Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാല്പതുകളിലെ പെൺമാറാട്ടം
അനുഭവം അറിവുകൾ ആരോഗ്യം പ്രസവം മാനസികാരോഗ്യം ലൈംഗീകത സ്ത്രീ

നാല്പതുകളിലെ പെൺമാറാട്ടം

By Pavithra UnniSeptember 27, 2023Updated:October 5, 202336 Comments4 Mins Read992 Views
Bookmark Now
Please login to bookmark Close

No account yet? Register

ആയുസിലെ ഓരോ പതിറ്റാണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ശരീരവും മനസുമാണ് സ്ത്രീകൾക്ക്. ആദ്യത്തെ പത്ത് വർഷം ബാല്യമാണ്. വലിയ പരുക്കുകൾ ഇല്ലാതെ കടന്നു വരാവുന്ന ഒരേ ഒരു കാലഘട്ടം ഇതാണ്. എങ്കിലും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിക്കാനാവാതെ ഓർക്കാൻ ഇഷ്ടമില്ലാത്ത കുട്ടിക്കാലം ഉള്ളവരും ഒരുപാട് ഉണ്ടാകും. പൊരിച്ച മീനും മൊരിഞ്ഞ ദോശയും നിഷേധിക്കപ്പെടുന്ന അനുഭവങ്ങൾ ഉണ്ടല്ലോ! ഇനി അങ്ങോട്ട് ഒരു റോളർ കോസ്റ്റർ റൈഡ് ആണ്, സൂക്ഷിച്ചിരുന്നോളൂ എന്ന് ഓർമിപ്പിച്ചു കൊണ്ട് നമുക്ക് അടുത്ത പതിറ്റാണ്ടിലേക്ക് പോകാം.

ഇനിയാണ് പ്രധാന നായികയുടെ വരവ്-ആർത്തവം. വയറുവേദന, കൈകാൽ വേദന, ഛർദി, തലവേദന, വിശപ്പില്ലായ്മ, ബ്ലീഡിങ്…ആഹാ ആഹാ എത്ര നല്ല ആചാരങ്ങൾ! ചില ഭാഗ്യവതികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ആർത്തവകാലം ഉണ്ടാകാം. ഞാൻ ദുബായ് കണ്ടിട്ടില്ല, അതുകൊണ്ട് ദുബായ് ഇല്ല എന്ന് മാത്രം പറയരുതേ! പാഡ് ഉരഞ്ഞു തുട പൊട്ടുന്നതും ബാത്രൂം സൗകര്യക്കുറവുള്ള സ്‌കൂളുകളിൽ/കോളേജുകളിൽ പാഡ് മാറ്റാനും ഡിസ്പോസ് ചെയ്യാനുമുള്ള ബുദ്ധിമുട്ടുകൾ വേറെ…പൊതു ശൗചാലയങ്ങളുടെ കാര്യം പിന്നെ പറയാനുമില്ല! എന്നാൽ പിന്നെ മെൻസ്ട്രുൽ കപ്പ് ഉപയോഗിക്കണം ഹേ എന്നല്ലേ ഇപ്പോൾ മനസ്സിൽ തോന്നിയത്. അതൊക്കെ ഓരോരുത്തരുടെ പേർസണൽ കംഫോർട്ട് വിഷയമാണ്. ഹോ പ്രകൃതിക്ക് വേണ്ടി അതുപോലും ചെയ്യാൻ വയ്യ പെണ്ണുങ്ങൾക്ക്! എന്ന അശരീരി കേൾക്കുന്നുണ്ട്. ഡിസ്പോസബിൾ ഷേവിങ്ങ് റേസറിന് പകരം ബ്ലേഡ് ഇടുന്ന റേസർ ഉപയോഗിച്ച് പ്രകൃതിയെ രക്ഷിച്ചൂടെ? അതിൽ ഒരു ത്രിൽ ഇല്ലല്ലേ? പാഡ് മുതൽ അഡൽറ്റ് ഡയപ്പർ വരെയുള്ള വസ്തുക്കളുടെ കൃത്യമായ സംസ്കരണം പോലും ഇത് വരെ നടപ്പിൽ വരുത്താൻ പറ്റാത്തതാണ് പ്രധാന പ്രശ്‌നം.

