ഡിഗ്രിയിലെ ഒന്നാം വർഷം മനോഹരമായി അവസാനിച്ചിരിക്കുന്നു, വെറുതെ ഇങ്ങോട്ട് ( history )എത്തിയ വഴികളെ കുറിച്ച് ചിന്തിക്കാറുണ്ട്, വലിയ സംഭവബഹുലങ്ങൾ ഒന്നുല്ല, ന്നാലും കഥയുണ്ട്. +1 ഹിസ്റ്ററി എക്സാമാണ് കേന്ദ്രം, 12:15 വരെയാണ് പരീക്ഷയുള്ളത്, പക്ഷേ അന്നേരം എന്റെ തലയിലത് ആരോ 12:30 വരെയുണ്ടെന്ന് ഓതി തന്നു, ഞാൻ അതിന്റെ പിൻബലത്തിൽ അക്ഷരങ്ങളുടെ ഭംഗിയും നോക്കി പതിയെ പതിയെ എഴുതി, 12:00 മണിക്കുള്ള ടീച്ചറുടെ അലാറമാണ് ഇനി എക്സാം തീരാൻ 15 മിനിറ്റ് കൂടെയൊള്ളുന്ന ബോധം തന്നത്.. 15 മിനുട്ടിൽ 20 മാർക്കിലധികമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം, അതിലാണേൽ 8 മാർക്കിന്റെ 2 എസ്സേയും.. സൂപ്പർമാനേയും മായാവിയെയും മാജിക് കാണിക്കാൻ ഒരുമിച്ച് വിളിച്ചു നോക്കി. ആരും വന്നില്ല, ടെൻഷൻ അടിച്ചു കേറ്റിട്ട് അക്ഷരങ്ങൾ ഒന്നും പേപ്പറിൽ കൃത്യമായി തെളിയിക്കാനും കഴിയുന്നില്ല. എല്ലാത്തിന്റേം ഫലമായി മൊത്തമായും ചില്ലറയായും കണ്ണീരങ്ങോട്ട് ഒഴുകൽ തുടങ്ങി, ഇനി 5 മിനുട്ടൊള്ളു 2 മിനുട്ടൊള്ളു എന്ന ടീച്ചറുടെ അശരീരി കൂടിയായതോടെ…
Author: Misna Parappur
കുടുംബത്തിലെ എല്ലാ ഒത്തുകൂടലിനും ഒരു ഫാമിലി ട്രിപ്പ് പ്ലാനിങ് ഉറപ്പാണല്ലോ, അങ്ങനെ നടക്കാതെ പോയ യാത്രകളുടെ ഭാരം പേറുന്ന ഒരു ഫാമിലി ഗ്രൂപ്പിലേക്കാണ് വലിയ അമ്മാവൻ വലിയ പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് ഒരു ടൂർ പോയാലോ എന്ന ചോദ്യമെറിയുന്നത്. പോകില്ലെന്ന് നൂറ്റിപ്പത്ത് ശതമാനം ഉറപ്പുള്ളത് കൊണ്ട് തന്നെ ഗ്രൂപ്പിൽ പലരും ചാടി കേറി ഒക്കെ പറഞ്ഞു. പിന്നെ നടന്നത് ചരിത്രം പോകാനുള്ള സ്ഥലം ഉറപ്പിക്കും മുമ്പ് വണ്ടി ബുക്ക് ചെയ്തു.ബുക്ക് ചെയ്ത വണ്ടി മാറ്റാൻ കഴിയാത്തതിനാലും, ഉമ്മാമ്മയുടെ ആഗ്രഹ സമ്മർദ്ദത്തിനും വഴങ്ങി വയനാട്ടിലേക്ക് ഫാമിലി ടൂർ ഉറപ്പിച്ചു.. കാര്യം തീരുമാനിച്ച സ്ഥിതിക്ക് ചർച്ചകൾ ഗംഭീരമായി തുടങ്ങി. ഫുഡ് റെസ്റ്റോറന്റിൽ നിന്നോ തട്ടുകടയിൽ നിന്നോ അതോ അടിവാരത്തിൽ നിന്നോ വേണ്ടത് എന്ന ചർച്ചക്ക്, വീട്ടിൽ നിന്ന് കൊണ്ട് പോകാം എന്ന തീരുമാനമെടുത്ത് വല്യുമ്മ എല്ലാരുടെയും ആരോഗ്യം സംരക്ഷിച്ചു ആ ചർച്ചക്ക് അന്ത്യം കുറിച്ചു… പ്രഭാത സൂര്യൻ ഭൂമിയെ…
