Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 15 അവസാന ഭാഗം
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 15 അവസാന ഭാഗം

By Renju AntonyJanuary 23, 2024Updated:January 30, 20242 Comments9 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

പുറത്തെ കാഴ്ചകൾ കണ്ട് അതിശയത്തോടെ എബിയെ നോക്കിയപ്പോൾ ഒരു ഭാവവ്യത്യാസവും ആ മുഖത്ത് കണ്ടില്ല, എബി അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.

എന്നാലും എയർപോർട്ടിൽ വെച്ച് ഒന്ന് ചുറ്റും നോക്കിയിരുന്നെങ്കിൽ എനിക്ക് കണ്ടുപിടിക്കാമായിരുന്നു. ഇത്ര നേരം ഞാൻ ഉറങ്ങി പോയല്ലോ. ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടും ഉറങ്ങാത്തത് കൊണ്ടും, അതിൽ കൂടുതൽ സങ്കടം കൊണ്ടും ആകെ ക്ഷീണിച്ചിരുന്നു. ഫ്ലൈറ്റിൽ കയറിയപ്പോൾ തന്നെ ഉറങ്ങിയത് അതാണ്.

“Welcome to Paris Charles de Gaulle Airport” പൈല്ലറ്റ് അനൗൺസ് ചെയ്യ്തപ്പോൾ ഞാൻ പിന്നെയും ഞെട്ടി, പാരിസോ, ടേയ്ക്ക് ഓഫ് ടൈമിൽ വെറെ ഏതോ ലോകത്ത് ഇരുന്ന എന്നെ ഓർത്ത് എനിക്ക് തന്നെ സഹതാപം തോന്നി, “ഏന്തൊരു മണ്ടിയാ ജൂലി നീ” എന്ന് സ്വയം ചോദിച്ചു. പിന്നെയും പുറത്തോട്ട് നോക്കിയപ്പോൾ കണ്ട മഞ്ഞ് വീഴ്ച കണ്ട് ഒരു പാട് അതിശയത്തോടെ എബിയെ നോക്കി. അപ്പോഴും എബി ശ്രദ്ധിക്കുന്നതെ ഇല്ല.
മഞ്ഞ് ഉള്ള സ്ഥലത് ഹണിമൂൺ പോകണമെന്ന് പണ്ട് ചുമ്മാ സ്വപ്നം കണ്ടിരുന്നു, ഒരിക്കലും നടക്കുമെന്ന് ഓർത്തില്ല.

എബിയുടെ മുഖം കണ്ടിട്ട് ഇത് ഹണിമൂൺ തന്നെയാണോ എന്ന് ഉറപ്പിക്കാനും പറ്റുന്നില്ല. ഒരു നടൻ വന്നിരിക്കുന്നു, ‘എനിക്ക് സർപ്രൈസ് തരാൻ ഇറങ്ങിയത് അല്ലേ, തിരിച്ച് ഞാൻ ഒരു സർപ്രൈസ് തരാം കേട്ടോ, എന്റെ എബിച്ചായൻ പുതിയ ജൂലിയെ കാണാൻ ഇരിക്കുന്നതെ ഉള്ളൂ, പാരീസ് കാണുമ്പോൾ ഞാൻ ചാടി കേറി കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ച് കാണും’ എന്ന് മനസിൽ പറഞ്ഞു.

എല്ലാരും ഇറങ്ങി തുടങ്ങിയപ്പോൾ എബി എന്നോട് ഇറങ്ങാമെന്ന് പറഞ്ഞു, ഞാൻ ആ ഭാഗത്തേക്ക് നോക്കാതെ ഹാൻഡ് ബാഗ് എടുത്തു. മൈൻഡ് ചെയ്യാത്തത് കൊണ്ടാവണം ഇടക്ക് ഇടക്ക് എന്നെ നോക്കുന്നത് കാണാമായിരുന്നു. ഞാൻ മുഖം നന്നായി വീർപ്പിച്ചു പിടിച്ചു. ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടാണോ തണുപ്പ് കൊണ്ടാണോ ഞാൻ പതിയെ വിറച്ച് തുടങ്ങിയിരുന്നു.

