Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 8
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 8

By Renju AntonyDecember 6, 2023Updated:December 14, 2023No Comments4 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

” എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു”

“പറയെടോ, എന്നോട് എന്തും തനിക്ക് പറയാം, ഇങ്ങനെ മടിക്കണ്ട കാര്യമൊന്നും ഇല്ല”

“ഞാൻ പറയുന്ന കാര്യം എബി എങ്ങനെ എടുക്കും എന്നെനിക്കറിയില്ല”

അപ്പോൾ കേട്ടു, ആരാ ചേട്ടായി ഫോണിൽ ചേച്ചിയാണോ എന്ന് ചോദിക്കുന്നത്, പിന്നെ ഒരു ബഹളമായിരുന്നു, ഫോൺ എല്ലാരും വാങ്ങി മിണ്ടാൻ തുടങ്ങി, എനിക്ക് തിരിച്ച് എബിക്ക് കൊടുക്കാൻ പറയാൻ പറ്റാത്ത അവസ്ഥ.

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മമ്മ വന്ന് പറഞ്ഞു, “മോൾക്ക് എന്താ എബിയോട് പറയാൻ ഉള്ളത്. പെട്ടെന്ന് ഫോൺ ചെയ്യണമെന്ന് പറഞ്ഞതു കൊണ്ട് ചോദിച്ചതാ”

“ഒന്നും ഇല്ല മമ്മ, നിങ്ങൾക്ക് എല്ലാം പരാതിയല്ലായിരുന്നോ ഞാൻ മിണ്ടുന്നില്ലാന്ന്, അത് അങ്ങ് മാറ്റിയെക്കാം എന്നോർത്തു” എന്ന് പറഞ്ഞ് റൂമിലോട്ട് പോയി.

എബി എന്നെ എന്തിനായിരിക്കും ഇത്ര സ്നേഹിക്കുന്നത്, എനിക്ക് പറയാൻ ഉള്ളത് കേൾക്കുമ്പോൾ എബിടെ റിയാക്ഷൻ എന്തായിരിക്കും എന്നൊക്കെ ആലോചിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം, എബിയെ ഞാനും എപ്പോളോ സ്നേഹിച്ചു തുടങ്ങിയത് പോലെ, ആ കണ്ണുകൾ കാണുമ്പോൾ പുഞ്ചിരി കാണുമ്പോൾ എല്ലാം എന്റെ ഉള്ളം തുടിക്കുന്നത് എബിയോട് സ്നേഹമുള്ളതു കൊണ്ടല്ലേ. എപ്പോളും എബിയുടെ പുഞ്ചിരിക്കുന്ന മുഖം മുമ്പിൽ തെളിയുന്നു.

ജോക്കുട്ടൻ “ചേച്ചിപെണ്ണെ അളിയൻ വിളിക്കുന്നു” എന്ന് പറഞ്ഞ് ഫോൺ കൊണ്ടു തന്നു.

ഹലോ വെച്ചപ്പോൾ കേട്ടു, “എന്റെ സുന്ദരിക്കുട്ടി എബിച്ചായനെ ഓർത്തു കൊണ്ടിരിക്കുവാണോ”

“എന്താടോ മിണ്ടാത്തെ, താൻ ഒന്നും ഓർത്ത് വിഷമിക്കണ്ട, എന്ത് കാര്യമാണോ താൻ പറയാൻ പോകുന്നത് അത് എനിക്ക് കേൾക്കണ്ടാ, എന്റെ സുന്ദരിക്കുട്ടി എന്റെ പാതി ആവാൻ ഒരുങ്ങിയാൽ മാത്രം മതി, കേട്ടോടോ”.

അതല്ല, എനിക്ക് പറയാൻ ഉള്ളത് കേൾക്കണം

” ഇല്ലടോ, തനിക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും അത് പറഞ്ഞു എന്ന് കരുതിക്കോ, കഴിഞ്ഞ് പോയത് ഒന്നും എനിക്ക് കേൾക്കണ്ടാ, ജൂലിക്കുട്ടിയുടെ ചിരിക്കുന്ന മുഖം എന്നും എനിക്ക് കാണണം കേട്ടോ, ഇനി തന്റെ സങ്കടങ്ങൾ എല്ലാം എന്റെത് കൂടിയാ, എന്റെ ചക്കരക്കുട്ടി എബിച്ചായനെ സ്വപ്നം കണ്ട് കിടന്ന് ഉറങ്ങാൻ നോക്കിക്കെ”

എനിക്ക് ഒന്നും പറയാൻ പറ്റുന്നതിന് മുൻപ് എബി പിന്നെയും പറഞ്ഞു.

