Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാരിവില്ലിന്റെ “കാലം മായ്ച്ച കാൽപാടുകൾ”
അനുഭവം അറിവുകൾ ഓർമ്മകൾ ജീവിതം പുസ്‌തകം പ്രചോദനം

മാരിവില്ലിന്റെ “കാലം മായ്ച്ച കാൽപാടുകൾ”

By Misna ParappurMarch 15, 2024Updated:March 18, 20249 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈയടുത്ത് ഇത്രയും തേടിപ്പിടിച്ച് വായിച്ചൊരു പുസ്തകം വേറെ ഇല്ല. 

ഒരു നിറപുഞ്ചിരിക്ക് പിന്നാലെ പോയി ഈ പുസ്തകത്തെ തേടിപിടിച്ചതും  ഒരു കഥ തന്നെയാ. 

ആദ്യമായി മാരിത്തയെ കാണുന്നത് ഒരു പൊതുസമ്മേളന വേദിയിൽ വച്ചാണ്. ആ സമ്മേളനത്തിൽ ഉടനീളം മുഖത് നിറ പുഞ്ചിരിയുമായിരുന്ന മാരിത്തയെ ഞാൻ കൂടുതൽ ശ്രദ്ധിച്ചു.  അന്നുമുതൽ മാരിയെ കുറിച്ച് കൂടുതൽ അറിയാനായി ശ്രമിച്ചു തുടങ്ങി. മാരിയോടുള്ള പ്രിയം കാരണം ഫ്ളവേഴ്സിലെ ഒരു കോടിയിൽ മാരി വന്ന  ഒന്നേകാൽ മണിക്കൂറുള്ള എപ്പിസോഡ്  സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു തീർത്തു. അന്ന് മാരിത്ത തന്റെ ജീവിതം കോറിയിട്ട “കാലംമായ്ച കാൽപ്പാടുകൾ ” എന്ന പുസ്തകത്തെ കുറിച്ചറിഞ്ഞു. പിന്നീട് അങ്ങോട്ട്  ആ പുസ്തകത്തിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു, അറിയാവുന്ന ലൈബ്രറികളിലും ബുക്ക്‌ സ്റ്റാളുകളിലും കയറി ഇറങ്ങി,  അറിയാവുന്ന സൗഹൃദബന്ധങ്ങളെല്ലാം അന്വേഷിച്ചു എല്ലായിടത്തുനിന്നും നിരാശയായിരുന്നു ഫലം. അവസാന പിടിവള്ളി എന്നോണം മാരിത്തയോട് തന്നെ നേരിട്ട് ചോദിച്ചു. എന്റെ പ്രതീക്ഷയ്ക്ക് നിരാശ നൽകാതെ തന്നെ  മാരിത്ത ഈ പുസ്തകം എന്നിലേക്ക് എത്തിക്കാനുള്ള വഴി ഉണ്ടാക്കി തന്നു. 

അങ്ങനെ പല കൈകളിലൂടെ ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിനന്ന് ഈ പുസ്തകം എന്നിലേക്ക് എത്തി. ഏറെ കാത്തിരുന്ന പുസ്തകം ആയതുകൊണ്ട് തന്നെ  തെല്ല് ആകാംഷയോടെ തന്നെ ഓരോ പേജും മറിച്ചു തുടങ്ങി. 

 മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ആശംസയോടെയാണ് പുസ്തക താളുകൾ തുടങ്ങുന്നത്. തുടർന്ന്, അങ്ങോട്ട് അനേകം പേരുടെ വായനാനുഭവങ്ങളും  ഉൾപെടുത്തിയിരിക്കുന്നു. ആദ്യ അധ്യായങ്ങളിൽ തന്നെ നിറപുഞ്ചിരിയാലെ കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന മാരി ഒരുതരം പോസിറ്റിവിറ്റി കലർത്തി തന്റെ ബാല്യകാലത്തെയും  ദൈവ നിശ്ചയം കണക്കേ രക്ഷപ്പെട്ട രണ്ട് സംഭവങ്ങളെ കുറിച്ചും തന്റെ ജീവിതകഥ മാറ്റിയ വിധിയെ കുറിച്ചു രേഖപ്പെടുത്തുന്നുണ്ട്. അതിനിടയിലൂടെ തന്റെ ചുറ്റിലുമുള്ള ഒരുപാട് പ്രിയപ്പെട്ട മനുഷ്യരെയും മാരി പരിചയപ്പെടുത്തുന്നുണ്ട്. മഴയും മണ്ണിനെയും പ്രകൃതിയെയും പൂക്കളെയും മരങ്ങളെയും സ്നേഹിച്ച് മനോഹര ചിറകുകളുമായി  പാറി നടന്ന നിഷ്കളങ്കമായ ആറു വയസ്സുകാരിയുടെ മനോഹര ചിത്രം മാരി വായനക്കാരന് മുന്നിൽ വരച്ചിടുന്നു. 

തുടർന്ന് അങ്ങോട്ടുള്ള അധ്യായങ്ങളിൽ വിധിയുടെ കയ്പ്പ്  രസങ്ങളെ മാരി രുചിച്ചറിഞ്ഞ ആദ്യ നാളുകളെ കുറിച്ച് പറയുന്നു, മാരിയുടെ മനം മടുപ്പിച്ച ആശുപത്രി മുറികളിലെ  ഗന്ധവും  ചിരിക്കാനാവാതെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന  ആറു വയസ്സുകാരിയുടെ മുഖവും  വായനക്കാരിൽ നേരിയ നോവുണർത്തുന്നുണ്ട്. തന്റെ ചുറ്റിലുമുണ്ടായിരുന്ന പ്രിയപ്പെട്ടവരെ കുറിച്ചും  അവരുടെ എല്ലാം തിരക്കുകൾ മാരിയിലുണ്ടാക്കിയ  നോവും രേഖപെടുത്തുന്നു. കൂടപ്പിറപ്പുകളായ റെജിയിലൂടേം ഫിറോസിലൂടേം മാരി നെയ്തെടുത്ത സൗഹൃദങ്ങൾ എന്ത് മനോഹരമായിരുന്നു. ആ സൗഹൃദങ്ങളുടെ സ്നേഹ സ്പർശങ്ങളും ഒരുപക്ഷേ  ഇന്നത്തെ മാരിയുടെ ഉണർവിന് കാരണമായിരിക്കാം

കുഞ്ഞമ്മ ടീച്ചറെ മാരി കണ്ടുമുട്ടിയത് ഒരു വലിയ നിമിത്തമാണ്. മാരിയുടെ SSLC വിജയത്തെ കുറിച്ച് മുൻപേ അറിയുമെങ്കിലും ഇന്ന് ഇത് വായിക്കുമ്പോ ആ വിജയത്തിന് കുഞ്ഞമ്മ ടീച്ചർ മാരിക്ക് നെറുകയിൽ ഉമ്മ നൽകിയപ്പോ മാരി കണ്ണ് നിറച്ച പോലെ ഇന്ന് ഞാനും ഉള്ള് നിറച്ച്  കുഞ്ഞമ്മ ടീച്ചറെ മനസ്സിൽ സ്മരിച്ചു. കുഞ്ഞമ്മ ടീച്ചറെ മാരി കണ്ടുമുട്ടിയത് ഒരു വലിയ നിമിത്തമാണ്. മാരിയുടെ SSLC വിജയത്തെ കുറിച്ച്  മുൻപേ അറിയുമെങ്കിലും ഇന്ന് ഇത് വായിക്കുമ്പോ ഞാനും മാരീ ഒന്ന് വിജയിച്ചെങ്കിൽ എന്ന് ഞാനും വെറുതെ ഉള്ളാലെ സ്മരിച്ചു.  