ഇറങ്ങി മനപൂർവ്വം പതിയെ ആണ് നടന്നത്, എബി ഇടക്ക് തിരിഞ്ഞ് നിന്ന് പറഞ്ഞു. “എടോ വേഗം നടക്ക്, ഒത്തിരി നടക്കണം, ഇങ്ങനെ നടന്നാൽ നേരം വെളുത്താലും പുറത്ത് ഇറങ്ങാൻ പറ്റില്ല”

“എനിക്ക് വിശന്നിട്ട് നടക്കാൻ പറ്റുന്നില്ല, ഞാൻ ഇന്നലെ തൊട്ട് ഒന്നും കഴിച്ചില്ല”

” ഞാനും കഴിച്ചിട്ടില്ല, നമുക്ക് പെട്ടെന്ന് പുറത്തിറങ്ങി ഹോട്ടലിൽ ചെന്ന് കഴിക്കാം”

“അതെന്താ എബിച്ചായന് ഫ്ളൈറ്റീന്ന് ഒന്നും കിട്ടിയില്ലേ”

“താൻ കഴിക്കാത്തതു കൊണ്ട് എനിക്കും കഴിക്കാൻ തോന്നിയില്ല”

“അല്ലാതെ സർപ്രൈസ് പൊളിയും എന്നോർത്തല്ല, ഇന്നലെ ഇല്ലാത്ത സ്നേഹം പെട്ടെന്ന് എവിടെ നിന്ന് വന്നു” ഞാൻ കൂർപ്പിച്ച് നോക്കി പറഞ്ഞു. എബിക്ക് ചിരി വരുന്നത് എനിക്കറിയാമായിരുന്നു.

“തനിക്ക് ഫ്രഷ് ആകണമെങ്കിൽ വാഷ് റൂമിൽ പോയിട്ടുവാ, ഈ ജാക്കറ്റും ഇട്ടോ” പെട്ടി തുറന്ന് ജാക്കറ്റ് എടുത്ത് തന്നിട്ട് പറഞ്ഞു.

“എനിക്കെങ്ങും വേണ്ടാ” എബിയുടെ കയ്യിൽ തിരിച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.

ഇതൊക്കെ എപ്പോ വാങ്ങിയെന്തോ, കെട്ടിയോൻ വെൽ പ്ലാൻഡ്  ആയിരുന്നു. ഞാൻ വാഷ് റൂമിൽ ചെന്നപ്പോൾ എല്ലാരും ജാക്കറ്റും വെറെ എന്തോക്കെയോ ഇടുന്നുണ്ടായിരുന്നു. പണി പാളിയെന്ന് മനസ്സിലായി.

തിരിച്ച് ചെന്നപ്പോൾ എബി കാത്ത് നിൽപ്പുണ്ടായിരുന്നു. വലിയ ഒരു ജാക്കറ്റ് എല്ലാം എടുത്ത് ഇട്ടിട്ടുണ്ട്.

“ജാക്കറ്റ്” ഞാൻ കൈയ്യ് നീട്ടിയപ്പോൾ ചിരിച്ച് കൊണ്ട് ചോദിച്ചു. “കുറച്ച് മുമ്പേ അങ്ങനെ അല്ലല്ലോ പറഞ്ഞത്”.

” എന്നാൽ വേണ്ട” ഞാൻ നടന്നു.

” പെണ്ണ നീ എന്നോട് ഉള്ള വാശി ജാക്കറ്റ് ഇടാതെ തീർക്കണ്ട, പുറത്ത് നല്ല തണുപ്പ് ആയിരിക്കും”

ഞാൻ കേട്ടതായി ഭാവിച്ചില്ല. ചെക്കിങ് എല്ലാം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ ഫ്രീസറിൽ ഇറങ്ങിയത് പോലെ തോന്നി, കൈയ്യും കാലും വിറച്ച് നിൽക്കുന്ന എന്റ അടുത്ത് വന്ന് എബി ജാക്കറ്റ് ഇട്ടു തന്നു കൊണ്ട് പറഞ്ഞു. “വാശി ഒക്കെ തീർക്കാൻ സമയമുണ്ട് ഇപ്പോൾ ഇതിട് കേട്ടോ ജൂലിക്കുട്ടി, ഇങ്ങനെ മുഖം വീർപ്പിച്ച് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാ കേട്ടോടോ”

ഞാൻ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് മിണ്ടാൻ പോയില്ല.

അപ്പോഴേക്കും ടൂർ ഏജൻസിയുടെ ആൾ ഞങ്ങളെ അന്വേഷിച്ച് വന്നു. അങ്ങേര് ഞങ്ങളോട് വണ്ടിയിൽ കയറാൻ പറഞ്ഞു.