ജീവിതത്തിന്റെ ഓട്ടപ്പാച്ചുലുകൾക്കിടയിലും നമ്മളെല്ലാവരും ഒരു പ്രിയപ്പെട്ട അധ്യാപകനെ കണ്ടെത്തില്ലേ, അധ്യാപക റോളിന് അപ്പുറത്തേക്കിരുന്ന്നമ്മൾ അത്രയും പ്രിയപ്പെട്ടതായി കാണുന്ന ഒരധ്യാപകൻ… അക്ഷരങ്ങളോ വാക്കുകളോ ചൊല്ലി തരാതെ ക്ലാസ്മുറികൾക്കപ്പുറത്തിരുന്ന് ഗുരുസ്മരണ ഉയർത്തിയ എന്റെ പ്രിയപ്പെട്ട അധ്യാപകന്റെ പേര് അനൂപ് പറവന്നൂർ എന്നാണ്.. 2022 ഫെബ്രുവരിയിൽ ട്യൂഷൻ സെൻററിൽ വെച്ച് എസ്എസ്എൽസി വിദ്യാർഥികൾകൾക്ക് വേണ്ടി നടന്ന മോട്ടിവേഷൻ ക്ലാസിലൂടെ അവിചാരിതമായാണ് ഞാൻ ഈ അധ്യാപകന പരിചയപ്പെടുന്നത്.ആ ഒരു സമയത്ത് പത്താം ക്ലാസിലെ എസ്എസ്എൽസി പരീക്ഷയെ കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു പലവിധ ഭയങ്ങൾ എൻറെ ഉള്ളിൽ നിറച്ചിട്ടുണ്ടായിരുന്നു. ആ ഭയത്തിന്റെ കെട്ടുപാടുകളാണ് ഈ അധ്യാപകനുമായുള്ള പരിചയത്തിന് കാരണമായത്. ആ ചൂട് പിടിച്ച പരീക്ഷാ സമയങ്ങളിൽ പല ദിവസങ്ങളിലും 30 ഓ 40 മിനിറ്റ് എനിക്ക് വേണ്ടി ഈ അധ്യാപകൻ മാറ്റി വയ്ക്കാറുണ്ടായിരുന്നു. പല ദിവസങ്ങളിലും ചെറിയ ചെറിയ ടെൻഷനുകൾ പറഞ്ഞു മെസ്സേജ് അയക്കുമ്പോ അതിനെയൊന്നും നിസ്സാരമായി കാണാതെ കൃത്യമായി മറുപടികൾ നൽകിയിരുന്നു. പരീക്ഷാഭയത്തിനപ്പുറത്തേക്ക് ഞാൻ ഇന്ന്…
അതെയ് നമ്മളൊക്കെ എന്തോരം തിരക്കുള്ള മനുഷ്യരാണല്ലേ, പ്രിയപ്പെട്ടവരോട് ഒന്ന് ചേർന്നിരിക്കാനോ അവരിലേക്ക് ഒന്ന് എത്തിനോക്കാനോ സമയം കിട്ടാറില്ലല്ലോ. ചുറ്റുമുള്ള വലയത്തിലെ ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴാണ് പ്രിയപ്പെട്ടവരോട് ഒന്നൂടെ ചേർന്നിരിക്കണമെന്ന് ഓർമിക്കാറ്…. പല ആത്മഹത്യകൾ കേൾക്കുമ്പോയും നമ്മൾ പറയാറില്ലേ “അവർ എന്തു