Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രൂപാന്തരം (കഥ )
കഥ കുട്ടികൾ ജീവിതം പ്രസവം ബന്ധങ്ങൾ വിവാഹം സ്ത്രീ

രൂപാന്തരം (കഥ )

By Lisa LaluAugust 12, 2023Updated:August 15, 20234 Comments4 Mins Read208 Views
Bookmark Now
Please login to bookmark Close

No account yet? Register

ജന്തുശാസ്ത്ര ലാബിലെ ഡിഷിനുള്ളിൽ തവള കൈകാലുകൾ വലിച്ചു നീട്ടി പിന്നുകളാൽ ബന്ധിക്കപ്പെട്ടു. പാതി മയക്കത്തിൽ അവൾ ബ്ലേഡ് കൈയിലെടുത്തു. ‘നിങ്ങളുടെ ബാച്ചിനും കൂടെ ഉള്ളൂ. പാടത്തും പറമ്പിലും ഓടി നടന്നു പിടിച്ചതാണ്.തരാൻ വേറെയില്ല.’ ആരാണത് പറയുന്നത്..?

അബോധത്തിൽ അവൾ തല ചെരിച്ചു നോക്കി.ലാബിലെ അസ്സിസ്റ്റന്റിനു അയാളുടെ മുഖം ! തവളയ്ക്ക് തന്റെ മുഖമാണോ..? അയാൾ തന്റെ പിറകെ ഓടി നടന്നു മയക്കി പിടിച്ചു ചാക്കിലിട്ടു രജിസ്റ്റർ ഓഫീസിൽ കുടഞ്ഞിട്ടു ഒപ്പിടീപ്പിച്ചതോർത്തു അവൾക്കു ചിരി വന്നു. വയറിന്റെ ഏഴു പാളികൾ തുരന്നു ഗ്ലൗസിട്ട കൈകൾ അകത്തേക്ക് ആഴ്ന്നു.

InShot_20210725_211801286

കണ്ണു മൂടിയ കറുത്ത തുണിക്കിടയിലൂടെ മങ്ങിയ വെളിച്ചത്തിൽ മയങ്ങിയ ബോധത്തിൽ ചോര പുരണ്ട വെളുത്ത ഗ്ലൗസ് ചലിക്കുന്നതും വിവിധ ആകൃതിയിൽ ഉള്ള കത്തികൾ ആവിശ്യപ്പെടുന്നതും അവൾ കണ്ടുകൊണ്ടിരുന്നു.വട്ടം ചുഴറ്റി ചെത്തിയെടുത്തു വെക്കുന്ന അവയവം നനുനനുപ്പിന്റെ വഴുവഴുപ്പിന്റെ ജീവിതത്തിലെ പല ഓർമ്മകളുടെയും വളർച്ചയുടെ പല നിമിഷങ്ങളുടെയും ഭൂപടം അവൾക്കു മുന്നിൽ തുറന്നുവച്ചു.

