ഒറ്റക്കാകാറുണ്ടോ
കടലിരമ്പും പോലെ
ചുറ്റുപാടും ഇരമ്പലുകളുണ്ടായിട്ടും
നിശബ്ദതയുടെ
താഴ്‌വാരങ്ങളിൽ
ചുഴികളിൽ പെട്ടുഴന്ന്
ആകാശത്തിന് കീഴിൽ
ശാന്തമായ നീലയിൽ
കടത്തുവള്ളം പോലെ
ഒഴുകുന്ന വെളുത്ത മേഘത്തിൻ്റെ പഞ്ഞിക്കെട്ടുകളിൽ
ചന്ദ്രനിലാവിൻ്റെ
കറുത്ത പൊട്ടുകളിൽ
ആമ്പലിൻ്റെ നറുഗന്ധങ്ങളിൽ ഒന്നുമറിയാതെ ഒഴുകി സ്വതന്ത്രമായൊഴുകി
നീറ്റലുകളെല്ലാം തണുത്ത
ഒരാറിൽ കഴുകി ചന്ദ്രബിംബത്തെ നോക്കി നിലാവിൽ ഇമ ചിമ്മാതെയിരിക്കാൻ തോന്നാറുണ്ടോ
