Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പരീക്ഷക്കഥ..
അനുഭവം ഓർമ്മകൾ നര്‍മം

ഒരു പരീക്ഷക്കഥ..

By Misna ParappurApril 28, 2025No Comments2 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

ഡിഗ്രിയിലെ ഒന്നാം വർഷം മനോഹരമായി അവസാനിച്ചിരിക്കുന്നു, വെറുതെ ഇങ്ങോട്ട് ( history )എത്തിയ വഴികളെ കുറിച്ച് ചിന്തിക്കാറുണ്ട്, വലിയ സംഭവബഹുലങ്ങൾ ഒന്നുല്ല, ന്നാലും കഥയുണ്ട്.

+1 ഹിസ്റ്ററി എക്സാമാണ് കേന്ദ്രം, 12:15 വരെയാണ് പരീക്ഷയുള്ളത്, പക്ഷേ അന്നേരം എന്റെ തലയിലത് ആരോ 12:30 വരെയുണ്ടെന്ന് ഓതി തന്നു, ഞാൻ അതിന്റെ പിൻബലത്തിൽ അക്ഷരങ്ങളുടെ ഭംഗിയും നോക്കി പതിയെ പതിയെ എഴുതി, 12:00 മണിക്കുള്ള ടീച്ചറുടെ അലാറമാണ് ഇനി എക്സാം തീരാൻ 15 മിനിറ്റ് കൂടെയൊള്ളുന്ന ബോധം തന്നത്.. 15 മിനുട്ടിൽ 20 മാർക്കിലധികമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം, അതിലാണേൽ 8 മാർക്കിന്റെ 2 എസ്സേയും.. 

സൂപ്പർമാനേയും മായാവിയെയും മാജിക്‌ കാണിക്കാൻ ഒരുമിച്ച് വിളിച്ചു നോക്കി. ആരും വന്നില്ല, ടെൻഷൻ അടിച്ചു കേറ്റിട്ട് അക്ഷരങ്ങൾ ഒന്നും പേപ്പറിൽ കൃത്യമായി തെളിയിക്കാനും കഴിയുന്നില്ല. എല്ലാത്തിന്റേം ഫലമായി മൊത്തമായും ചില്ലറയായും കണ്ണീരങ്ങോട്ട് ഒഴുകൽ തുടങ്ങി, ഇനി 5 മിനുട്ടൊള്ളു 2 മിനുട്ടൊള്ളു എന്ന ടീച്ചറുടെ അശരീരി കൂടിയായതോടെ കാര്യങ്ങൾ അങ്ങോട്ട് വെടിപ്പായി, എന്തൊക്കെയോ എങ്ങനൊക്കെയോ എഴുതി ഒരു ഹാലിൽ പേപ്പർ അങ്ങോട്ട് കൊടുത്തു.. 

ഇനിയാണ് ട്വിസ്റ്റ്‌, കുറ്റബോധത്തിന്റേം നിസ്സഹായതയുടെയും കുപ്പായം ഒരുമിച്ചിട്ട് കണ്ണുനീരിന്റെ തേങ്ങൽ അകമ്പടിയിൽ പരീക്ഷ ഹാളിൽ നിന്നിറങ്ങി. സ്റ്റെപ്പ് ഇറങ്ങുബോൾ തലകറങ്ങിയാണോ കാല് തെന്നിയാണോ എന്നൊന്നും തിരിച്ചറിയാതെ ഒന്ന് വീഴാൻ പോയി. അപ്പോൾ കാലിന് ചെറിയ വേദനയുണ്ട് എന്നത് ഒഴിച്ചാൽ വേറെ കാര്യമായി പരിക്കൊന്നും കണ്ടിരുന്നില്ല.. 

അവിടന്ന് ഇറങ്ങി ബസ്സ് കേറി, കമ്പിയിൽ പിടിച്ചു നിൽക്കുന്നതിനിടക്ക് കണ്ണിൽ എന്തോ ഇരുട്ട് കയറി കാഴ്ച ഒക്കെ മങ്ങിയ അവസ്ഥയിലായി സീറ്റിൽ ഇരുന്ന്. ചുരുക്കത്തിൽ ഒന്ന് ചെറുതായി തലകറങ്ങീന്ന്… 

ഒരു ചിരിയിലൂടെ മാത്രം പരിചയമുള്ള അയൽവാസി താത്ത ബസ്സിലുണ്ടായിരുന്നു. ആൾ ബസ്സിറങ്ങി ന്റെ അവസ്ഥ കണ്ട് തൊട്ടടുത്ത കടയിൽ നിന്ന് ഓറഞ്ചും വെള്ളവും ഒക്കെ വാങ്ങി തന്ന്. .
കുട്ട്യേ പരീക്ഷക്ക് പോകുമ്പോ നല്ലോണം ഭക്ഷണോം വെള്ളോം ഒക്കെ കുടിച് പോവണം ന്നൊക്കെ പറഞ്ഞു. ആരോഗ്യം ശ്രദ്ധിക്കാനുള്ള 100 ടിപ്പും തന്ന് വീട്ടിലേക്ക് വിട്ട്. അടുത്ത പണി ഇനിയാണ്… 