അഗാധഗർത്തങ്ങളും ചുഴികളും നിറഞ്ഞ കടൽ നാഭിയിൽ ഒളിപ്പിച്ചു അവൾ കണ്ണുകളടച്ചു. ഒരേസമയം മരുഭൂമിയും പുൽമേടും പുഴകളും മലകളും കടലും കരയും നിറഞ്ഞ ഭൂമികയായി പെൺശരീരം മേശയിൽ നിറഞ്ഞു. ഓപ്പറേഷൻതീയേറ്ററിന് പുറത്തു നിന്നേല്പിച്ച ചെറിയ അടപ്പുള്ള പാത്രത്തിൽ ഭൂമിയിൽ ജീവനോടെയും മരിച്ചും പുറത്തെത്തിയ സകലബീജങ്ങളും ഒട്ടിപ്പിടിച്ചു വളരാൻ മത്സരിച്ചതും വളർന്നതുമായ ആദ്യതൊട്ടിൽ രണ്ടു കൈകളും ചുരുട്ടി ചുരുണ്ടുകിടന്നു. നേർത്ത ശബ്ദത്തോടൊപ്പം ഭിഷഗ്വര വയറിൽ കൊഴുപ്പിന്റെ മഞ്ഞപാളികളെ തുന്നിക്കൊണ്ടിരുന്നു. വയർ ഭൂമി എന്ന ഗ്രഹമായതായും അതു മുഴുവൻ അവരുടെ കൈകളിൽ ചാഞ്ചാടുന്നതായും സൂചിയും നൂലും അച്ചുതണ്ടായതായുമോർത്ത് അവളുടെ വിയർത്ത നെറ്റി ചുളിഞ്ഞു. ഡിസെക്ഷൻ മേശയിൽ കീറാൻ മയങ്ങി കിടന്ന തവളയെപ്പോലെ തൂങ്ങിയ വയറിന്റെ രണ്ടു വശങ്ങൾ കവിഞ്ഞു മേശപ്പുറം കവിഞ്ഞുപോയെന്നു അവൾക്ക് തോന്നി. അഴകളവുകളെ കുറ്റപ്പെടുത്താൻ അയാളിവിടെ ഇല്ല. തുടർച്ചയായ ഗർഭങ്ങൾ നൽകിയ തൂങ്ങിയ വയർ അയാളുടെ വിമർശനം എന്നും ഏറ്റുവാങ്ങി തളർന്നു പോയിരുന്നു. തവളയുടെ മുഖം വീണ്ടും അബോധത്തിൽ കാണുന്നു. “ചെരിഞ്ഞു കിടക്ക്.. അനസ്തേഷ്യ തരുമ്പോൾ താനെന്തു ചെയ്യുവാടോ.. നേരെ കിടക്ക്.. മരയ്ക്കും മുൻപ് കിടക്കടോ.. ” വെളുത്ത സാരി ഉടുത്തു കോട്ടിട്ട നേഴ്സ് അലറികൊണ്ടിരുന്നു.നേരെ കിടക്കും മുൻപ് അവരുതന്നെ തന്റെ അരഭാഗം മേശയിൽ കുടഞ്ഞിട്ടു. തവള ദയനീയമായി സോപ്പ് വെള്ളത്തിൽ മയങ്ങിക്കിടന്നു. ‘പതിയെ കീറണം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ്. ഈ ഒരെണ്ണമേ കീറാൻ കിട്ടൂ. മെല്ലെ വേദനിപ്പിക്കാതെ. ഞരമ്പുകൾ ഉടയരുത്. ‘ അവൾ മയക്കത്തിൽ പിറുപിറുത്തു. ലാബിൽ ഡിഷിനുള്ളിൽ മയക്കത്തിൽ പാതിജീവനിൽ തവള പിടഞ്ഞുകൊണ്ടിരുന്നു.

InShot_20210725_210714828

ഒരിക്കൽ ആലില വയറു വീർത്തു വീർത്തു വന്നകാലത്ത് ഇതുപോലൊരു പ്രാവശ്യം നീലതുണിയ്ക്ക് മുകളിൽ കിടന്നത് അബോധത്തിൽ അവളുടെ ഓർമ്മകളിലൂയലാടി. ഒരു ദിവസത്തെ ‘മുക്ക്.. മുക്ക് ‘ അലർച്ചകൾക്കൊടുവിലത്തെ പ്രാണവേദനയോർത്ത് വെളുത്തു മെലിഞ്ഞ അവളുടെ കൈയിലെ നീല ഞരമ്പുകൾ ഉയർന്നു നിന്നു..ചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞു. മുന്നീർക്കുടം പൊട്ടിച്ചു പൊക്കിൾക്കൊടി ചുറ്റി ശ്വാസം നിലയ്ക്കാതിരിക്കാൻ അതിവേഗത്തിൽ നീലവിരിപ്പുള്ള മേശപ്പുറത്തെത്തി.അതോർത്തപ്പോൾ അവളുടെ വായിൽ രക്തം പോലൊരു കയ്പ്പു നിറഞ്ഞു. നട്ടെല്ല് വളച്ചു കയറിയ സൂചിക്കൊടുവിൽ മരവിച്ച അടിവയറിൽ നിന്നു പുറത്തെടുത്ത കിളികുഞ്ഞിനു പാതി മയക്കത്തിൽ പച്ചനിറമായിരുന്നു. വേദന സഹിക്കാനാവില്ലെങ്കിൽ ഈ പണിക്ക് പോകരുതെന്നു ഭിത്തികളാകമാനം അലറിക്കൊണ്ടപ്പോഴും തന്റെ നേർക്ക് പാഞ്ഞുകയറുന്നെന്ന് ഭീതിയോടെ അവൾ കണ്ടു. അശ്ലീല വർത്തമാനങ്ങളുടെ കഫക്കട്ടകൾ തന്റെ ശരീരത്തിൽ അങ്ങോളം വഴുക്കുന്നതായി അവൾക്കു തോന്നി. അവളുടെ കണ്ണുനിറഞ്ഞു.

