിയതെന്തിന് ? ദൈവം പറഞ്ഞു നിനക്കുള്ള വേരുകൾ കൊരുത്തയിടം കൊത്തി മുറിച്ച് നീരും നിശ്വാസവായുവും കുപ്പിയിലാക്കിയതെന്തിന് ?
മഴ എന്ന് കേൾക്കുമ്പോൾ നനുത്ത വെള്ളിമണികൾ നിറഞ്ഞ പാടവും വരമ്പും ചെളിമണവും കോക്രിച്ചി തവളയുടെ താളം പിടിച്ചുള്ള കരച്ചിലും ഓർമവരും. പാടത്തെ ഞാറിൻ തൈകൾ ഞൊറിവച്ച് ഉടുക്കുകയാണോ മഴ എന്ന് തോന്നിപോകും. മഴത്തുള്ളികൾ നിറഞ്ഞേ ചേമ്പിൻ താളുകൾ എനിക്ക് മരതകത്തിൽവജ്രം വച്ചത്േപാലെ തോന്നും. ഹൃദയഹാരിയായ മഴ മഴ നനഞ്ഞ ഭൂമിയിൽ പുലർച്ചെ നടക്കാനിറങ്ങണം തൊട്ടാവാടികൾ മയങ്ങിയും പൂത്തും മുക്കുറ്റികൾ ചെറുപൂവണിഞ്ഞ് ചെരിഞ്ഞും അരി പൂക്കൾ നിലമാകെ കോലം വരച്ചേ പോലെ പൊഴിഞ്ഞും കാണാം. ആഹാ ഹൃദ്യം. മഴക്കാലത്ത് മേലാകെ പുതപ്പിട്ട് അടുപ്പിൻ കീഴെയിരുന്നു മുത്തശ്ശി തണുപ്പ് ആറ്റുന്നത് കാണാം.. കിടുകിടെ വിറക്കുന്ന ഞാനും ഓലേ മേഞ്ഞ കുടിലിൽ ബക്കറ്റിൽ വീഴുന്ന മഴത്തുള്ളികളുടെ ഭംഗി ആസ്വദിച്ച് ഇരുന്നു. ആവലാതി അച്ഛനാണ് എനിക്കെന്ത് വേവലാതി. പുര മേയാൻ ഓല സംഘടിപ്പിക്കണം, ചോർച്ച മാറ്റണം. കടല വറുത്തതുമായി മുത്തശ്ശി. കശുവണ്ടി അടുപ്പിലിടുന്ന മണം. ആഹാ! മുത്തശ്ശി ആയിരിക്കും. തൊണ്ട് പൊതിച്ച് കശുവണ്ടി ഉടയാതെ എടുത്ത് വായിലിട്ട്…
ചിരിക്കാത്തവരെ കണ്ടിട്ടുണ്ടോ. നോവിൻവേനലിൽ ചിരി വറ്റിയവരാണവർ. വഴിക്കോണുകളിൽ പുഞ്ചിരി സമ്മാനിച്ച് അവർ നമ്മുടെ മുന്നിലൂടെ ശബ്ദമില്ലാതെ കടന്നുകളയും . മറ്റുചിലർ ഭ്രാന്തമായി ചിരിച്ച് ചെമ്പരത്തിപൂ പോലെ ചുമന്നു. പക്ഷേ അവർ അബോധികളായിരുന്നു. മനസ് കൈവിട്ടവർ .’എന്നാൽ മറ്റു ചിലരുണ്ട് ചിതലരിച്ചാലും ചിരിക്കില്ല അധികാ രാഹങ്കാരധനക്കൊഴുപ്പിൽ ചുണ്ടുകൾ വക്രിച്ചു പോയവരാണവർ ചിരിയിൽ വിഷം കലർത്തിയവർ. ചിലരുണ്ട് വേദനയിലും ബോധത്തോടെ പൊട്ടിച്ചിരിക്കുവാനറിയുന്നോർ .വെയിലിൽ പൂക്കാൻ പഠിച്ചവരാണവർ.