ഞാൻ ചാടി കയറി, വണ്ടിയിൽ നല്ല ചൂട് ഉണ്ടായിരുന്നു. എബി കയറി അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു” ഇത്ര തണുപ്പ് സഹിക്കാത്ത ആളാണോ മഞ്ഞ് ചെയ്യുന്നത്ത് ഹണിമൂൺ പോകാൻ സ്വപ്നം കണ്ടിരുന്നത്”

ഞാൻ അന്തംവിട്ട് എബിയെ നോക്കി.

“കണ്ണ് മിഴിപ്പിക്കണ്ടാ, തന്നെ കുറിച്ച് എല്ലാം അറിഞ്ഞ കൂടെ അറിഞ്ഞതാണെന്ന് വെച്ചോ, തന്റെ സ്വപ്നങ്ങൾ എല്ലാം ഇനി എബിച്ചായന്റെ കുടെ ആടോ” കള്ളച്ചിരിയോടെ പറഞ്ഞു.

“ഇന്നലെ രാത്രിയിൽ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ, എന്നെ ഇറക്കി വിടാൻ നടക്കുവല്ലായിരുന്നോ”

“എനിക്ക് ആകെ ഉള്ള കെട്ടിയവളെ ഞാൻ ഇറക്കി വിടുമോ”, എബി എന്റെ കൈയ്യെടുത്ത് ചുംബിച്ചു.

” എന്നെ തൊടണ്ടാ”, ഞാൻ കൈ വലിച്ചു.

“ഇത്രയും വലിയ സർപ്രൈസ് തന്നത് വെറുതെ ആകുമോ ദൈവമേ” സ്വയം ചോദിക്കുന്നത് കണ്ടു.

എനിക്ക് ചിരി വന്നെങ്കിലും ഞാൻ പുറത്തോട്ട് നോക്കിയിരുന്നു. ചെറുതായി മഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് ആവേശത്തോടെ ഞാൻ പറഞ്ഞു ” ദേ എബിച്ചായാ മഞ്ഞ് ചെയ്യുന്നു”

പെട്ടെന്ന് അബദ്ധം മനസ്സിലായി തിരുത്തി പറഞ്ഞു, ” എബി മഞ്ഞ്”

എബി കള്ളച്ചിരിയോടെ പറഞ്ഞു “എബിച്ചായാന്ന് വിളിക്കുന്നത് കേട്ടപ്പോൾ ഒരു കുളിര്”

“അങ്ങനെ ഇപ്പോൾ കുളിര് കോരണ്ടാ, ഞാൻ ഇനി വിളിക്കില്ല”, ഞാൻ പിന്നെയും പുറത്തോട്ട് നോക്കി ഇരുന്നു.

വഴിയിൽ എല്ലാം ഓരോ ബിൽഡിംഗ് കാണിച്ചു തന്നു ഡ്രൈവർ അതിനെ കുറച്ചു വർണിക്കുന്നുണ്ടായിരുന്നു.

ഈഫൽ ടൗറിനെ കുറിച്ചും റെസ്റ്റോറൻസിനെ കുറിച്ചും, ഫാഷൻനെ കുറിച്ചും അയാൾ വാ തോരാതെ സംസാരിച്ചു.

പണ്ട് പാരീസ് എന്ന മാജിക് നഗരത്തിൽ പോകണമെന്നു വലിയ ആഗ്രഹം ആയിരുന്നു പിന്നിടു അതിനെ കുറിയിച്ചു ആലോചിച്ചിട്ടുപോലും ഇല്ല, സ്വപ്നം കാണുന്നത് ആണോന്ന് പിന്നെയും സംശയം തോന്നി. എബിയെ നോക്കിയപ്പോ “എന്താടോ കാണുന്നതു സ്വപ്നം അണോന്നാണോ സംശയം”

എന്തു മാനസിൽ ആലോചിച്ചാലും കണ്ടുപിടിക്കാൻ ഇനി കെട്ടിയോന് മൈൻഡ് റീഡിങ്ങും അറിയാമോ അവോ. ഞാൻ മുഖം വീർപ്പിച്ചു കാണിച്ചു .

മഞ്ഞുമൂടിയ നഗരം പണ്ടു എപ്പോഴോ വായിച്ച യാത്രക്കുറിപ്പുകളെ ഓർമിപ്പിച്ചു, ഡിം ലൈറ്റും മഞ്ഞും എല്ലാം വല്ലാത്ത ഒരു ഭംഗി നഗരത്തിന് കൊടുക്കും പോലെ.

