ഫ്രിഡ്ജിൽ തൊലി കറുത്ത് എന്നെ നോക്കി ഇളിക്കുന്ന ഞാലിപൂവൻ പഴം കണ്ടപ്പോഴാണ് പരമ്പരാഗതമായ വീട്ടിൽ ഉണ്ടാക്കി പോരുന്ന, ബനാന ബോള്സ് പരീക്ഷിക്കനായത്,മൂപ്പര് അവിടെ തൊലി കറുത്തിരിക്കാനും കാരണമുണ്ട്, വീട്ടിൽ പഴക്കുല വെട്ടിയപ്പോൾ ഉമ്മ ഇത്താത്തയുടെ മക്കൾക്കായി ഫ്രിഡ്ജിൽ മാറ്റിവെച്ചതായിരുന്നു അത്.ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ട് ആവോ കുട്ടികൾ നാല് ദിവസം വീട്ടിൽനിന്നെങ്കിലും അത് കൊടുക്കാനായില്ല😂… പഴം വെച്ച് മറ്റു വെറൈറ്റി റെസിപ്പികൾ യൂട്യൂബ് അമ്മായിയോട് ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നെ നമ്മുടെ അറിവ് തന്നെ ശരണം. ബാക്കി കഥ പിന്നെ പറയാം നമുക്ക് കാര്യത്തിലേക്ക് കടക്കാം…
നല്ലോണം പഴുത്ത് തൊലി കറുത്ത ഒരു നാല് ഞാലിപ്പൂവൻ പഴം 5 ടീസ്പൂൺ പഞ്ചസാര ചേർത്ത് ഫോർക്ക് വെച്ചോ കൈവെച്ചോ ഉടച്ചെടുക്കുക, പിന്നെ ഒരു 7/8 ടീസ്പൂൺ മൈദ പൊടിയും ചേർത്ത് അറഞ്ചം പോറഞ്ചം അങ്ങോട്ടേക്ക് ഇളക്കിയെടുക്കുക. തുടർന്ന് കുറച്ച് ചിരകിയ തേങ്ങയും ചേർത്ത് ഇളക്കുക. ബാലൻസിനായി ഒരു ഇച്ചിരി ഉപ്പ് കൂടെ ഇടാട്ടോ. ഏകദേശം നമ്മുടെ ഉഴുന്നുവടയുടെ മാവിനെക്കാൾ അല്പം ലൂസായ പരുവത്തിലുള്ള ഒരു മാവാണ് ട്ടോ വേണ്ടത്…
പിന്നെ പൊരിക്കുന്നതിന് തൊട്ടു മുമ്പായി ഒരു കാൽ ടീസ്പൂണിൽ താഴെ ബേക്കിംഗ് പൗഡർ ചേർക്കുക. ഒരു പാൻ വെച്ച് തീ മീഡിയം ഫ്ലെയിമിൽ ആക്കി സ്പൂണോ കൈയോ ഉപയോഗിച്ച് ചെറിയ ബോളുകൾ ആക്കി ചൂടായ എണ്ണയിലേക്ക് ഇട്ട് ബ്രൗൺ കളർ ആയ ശേഷം വറുത്ത് കോരുക. മ്മടെ തട്ടിക്കൂട്ട് നാലുമണി പലഹാരം റെഡി…
മസ്റ്റ് ട്രൈആണേ, അപാര രുചിയാണ് എന്നൊന്നും ഞാൻ വാദിക്കുന്നില്ല. നല്ലോണം പഴുത്ത പഴം വെച്ച് തരക്കേടില്ലാത്ത രുചിയിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം….
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇത് വെറുതെ വായിച്ച് പോവാതെ ഫ്രിഡ്ജിൽ ഇരിക്കുന്ന ആ പഴം വെച്ച് പിള്ളാർക്ക് ഉണ്ടാക്കിക്കൊടുക്കൂ.😁🚶🏻♀️
Nb: കൈയിലെ എഴുത്താണി കുറച്ച് അധികം കാലമായി പൊട്ടികിടക്കാണ്, ഇന്നലെയാണ് ഒന്ന് നേരെയാക്കാൻ തോന്നിയത്, അതിന്റെ എല്ലാ വശപിശകും ഉണ്ടാകും, അത് സാരമില്ലല്ലോല്ലേ…. 😁
<!– wp:paragraph –>
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
<!– /wp:paragraph –>