അല്ലെങ്കിലും മിനി ടീച്ചറെ പോലെ കുഞ്ഞമ്മ ടീച്ചറെ പോലെ ബഷീർ സാരപോലെ ചില മനുഷ്യർ എന്ത് മനോഹരമാണ്. 

മാരിയുടെ കോളേജ് ദിനങ്ങളെ വായിച്ചറിഞ്ഞു.  തണലായി സ്നേഹ സ്പർശമായി കൂടെയുണ്ടായിരുന്ന ധന്യ സിസ്റ്ററെ  എനിക്കും പ്രിയപ്പെട്ടതായി. കൂടാതെ ഇതിൽ നിന്ന് ഒരു കാര്യം കൂടി പഠിച്ചു , ഒരു ഭിന്നശേഷിക്കാരന് ആവശ്യം കേവലം കുശലം അന്വേഷണം മാത്രമല്ല അതിനപ്പുറത്തേക്ക് അവരെ നമ്മുടെ കൂടെക്കൂട്ടി  നമ്മളിൽ ഒരുവരായി അവരെയും അംഗീകരിക്കുമ്പോഴാണ് അവർ യഥാർത്ഥത്തിൽ സന്തോഷമാകുന്നത എന്നതു കൂടെ തിരിച്ചറിഞ്ഞു. 

മാരി കത്തിലൂടെ മാത്രം പരിചയമുള്ള ഒരു ഗുരുവിനെക്കുറിച്ച് എഴുതുന്നുണ്ട് വായിച്ച സമയത്ത് ഏത് ഗുരുവാണെന്ന് പിടികിട്ടിയില്ല  ഉടനെ തന്നെ ഗുരു നിത്യ ചൈതന്യ യതി എന്ന് ഗൂഗിൾ ചെയ്ത് ആ വലിയ മനുഷ്യനെ ഞാനും അറിഞ്ഞു. 

മാരി വഴി ആ വലിയ മനുഷ്യനെ അറിയാനയതിൽ   സന്തോഷം. ഒരു കൊച്ചു കുട്ടി യാത്ര പോയി കണ്ട കാഴ്ചകൾ പറയും കണക്കെ സുന്ദരമായാണ് മാരി തന്റെ മൈസൂർ യാത്ര പങ്കുവെച്ചിരിക്കുന്നത്. 

അവസാന രണ്ട് അധ്യായങ്ങൾ സമൂഹത്തിലെ ചില ചിന്താഗതികളോടും മനോഭാവത്തോടുമുള്ള തുറന്നെഴുതാണ്.  ഞാനും ഇങ്ങനെയുള്ളവരെ സഹതാപത്തിന്റെ കണ്ണുകളോട് കൂടി ആയിരുന്നോ കണ്ടിരുന്നത് എന്ന കുറ്റബോധവും ഈ അധ്യായങ്ങൾ എന്നിലുണർത്തി. ഈ പുസ്തകത്തിലെ അവസാന പേജുകളിലെ പല വരികളും  എനിക്കും നിങ്ങൾക്കും ഉപകാരപ്പെടുന്നതാണ്, ജീവിതത്തിന്റെ പ്രകാശം എങ്ങനെ കെടാതെ സൂക്ഷിക്കാം എന്ന് മാരി അവിടെ വരച്ചു കാട്ടുന്നു. 

 

ഈ പുസ്തകത്തിൽ ഉടനീളം മാരി എന്ത് മനോഹരമായാണ്  ദൈവത്തോടഉള്ള നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്, തന്റെ ചുറ്റിലുമുള്ളവരെ രേഖപെടിത്തിയിരിക്കുന്നതും മനോഹരമായാണ്. 