വിഡ്ഢിത്തമാ കാണിച്ചേ”, പരാജയപ്പെടുത്തിയവരുടെ മുന്നില് ജീവിച്ചു കാണിക്കണമെന്നൊക്കെ നമ്മളീ പറയുന്ന പോലെ ജീവിച്ചു കാണിക്കാൻ അത്രയും എളുപ്പമാവില്ലഡോ,അങ്ങനെയായിരുന്നെങ്കിൽ ആത്മഹത്യ വിഡ്ഢിത്തമാണെന്ന തിയറി പറഞ്ഞവരാരും അത് ചെയ്യില്ലായിരുന്നു .. ഒരാളുടെ ആത്മഹത്യക്ക് നമ്മൾ കണ്ടെത്തുന്ന കാരണങ്ങൾ ആണല്ലോ സമ്പത്ത്, കുടുംബം, കടബാധ്യത, ജോലി, വിദ്യാഭ്യാസം etc.. ഈ പറയുന്ന എല്ലാം ഉണ്ടായ മനുഷ്യരും ആത്മഹത്യ ചെയ്യുന്നില്ലേ അതെന്തുകൊണ്ടായിരിക്കും? നമ്മളീ നിരത്തുന്ന ഡയലോഗുകളും കാരണങ്ങളും ഒക്കെ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒരാളെ നഷ്ടമാകുമ്പോയേ ബോധ്യപ്പെടൂ, തിരിച്ചറിയാനാവൂ.. ഒരാളും തന്നെ താനായി കേൾക്കാൻ ഇല്ല എന്ന യാഥാർത്ഥ്യത്തിൽ നിസ്സഹായതയുടെ കൊടുമുടിയിൽ കയറിയായിരിക്കും അവരെല്ലാം ഈ ലോകത്ത് നിന്ന പോയിട്ടുണ്ടാവുക. ബന്ധങ്ങളോട് ഒന്നുകൂടെ ചേർന്നിരുന്ന്, പ്രിയപ്പെട്ടവർ…
പ്രതീക്ഷകളുടെ ബാലികേറാമല ഏതുമില്ലാതെ വായിച്ചു തുടങ്ങി പുസ്തകമാണ് “ഇന്ത്യ എന്റെ പ്രണയ വിസ്മയം”. തന്റെ ജീവനും ജീവിതവുമായ ജാലവിദ്യ എന്ന കലയിലൂടെ തന്റെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ ഒരാൾ നടത്തിയ യാത്രകളുടെ കുറിപ്പുകളാണ് “ഇന്ത്യ എന്റെ പ്രണയം വിസ്മയം”. ഈ രാജ്യത്തെ എല്ലാതരത്തിലുള്ള മനുഷ്യരെയും തൊട്ടുകൊണ്ടുള്ള യാത്രയായിരുന്നു അത്, അന്നമേകുന്ന കർഷകരുടെ ജീവിതങ്ങൾ തൊട്ട് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ നോവുകളെ വരെ ഇതിൽ രേഖപ്പെടുത്തുന്നു. വിശപ്പിന്റെ പരിവെട്ടത്തിലോ വൃത്തിഹീനതയുടെ ചടപിലോ മനം മടിപ്പിക്കുന്ന ഇരുണ്ട രാത്രികളിലോ ഭയത്തിന്റെ അങ്കാലപ്പിലോ തളർന്നു പോകാതെ ഒരു സംഘം മനുഷ്യർ ഇന്ത്യയിൽ തീർത്ത വിസ്മയത്തിന്റെ നേർക്കാഴ്ചകളാണ് ഓരോ അധ്യായങ്ങളും. മുതുകാടിന്റെ നിസ്സഹായതയുടെയും ഭയപ്പാടുകളുടെയും ഇരുണ്ട മേഘങ്ങളെ തെന്നി മാറ്റി ഓരോ അതിർത്തികളിലും നിങ്ങൾ ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ “എന്റെ ഇന്ത്യ “എന്ന വികാരം ഞങ്ങൾ വായനക്കാരിൽ നിറയുന്നുണ്ട്. കൂടെ നിങ്ങടെ ഈ വരികൾ പല തിരിച്ചറിവുകളും സമ്മാനിച്ചു. ഇങ്ങ് കേരളത്തിലെ സ്നേഹസൗഹാർദ്ദമായ സ്ഥിതിയല്ല…