ഇനി അടുത്ത പതിറ്റാണ്ട്-20 മുതൽ 30 വരെ പ്രായം ഒരു മാസ്സ് മസാല ചിത്രം ആണ് സുഹൃത്തുക്കളെ! കരിയർ ഉണ്ട്, പ്രണയം ഉണ്ട്, വിവാഹം ഉണ്ട്, ഗർഭം ഉണ്ട്, പ്രസവം ഉണ്ട്, മുലയൂട്ടൽ ഉണ്ട്, ഉറക്കമില്ലാത്ത കുട്ടികൾ ഉണ്ട്, പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഉണ്ട്, പ്രസവശേഷമുള്ള ശാരീരിക മാറ്റങ്ങളുണ്ട്, കുട്ടികളുടെ ഭക്ഷണശീലങ്ങൾ മുതൽ മൊബൈൽ അഡിക്ഷനും കോൺസ്റ്റിപ്പേഷനും വരെ അമ്മയുടെ തലയിൽ ഇട്ടു മുങ്ങി നടക്കുന്ന പങ്കാളികളുണ്ട്, കുടുംബക്കാരുണ്ട്, നാട്ടുകാരുണ്ട്! ശരിക്കും എങ്ങനെ കടന്നു പോയി എന്ന് പോലും ഓർത്തെടുക്കാൻ പറ്റാത്ത അത്ര സ്പീഡിൽ ആവും ഈ പതിറ്റാണ്ട് കടന്നു പോകുന്നത്.

ഇനി മുപ്പതുകളോ? കുട്ടികളുടെ സ്‌കൂളിങ് കിടക്കുവല്ലേ ഇങ്ങനെ നീണ്ടു നിവർന്ന്! ഇന്നത്തെ കാലത്ത് കുട്ടികളോടൊപ്പം അമ്മമാരും LKG മുതൽ വീണ്ടും പഠിച്ചു തുടങ്ങേണ്ട അവസ്ഥയാണ്. യൂണിറ്റ് ടെസ്റ്റ്, ടേമുകളിൽ പരീക്ഷകൾ, പ്രൊജെക്ടുകൾ, അസൈൻമെന്റുകൾ, PTA മീറ്റിംഗുകൾ, കലാപരിപാടികൾ, കായിക പരിശീലനം…ശരിക്കും കുട്ടികളുടെ ഓൾ ഇൻ ആൾ മാനേജർ പണിയാണ് ഈ പതിറ്റാണ്ടിന്റെ പ്രത്യേകത.

ഇതെല്ലാറ്റിനുമിടയിൽ അതാ നാല്പതുകളാണ് സ്ത്രീയുടെ ഗോൾഡൻ ഇയേർസ് എന്ന് കേൾക്കുന്നു. നാല്പതുകളിലെ സ്ത്രീകൾ സോളോ ട്രിപ്പ് പോകുന്നു, വീണ്ടും കരിയർ തുടങ്ങുന്നു, ഡാൻസ് പഠിക്കുന്നു, വീണ്ടും പഠിക്കുന്നു, സംരംഭം തുടങ്ങുന്നു. ഹോ എനിക്കും ഇതൊക്കെ സാധിക്കും, നാല്പതുകൾ ഇങ്ങ് വന്നോട്ടെ എന്ന് ആലോചിച്ചിരിക്കുന്നവരെ…ദേ ഇങ്ങോട്ട് നോക്കിയേ. അതൊരു സ്‌കാമാണ് പെണ്ണുങ്ങളെ, വെറും തട്ടിപ്പ്. അതിഥി താരമായി ഒരാൾ അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്-പെരി മെനോപോസ്!

