Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രീഡിഗ്രിയും ഒരു ഡിഗ്രി അല്ലെ?
അനുഭവം ഓർമ്മകൾ ജീവിതം പ്രചോദനം സ്‌കൂൾ / കോളേജ്

പ്രീഡിഗ്രിയും ഒരു ഡിഗ്രി അല്ലെ?

By Pavithra UnniSeptember 24, 2025Updated:September 27, 20252 Comments2 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ.

******

അങ്ങനെ പത്താം ക്ലാസ്സ് ഡിസ്റ്റിങ്ഷൻ വാങ്ങി പാസായി, ചിക്കൻ പോക്സിനെ കൊഞ്ഞനം കുത്തി തോൽപ്പിച്ച വിജയാഹ്ലാദത്തിലാണ് നായിക. ഇനിയെന്ത് എന്നതാണ് അടുത്ത വലിയ ചോദ്യം. വിദ്യാഭ്യാസ രംഗത്തെ നവജാത ശിശുവായ പ്ലസ്‌ ടു വിന് കൈ കൊടുക്കണോ അതോ പടിയിറങ്ങുന്ന പ്രീ ഡിഗ്രി മുത്തശ്ശിക്ക് കൈകൊടുക്കണോ എന്ന് കൺഫ്യൂഷൻ. ഇനിയും സ്കൂളിലേക്ക് പോകാൻ താല്പര്യം നഹി നഹി! എന്നാൽ പിന്നെ കോളേജ് ക്യാമ്പസ്‌ തന്നെ ആയിക്കോട്ടെ എന്ന് മനസ് പറഞ്ഞു. അവസാന പ്രീഡിഗ്രി ബാച്ചിൽ പഠിച്ചവൾ എന്ന ചരിത്രത്തിന്റെ ഭാഗമാകാമെന്ന് വിചാരിച്ചു.

പാലക്കാട്‌ ടൗണിലെ പ്രധാനപ്പെട്ട രണ്ട് കോളേജുകളിൽ മാത്രം അപേക്ഷ കൊടുത്ത് ഞാൻ കാത്തിരുന്നു. സെക്കന്റ്‌ ഗ്രൂപ്പ് ആണ് നോട്ടം. അമിത ആത്മവിശ്വാസം കൊണ്ടാവും ഫസ്റ്റ് ഗ്രൂപ്പ് പോലും ഞാൻ ഓപ്ഷൻ കൊടുത്തില്ല. ഞാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത് മാത്രം മിച്ചം! ഇന്റർവ്യൂ കാർഡ് വന്നില്ല. പ്ലസ്‌ ടു അഡ്മിഷൻ ഇനി നടക്കില്ല. കഷ്ടപ്പെട്ട് ഒരു വർഷം നഷ്ടമാകാതിരിക്കാൻ സാഹസികമായി പരീക്ഷ എഴുതിയ ഞാൻ ആരായി! ഒടുവിൽ ഒരു കോളേജിൽ നിന്ന് ഫോർത്ത് ഗ്രൂപ്പിന് ഇന്റർവ്യൂവിന് വിളിച്ചു. എനിക്കെന്തോ പണ്ടേ ഈ കണക്കുകൂട്ടലുകൾ ഇഷ്ടമല്ല. അക്കൗണ്ടൻസി പഠിക്കാൻ എന്നെ കൊണ്ടു പറ്റില്ല. അങ്ങനെ ഞാൻ വീണ്ടും വഴിയാധാരമായി!

പഠിക്കാൻ ഉദേശിച്ച കോൺവെൻറ് കോളേജിന്റെ മാനേജ്മെന്റിന് ഒരു പാരലൽ കോളേജ് കൂടി ഉണ്ടായിരുന്നു. ഞാൻ നേരെ അവിടേക്ക് വച്ചു പിടിച്ചു. അന്നൊക്കെ പ്രീ ഡിഗ്രിക്ക് ചില വിഷയങ്ങൾ പ്രൈവറ്റ് ആയി പഠിക്കാം. ഞാൻ തേർഡ് ഗ്രൂപ്പ് എടുത്തു. മാനവിക വിഷയങ്ങൾ പഠിച്ചു തുടങ്ങിയപ്പോഴാണ് അതിന്റെ വില മനസിലായത്. അന്നും ഇന്നും ആർക്കും വിലയില്ലാത്ത വിഷയങ്ങളാണ് ആർട്സ്. എന്നാൽ മറ്റേത് വിഷയത്തിനേക്കാളും പൊതുവിജ്ഞാനം, വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് ഒക്കെ ഈ വിഷയങ്ങൾ പഠിച്ചവർക്ക് കൂടുതൽ ആയിരിക്കും. പല ബുക്കുകൾ റെഫർ ചെയ്തൊക്കെയാണ് പഠിത്തവും നോട്ട് തയ്യാറാക്കലും എല്ലാം. ആ അനുഭവങ്ങൾ എന്നെ ഇന്ന് വരെ സഹായിക്കുന്നുമുണ്ട്.