Abbatial Saint Germain എന്ന ഹോട്ടലിന്റെ മുമ്പിൽ കാർ നിർത്തി, സ്വപനം കാണുന്നതു നിർത്തി ഇറങ്ങി വരാൻ എബി പറഞ്ഞു, പുറത്തോട്ടു കാലുവെച്ചപ്പോൾ പിന്നെയും തണുപ്പ് അരിച്ചു കയറി. ചുവപ്പുവാതിലുകൾ ഉള്ള ബിൽഡിംഗ് ആയിരുന്നു അത്.

ഡ്രൈവർ ഞങ്ങളെ ഗൈഡ് ചെയ്തു മുമ്പിൽ പോയി റൂം എല്ലാം സെറ്റ് ചെയ്തു. എനിക്കു നടക്കാൻ പോലും വയ്യാത്ത പോലെ, വിശപ്പും തണുപ്പും കാരണം വല്ലാതെ ഷീണിച്ചിരുന്നു .

എബി കൈനീട്ടിയപ്പോൾ പിടിക്കാതെ ഇരിക്കാൻ ആയില്ല .

“എന്താടാ ഇതു ഐസ് പോലെ ആണല്ലോ കയ്യ്”

“സർപ്രൈസ്‌ താരൻ ഇറങ്ങിയപ്പോൾ ഓർക്കണമായിരുന്നു മഞ്ഞുപെയ്യുന്ന സ്ഥലത്താ വരുന്നേ, കെട്ടിയോൾക്ക്‌ തണുക്കുമെന്ന് ”

” പാരീസ് കണ്ടു വാ പൊളിച്ചു ഇരുന്നിട്ട്‌ ഞാൻ സർപ്രൈസ്‌ തന്നതാണോ പ്രശ്‍നം, പിന്നെ തണുപ്പ് ഒക്കെ എബിച്ചായൻ മാറ്റിത്തരാം കേട്ടോ” കള്ളചിരിയോടെ എബി പറഞ്ഞു.

“എന്നാൽ കേട്ടോ എബിച്ചായന്റെ ഒരു ഉദ്ദേശവും നടക്കാൻ പോകുന്നില്ല” എബി ചിരിച്ച് കൊണ്ട് തലയാട്ടി.

ഞങ്ങൾ നേരെ റെസ്റ്റോറൻറ്റിലേക്കു ആണ് പോയത്. എബി വേഗം സൂപ്പ് എടുത്തുകൊണ്ടു വന്നു. ചൂട് ഉള്ളിൽ ചെന്നപ്പോൾ തണുപ്പു കുറഞ്ഞു.

ഭക്ഷണം കഴിച്ചു റൂമിൽ ചെന്നപ്പോ തന്നെ കട്ടിലിൽ കയറി കിടന്നു. മുറി നല്ല ഭംഗിയുണ്ടായിരുന്നു അതൊന്നും കാണാൻ പോലും നിന്നില്ല.

” പോയി കുളിച്ചിട്ടു വാ പെണ്ണെ” എബി ജാക്കറ്റ് അഴിച്ചു കൊണ്ട് പറഞ്ഞു ”

“തണുപ്പത്തു കുളിക്കാൻ ഒന്നും എനിക്കു പറ്റില്ല”

“എന്നാൽ എബിച്ചായൻ കുളിപ്പിക്കട്ടെ” കള്ളച്ചിരിയോടെ അടുത്തോട്ടു വന്നു എന്നെ എടുക്കാൻ തുടങ്ങിയ ആളെ തള്ളി മാറ്റി ഞാൻ വാഷ്‌റൂമിൽ കയറി.

അതുകഴിഞ്ഞപ്പോളാണ് മാറാനുളള ഡ്രസ്സ് എടുത്തില്ലല്ലോ എന്നോർത്ത്. പക്ഷെ ഞാൻ ഒന്നും എടുക്കാതെ അല്ലേ പോന്നത് ഇനി എന്ത് മാറി ഇടും എന്നോർത്തു അവിടെ തന്നെ നിന്ന്.

“ജൂലിക്കുട്ടി വാതിൽ തുറക്ക്, മാറ്റി ഇടാൻ ഉടുപ്പ് വേണ്ട”

അപ്പോൾ അതെല്ലാമായാണ് വന്നിരിക്കുന്നത്, ഏതൊക്കെ എപ്പോൾ എടുത്തു വെച്ചു . എന്നാലോചിച്ച് വാതിൽ തുറന്നതും എബി വാതിൽ തള്ളി അകത്ത് കയറി. ഞാൻ അവിടെ ഇരുന്ന ഷാംബു ബോട്ടിൽ എടുത്തിട്ട് പറഞ്ഞു, എബി അടുത്ത് വന്നാൽ ഞാൻ എറിയും.