പെരി പെരി മസാല പോലെ തന്നെയാണ് ഈ പെരി മെനോപോസിന്റെയും രുചി. മെനോപോസ് അഥവാ ആർത്തവവിരാമം എല്ലാർക്കും അറിയാമല്ലോ? അത് 50 കളിൽ അല്ലെ വരുന്നത് എന്നല്ലേ? എന്നാൽ അതിനും ട്രെയിലറും സ്‌നീക് പീക്കും ഒക്കെ ഉണ്ട് മക്കളെ! ലളിതമായി പറഞ്ഞാൽ എങ്ങനെയാണോ ആർത്തവത്തിന് മുൻപ് പ്രകൃതി സ്ത്രീ ശരീരത്തെ ഒരുക്കുന്നത്, അതുപോലെ തന്നെ ആർത്തവവിരാമത്തിന് മുൻപും സ്ത്രീ ശരീരം മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. അതും ആർത്തവവിരാമത്തിന് ഒരു 10 വർഷങ്ങൾക്ക് മുൻപ് തന്നെ വണ്ടി ബ്രേക്ക് ഡൌൺ ആകുമെന്ന്! അതിന്റെ ലക്ഷണങ്ങൾ ഇതാണ്:

*കൃത്യമായി വന്നോണ്ടിരുന്ന ആർത്തവത്തിന്റെ സ്വഭാവം മാറും. ബ്ലീഡിങ് കൂടാം, കുറയാം, വൈകാം, നേരത്തെ വരാം.

*തലവേദന, മൈഗ്രൈൻ

*തളർച്ച, ജോയിന്റ് പെയിൻ

*ശരീരത്തിനുള്ളിൽ ചുട്ടുപൊള്ളുന്ന പോലെ തോന്നുക(ഹോട്ട് ഫ്ലാഷസ്)

*മുടി കൊഴിച്ചിൽ

*വരണ്ട ചർമം, മുഖത്ത് രോമ വളർച്ച കൂടുന്നു.

*രാത്രി ഉറക്കത്തിൽ നന്നായി വിയർക്കുക.

*ഉറക്കക്കുറവ്, ഉറക്കത്തിലേക്ക് വീഴാൻ കൂടുതൽ സമയം എടുക്കുക. ഇടയ്ക്ക് ഇടയ്ക്ക് ഉണരുക

*ഭാരം കൂടുക, ഭാരം കുറയ്ക്കാൻ പറ്റാതിരിക്കുക.

*ഹൃദയമിടിപ്പ് വേഗത്തിലാകുക, പാനിക് അറ്റാക്ക് ഉണ്ടാകുക.

*സെക്സ് ഡ്രൈവ് കുറയുക.

*വജൈനൽ ഡ്രൈനെസ്, പെയിൻഫുൾ സെക്സ്

*മൂത്രം പിടിച്ചു വയ്ക്കാൻ കഴിവ് കുറയുക, അറിയാതെ മൂത്രം ലീക്ക് ആകാം.

*നല്ലോണം വെള്ളം കുടിച്ചിട്ടും ഇടയ്ക്കിടയ്ക്ക് UTI (മൂത്ര കടച്ചിൽ) വരുന്നത്.

ശരീരത്തിൽ മാത്രമല്ല ബ്രെയിൻ ഫങ്ക്ഷനുകളിലും വ്യതിയാനം ഉണ്ടാകും.