“ഉറങ്ങുന്നതിന് മുൻപ് ഇച്ചായന് ഒരു ചക്കരയുമ്മ തന്നെ”‘

‘എബിക്ക് എല്ലാം തമാശ ആണ്’

” തമാശ ഒന്നും അല്ല ഞാൻ സീരിയസ് ആയി പറഞ്ഞതാ” എന്നിട്ട് ചിരിക്കുന്നത് കേട്ടു.

“അപ്പോ good night”

ഫോൺ വെച്ചപ്പോൾ ആ ചിരി എന്റെ ചുണ്ടിലും ഉണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ മുതൽ കല്യാണ തിരക്ക് തുടങ്ങി, ജോക്കുട്ടൻ എല്ലായിടത്തും ഓടി നടക്കുന്നു, മമ്മക്ക് നല്ല സന്തോഷം. ഞാൻ മാത്രം എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെയും ഇവിടെയും തോണ്ടി കൊണ്ടിരുന്നു.

വൈകുന്നേരമായപ്പോളേക്കും ബന്ധുക്കൾ ഒക്കെ വന്ന് തുടങ്ങി, സ്വർണ്ണം എത്ര ഉണ്ട് എന്നൊക്കെ ചോദിക്കുന്നത് കേട്ടു, മമ്മ പറഞ്ഞു, കുറച്ച് സ്വർണ്ണം നേരത്തെ മേടിച്ചത് ഉണ്ട്, പുതിയത് ഒന്നും വാങ്ങിയില്ല, അവൾ ഒന്നും ഇടുന്നില്ലാന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ ഞാൻ അകത്ത് ചെന്ന് ഡാഡിടെ അലമാര തുറന്നു, ഡാഡി മരിക്കുന്നതിന് മുൻപ് ഉള്ള birthday ക്ക് എനിക്ക് വാങ്ങിയ റൂബി വെച്ച നെക്ലേസ് എടുത്ത് നോക്കി, അത്ര വലിയ മാല ഗിഫ്റ്റ് തന്നപ്പോൾ ഞാൻ ഡാഡിയോട് ചോദിച്ചു, വലിയ മാല ഞാൻ ഇടില്ലാന്ന് ഡാഡിക്ക് അറിയില്ലേ, പിന്നെ എന്തിനാ വാങ്ങിയത് എന്ന്.

“ഡാഡിടെ മോളു ഇത് കല്യാണത്തിന് ഇട്ടാൽ മതി കേട്ടോ” എന്ന് പറഞ്ഞ് കളിയാക്കി.

അതും കൈയ്യിൽ പിടിച്ച് കുറെ കരഞ്ഞു. മധുരം വെപ്പിന് ഒരുങ്ങി ചെല്ലാൻ പറഞ്ഞപ്പോളാണ് അവിടുന്ന് എഴുന്നേറ്റത്, മധുരം വെച്ച് കഴിഞ്ഞപ്പോൾ ജോക്കുട്ടൻ ഫോൺ കൊണ്ടു തന്നു, വീഡിയോ കോളിൽ എബി ഉണ്ടായിരുന്നു. എന്നെ കണ്ടതും എബിയുടെ ചുറ്റും കുട്ടിപടകൾ വന്ന് മിണ്ടാൻ തുടങ്ങി, അവരെ ഒഴിവാക്കി എബിയെ തനിച്ച് കിട്ടിയപ്പോൾ എബി ചോദിച്ചു “താൻ കരഞ്ഞോ, കണ്ണെല്ലാം ചുവന്ന് കിടക്കുവാണല്ലേ”

‘അത് പിന്നെ ഡാഡിയെ ഓർത്തപ്പോൾ’

” താനെന്താടോ ഇങ്ങനെ, ഇപ്പോൾ ഡാഡി ആയിരിക്കും ഏറ്റവും സന്തോഷിക്കുന്നത്, താൻ ഒന്നു സന്തോഷമായി ഇരിക്ക്, നാളെ കാണുമ്പോൾ സങ്കടമെല്ലാം മാറി മിടുക്കി ആയിരിക്കണം, കേട്ടല്ലോ”

ഞാൻ തലയാട്ടി, അപ്പോൾ കവിൾ കാണിച്ചിട്ട് പറഞ്ഞു, ” എന്നാ എന്റെ പെണ്ണ് ഇച്ചായന് ഒരു ഉമ്മ തന്നെ” എന്നിട്ട് കണ്ണിറുക്കി ചിരിച്ചു.

” ഞാൻ ഇച്ചായാന്ന് വിളിക്കുമെന്ന് ഓർത്ത് സ്വപ്നം കാണണ്ടാ” അത് പറഞ്ഞപ്പോൾ ആളുടെ മുഖം മങ്ങി.