“പിന്നെ അത് വെച്ച് എറിഞ്ഞാൽ എന്ത് പറ്റാനാ”

“എബി എന്നോട് മിണ്ടാൻ വരരുത്, ഇന്നലത്തെ കാര്യങ്ങൾ ഒന്നും ഞാൻ മറന്നിട്ടില്ല”

“എന്റെ പെണ്ണിനെ ഒന്ന് ഞെട്ടിക്കാൻ അല്ലേ എബിച്ചായൻ അങ്ങനെ ഒക്കെ ചെയ്യ്തത്”

” എന്നട്ട് ഞെട്ടിയെന്ന് തോന്നുന്നുണ്ടോ”

“പിന്നെ തോന്നാതെ ഫ്ലൈറ്റിൽ ഇരുന്ന് എന്തായിരുന്നു കാണിച്ചത്, ഞാൻ കണ്ടില്ലാന്ന് ഓർത്തോ”

എബി പറഞ്ഞു കൊണ്ട് അടുത്ത് വന്നു, മാറാൻ സ്ഥലമില്ലാതെ അവിടെ നിന്ന് പോയി. എബി എന്റെ ഇടുപ്പിൽ കൈവെച്ച് ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു ” ഒത്തിരി  സങ്കടമായോ എന്റെ ജൂലിക്കുട്ടിക്ക്, നല്ല സന്തോഷമാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്തിരി വിഷമിപ്പിച്ചത്, സോറിടോ”

അത് കേട്ടപ്പോൾ എനിക്ക് എബിയോടുള്ള പിണക്കം അലിയാൻ തുടങ്ങിയിരുന്നു.

എബി കൂടുതൽ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു. പിന്നെയും ചുണ്ടുകൾ മുഖത്ത് പരതിയപ്പോൻ ഞാൻ പെട്ടെന്ന് തള്ളി മാറ്റി.

ഡ്രസ്സ് കയ്യിൽ തന്നിട്ട് ഇറങ്ങാതെ നിൽക്കുന്ന എബിയെ ഞാൻ ഒരു തരത്തിൽ പുറത്ത് ഇറക്കി.

വാതിൽ അടച്ച് ഡ്രസ്സിലോട്ട് നോക്കിയപ്പോൾ പിന്നെയും ഞെട്ടി, കൈയ്യും കാലും ഒന്നും ഇല്ലാത്ത നൈറ്റ് വിയർ. കെട്ടിയോൻ പണി തന്നല്ലോ.

കുളിച്ചു ഇറങ്ങതെ അവിടെ തന്നെ നിന്നു. എബി വന്നു വിളിച്ചിട്ടും ഇറങ്ങിയില്ല, “എടോ തൻ വാതിൽ തുറക്ക്, ഞാൻ നോക്കില്ല”

“എബി എനിക്ക് ഇത് ഇടാൻ വയ്യ ”

“ഞാൻ വേറെ ഒന്നും എടുത്തിട്ടില്ല”

“എബി കളിക്കല്ലെ, ഒരു കാര്യം ചെയ്യ് എബിയുടെ ഒരു ബർമുഡയും ബനിയനും താ ഞാനിട്ടു കൊള്ളാം”

എബി എടുത്തു തന്ന ഡ്രസ്സ് ഇട്ട് നോക്കിയപ്പോൾ ഒത്തി വലുത്, എന്നാലും മറ്റതിലും നന്നായി തോന്നിയത് കൊണ്ട് ഇറങ്ങി. എബി മൊബൈൽ നോക്കുന്നത് കണ്ടു വേഗം പോയി കിടന്നു .

കുറച്ചു കഴിഞ്ഞപ്പോൾ എബി പറഞ്ഞു” കള്ള ഉറക്കം ഒന്നും നടിക്കണ്ട, താൻ എണീറ്റ് മുടി നന്നായി തുവർത്തിക്കെ” എന്നെ പിടിച്ച് എഴുന്നേൽപ്പിച്ച് തല തുവർത്തുന്ന എബിടെ കെയറിങ്ങ് ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു. മുടി തുവർത്തി കഴിഞ്ഞ് എബി ചോദിച്ച് “എന്താടോ ഇങ്ങനെ നോക്കുന്നേ”

എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല, പെട്ടെന്ന് എബിയെ ചുറ്റിപ്പിടിച്ചു. എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല.