*ബ്രെയിൻ ഫോഗ്-ചിന്തകൾക്ക് ക്ലാരിറ്റി കുറയുക

*മറവി

*ചില വാക്കുകൾ പെട്ടെന്ന് വായിൽ വരാതിരിക്കുക

*ഏകാഗ്രതക്കുറവ്

*പെട്ടെന്ന് ദേഷ്യവും വിഷമവും വരുന്നു

*ക്ഷമ കുറയുന്നു

*മൂഡ് സ്വിങ്സ്

*ഉത്കണ്ഠ കൂടുന്നു

ശരീരം ഈസ്‌ട്രെജൻ ഉത്പാദനം കുറയ്ക്കുന്നത് കൊണ്ടാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നത്. ഈസ്‌ട്രെജൻ കുറയുമ്പോൾ ഹാപ്പി ഹോർമോണായ സെറോടോണിൻ കുറയും. നമ്മളെ ശാന്തരാക്കാൻ സഹായിക്കുന്ന പ്രൊജസ്‌ട്രോൺ ഹോർമോണും നമ്മളെ കൈവിടുന്ന കാലമാണിത്. ഫലം ദേഷ്യവും വിഷാദവും സങ്കടവുമാണ്. എന്തിനാ സങ്കടമെന്ന് ആരെങ്കിലും ചോദിച്ചാൽ നമുക്ക് ഉത്തരവും ഉണ്ടാകില്ല. നീ മൊത്തം മാറിപ്പോയി എന്ന് അടുപ്പമുള്ളവർ പറഞ്ഞു തുടങ്ങും. മിണ്ടിയാൽ വന്നോളും പൂങ്കണ്ണീർ എന്ന് ശകാരം കേൾക്കും. ഉറപ്പിച്ചോളൂ നിങ്ങൾ പെരി മെനോപോസിലൂടെയാണ് കടന്നു പോകുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ മാനസികാരോഗ്യത്തെയും തിരിച്ചും ബാധിച്ചു തുടങ്ങും.

ഇനി നിങ്ങളുടെ ആദ്യ 4 പതിറ്റാണ്ടുകൾ സംഘർഷഭരിതം ആയിരുന്നെങ്കിൽ(ടോക്സിക് പേരെന്റ്സ്,പ്രണയ നഷ്ടം, ദാമ്പത്യതർക്കങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ട്, കരിയർ നഷ്ടം…) പെരി മെനോപോസ് ലക്ഷണങ്ങൾ കൂടുതൽ കഠിനമായിരിക്കുമെന്നും ശാസ്ത്രം പറയുന്നു. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ പരിഹാരം വല്ലോം പറയൂ എന്നല്ലേ? ഇതാ പിടിച്ചോ…മരുന്നുകൾ വേണ്ട ബുദ്ധിമുട്ടുകൾക്ക്, ഡോക്ടറെ തന്നെ കാണാൻ മറക്കരുത്.

*പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും കോംപ്ലെക്സ് കാർബും ചേർന്ന ഭക്ഷണശീലം ഉണ്ടാക്കുക. വറുത്ത ഫുഡുകളും ജങ്ക് ഫുഡുകളും മധുരവും കുറയ്ക്കുക .ധാരാളം വെള്ളം കുടിക്കുക.

*കാൽസ്യം,വിറ്റാമിൻ ഡി സപ്പ്ളിമെന്റുകൾ കഴിക്കുക

*ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ചിലർക്ക് വൈകീട്ട് വ്യായാമം ചെയ്താൽ ഉറക്കം നഷ്ടപ്പെടാൻ സാധ്യത കൂടും.

*മദ്യം, പുകവലി, കാർബനേറ്റഡ് ഡ്രിങ്ക്സ്, കോഫി എന്നിവ കുറയ്ക്കുക/ഒഴിവാക്കുക.

*ഗാഡ്ജറ്റുകൾ(മൊബൈൽ, ലാപ്ടോപ്പ്…) ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപെങ്കിലും മാറ്റി വയ്ക്കുക.

*സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക.

*ഇഷ്ടമുള്ള വിനോദങ്ങൾക്ക് സമയം കണ്ടെത്തുക.

ഇത്രയും വായിച്ചപ്പോൾ പുരുഷന്മാർ പറയുന്നത് കേൾക്കുന്നുണ്ട്-ആണുങ്ങൾക്ക് പിന്നെ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ എന്ന്. മനസിലാകേണ്ടവർക്ക് മനസിലാകും. കുടുംബ വ്യവസ്ഥിയിൽ പുരുഷന് പനി വന്നാലും സ്ത്രീക്ക് പനി വന്നാലും ഉണ്ടാകുന്ന അതേ വ്യത്യാസം തന്നെ. സ്നേഹം മാത്രം പോരാ, സേവനവും വേണം. അതാണ് നിങ്ങൾക്ക് സ്ത്രീകൾക്ക് പിന്തുണ നല്കാനായി ചെയ്യാവുന്നത്. വെറുതെ അവരോട് തർക്കിച്ച് സമയം കളയേണ്ട. അവരീ കാലത്ത് അൽപം നാഗവല്ലിയാണ്. നിങ്ങൾക്ക് നകുലൻ ആകാൻ പറ്റില്ലേ എന്നതാണ് ചോദ്യം.