ശീതീകരിച്ച ഐ സി യു വിൽ നാലുമണിക്കൂറിനു ശേഷം കണ്ണുതുറന്നപ്പോൾ കിളിചുണ്ടു പിളർത്തി നെഞ്ചോട് ചേർന്നു വന്ന ചുവന്ന കുഞ്ഞുമുഖം.. ആദ്യമായി വേദന സുഖകരമായ നിമിഷം. മകൾ! അവളെവിടെ? അവളെ നെഞ്ചോട് ചേർക്കാൻ കൈകൾ ഉയർത്താൻ ശ്രമിച്ചു. പിൻ ആണോ? ഒരു കൈ ബന്ധിച്ചിരിക്കുന്നു. മറ്റൊന്നിൽ ഗ്ലുക്കോസ്‌ കയറിക്കൊണ്ടിരിക്കുന്നു. കാലുകൾ മരവിച്ചു മരിച്ചുപോയിരിക്കുന്നു. ഓപ്പറേഷൻ കഴിഞ്ഞു അന്ന് ലഭിച്ചതൊരു മകളെയായിരുന്നു. ഇന്നവൾ കിടന്നിടം പുറത്തൊരു പാത്രത്തിൽ ചത്തുകിടക്കുന്നു.

‘രണ്ടു ഓവറികളിലും സിസ്ററ് ഉണ്ട്. നിൽക്കാതെ ബ്ലീഡിങ് തുടർന്നാൽ എടുത്തു കളയുക. ക്യാൻസറിന് സാധ്യത ഉണ്ട്. ‘ ചൂണ്ടുവിരൽ ആദ്യമായിചുവന്ന നിമിഷത്തിലെ ഭയവും ലജ്ജയും അവളെ കൗമാരത്തിലേക്ക് കൊണ്ടുപോയി. രാജകുമാരിയായി പൊന്നും പുടവയും കൊണ്ടു മൂടിയ കാലം അവളുടെ കണ്ണിൽ മിന്നി. ഏഴാം നാളിലെ പായൽ അധിനിവേശം നടത്തിയ കുളത്തിലെ തണുത്ത ജലം അരയിൽ ഓളങ്ങളായി ഒഴുകുന്നതവളറിഞ്ഞു. സ്കാനിംഗ് റിപ്പോർട്ടിലെ കറുപ്പും വെളുപ്പും നോക്കി വീണ്ടും ഗൈനക്കോളജിസ്റ് അതു പറയുമ്പോൾ ഭിത്തിയിൽ ചിരിച്ചിരിക്കുന്ന പല കുഞ്ഞുങ്ങളെയും കൗതുകത്തോടെ നോക്കുകയായിരുന്നു അവൾ.. മകളുടെ മുഖമുള്ള കുഞ്ഞുണ്ടോ.. ‘എടോ, താൻ കേട്ടോ, നമുക്കിതങ്ങു കളയാം. തന്റെ സ്ട്രക്ച്ചർ പോകുമെടോ’ മഞ്ഞ ഭിത്തിയോട് അവളെ ചേർത്ത് നിർത്തി അയാൾ പറഞ്ഞു. ജീവന്റെ ആദ്യതുടിപ്പ്. ആ പറഞ്ഞത് അയാളാണെന്നു വിശ്വസിക്കാൻ അവൾ പാടുപെട്ടു.