അക്ഷരാർത്ഥത്തിൽ പറയുവാനുണ്ടായിരം നൊമ്പരങ്ങൾ …
എത്തി പിടിച്ചൊരാ മാനത്തിൽ നിന്നും .
ഓർക്കുവാനുണ്ടായിരം ഗാഥകളും ..
ഞാൻ നടന്ന വഴികളിൽ പുല്ലിനും പൂവിനും .
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പാടുവാനുണ്ടേറെ കാഴ്ചകളും …
ഏതൊരു രാവും പിന്നെതൊരാ പകലും .
കവിതകളാകുന്നു കാഴ്ചകളിൽ …
ആനന്ദ വേളകൾ നൊമ്പര പാതകൾ .
ഓർമ്മയിലെന്നെന്നും
തിരകളാകാൻ …
പറയാതെ പോയൊരാ അനുരാഗവും .
അകലേക്കകന്ന ഹൃദയവും ബാക്കി വെച്ചൊരാ കഥകളും കണ്ട കാഴ്ചയും കാടും നിരയും ..
ചിരിയാൽ മറച്ചിട്ട ദു:ഖങ്ങളും വരികളായി
പൊഴിയുന്നിവിടം കവിതകളായി …
അക്ഷരാർത്ഥത്തിൽ കവിതകൾ വെറുമൊരു ഹാരമല്ല .
അത് നിശ്ചല ജീവിത ശ്വാസമാണ് .
തളരാതെ ഉയരുന്ന ശബ്ദമാണ് .
ജീവനാം ലോകത്തിൻ സത്യമാണ് .
നിഷ സുരേഷ്കുറുപ്പ്✍️