സംരക്ഷണമല്ല സഹകരണമാണ് സ്ത്രീകൾ എന്നും പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നത്. കൂട്ടായിരിക്കാനാണ് കല്യാണമെന്ന ചിലന്തിവലയിൽ വീഴാൻ അവർ തയാറാകുന്നത്. സന്തോഷങ്ങളിൽ മാത്രമല്ല, സങ്കടങ്ങളിലും…

നിങ്ങളുടെ അനുഭവങ്ങൾ കമെന്റിൽ പറയൂ പെണ്ണുങ്ങളേ…ആണുങ്ങൾക്കും പറയാം-നിങ്ങളുടെ അമ്മ ഈ കാലത്ത് മൂശേട്ട ആയ അനുഭവങ്ങളോ നിങ്ങളുടെ പങ്കാളി അനുഭവിച്ചതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ പങ്കുവയ്ക്കൂ. നിങ്ങളെങ്ങനെയാണ് അവളുടെ നാല്പതുകളുടെ പെൺമാറാട്ടത്തെ നേരിട്ടത്?

© പവിത്ര ഉണ്ണി

Post Views: 788
27
Pavithra Unni

I pen my thoughts here. I am here to make a signature…

36 Comments

  1. Geraldnax on February 7, 2026 1:07 PM

    211 отзывов https://rich-house.su/photos/

    379 отзывов https://rich-house.su/contacts/

    улица Майская, д https://rich-house.su/photos/
    13, Геленджик https://rich-house.su/services/

    Посмотреть доступные номера https://rich-house.su/restaurants/

    Адрес: г https://rich-house.su/rooms/
    Геленджик, с https://rich-house.su/booking/
    Кабардинка, ул https://rich-house.su/services/
    Спортивная, д https://rich-house.su/photos/
    6А Пляж: собственный, мелкогалечный, 350 м Питание: Ultra All Inclusive Цена: от 5700 руб/сутки https://rich-house.su/restaurants/

    164 отзыва https://rich-house.su/booking/

    Reply
  2. Geraldnax on February 7, 2026 1:06 PM

    от 6 100 руб https://rich-house.su/rooms/
    за номер в сутки https://rich-house.su/restaurants/

    Анапа (1 148 отелей)
    Введите даты, чтобы увидеть актуальные цены https://rich-house.su/photos/

    Архипо-Осиповка (189 отелей)
    Кабардинка (237 отелей)
    Геленджик, ул https://rich-house.su/booking/
    Островского, д https://rich-house.su/contacts/
    35, 1463 км трассы М4 https://rich-house.su/about/

    Reply
  3. Geraldnax on February 7, 2026 1:05 PM

    Новороссийск (199 отелей)
    Отели Туапсе «Всё Включено»
    Завтрак Wi-Fi https://rich-house.su/contacts/

    Архипо-Осиповка (189 отелей)
    Замечательное место отдыха! Рекомендовала бы друзьям! Отдыхали здесь недавно с супругом — остались довольны абсолютно всем! Гостевой домик оформлен стильно и аккуратно, обстановка домашняя и уютная https://rich-house.su/services/
    Номер бронировали заранее онлайн, процедура прошла легко и быстро https://rich-house.su/photos/
    В самом номере предусмотрено всё необходимое для комфортного проживания: горячая и холодная вода постоянно, отличный душ и чистейший санузел, быстрый и стабильный Wi-Fi, просторный шкаф-гардеробная, удобный холодильник и современный кондиционер https://rich-house.su/restaurants/
    Хозяева доброжелательные и приветливые, ничего лишнего не навязывают, но при необходимости оперативно помогут решить любой вопрос https://rich-house.su/photos/
    Особое внимание заслуживает дворик: оборудованная общая зона с кухней, удобной барной стойкой и большим столом для дружеских посиделок на свежем воздухе https://rich-house.su/photos/
    Здесь же находится полный набор посуды, включая мангал, решетку и шампуры для приготовления вкуснейших шашлыков https://rich-house.su/services/
    Такое приятное пространство позволяет отлично провести время даже вечером после насыщенного дня на пляже https://rich-house.su/photos/
    Расположение дома тоже порадовало: всего несколько минут пешком до магазинов и столовых, где всегда вкусно кормят и приятно отдохнуть от суеты моря https://rich-house.su/
    А главное преимущество — близость к центральному пляжу города https://rich-house.su/booking/
    Мы отдыхали спокойно, комфортно и приятно провели здесь дни отпуска https://rich-house.su/contacts/
    Однозначно рекомендую этот гостеприимный уголок каждому, кто ищет хороший вариант размещения на побережье https://rich-house.su/about/