“താൻ കരയുവാണോ” എബി എന്റെ മുഖം ഉയർത്തി ചോദിച്ചു. “എന്താടോ ഇത്, ഞാനിന്നലെ അങ്ങനെ ഒക്കെ പറഞ്ഞതിന് ആണോ”

അല്ലാന്ന് ഞാൻ തലയാട്ടി, “എബിയുടെ സ്നേഹം എനിക്ക് എന്നും വേണം, ഒരിക്കലും മങ്ങി പോകാതെ”

“അത്രയേ ഉള്ളോ, പേടിപ്പിച്ച് കളഞ്ഞല്ലോ താൻ” ചിരിച്ച് കൊണ്ട് എബി ചോദിച്ചു. ” എന്നാൽ എന്റെ പെണ്ണ് റെഡി ആയിക്കോ, എബിച്ചായൻ ഒന്ന് കുളിച്ചിട്ടു വരട്ടെ”

ഞാൻ എബിയെ തള്ളിമാറ്റി ബ്ലാക്കറ്റിനുളളിൽ കയറി കിടന്നു. എനിക്ക് തണുപ്പും പേടിയും കാരണം പിന്നെയും കയ്യും കാലും വിറക്കാൻ തുടങ്ങി. ഹിറ്ററിന്റെ ചൂട് ഉണ്ടായിട്ടും തണുപ്പിന് ഒരു കുറവും ഉണ്ടായില്ല.

“നാളെ നമുക്ക് ഈഫിൽ ടവർ കാണാൻ പോകണം കേട്ടോ, എവിടുന്നു കുറച്ചേ ഉള്ളു, നടന്നു പോകണോ അതോ ഡ്രൈവറോട് വരാൻ പറയണോ”

അതുകേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റു പറഞ്ഞു നമുക്ക് നടന്നു പോകാം.

“അപ്പോൾ പെണ്ണ് ഉറങ്ങിയില്ല അല്ലെ”

“എബിച്ചായൻ ഞാൻ ഉറങ്ങിയോ എന്ന് അറിയാൻ ചോദിച്ചത് ആണോ”

“ഞാൻ കാര്യം ആയി ചോദിച്ചതാ, നടക്കാൻ ആണെങ്കിൽ ഒരു മണിക്കൂർ എടുക്കും”

“സാരമില്ല, നമുക്ക് നടന്നു പോകാം”

“പതിനൊന്നു മണി ആയി ഫ്ലൈറ്റില് ഫുൾ ഉറങ്ങിയതുകൊണ്ട് ഇനി താൻ എങ്ങനെ ഉറങ്ങും” എബി കളിയാക്കി ചോദിച്ചു .

“എബിയും ഉറങ്ങുവല്ലായിരുന്നോ”

“ഞാൻ കുറച്ചുനേരമേ ഉറങ്ങിയുള്ളൂ, ബാക്കി സമയം മുഴുവൻ എന്റെ പെണ്ണിനെ കണ്ടു കൊണ്ട് ഇരിക്കുവായിരുന്നു”

” എന്നാൽ വന്ന് കിടന്ന് ഉറങ്ങൂ”

” പാരീസിൽ വന്ന് ഇങ്ങനെ പുതപ്പിനുള്ളിൽ കിടക്കാൻ തനിക്ക് മാത്രമേ പറ്റൂ” എബി ചിരിച്ച് കൊണ്ട് കർട്ടൻ മാറ്റി.

ഗ്ലാസ്സ് വിൻഡോയിൽ കൂടി കണ്ട നഗരത്തിന്റെ കാഴ്ച എന്നെയും അത്ഭുതപ്പെടുത്തി.

ഞാനും ചാടി എഴുന്നേറ്റു എബിയുടെ അടുത്ത് പോയി നിന്നു, നഗര വീഥികൾ വിജനമായിരുന്നു, കുറച്ച് ദൂരെ പഴയ യൂറോപ്യൻ രീതിയിൽ ഉള്ള ഒരു ചർച്ച് കാണുന്നുണ്ടായിരുന്നു, മഞ്ഞിലും ചെറിയ വെളിച്ചമുള്ള ലൈറ്റ് വെട്ടത്തിലും പാരീസ് അതി സുന്ദരി ആയിരുന്നു.

“പിന്നെയും സ്വപ്നം കാണാൻ തുടങ്ങിയോ” എന്ന് ചോദിച്ച് എബി എന്നെ പുറകിലൂടെ കെട്ടിപ്പിടിച്ചു, എബിയുടെ നെഞ്ചിൽ തല ചായ്ച്ച് പാരീസ് നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുമ്പോൾ ഞാൻ സ്വപ്ന ലോകത്ത് തന്നെയായിരുന്നു.