സ്നേഹത്തോടെയുള്ള സമാഗമങ്ങൾ ഒക്കെയും ഓർത്തു പെട്ടന്നവൾക്ക് അയാളോട് വെറുപ്പ് തോന്നി. അയാളുടെ പരസ്ത്രീവർണ്ണനകൾ കാതിലേക്ക് തുളച്ചു കയറി അവൾക്കു തലവേദന പിടിച്ചുതുടങ്ങിയതിൽ പിന്നെ അവളൊരു ശരീരം മാത്രമായിരുന്നു. രണ്ടു ഡി എൻ സി ചെയ്തു ചുരണ്ടിതീർത്ത ഓവറികൾക്കകത്ത് വീണ്ടും പവിഴപ്പുറ്റുകൾ പോലെ മുഴകൾ നിറഞ്ഞു വന്നു. കടൽ തിരമാലകൾ പോലെ നിലയ്ക്കാതെ കിടക്കവിരികളിലെ ചുവന്ന വൃത്തങ്ങൾക്ക് വ്യാസം കൂടി വന്നു. അലക്കുയന്ത്രം എപ്പോളും മുരണ്ടുകൊണ്ടിരുന്നു. കറന്റ് ബില്ലിലെ സൂചിക ഉയർന്നു തുടങ്ങിയപ്പോൾ അയാളും യന്ത്രത്തെപോലെ ശബ്ദം ഉയർത്തി തുടങ്ങി. ‘പെണ്ണിന്റെ ശരീരത്തിൽ വേണ്ട പ്രധാന അവയവമാണിത്. എടുത്തു കളഞ്ഞാൽ പിന്നെ നിന്നെ എന്തിന് കൊള്ളാം.എല്ലാ കാര്യങ്ങളും അവതാളത്തിലാകും. ശരീരത്തിന്റെ ഉള്ള ഭംഗിയും പോകും. അല്ലേൽ തന്നെ നിന്നെ കണ്ടാൽ എന്റെ അമ്മയാണെന്ന് പറയും. കറന്റ്‌ ബിൽ അടയ്ക്കുന്നതിലും നല്ലത് സർജറി തന്നെയാ. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇങ്ങനെ മുതലാക്കാം. ‘ അയാളുടെ മൂർച്ചയും മുനയുമുള്ള സംസാരം തികട്ടി തികട്ടി നെഞ്ചിൽ വേദനയുണ്ടാക്കുന്നു. രാത്രികളിൽ ഓപ്പറേഷൻ നൽകുന്ന നഷ്ട്ടം നികത്താൻ പലതവണ ഇഷ്ടമില്ലാതെ അയാളാൽ ഞെരിഞ്ഞമർന്നു അവൾ ടാർ വഴിയിൽ പതിഞ്ഞു പോയ തവളയായി മാറി. ‘നീ എന്റടുത്തു വരും മുൻപേ ഗർഭിണി ആയിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞപ്പോൾ അന്ന് ഞാൻ വിശ്വസിച്ചില്ല. നിന്റെ മകൾ എന്റേതല്ല. ഇവിടെ നീ തിന്നുന്നതും ഉറങ്ങുന്നതും എന്റെ ഔദാര്യം.’ മദ്യം മണക്കുന്ന രാത്രിയിൽ പേ പിടിച്ച പട്ടിയെ പോലെ അയാൾ പുലമ്പി. രാവിന്റെ കറുത്ത ഭിത്തിയിൽ ചാരി നഗ്നയായി അവൾ അന്ധാളിച്ചു നിന്നു. പതിവുകളിൽ വാചകങ്ങൾ ഉരുക്കൊഴിച്ച പോലെ ചെവിയിലും ഹൃദയത്തിലും വീണു. തവളയെ അവൾ പതിയെ കീറി തുടങ്ങി. ‘ഇതു ഹൃദയം.. ഇത് വയർ.. വയറിൽ കുടലുമാത്രം..