മാരിവിലിനോട് എന്താണ് നിങ്ങടെ നിറഞ്ഞു നിൽക്കുന്ന മനോഹര പുഞ്ചിരിയുടെ രഹസ്യം എന്ന് ചോദിക്കാൻ വല്ലാത്ത ആഗ്രഹമായിരുന്നു, എന്നാൽ ഇന്ന് ഈ പുസ്തകം മുഴുവൻ വായിച്ചു കഴിഞ്ഞതോടെ അതിനുള്ള ഉത്തരം കിട്ടി  എല്ലാവരും ഉള്ള നിറഞ്ഞു ചിരിക്കുന്ന നിഷ്കളങ്ക ബാല്യത്തിൽ ചിരിക്കാൻ കഴിയാതെ പോയത്തിനാലാവാം ഇന്ന് മാരിവില്ല്  എപ്പോയും നിറപുഞ്ചിരിയാലേ നിൽക്കുന്നത്. 

എന്നാലും എന്റെ മാരിത്താ എങ്ങനെയാണ് ചുറ്റിലുമുള്ള പ്രിയപ്പെട്ട മനുഷ്യരെ ഇങ്ങനെ  നെഞ്ചോട് ചേർത്ത്  സ്നേഹിക്കാൻ കഴിയുന്നത്? എന്ന ചോദ്യം മാത്രം എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു. 

അക്ഷരങ്ങളെയും വർണ്ണങ്ങളെയും കൂട്ടുപിടിച്ച് നിറ പുഞ്ചിരിയുമായി മാരിവില്ലിന് ഇനിയും ഉയരങ്ങളിൽ  പറക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥനായോടെ ആശംസിക്കുന്നു. 

LIGHTEN TO LIGHTEN. ✨️☘️

ഏറെ തേടി പിടിച്ച്  വായിച്ച പുസ്തകം ആയതിനാൽ തന്നെ ഓരോ അധ്യായങ്ങളും വായിച്ച് അതിനെക്കുറിച്ച് എന്തെങ്കിലും കുത്തിക്കുറിച്ചു ഇടണമെന്ന്  ഞാൻ ആദ്യമേ ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് എഴുത്ത് ഇത്രയും നീണ്ടത്. എന്നിരുന്നാലും നിങ്ങളുടെ  വിലയേറിയ സമയങ്ങളെ മാറ്റിവെച്ച് ഈയുള്ളവളുടെ വാക്കുകൾ വായിച്ചതിന് ഒരുപാട് സ്നേഹവും നന്ദിയും ✨️♥️

Post Views: 17
3
Misna Parappur

ബിരുദ വിദ്യാർത്ഥി,സ്നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

9 Comments

  1. sabira latheefi on March 15, 2024 3:26 PM

    മാരിയത് കാണുന്ന ആരിലും പുഞ്ചിരി നിറക്കുന്ന മൊഞ്ചത്തി. എല്ലാ പ്രയാസങ്ങൾക്കിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ സാധിക്കുന്നു എന്നതിന്റെ ഉത്തരമാണ് ആ പുസ്തകം. നല്ല വായന. ❤️❤️

    Reply
    • Misna parappur on March 30, 2024 11:46 PM

      നിറഞ്ഞ സ്നേഹം…. ❤️

      Reply
  2. Faisal Mc on March 15, 2024 12:21 PM

    എഴുത്തുകാരന്റെ ഉള്ളറിഞ്ഞ വായന 🌹🌹

    Reply
    • Nafs nafs on March 15, 2024 12:34 PM

      മികച്ച വായന. 👏👏👏👏

      Reply
      • Misna parappur on March 30, 2024 11:47 PM

        … ✨❤️

        Reply
      • Misna parappur on March 30, 2024 11:48 PM

        Lighten to Lighten… ❤️

        Reply
    • Jasna on March 15, 2024 1:12 PM

      👍👍

      Reply
    • Misna parappur on March 30, 2024 11:46 PM

      ❤️

      Reply
    • Misna Parappur on March 31, 2024 5:05 PM

      Lighten to lighten…. ❤️✨

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.