വീട്ടിൽ പണി ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ ഒക്കെ തോന്നും. സ്വന്തം വീട്ടിൽ പോയാൽ അത് ഒന്നും ഉണ്ടാകില്ല. അമ്മ ഉണ്ടാക്കി തരുന്ന ഫുഡ് തട്ടലാണ് മെയിൻ ഹോബി. 😁
കെട്ടിയോന്റെ വീട്ടിൽ എല്ലാം പെട്ടെന്നാവും പണി ഒക്കെ ചെയ്തു വയ്ക്കും. കിട്ടുന്ന സമയം എഴുത്തോ വായനയോ ചിത്ര രചനയോ ഒക്കെ, ചെയ്യും മൂഡ് അനുസരിച്ചു ആണേ… മടി വന്നാൽ ഇത് ഒന്നും ഇല്ല.
അങ്ങനെ ഒരു ദിവസം നല്ല മഴ വിശന്നിട്ട് വയ്യ ദേ ഇരിക്കുന്നു നമ്മുടെ താരം. ആരാണെന്ന് അല്ലെ? കടച്ചക്ക!
ഉണ്ടാക്കാൻ എളുപ്പമാണ്.
അപ്പൊ നമ്മുക്ക് ആ ബജി ഉണ്ടാക്കാൻ പോകാം.
ആവശ്യമായ സാധനങ്ങൾ
*കടച്ചക്ക – കനം കുറച്ചു നീളത്തിൽ മുറിക്കുക ( കടച്ചക്കയുടെ തൊലി കളയണേ ഞാൻ പറഞ്ഞില്ല എന്നു പറയരുത് )
*കടലമാവ് – ഒരു കപ്പ്
*അരിപൊടി – രണ്ട് സ്പൂൺ
*ഉപ്പ് -ആവശ്യത്തിന്
* കായപ്പൊടി -നുള്ള് ( പിന്നെ ഒരു കാര്യം കായപ്പൊടി ഇല്ലേ സാമ്പാർ പൊടി നല്ലതാ, വേറെ ഒരു രുചി ആയിരിക്കും. 😜 അത് ഞാൻ പരീക്ഷിച്ചു നോക്കിയതാ.. കിടു രുചി )
വെള്ളം ആവശ്യത്തിന്
മുളക് പൊടി- 1/4 സ്പൂൺ
മഞ്ഞൾ പൊടി നുള്ള്
വെളിച്ചെണ്ണ -ആവശ്യത്തിന്
*********†*******************************************************
കടച്ചക്ക തൊലികളഞ്ഞ് നാല് ആയി മുറിച്ച് നടുവിലത്തെ മൂക്ക് കളഞ്ഞ് കനം കുറച്ച് അരിഞ്ഞ് വെള്ളത്തിൽ കഴുകി കറകളഞ്ഞ് ഉപ്പ് പുരട്ടി വെയ്ക്കുക.
കടലമാവ് ,അരിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും വെള്ളം ഒഴിച്ച് ഇഡ്ഡലി മാവ് രൂപത്തിൽ കുഴയ്ക്കുക.
അടുപ്പിൽ ചീനച്ചട്ടി വച്ചു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോ മാവിൽ മുക്കി കടച്ചക്ക ബ്രൗൺ നിറം ആകുമ്പോൾ വറുത്തു കോരുക.
ദാ ഇരിക്കുന്നു സ്വദിഷ്ടമായ കടച്ചക്ക ബജി 😜
ഇന്നത്തെ പാചകം കഴിഞ്ഞു നന്ദി നമസ്കാരം 😁
സ്നേഹ ത്തോടെ ലെച്ചു
2 Comments
Good recipe 🌶️
🥰🥰