ജീവിതം മടുത്ത്
എല്ലാവരോടും യാത്രപറഞ്ഞ്
ഇറങ്ങാൻ നിന്നതാ…
അപ്പോഴാ കഴുകാനിട്ട
കരിപിടിച്ച പാത്രങ്ങൾ കണ്ടത്
അതവിടെ ഇട്ട് എങ്ങനെ പോകും.
കഴുകി കഴിഞ്ഞപ്പോൾ ഓർത്തു
മുഷിഞ്ഞ തുണികളും കുറേയുണ്ടാകും
അതും കഴുകിയിട്ടേക്കാം..
പിന്നെ അരിയിട്ട്..
ചോറ് വാർത്ത്..
തേങ്ങാ അരച്ച കറി വച്ച്..
മെഴുക്ക് വരട്ടി ഉണ്ടാക്കി..
പപ്പടം വറുത്ത്..
അടുക്കളയൊതുക്കി
കഴിഞ്ഞപ്പോഴേക്കും
എനിക്ക് വിശന്നു.
എല്ലാവർക്കും കൊടുത്ത്
ചോറുണ്ട് കഴിഞ്ഞപ്പോൾ
വല്ലാത്ത ഒരു ക്ഷീണം
ഉറങ്ങാൻ കിടന്ന ഞാൻ
ഇറങ്ങി പോക്ക് നാളേക്കാക്കി
ലിസ് ലോന ✍️