    До Черного моря 135 м https://rich-house.su/services/

    Reply
  4. JamesSurse on October 21, 2025 9:51 AM

    Купить в 1 клик https://rumikont.com/preobrazovateli/ustanovka-s-pn-oopt/

    Фото ИБП60К-24 https://rumikont.com/articles/

    Назначение https://rumikont.com/articles/primer-razrabotki-proekta-v-srede-eat-eclipse-dlya-pc-kontrollera/

    В наличии: Много https://rumikont.com/preobrazovateli/trekhfaznyi-istochnik-bespereboynogo-pitaniya-ibp-ars-/

    Сравнить В сравнении https://rumikont.com/preobrazovateli/preobrazovatel-napryazheniya-ultrazvukovoy-generator-rezonans/

    Мощность, кВт 0,015 Входное напряжение 220 В Выходное напряжение 24 В https://rumikont.com/preobrazovateli/napryazheniya

    Reply
  5. DavidZet on October 21, 2025 9:45 AM

    3 https://kadastrplanmoscow.ru/uslugi
    Отсутствие строительства и аварийное состояние строений https://kadastrplanmoscow.ru/mezhevoj-plan
    На землях под ИЖС строительство и регистрация дома должны быть выполнены в течение 7 лет https://kadastrplanmoscow.ru/yuridicheskie-uslugi
    Если участок получен под коммерческую или иную застройку, объекты необходимо возвести за 5 лет (если разрешительных документах не написано другое). Разрушение крыш, стен, отсутствие остекления либо другие повреждения зданий также будут считаться нецелевым использованием ЗУ https://kadastrplanmoscow.ru/tehnicheskij-plan

    Подготовка полного пакета кадастровых документов для ввода в эксплуатацию зданий складского комплекса дочерней компании АО “Банк Русский Стандарт”
    Работаем официально и по договору https://kadastrplanmoscow.ru/kadastrovye-uslugi

    Читать полностью https://kadastrplanmoscow.ru/napishite-nam

    Есть ли у Вас филиалы в других городах?
    Оформление зданий, сооружений, помещений https://kadastrplanmoscow.ru/yuridicheskie-uslugi

    Reply
  6. Jamesscery on October 21, 2025 9:42 AM

    Контроль качества и сроков со стороны подрядчика https://mospromstroy.ru/product/igrovoj-modul-puteshestvie-aviator-371-11/

    Что значит строительcтво домов под ключ?
    Какие технологии мы используем https://mospromstroy.ru/product/veloparkovka-park-aviator-231-03/

    Заказ дома строительство под ключ – это всегда командная работа https://mospromstroy.ru/category/uslugi/page/2/
    Налаженная коммуникация с подрядчиком, своевременное решение вопросов позволяет избежать многих проблем и недопониманий https://mospromstroy.ru/product/detskij-kompleks-more-aviator-311-02/