ചിലപ്പോയെക്കെ ഉള്ളിൽ വരുന്ന ഒരു ചിന്തയാണ്, “ആകാശത്തോളം ഉയരണമെങ്കിൽ ഭൂമിയോളം താഴ്ന്നു പറക്കണം”. അത് സെൽഫ് ലവ് ഇല്ലാഞ്ഞിട്ടോ സെൽഫ് റെസ്‌പെക്ട് ഇല്ലാഞ്ഞിട്ടോ അല്ല. അതിനപ്പുറത്തേക്ക്, എല്ലാ മനുഷ്യർക്കും പരിധികളില്ലാതെ പരിമിതികളില്ലാതെ അപ്രോച്ച് ചെയ്യാൻ പറ്റുന്ന, കണക്ട് ചെയ്യാൻ പറ്റുന്ന അത്രേം കൈന്റ് ആയിട്ട് നമ്മൾ മാറുക എന്നുള്ളതാണത്. ചെറിയ വലിയ ഒരാഗ്രഹമാണിത്, പക്ഷെ പലപ്പോഴും നടക്കാറില്ല ചില നിമിഷങ്ങളിൽ, ചില സാഹചര്യങ്ങളിൽ അറിയാതെ കയ്യിലുള്ള ഇത്തിരി പോന്ന അറിവിന്റെ മേലെ കയറിയിരിക്കും. ഒന്ന് ആലോചിച്ച് നോക്കിയേ ചുറ്റിലുള്ള എല്ലാ മനുഷ്യർക്കും തണലേകാവുന്ന മരമായി നമ്മൾ പരിണമിക്കുന്നതിനെ കുറിച്ച്, എത്രമേൽ മനോഹരമായിരിക്കും ആ നിമിഷങ്ങൾ ✨
കൗമാരത്തിന്റെ ഉച്ചയിലെത്തി ആസ്വദിക്കുന്ന ഏതു പെരുന്നാളിലും മൈലാഞ്ചി നിറമുള്ള അത്തറിൻ മണമുള്ള ബാല്യത്തിലെ ഇദോർമ്മകൾ കടന്നു വരാറുണ്ട്. ഈദോർമകൾക്ക് എന്നും മൈലാഞ്ചിയുടെ വശ്യമായ ഗന്ധമുണ്ട്. പെരുന്നാളിന് ഒരാഴ്ച മുന്നേ തന്നെ കുഞ്ഞിക്കൈയിൽ ചുവന്ന രാശിപടർത്താനായി ഇക്കാക്കയുടെ പിറകെ നടക്കും. പെരുന്നാൾ അമ്പിളി മാനത്ത് തെളിഞ്ഞാൽ പിന്നെ വീട്ടിൽ ഇരിക്കില്ല. കളിക്കൂട്ടുകാരെയും കൂട്ടി മൈലാഞ്ചി പകർത്താൻ അയൽ വീട്ടിലേക്ക് ഒരു ഓട്ടമാണ്. ഉറക്കം മാടി വിളിച്ചാലും കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറന്നു പാതിരാ നിലാവിൽ മൈലാഞ്ചിയണിയും. പെരുന്നാൾ പുലരിയിൽ കണ്ണ് തുറക്കുന്നത് തന്നെ മൈലാഞ്ചി ചുവപ്പ് എത്രത്തോളം ഉണ്ടെന്ന ആകാംക്ഷയിലാണ്. പിന്നെ അണിഞ്ഞൊരുങ്ങി പുത്തനൊടുപ്പും മൈലാഞ്ചി ചുവപ്പും കാണിക്കാനായി