ഇന്നും സ്വന്തം വീട്ടിൽ ആണുങ്ങൾഒരു പാത്രം കഴുകുന്നത് പോലും എന്തോ മഹാ അപരാധമായി കാണുന്ന ആൾക്കാർ ഉണ്ട്. വീട്ടിലെ പണി കൾ ചെയ്യുന്ന ആണുങ്ങളെ പെൺ കോന്തൻ എന്നും മറ്റും വിശേഷിപ്പിക്കാൻ ഇവർക്കൊക്കെ എന്തൊരു ഉത്സാഹം ആണെന്നോ.
അയൽവക്കത്ത് പുതിയ വീട് പണി തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. രണ്ടു പുരുഷന്മാരെ കൂട്ടത്തിൽ ഒരു അമ്പത്തഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു ചേച്ചിയും ജോലി ചെയ്യുന്നുണ്ട്. ജോലി അവിടെ ആണേലും അവരുടെ ഒരു കണ്ണ് ഞങ്ങളുടെ വീട്ടിലേക്ക് ആണ് 🤣. കാരണം “നന്ദനം സിനിമ യിലെ “ദേവകിയമ്മ വെള്ളം കോരിക്കോളു. പാറുവമ്മ വിറക് കൊണ്ടച്ചോളൂ. “ലൈൻ ആണ് ഞങ്ങളുടെ വീട്ടിലെ ജോലികൾ ഒക്കെ നടന്നു പോകുന്നത്. എന്റെ പ്രിയതമൻ അടുപ്പ് ഊതി കത്തിക്കും, ആ അടുപ്പിൽ ഞാൻ ചോറ് വെക്കും. ഞാൻ അലക്കും അങ്ങേര് തുണി അയയിൽ കൊണ്ടിടും. അങ്ങേര് മീൻ വെട്ടും, ഞാൻ അത് കറി ആക്കും. ഞാൻ നിലം അടിച്ചു വാരുമ്പോളേക്കും നിലം തുടയ്ക്കാനുള്ള വെള്ളവും മോപും ആയി അദ്ദേഹം ഹാജരാകും. അത് പോലെ, പൊടി യൊക്കെ തട്ടി വൃത്തി ആക്കുന്ന ദിവസം എനിക്ക് ലീവ് ആണ്, പറമ്പിൽ എവിടേലും പോയി ഇരുന്നോളണം. കാര്യം, എനിക്കും കുഞ്ഞിനും പൊടി അലര്ജി ആണ്.
ഇതൊക്കെ കാണുന്ന ആൾക്കാർ എന്താ വിചാരിക്കുക “അവൾ വീട്ടിൽ ഇരുന്ന് തിന്നുക, അയാളെ കൊണ്ട് മൊത്തം വീട്ട് പണിയും ചെയ്യിക്കുക “എന്നല്ലേ 🤣. അവരോട് തല്ക്കാലം പോയി പണി നോക്കാൻ പറഞ്ഞു 😂ഒരു ദിവസം ഞങ്ങൾ രണ്ടാളും കൂടെ വരാന്തയിൽ ഇരുന്നു കൊണ്ടാട്ടം ആക്കാനുള്ള കോവയ്ക്ക അരിയുക ആയിരുന്നു. ഞങ്ങളെ നോക്കി ചിരിച്ചു എന്തൊക്കയോ പരസ്പരം പറയുന്ന വാർക്ക പണിക്കാർ. ഞാൻ ഭർത്താവിനോട് പറഞ്ഞു, ” അതേയ്, അവര് എന്തെങ്കിലും വിചാരിക്കുമോ?
ഭർത്താവ് :”അവര് വിചാരിച്ചോട്ടെ, അവരെ വിചാരം മാറ്റാൻ നിനക്കാവുമോ. അവനൊന്റെ പണിയെടുക്ക് പെണ്ണെ “.
അതേ. ആയിരം കാലത്തിന്റെ വായ് മൂടി കെട്ടാം, ഒരു മനുഷ്യന്റെ വായ് മൂടി കെട്ടാൻ പറ്റില്ലല്ലോ. പറയുന്ന ആള് പറഞ്ഞോണ്ട് ഇരിക്കും, നമ്മൾ നമ്മുടെ ജോലി ചെയ്യുക. അതല്ലേ അതിന്റെ ഒരു ഇത്.