    Клееный брус «Тамак» https://mospromstroy.ru/product-category/vagonka/page/5/
    Материал от одноименного завода, в основе которого используется двухкомпонентная клеевая система немецкого производства https://mospromstroy.ru/product/skamejka-detskaya-samolet-aviator-110-30/
    Это абсолютно безопасный состав, не выделяющий вредных веществ, что положительно сказывается здоровье людей, проживающих в доме https://mospromstroy.ru/product/kacheli-s-gnezdom-206-aviator-422-06/
    Панели «Тамак» https://mospromstroy.ru/product/imitacziya-brusa-20h140h4000-sort-a/
    Энергоэффективные элементы загородных домов от производителя «Тамак» https://mospromstroy.ru/2023/01/07/stroitelstvo/
    С их помощью выполняются каркасно-панельные конструкции из дерева камерной сушки и цементно-стружечных плит (ЦСП). Заводские панели заполняются негорючим высококачественным базальтовым утеплителем Isoroc https://mospromstroy.ru/product/kacheli-zhiraf-aviator-443-18-isp-2/
    Выпуск осуществляется в соответствии с российскими и международными сертификатами и нормами https://mospromstroy.ru/product-category/vagonka/vagonka-14-mm/
    Продукция сертифицирована для России, Евросоюза и США https://mospromstroy.ru/product/skamejka-polosy-avm-120-11/
    Фахверковые конструкции https://mospromstroy.ru/product/pesochnicza-s-kryshkami-i-navesom-aviator-352-02-isp-1/
    В осное силового каркаса, клееные конструктивные элементы премиум качества https://mospromstroy.ru/product/detskij-kompleks-neposeda-aviator-311-08/
    Комбинированные дома https://mospromstroy.ru/product/interaktivnyj-stend-alfavit/
    В основе такой конструкции находится два материала: клееный брус и газобетон https://mospromstroy.ru/product/sportivnyj-kompleks-811-aviator-898-11/
    Пористая структура последнего позволяет достичь нужных параметров теплопроводности и звукоизоляции https://mospromstroy.ru/product/interaktivnyj-stend-labirint/

    Покупая проект дома под ключ, вы выбираете готовое архитектурное решение, адаптированное под регион https://mospromstroy.ru/product/skamejka-evropa-aviator-120-06-metallokarkas-chugunnoe-lite/
    Это ускоряет бюрократические процедуры, снижает стоимость работ и минимизирует риски отклонений по срокам https://mospromstroy.ru/product/vagonka-shtil-iz-listvenniczy-14x140x4000-sort-s/

    Reply
  7. Ronaldtaupt on October 21, 2025 9:42 AM

    Тысячи людей трудятся, дабы сделать нашу жизнь более разнообразной и комфортной, создавая, одежду, мебель, технику, предметы обихода различных мастей и на любой вкус https://kupefurnitur.ru/contact
    Среди всего прочего не последнее место занимает и фурнитура для мебели https://kupefurnitur.ru/
    Причем, она имеет не только декоративную особенность, но и несет функциональную составляющую https://kupefurnitur.ru/
    Насколько качественными и прочными будут элементы мебельного фасада, настолько долго мы будем наслаждаться удобством и привлекательностью нашей мебели https://kupefurnitur.ru/price
    Насколько разнообразными и красивыми будут элементы мебельных комплектующих, столько будет радовать наш глаз интерьер вокруг нас https://kupefurnitur.ru/price

    5 https://kupefurnitur.ru/contact
    8 https://kupefurnitur.ru/contact
    Руководство Общества осознает необходимость стремления к постоянному совершенствованию системы защиты персональных данных с целью обеспечения своевременного и адекватного противодействия изменяющимся угрозам https://kupefurnitur.ru/contact

    Опт 2: 202 https://kupefurnitur.ru/onas
    00р https://kupefurnitur.ru/price

    Опт 1: 55 https://kupefurnitur.ru/catalog
    00р https://kupefurnitur.ru/catalog

    Reply
  8. Davidpibra on October 21, 2025 9:40 AM

    Праздник Ид аль-Адх с арабского переводится как Праздник жертвоприношения или праздник верности и сыновнего уважения https://www.legnostyle.ru/catalog/mebel/mebel-dla-domasnei-biblioteki/mebel-dla-biblioteki-b-17.html
    Этот праздничный день отмечается на семидесятый
    Эксклюзивность https://www.legnostyle.ru/catalog/mejkomnatnie-dveri/nestandarnye/peregorodka-model-a9.html
    Каждый заказ дизайнеры проектируют индивидуально, поэтому риск увидеть тот же самый интерьер стремится к нулю https://www.legnostyle.ru/proizvodstvo/dveri-iz-dereva/
    Дизайнер элитной мебели не просто создаёт новую форму, он подбирает для неё материал и фурнитуру, доводя модель до совершенства https://www.legnostyle.ru/catalog/lestnici/elitnye/lestnica-l1-23.html