തറവാട്ടിലേക്ക് പോകും. അവിടത്തെ പെരുന്നാൾ പൊലിവിലലിഞ്ഞ് വല്ലിപ്പയും വല്ലിമ്മായും തരുന്ന പെരുന്നാൾ പൈസയുമായി വീരവാദം മുഴക്കി വീട്ടിൽ നടക്കും.. പെരുന്നാൾ മധുരവും ഭക്ഷണവും കഴിച് ഉച്ചമയക്കത്തിന്റെ പാതിയിൽ ഉമ്മ വീട്ടിലേക്ക് യാത്ര തിരിക്കും. പിന്നീട് എല്ലാ ബന്ധങ്ങളും കൂടിയിരുന്ന് പെരുന്നാൾ കളറാക്കും..…
ഫ്രിഡ്ജിൽ തൊലി കറുത്ത് എന്നെ നോക്കി ഇളിക്കുന്ന ഞാലിപൂവൻ പഴം കണ്ടപ്പോഴാണ് പരമ്പരാഗതമായ വീട്ടിൽ ഉണ്ടാക്കി പോരുന്ന, ബനാന ബോള്‍സ് പരീക്ഷിക്കനായത്,മൂപ്പര് അവിടെ തൊലി കറുത്തിരിക്കാനും കാരണമുണ്ട്, വീട്ടിൽ പഴക്കുല വെട്ടിയപ്പോൾ ഉമ്മ ഇത്താത്തയുടെ മക്കൾക്കായി ഫ്രിഡ്ജിൽ മാറ്റിവെച്ചതായിരുന്നു അത്. ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ട് ആവോ കുട്ടികൾ നാല് ദിവസം വീട്ടിൽനിന്നെങ്കിലും അത് കൊടുക്കാനായില്ല😂… പഴം വെച്ച് മറ്റു വെറൈറ്റി റെസിപ്പികൾ യൂട്യൂബ് അമ്മായിയോട് ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നെ നമ്മുടെ അറിവ് തന്നെ ശരണം. ബാക്കി കഥ പിന്നെ പറയാം നമുക്ക് കാര്യത്തിലേക്ക് കടക്കാം… നല്ലോണം പഴുത്ത് തൊലി കറുത്ത ഒരു നാല് ഞാലിപ്പൂവൻ പഴം 5 ടീസ്പൂൺ പഞ്ചസാര ചേർത്ത് ഫോർക്ക് വെച്ചോ കൈവെച്ചോ ഉടച്ചെടുക്കുക, പിന്നെ ഒരു 7/8 ടീസ്പൂൺ മൈദ പൊടിയും ചേർത്ത് അറഞ്ചം പോറഞ്ചം അങ്ങോട്ടേക്ക് ഇളക്കിയെടുക്കുക. തുടർന്ന് കുറച്ച് ചിരകിയ തേങ്ങയും ചേർത്ത് ഇളക്കുക. ബാലൻസിനായി ഒരു ഇച്ചിരി ഉപ്പ് കൂടെ…
രാജാസിലെ ഹയർസെക്കൻഡറി അധ്യയന വർഷങ്ങൾക്ക് തിരശ്ശീല വീണു. ഇനി ആ ക്ലാസ് മുറിയും പ്രിയപ്പെട്ട ബന്ധങ്ങളും അധ്യാപകരും ഓർമ്മകളുടെ മനോഹാരാദ്ധ്യായങ്ങളിലെ സ്മരണകൾ മാത്രം. രാജാസിലെ എന്റെ ഓർമ്മകളെ അത്രമേൽ ധന്യമാക്കുന്ന പ്രിയ അധ്യാപികയെ ഞാൻ നിങ്ങളുടെ മുന്നിൽ കുറിച്ചിടട്ടെ. എന്റെ 13 വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിലെ പ്രിയപ്പെട്ട അധ്യാപിക ഈ ഹയർസെക്കൻഡറി