നാലുകെട്ടും അപ്പുണ്ണിയും വായിച്ചറിഞ്ഞകുട്ടിക്കാലത്താണ് ചെറിയ ഉള്ളി നനുനനുന്നനെ അരിഞ്ഞ് മൂപ്പിച്ച വെളിച്ചെണ്ണയുടെ മണത്തിനോടും അതിലിട്ടിളക്കിയ ചോറിനോടും കൊതി തോന്നിയത് .. പരാതിയിൽ സഹികെട്ടാണെങ്കിലും ഇല്ലായ്മകളിൽ അപൂർവമായി അമ്മയത് മൂപ്പിച്ച് ചോറിലിട്ട് കുഴച്ചുതരുമായിരുന്നു.രുചിയിൽ മനസ്സ് നിറഞ്ഞ് ഞാൻ വയറ് നിറയ്ക്കും.. എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാവുന്ന ഈ പ്രായത്തിലാണ് അറിഞ്ഞത് ഉള്ളിയിട്ട് മൂപ്പിച്ച വെളിച്ചെണ്ണയെക്കാൾ അമ്മയുടെ സ്നേഹം ചാലിച്ച മണത്തിനായിരുന്നു സ്വാദേറെ..
ലിസ് ലോന ✍️