“നമ്മുക്ക് നോക്കാം, ഇപ്പോ മോള് പോയി കിടന്നോ കേട്ടോ, നാളെ കാണാം”

ഫോൺ വെച്ചപ്പോഴും എനിക്ക് എബിയോട് മനസ്സ് തുറക്കാൻ പറ്റാത്ത സങ്കടമായിരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിറ്റേന്ന് രാവിലെ തന്നെ മമ്മ ഏർപ്പാടാക്കിയ ബ്യൂട്ടിഷൻ വന്ന് കുത്തി പൊക്കി എന്നെ ഒരുക്കാൻ തുടങ്ങി, വൈറ്റ് സാരി ഉടുത്ത് വൈറ്റ് സ്റ്റോൺ വെച്ച ഓർണമെൻറ്റ്സും ഇട്ട് ഒരുങ്ങി കഴിഞ്ഞപ്പോൾ മമ്മ വന്ന് നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു, എന്റെ മോളിപ്പോൾ മാലാഖയെ പോലെ സുന്ദരി ആയല്ലോന്ന്.

വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ എന്റെ നെഞ്ച് പെരുമ്പറ കൊണ്ടാൻ തുടങ്ങി, അവരുടെ പള്ളിയിൽ ചെന്നപ്പോൾ എബിയും വീട്ടുകാരും വന്നിരുന്നു, ഫോട്ടോഗ്രാഫർമാർ പറഞ്ഞത് പോലെ നടന്ന് എബിയുടെ അടുത്ത് ചെന്ന് നിന്നപ്പോൾ ആള് പറഞ്ഞു” പെണ്ണ് സുന്ദരി ആയല്ലോ” ഞാൻ എബിയെ നോക്കിയതെ ഇല്ല.

പള്ളിയിൽ നിൽക്കുമ്പോഴേല്ലാം അകാരണമായ ഭയമായിരുന്നു മനസ്സിൽ, എന്നെ മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല എബി കൂടുതൽ ചേർന്ന് നിന്നു.

മിന്ന് കഴുത്തിൽ വീഴുമ്പോഴും എനിക്ക് മനസ്സ് തുറന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞില്ല, കല്യാണം കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ എബി എന്റെ കൈയ്യിൽ പിടിച്ചു, ഞാൻ നോക്കുന്നത് കണ്ടപ്പോൾ “എന്താടി കെട്ടിയോളെ ഇങ്ങനെ നോക്കുന്നത്” എന്ന് ചോദിച്ചു, എബിയുടെ കൈയ്യ് പിടിച്ച് ഇറങ്ങി വരുമ്പോൾ എന്റെ കോളേജ് ഫ്രണ്ട്സ് എല്ലാം പുറത്ത് ഉണ്ടായിരുന്നു, അവര് എന്റെ അടുത്തോട്ട് ഓടി വരുമ്പോൾ ഞാൻ പിന്നെയും എബിയെ നോക്കി. എബി കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു, അവര് വന്ന് ഒരു അകലവും കാണിക്കാതെ സംസാരിക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്ത് എത്തിയത് പോലെ തോന്നി.

എല്ലാം കഴിഞ്ഞ് എബിയുടെ വീട്ടുകാർ സാരി മാറിക്കാൻ കൊണ്ടുപോയി, തിരിച്ച് വരുമ്പോൾ എബി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, റിസപ്റ്റ്ഷൻ സമയം മുഴുവൻ കുട്ടിപടകൾ ഡാൻസും പാട്ടും ആയി കൂടെ തന്നെ ഉണ്ടായിരുന്നു.

എബിയുടെ വണ്ടിയിൽ കയറി അവരുടെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ഞാൻ എബിയോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നു എന്റെ കൂട്ടുകാരെ എങ്ങനെ കണ്ടുപിടിച്ചു എന്ന്, ഞാൻ നോക്കുന്നത് കണ്ടിട്ടാവും എബി എന്നോട് ചേർന്ന് ഇരുന്നിട്ടു പറഞ്ഞു, “എന്റെ പെണ്ണ് ഒത്തിരി തല പുണ്ണ് ആക്കണ്ടാട്ടോ, തനിക്ക് തരാൻ പറ്റുന്ന എല്ലാ സന്തോഷങ്ങളും ഞാൻ ഇന്ന് മുതൽ നന്നിരിക്കും” എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടിട്ടാവും ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു, ഞാൻ ഞെട്ടി നോക്കിയപ്പോൾ വീണ്ടും ചിരിക്കുന്നു, കൈയ്യ് തട്ടി മാറ്റി നെഞ്ചിടുപ്പോടെ ഞാൻ മാറി ഇരുന്നു.

തുടരും

തണൽ- പാർട്ട് 9
Post Views: 53
1
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.