ഈ പ്രീ ഡിഗ്രി കാലത്താണ് ഞാൻ ജേർണലിസം എന്ന കരിയറിനെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നത്. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ മാഗസിനിൽ എഴുതിയും പരിപാടികൾ സംഘടിപ്പിച്ചും പ്രസംഗിച്ചും ഞാൻ പഠിച്ചു. അതിനിടയിൽ ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തിരുന്നു(അന്ന് 50cc വണ്ടികൾ ഓടിക്കാൻ 16 വയസിൽ തന്നെ ലൈസൻസ് കിട്ടുമായിരുന്നു. ഇപ്പോൾ 50 cc വണ്ടികളൊന്നും ഇല്ല) അങ്ങനെ ഞാൻ എന്റെ സണ്ണി സിപ്പിൽ കോളേജിലേക്ക് പോകാൻ തുടങ്ങി. ഹോ അതൊക്കെ ഒരു കാലം!

ഈ പ്രീ ഡിഗ്രി സമയത്ത് ഞാൻ എടുത്ത ഒരു നല്ല തീരുമാനമായിരുന്നു, ഇംഗ്ലീഷിൽ പരീക്ഷ എഴുതണമെന്ന്. പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിൽ പഠിച്ച ഞാൻ പ്രീ ഡിഗ്രിക്ക് ഇംഗ്ലീഷിൽ ഉള്ള ടെക്സ്റ്റുകൾ പഠിച്ചു പരീക്ഷ എഴുതി. വേറൊരു രഹസ്യം പറയട്ടെ. ഈ കാലയളവിൽ ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി സരള-സുഗമ പരീക്ഷകളിൽ കേരള റാങ്ക് വാങ്ങുകയും ചെയ്തു. അതിന്റെ ട്രോഫി വാങ്ങാൻ പോയതാണ് എന്റെ ആദ്യ കൊച്ചി യാത്ര. അങ്ങനെ ഈ രണ്ട് ഭാഷകളാണ് പ്രീ ഡിഗ്രി കാലത്തെ എന്റെ പ്രധാന നേട്ടങ്ങൾ.

നല്ല മാർക്കോടെ ആദ്യം ആഗ്രഹിച്ചിട്ടും അഡ്മിഷൻ കിട്ടാതെ പോയ അതേ കോളേജിലേക്ക് തന്നെ ഞാൻ ഡിഗ്രി ചെയ്യാൻ ചെന്നു കയറി എന്നതാണ് ഇതിന്റെ ആന്റി ക്ലൈമാക്സ്‌. ആ കഥ അടുത്ത തവണ പറയാം – കാത്തിരിക്കുമല്ലോ 😃

(തുടരും)

നിങ്ങൾ പ്രീഡിഗ്രി/പ്ലസ്‌ ടു ഏത് വിഷയങ്ങളാണ് പഠിച്ചത്? അതിൽ ഇഷ്ട വിഷയം ഏതായിരുന്നു? കമെന്റ് ചെയ്യാമോ?

#memories

#PreDegree

ഓടി നേടിയ പി ജി ബിരുദം
Post Views: 105
3
Pavithra Unni

I pen my thoughts here. I am here to make a signature…

2 Comments

  1. മിനി സുന്ദരേശൻ on September 27, 2025 2:08 AM

    രസകരമായി എഴുതി…ഇഷ്ടം❤️👍

    Reply
  2. Sures h on September 25, 2025 11:31 AM

    പവിത്രാ ഉണ്ണി എഴുത്ത് സൂപർ👌👍❤️💯🙏🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.