‘ ഐ സി യു വിലേക്ക് മാറ്റാൻ പോവാണേ. രണ്ടു മൂന്നു പേർ ചേർന്നു തന്നെ സ്‌ട്രെച്ചറിൽ കിടത്തി. ഉന്തിക്കൊണ്ടുപോകുമ്പോൾ വയലിനരികിലെ തോട്ടിൽ നിറയെ വാൽമാക്രികുഞ്ഞുങ്ങൾ.. ‘ഒളിച്ചു വളർന്നോ.. ആര് വിളിച്ചാലും പോകരുത്. ചതിക്കും. ‘ പന്നലിലകളുടെ മറവു ചൂണ്ടികാണിച്ചു അവൾ പറഞ്ഞു. കറുപ്പിൽ മഞ്ഞപുള്ളിയുള്ള അട്ടകൾ തലങ്ങും വിലങ്ങും ഇണചേർന്നട്ടിയിരിക്കുന്ന മതിലോരത്ത് നനവൂറുന്ന കറുത്ത മണ്ണിൽ നിന്നു വഴുക്കി വഴുക്കി ഒരു മണ്ണിര ചിരിച്ചു. എന്തുകൊണ്ടോ അവൾക്കയാളെ ഓർമ്മ വന്നു. വീണ്ടും വീണ്ടും അയാളിങ്ങനെ.. എത്രയോ രാത്രികളുടെ പകലുകളുടെ യാമങ്ങളുടെ ഫലമാണ് മകൾ.അയാളെ അച്ചിലിട്ടു വാർത്തപോലെ.. അയാൾക്കെങ്ങനെ അവളുടെ വേരുകളെ നിരസിക്കാനായി.. ‘വേദന തുടങ്ങിയോ, മരുന്നിടാനാ.. ‘ കുക്കരിക്കട്ടകൾ നിറച്ചു ഇവിടെല്ലാം വൃത്തികേടാക്കി. മണ്ണപ്പം ചുട്ടു വച്ച പോലുണ്ട്. പഞ്ചാര മണലാരുന്നു. ചാടാം.. നീന്താം..മറിയാം.. തോടുണ്ട്. അമ്മയുണ്ട്. അച്ഛനുണ്ട്. തവളയ്ക്ക് തവള മതി. മഞ്ഞച്ചേര വേണ്ട. മെല്ലെ സ്നേഹിച്ചു വിഴുങ്ങും.. ചാടാനും നീന്താനും സമ്മതിക്കില്ല. വായിൽ ഇറുക്കി പിടിക്കും. ശ്വാസം കിട്ടില്ല. രക്ഷപ്പെടണം. പൊട്ടക്കിണറ്റിലേക്കല്ല. അവിടെ ഇരുട്ടു മാത്രമേ ഉള്ളൂ. ശുദ്ധവായുവില്ലാതെ വീണ്ടും മരിച്ചു മരിച്ചു.. ചാടണം. ഉയർന്നു പൊങ്ങി ചാടണം. ചാടാനായില്ലേൽ പറന്ന് പറന്ന് .. അവനെ തിന്നുന്ന പറവയാകണം.

InShot_20210725_205112194‘പേഷ്യന്റിനു ബോധം വരട്ടെ. അൺകോൺഷ്യസ് ആണ്.

InShot_20210725_204315539

‘ ഐ സി യു വിന്റെ കോച്ചുന്ന തണുപ്പിൽ മുറിവിന്റെ വേദന അരിച്ചരിച്ചു തുടങ്ങുമ്പോൾ കഴുത്തിലെ മഞ്ഞച്ചരട് പൊട്ടിച്ചെറിഞ്ഞു കൊക്കുകൾ കൂർപ്പിച്ചു നഖങ്ങൾ രാകി ചിറകുകൾ മിനുക്കി ആകാശം മാത്രം ലക്ഷ്യമാക്കി വട്ടമിട്ടു പറക്കാൻ അവളൊരു പരുന്തായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.

✍🏻ലിസ ലാലു.

ചിത്രങ്ങൾക്ക്‌ കടപ്പാട് – ഗൂഗിൾ.

Post Views: 25
3
Lisa Lalu

Writer, Reader Singer, Teacher 💙

4 Comments

  1. Nafs nafs on November 1, 2023 9:11 PM

    🔥🔥🔥

    Reply
  2. sabira latheefi on September 9, 2023 7:26 PM

    ❤️❤️❤️

    Reply
    • Neethu Krishnan on July 29, 2024 1:41 PM

      എന്തൊരെഴുത്താ!🙏🏻

      Reply
  3. Joyce Varghese on September 8, 2023 12:46 AM

    Beyond words 👌
    ഒന്നാന്തരം എഴുത്ത് ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.