എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ആശയത്തോടെ ഐക്യരാഷ്ട്രസഭ 1981ലാണ് ലോക സമാധാന ദിനം ആചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്.
‘സമാധാനത്തിന്റെ സംസ്കാരം വളർത്തിയെടുക്കുക’ എന്നതാണ് 2024 ലെ പ്രമേയം. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ 30 ഓളം ദശലക്ഷം കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. കൂടാതെ അത്രതന്നെ പേര് വീടുകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നുമുണ്ട്.
അതുകൂടാതെ സംഘര്‍ഷ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. പരസ്പര ബഹുമാനം ഇല്ലായ്മയും മനുഷ്യാവകാശങ്ങളോടുളള അവജ്ഞയുമാണ് ഇത്തരം അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്.
മനുഷ്യര്‍ക്ക് ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഗോളമായി വെടിനിര്‍ത്തലിന്റെയും അക്രമരാഹിത്യത്തിന്റെയും ദിനമായും ഈ ദിനം കൊണ്ടാടാറുണ്ട്.