എന്താണ് ക്രിസ്മസ് എന്ന് എന്റെ എട്ടു വയസുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് എഴുത്തിനാസ്പദം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ക്രിസ്മസ് സാന്തക്ലോസിന്റെ പിറന്നാൾ ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത് എന്നതിൽ അതിശയോക്തി ഇല്ല. ക്രിസ്മസ് സന്ദേശങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളായി പലപ്പോഴും സ്ഥാനം പിടിക്കുന്നത് സാന്തയും ട്രീയും, കേക്കും ഒക്കെ തന്നെയാണല്ലോ. സംശയം വേണ്ടാ. നമ്മുടെ ഫോണിന്റെ ഗാലറിയിൽ വന്നു കിടക്കുന്ന ക്രിസ്മസ് ചിത്ര സന്ദേശങ്ങൾ പരിശോധിച്ചാൽ വിരളിലെണ്ണാവുന്നത് മാത്രമേ ഉണ്ണിയേശുവിന്റെ തിരുപിറവി അനുസ്മരിപ്പിക്കുന്നുള്ളൂ എന്ന് കാണാം.
ഇന്നത്തെ പോലെ ബേബി ഷവറും ജെൻഡർ റിവീലും കൊട്ടിഘോഷിക്കപെടാതിരുന്ന കാലത്ത്, മറിയത്തിന്റെയും യൗസെപ്പിന്റെയും മകനായി ബേത്ലെഹേമിലെ കാലിതൊഴുത്തിലാണ് ഉണ്ണിയേശു പിറന്നത്. ആ തിരുപിറവിയുടെ സ്മരണയാണ് ക്രിസ്മസ്. ദൈവത്തിന്റെ തിരുസുതനായി, മാനവർക്ക് രക്ഷയേകാനായി, കരുണാമയനായി ഭൂവിൽ സാധാരണ മനുഷ്യനായി ജനിച്ചു. പിന്നീട് മനുഷ്യരക്ഷയ്ക്ക് വേണ്ടി കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു, ഉയർത്തെഴുന്നേൽക്കപ്പെട്ടു.
ക്രിസ്മസ് ആഘോഷങ്ങളിൽ, കേക്കുമുറിക്കുമ്പോൾ,നക്ഷത്രങ്ങൾ തൂക്കുമ്പോൾ, മദ്യവും, വീഞ്ഞും പുതിയ ട്രീയും,പുൽക്കൂടും ഒരുക്കുമ്പോൾ,കരോൾ ഗാനങ്ങൾ പാടുമ്പോൾ, ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു സമ്മാനപൊതികൾ കൈമാറുമ്പോൾ, ക്രിസ്മസ് തൊപ്പിയൊക്കെ വച്ചു അനുയോജ്യമായ വർണ്യ വസ്ത്രങ്ങളണിയുമ്പോൾ, ഇതൊക്കെ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് സ്റ്റോറി ആക്കുമ്പോഴും പാവം ഉണ്ണീശോയുടെ തിരുപ്പിറവി മറക്കല്ലേ! മാലോകരെ രക്ഷിക്കാനും ചേർത്തുപിടിക്കാനും വന്ന ലോകരക്ഷകനെ ഹൃദയത്തോട് ചേർത്തു വയ്ക്കാം. അതോടൊപ്പം സഹജീവികളെയും.
1 Comment
Nice one