അമ്മയെന്ന വാക്കിനെ
കൊന്നു കളഞ്ഞു ഒരുത്തി.
വേദനയോടെ പിടഞ്ഞവൾ വീണ്ടും
വിളിച്ച് കാണുമമ്മേയെന്ന് ….
കറപിടിച്ച പോൽ മനസിൽ മകളേ
നിൻ മുഖ ദളം തെല്ലു കൂമ്പിനിൽപ്പൂ
ഏതൊരപശകുന ഗർഭപാത്രം
തിരഞ്ഞെടുത്ത് വന്നു നീ
കാണാക്കയത്തിലമർന്നു
കാലം പോലും നിശ്ചലമായ
ക്രൂരമാം ചെയ്തിയിൽ
തെല്ലു നാണം പോലുമില്ലാതെ
യൊരുത്തിയമ്മയെന്ന
പദത്തെ തിരുത്തി..
ഇളം പിഞ്ചു മെയ്യിൽ
മുറിവുകളുമാണായവൾ മറഞ്ഞതെത്ര
മൃഗതുല്യരായ ഒരുത്തൻ
വാൽസല്യത്തോടെ
കോറിയിട്ട മുറിവുകൾ
പെറ്റ പാത്രം തന്നെ നിന്നെ
കൊന്നുകളഞ്ഞോ പാരിൽ
ഇതുവരെയില്ലാത്ത
മൂല്യച്യുതികൾ പെരുകുന്നു.
നിനക്കായ് ശാന്തമാം
നിദ്രയീശൻ നൽകട്ടെ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