ക്ലാസിലെ ക്ലാസ് അധ്യാപകയായിരുന്നു.. ഞങ്ങടെ സ്വന്തം മുഹീറ ടീച്ചർ. പാഠപുസ്തകങ്ങൾക്കപ്പുറം ആരാകണം ഒരു അധ്യാപിക എന്ന് പഠിപ്പിച്ച പ്രിയപ്പെട്ട ടീച്ചർ.. എനിക്ക് ഒരു വിദ്യാർത്ഥിക്ക് മാത്രമായിരുന്നില്ല അവർ ഏറ്റവും നല്ല അധ്യാപിക, അവസാന ദിവസം ഫീഡ്ബാക്ക് പറയുമ്പോൾ ക്ലാസിലെ 65 കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിങ്ങൾ ഏറ്റവും മികച്ച അധ്യാപികയായിരുന്നു എന്നാണ്, കൂടാതെ ഓരോ കുട്ടിയും നിങ്ങൾ ഞങ്ങൾക്ക് ഒരു അമ്മയെ പ്പോലെയായിരുന്നു എന്ന് പറഞ്ഞ് കണ്ണ് നിറച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരു ക്ലാസ്സിലെ കുട്ടികളെ തന്റെ സ്വന്തം മക്കളെ പോലെ ഇത്രയധികം സ്നേഹിക്കുന്ന…
ഈയടുത്ത് ഇത്രയും തേടിപ്പിടിച്ച് വായിച്ചൊരു പുസ്തകം വേറെ ഇല്ല. ഒരു നിറപുഞ്ചിരിക്ക് പിന്നാലെ പോയി ഈ പുസ്തകത്തെ തേടിപിടിച്ചതും ഒരു കഥ തന്നെയാ. ആദ്യമായി മാരിത്തയെ കാണുന്നത് ഒരു പൊതുസമ്മേളന വേദിയിൽ വച്ചാണ്. ആ സമ്മേളനത്തിൽ ഉടനീളം മുഖത് നിറ പുഞ്ചിരിയുമായിരുന്ന മാരിത്തയെ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. അന്നുമുതൽ മാരിയെ കുറിച്ച് കൂടുതൽ അറിയാനായി ശ്രമിച്ചു തുടങ്ങി. മാരിയോടുള്ള പ്രിയം കാരണം ഫ്ളവേഴ്സിലെ ഒരു കോടിയിൽ മാരി വന്ന ഒന്നേകാൽ മണിക്കൂറുള്ള എപ്പിസോഡ് സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു തീർത്തു. അന്ന് മാരിത്ത തന്റെ ജീവിതം കോറിയിട്ട “കാലംമായ്ച കാൽപ്പാടുകൾ ” എന്ന പുസ്തകത്തെ കുറിച്ചറിഞ്ഞു. പിന്നീട് അങ്ങോട്ട് ആ പുസ്തകത്തിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു, അറിയാവുന്ന ലൈബ്രറികളിലും ബുക്ക് സ്റ്റാളുകളിലും കയറി ഇറങ്ങി, അറിയാവുന്ന സൗഹൃദബന്ധങ്ങളെല്ലാം അന്വേഷിച്ചു എല്ലായിടത്തുനിന്നും നിരാശയായിരുന്നു ഫലം. അവസാന പിടിവള്ളി എന്നോണം മാരിത്തയോട് തന്നെ നേരിട്ട് ചോദിച്ചു. എന്റെ പ്രതീക്ഷയ്ക്ക് നിരാശ നൽകാതെ തന്നെ മാരിത്ത…