വൈകുന്നേരം ആയപ്പോഴേക്ക് കാലിന് നല്ല വേദന തുടങ്ങി വീണ്ടും കണ്ണുനീർ മൊത്തമായും ചില്ലറയായും ഒഴുകൽ തുടങ്ങി. പിന്നെ ഹോസ്പിറ്റലിൽ പോയി എക്സറെ എടുത്തപ്പോഴാണ് കഥയറിയുന്നത്.

 ആ തെന്നിവീഴലിൽ കാല് പടം മറിഞ്ഞു ഒന്ന് ചെറുതായി വലുതായി തന്നെ ചതഞ്ഞിട്ടുണ്ട്. അങ്ങനെ ബാൻഡേജ് ഒക്കെ കെട്ടി ഒന്നര കാലിൽ വീട്ടിലെത്തി.. ന്റെ വിജയങ്ങൾ എന്നെക്കാളേറെ ആഘോഷിക്കുന്ന പ്രിയപ്പെട്ട സഹോദരി @murshida_binth_majeed ഇത് ഗ്രൂപ്പിൽ ഇട്ട് എല്ലാരേം അറിയിച്ചു, അങ്ങ് ദുഫായിൽ ഉള്ള അമ്മോൻ വരെ ന്താ കുട്ട്യേ ഇയ്യ് കാണിച്ചുന്ന് ചോദിച്ചു വിളിച്ചിരുന്നു… 

അതെ സുഹൃത്തുക്കളെ, 15 മിനിറ്റ് പരീക്ഷയിൽ മാറിയ കഥ നാട്ടുകാരും വീട്ടുകാരും എല്ലാരും അറിഞ്ഞു. കുട്ടി ഇനി പരീക്ഷക്ക് രണ്ട് വാച്ച് ഒക്കെ കെട്ടിക്കോണ്ടുട്ടോ എന്ന ഉപദേശം തന്നാടൂ ഡോക്ടർ എന്നെ പറഞ്ഞയച്ചേ.. 

കഥ അവസാനിക്കുന്നില്ല നാലു മാസങ്ങൾക്ക് ശേഷമാണ് യഥാർത്ഥ ക്ലൈമാക്സിന്റെ കടന്നു വരവ്, റിസൾട്ട്‌ വന്നപ്പോ മര്യാദയ്ക്ക് എഴുതാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച് ടെൻഷനടിച്ച് കേറ്റി, തലകറങ്ങി വീണ്, കാല് കേടാക്കിയ ഈ വിഷയത്തിൽ 98.. 😂🙌🏻

റിസൾട്ട് അറിഞ്ഞ അസുലഭ നിമിഷത്തിൽ ഈ വിഷയത്തിന്റെ സങ്കടം പറഞ്ഞു ഞാൻ ചെവി തിന്നിരുന്ന പ്രിയപ്പെട്ടവരൊക്കേം ഒരു കൂട്ടം ചീത്ത വിളികളുടെ അനുകമ്പത്തിൽ എന്നെ ആശീർവദിച്ചിട്ടുണ്ടായിരുന്നു.. 

അല്ലേലും നിറമുള്ള നിമിഷമായി തെളിയും വരെ പടച്ചോന്റെ ചില മാജിക്കുകൾ ഒന്നും നമുക്ക് പിടുത്തം കിട്ടാറില്ലല്ലോ… 

ഓരോ വീഴ്ചയുടെ പിറകിലും ഓരോ നേട്ടണ്ടാവും ന്നല്ലേ പറയാ, ഈ വീഴ്ചക്ക് പിറകിലും നേട്ടങ്ങളുടെ ഘോഷയാത്രയായിരുന്നു..
നാട്ടിൽ ഞാനന്ന കുട്ടി ഉണ്ടെന്ന് അറിഞ്ഞു…
ജീവിതത്തിൽ ഇന്നുവരെ കാലോ കയ്യോ ഒടിഞ്ഞിട്ടില്ല, എക്‌സ്‌റേ എടുത്തിട്ടില്ല തുടങ്ങി ന്റെ വീരവാദങ്ങൾക്ക്  അവസാനമായി.. 

അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത തീരാത്ത ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് സുഹൃത്തുക്കളെ, അനുഭവിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ പറഞ്ഞ സാഹചര്യത്തിൽ ആ സ്റ്റൈലിൽ ഒന്ന് വീണു നോക്കിം… 😌

ശുഭം
Thank you for Reading.. 🤍

Post Views: 64
4
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.