കുറെ കഴിഞ്ഞപ്പോൾ എബി എന്നെ പൊക്കി എടുത്ത് ബെഡിൽ കിടത്തി, ഞാൻ മാറി കിടക്കാൻ തുടങ്ങിയപ്പോൾ എബി ചോദിച്ച് “ഇപ്പോഴും താൻ എന്നെ പൂർണ്ണമായും സ്നേഹിച്ച് തുടങ്ങിയില്ലേ”

എബിയുടെ മാറിൽ തല ചായ്ച്ച് ഞാൻ പറഞ്ഞു “എനിക്ക് ഇത്തിരി സമയം കൂടി വേണം”

എബി എന്റെ നെറ്റിയിൽ അധരങ്ങൾ ചേർത്ത് ഇറുകെ പുണർന്ന് കൊണ്ട് പറഞ്ഞു “തന്റെ ഇഷ്ടം പോലെ”

എബിയുടെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് തോന്നി.

രാവിലെ എബി വിളിക്കുമ്പോഴാണ് എണീക്കുന്നത്, നോക്കിയപ്പോൾ എബിയെ ദേഹത്ത് തന്നെയാണ് ഇപ്പോഴും. മാറാൻ തുടങ്ങിയപ്പോൾ എബി പിന്നെയും ചേർത്ത് പിടിച്ചു.

കുറച്ച് കഴിഞ്ഞ് സമയം നോക്കിയിട്ട് എബി പറഞ്ഞു, വേഗം റെഡിയാവ്, ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നമ്മുക്ക് ഇറങ്ങാം.

റെഡിയായി ജാക്കറ്റ് ഇടുമ്പോൾ എബി പറഞ്ഞു, “നമുക്ക് നല്ല വിൻഡർ ക്ലോത്ത് വാങ്ങാം കേട്ടോ, ഇത് പെട്ടെന്ന് ദുബായിൽ നിന്ന് വാങ്ങിയതാ, ഇവിടുത്തെ തണുപ്പിന് ഇത് പോരാ”

ഞങ്ങൾ ഭഷണം കഴിച്ച് പതിയെ ഇറങ്ങി നടന്നു, റോഡിന്റെ ഇരുവശങ്ങളിലും നിറയെ ഷോപ്പുകൾ ഉണ്ടായിരുന്നു, എബി തണുക്കാതെ ഇരിക്കാൻ ഉള്ളത് എല്ലാം വാങ്ങി എന്നെ ഇടിച്ചു. എന്നിട്ടും തണുക്കുന്നുണ്ടായിരുന്നു, എബി എന്നെ ചേർത്ത് പിടിച്ചാണ് നടന്നത്.

കുറച്ച് കഴിഞ്ഞ കഴിഞ്ഞപ്പോൾ ഒരു ചർച്ച് കണ്ടു, ഇന്നലെ റൂമിൽ നിന്ന് കണ്ടതാണെന്ന് എബി പറഞ്ഞു, ഞങ്ങൾ അകത്ത് കയറി പ്രാർത്ഥിച്ചു. ഇറങ്ങിയപ്പോൾ എബി ചോദിച്ചു “എന്താടോ പ്രാർത്ഥിച്ചത്”

” എന്നും എന്റെ കൂടെ എബി ഉണ്ടായിരിക്കണം, എനിക്ക് നല്ല ഒരു ഭാര്യ ആകാൻ കഴിയണം”

“എന്നിട്ട് എന്ത് തീരുമാനിച്ചു നല്ല ഭാര്യ ആകണമെങ്കിൽ കുറച്ച് കടമ്പകൾ കൂടി ഉണ്ട്”

എന്റെ മുഖം മങ്ങുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു, “ഞാൻ ചുമ്മാ പറഞ്ഞതാടോ, ഇങ്ങനെ മുഖം വീർപ്പിക്കാതെ”

പിന്നെ പാരീസിനെ കുറിച്ച് പറഞ്ഞും അവിടുത്തെ കാഴ്ചകൾ കണ്ടും ഞങ്ങൾ ഈഫിൽ ടവറിൽ എത്തി, ഒരിക്കൽ കാണാൻ ആഗ്രഹിച്ചത് എന്റെ മുമ്പിൽ കണ്ടപ്പോൾ അതിശയമായിരുന്നു. എത്ര ആസ്വദിച്ചിട്ടും മതി വരാത്ത പോലെ.

