തനിയെ വന്ന് ഇഷ്ടമുള്ളത് ഒക്കെ വാങ്ങി സന്തോഷത്തോടെ പോകുന്നവർ, സ്വന്തം ഇഷ്ടങ്ങൾ സ്വയം തിരിച്ചിഞ്ഞവർ, നടപ്പിലും എടുപ്പിലും കോൺഫിടൻസ് നിറഞ്ഞ് നിൽക്കുന്നവർ.
മുൻപിൽ നടക്കുന്ന പുരുഷൻമാരോട് ‘ഒന്ന് നിന്നെ, ഇതെനിക്ക് ഇഷ്ടമായി, വാങ്ങണം’ എന്ന് ധൈര്യത്തോടെ പറയുന്നവർ.
കൂടെ ഉള്ളവർ വാങ്ങാൻ പറഞ്ഞാലും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ സാധിക്കാതെ കൺഫ്യൂഷൻ ആകുന്നവർ.
ഒത്തിരി ഇഷ്ടത്തോടെ സാധനങ്ങൾ എടുത്ത് വെച്ച് സ്വയം അധ്വാനിച്ച പൈസ സ്വന്തം പേഴ്സിൽ നിന്ന് എടുത്ത് കൊടുത്തോട്ടെ എന്ന് കെട്ടിയോനെ വിളിച്ച് കെഞ്ചി ചോദിച്ച്, വാങ്ങണ്ട എന്ന കൽപന കേട്ട് മുഖം മങ്ങി തിരിച്ച് പോകുന്നവർ.
അവരെ കുറിച്ചാണ് പറയാനുള്ളത്, ബഹുമാനവും സ്നേഹവും ഒക്കെ വേണ്ടത് തന്നെ, പക്ഷേ അതൊക്കെ സ്വന്തം കുഞ്ഞ് കുഞ്ഞ് ഇഷ്ടങ്ങൾ വരെ പണയം വെച്ചിട്ടാവരുത്.
മാളു എന്നോട് അതിശയത്തോടെ അതെന്തിനാണ് അവര് കെട്ടിയോനെ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ, ഞാൻ അവളോട് പറഞ്ഞതും ഇത് തന്നെ, നിന്റെ ഇഷ്ടങ്ങൾ വേറെ ആർക്കും വേണ്ടി പണയം വെക്കരുത്, നമ്മുടെ ജീവിതം നമ്മുടെതാണ്, അത് ആരുടെ മുൻപിലും അടിമ വെക്കാനുളളതല്ല.
©️RenjuAntony