ചേട്ടൻ്റെ കൂട്ടുകാർ വന്നു… ചോദിച്ചതോ “സേച്ചി ഭയങ്കര ചൂട് കുടിക്കാൻ വല്ലതും തണുത്തത് എടുത്തോ”
ആ പിന്നെ, ഇവന്മാർ ചോദിക്കുമ്പോ ചോദിക്കുമ്പോ ഉണ്ടാക്കി കൊടുക്കാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതാ? 😬അത് മാത്രം അല്ല, ലെവന്മാർ സംസാരിക്കുമ്പോ ഒരു ‘ശ ഷ സ ഹ’ ഫീൽ ചെയ്യുന്നു… നേരം പുലർന്നേരെ അടിച്ചു പൂക്കുറ്റിയായ് എൻ്റെ വീട്ടിലേക്ക് കേറി വരാൻ എങ്ങനെ ധൈര്യം വന്നു ഇവന്മാർക്ക്? 😡
ശരിയാക്കി തരാം…
മീൻ കറി വെക്കാൻ വെള്ളത്തിൽ ഇട്ടുവച്ച ഒരു ഉരുള വാളൻ പുളി പിഴിഞ്ഞെടുത്തു, അതിൽ നല്ലോണം പഞ്ചസാര ചേർത്ത് അലിഞ്ഞു. ഓരോ ഗ്ലാസിലും രണ്ടു ടേബിൾ വീതം ഈ പുളി മിക്സ് ഒഴിച്ച്, തണുത്ത സോഡ ഒഴിച്ച് പതിയെ ഒന്നിളക്കി അവന്മാർക്ക് കൊടുത്തു. ഗ്ലാസ് ലെ ജ്യൂസ് കാണുമ്പോൾ ആപ്പിൾ ജ്യൂസ് ലുക്ക് കൊണ്ട്, അതിയായ സന്തോഷത്തോടെ ഒറ്റ വലി… 🤣🤣🤣കുടുങ്ങി യോ…. കുടുങ്ങി….
“എന്തോന്ന് സേച്ചി… പുളി വെള്ളമാ… കൊടുംചതിയായ് പോയി കേട്ടാ…”
“എന്തോന്നെ, അയ്ന് ഞാൻ എന്തോ ചെയ്തു, പുതിയ ഐറ്റം ആണ് പുളി ജ്യൂസ്… ഷുഗർ, കൊളസ്ട്രോൾ ഒക്കെ കുറക്കാൻ നല്ലതാണ് എന്ന് കേൾക്കുന്നുണ്ട്… നല്ലതല്ലേ..”
ഞാൻ നിഷ്കളങ്കയായി..
”തന്നെ തന്നെ സേച്ചി… അടിച്ചതിൻ്റെ കെട്ടും കുറയും…രാവിലെ തന്നെ മെനക്കെട്ടത് വെറുതെ ആയി… സേച്ചിക്ക് നല്ലത് മാത്രം വരട്ടെ 😬🙏”ആശംസകൾ നേർന്നു പോയവർ ഇത് വരെ പിന്നെ എൻ്റെ മുട്ടു കുത്തിയിട്ടില്ല 🤣🤣🤣