എബി എന്നെ തട്ടി വിളിക്കുമ്പോഴാണ് തിരിഞ്ഞ് നോക്കിയത് കൈയ്യിൽ ചുവപ്പ് റോസാപുഷ്പങ്ങളുമായി നിൽക്കുന്ന എബിയെ കണ്ട് ഞാൻ അതിശയിച്ചു പോയി.

“എന്റെ ജീവന്റെ പാതിക്ക്, തന്റെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കാൻ അനുവദിച്ചതിന്” എന്ന് പറഞ്ഞ് എന്റെ കൈയ്യിൽ തരുമ്പോൾ ഞാൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

എബിയെ കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ഞാൻ ചുറ്റും ഉള്ളതെല്ലാം മറന്നിരുന്നു.

ടാക്സിയിൽ തിരിച്ചുള്ള യാത്രയിൽ എബിയുടെ തോളിൽ ചാരിയാണ് ഇരുന്നത്.
റൂമിലെത്തിയപ്പോൾ എബി പറഞ്ഞു ലഞ്ച് കഴിച്ചിട്ട് വരാമെന്ന്, ഞാൻ മടി പറഞ്ഞപ്പോൾ എബി റൂമിലോട്ട് വരുത്തിച്ചു.

ഞാൻ മിണ്ടാത്തത് കൊണ്ടാവണം എബി എന്നോട് എന്താ പറ്റിയെ എന്ന് ചോദിച്ചു.
എബി വാഷ് റൂമിൽ കയറിയപ്പോൾ ഇന്നലെ എബി തന്ന ഡ്രസ്സ് ഇട്ട് നോക്കി, വാതിൽ തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ വേഗം പോയി ബ്ലാൻക്കെറ്റ് പുതച്ചു.

“താൻ എന്താടോ ബ്ലാൻക്കെറ്റ് പുതച്ച് നിൽക്കുന്നത് എന്ന് ചോദിച്ച് അടുത്തു വന്ന എബിയെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു, “എനിക്ക് സമ്മതമാണ്”

“എന്തിന്” കള്ളച്ചിരിയോടെ എന്റെ മുഖമുയർത്തി എബി ചോദിച്ചപ്പോൾ ആ കണ്ണുകളിലെ പ്രണയം എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

ബ്ലാൻക്കറ്റ് മാറ്റി എബി എന്നെ ചേർത്ത് പിടിച്ചു, എബിയുടെ വിരലുകൾ കുസ്യതി കാണിക്കാൻ തുടങ്ങിയപ്പോൾ എന്റെ നെഞ്ചിടുപ്പ് ഉയരുന്നുണ്ടായിരുന്നു. എടുത്ത് ബെഡിൽ കിടത്തി “പേടിയാണോ പെണ്ണിന്” എന്ന് ചോദിച്ചപ്പോൾ എബിയെ കൂടുതൽ ചേർത്ത് പിടിച്ച് അധരങ്ങളിൽ ഉമ്മ വെച്ച് കൊണ്ട് ഞാൻ സമ്മതമറിയിച്ചു.

ദേഹം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി എന്നിലേക്ക് പടർന്ന് കയറുമ്പോൾ എന്റെ ഒരോ അണുവും എബിക്ക് വേണ്ടി തുടിക്കുന്നുണ്ടായിരുന്നു, സുഖമുള്ള ഒരു നോവോടെ എബി എന്നിൽ ആഴ്ന്നിറങ്ങി. എബിയുടെ ചെവിയിൽ “എബിച്ചായാ” എന്ന് വിളിച്ചപ്പോൾ ആ മുഖത്തെ സന്തോഷം എനിക്ക് മാത്രം സ്വന്തമായതിന്റെ ആനന്ദത്തിലായിരുന്നു ഞാൻ.

എബിയുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ നെറ്റിയിൽ ചുബിച്ച് കൊണ്ട് ചോദിച്ചു “എന്റെ സുന്ദരിക്കുട്ടിക്ക് വേദനിച്ചോ”. നെഞ്ചിൽ ഉമ്മ വെച്ച് ഞാൻ കൂടുതൽ ചേർന്ന് കിടന്നു. അപ്പോൾ പുറത്ത് മഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു ഞങ്ങളുടെ സ്നേഹം പോലെ.

അവസാനിച്ചു.

സ്നേഹത്തോടെ
രഞ്ചു❤️

Post Views: 65
2
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

2 Comments

  1. Sobha Narayanasharma on February 23, 2024 6:33 PM

    Super love story 👌👌👌❤️👍

    Reply
  2. Manasi on February 3, 2024 1:09 PM

    Super ❤️❤️🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.