    Китайская мебель имеет различные показатели качества https://www.legnostyle.ru/catalog/mejkomnatnie-dveri/vhodnaa-dver-e22.html
    Многое зависит от фабрики, которая производит мебель, и от условий заказчика, который сотрудничает с данной фабрикой https://www.legnostyle.ru/catalog/mejkomnatnie-dveri/mejkomnatnaya-dver-d38.html
    Поэтому Вам нужно хорошо сформулировать свои требования к производству мебели, которая Вам необходима https://www.legnostyle.ru/catalog/mejkomnatnie-dveri/ottimo/mejkomnatnaa-dver-o4.html

    Сегодня трудно уже удивить кого-то кожаным диваном, или креслом, кроватью с кожаной спинкой, или стулом с сиденьем из кожи https://www.legnostyle.ru/catalog/mejkomnatnie-dveri/peregorodka-a5.html
    Дизайнеры не мигнув оком предлагают нам полюбоваться шкафом-купе с элементами кожи, ножками столов, или столешницами для стола, комодами и даже дверями которые отделаны кожей https://www.legnostyle.ru/catalog/mejkomnatnie-dveri/mejkomnatnaya-dver-d33.html
     
    Китай – страна из списка лидирующих в области производства мебели https://www.legnostyle.ru/catalog/inter-eri/stenovie-paneli-model-s13.html
    Ну а том, каким спросом пользуется Самые читаемые записи за последний час:20/05/2014 Традиции китайского застолья09/09/2014
    Как известно, Китай самая численная страна, поэтому вопросы недвижимости здесь стоят как нигде остро https://www.legnostyle.ru/catalog/mejkomnatnie-dveri/nestandarnye/model-i15.html
    Самые читаемые записи за последний час:17/07/2013 Традиционные дома Китая21/12/2012 Новостройки в

    Reply
  9. ClaudeErece on October 21, 2025 8:23 AM

    canadian pharmacy online generic cialis online pharmacy reviews cialis without prescription noprescriptiondrugs cialis black online pharmacy without prescription

    Reply
  10. RobertBeime on October 21, 2025 6:21 AM

    Есть возможность полностью забронировать понравившуюся комнату https://www.virgo-show.com/ballet Минимальное время аренды — 3 часа https://www.virgo-show.com/portfolio
    Главный зал 200 кв https://www.virgo-show.com/contact м Зеленый зал 20 кв https://www.virgo-show.com/post/фотосессия-в-цветущих-садах м Синий зал 20 кв https://www.virgo-show.com/ballet м https://www.virgo-show.com/showballet
    Хорошо посидеть https://www.virgo-show.com/post/балерины-на-детский-праздник-роскошь-или-доступная-реальность
    «Кадриль» (ЦАО)
    Джакузи, бассейн с гидромассажем, «тихая река», большой волновой бассейн Большие горки «Свободное падение», «Бодислайд», «Черная дыра» и «Мультислайд» Русская баня, финская сауна, турецкий хаммам и японская баня https://www.virgo-show.com/wedding-program
    Адрес : м https://www.virgo-show.com/newyear Коломенская, пр-т Андропова 22 https://www.virgo-show.com/showballet ТРЦ Нора, 3-й этаж Сайт : https://virtuality https://www.virgo-show.com/newyear club Телефон : 8 (499) 112-44-65 Режим работы : ежедневно с 10:00 до 22:00 Стоимость : аренда клуба стандарт — от 9 000 р https://www.virgo-show.com/contact /2 часа, максимум — от 14 000 р https://www.virgo-show.com/portfolio

    Reply
  11. Priyamurali on October 7, 2023 8:30 PM

    ഈ അവസ്ഥയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു

    Reply
  12. remya bharathy on September 28, 2023 10:26 AM

    ഇപ്പറഞ്ഞതെല്ലാം അക്ഷരം പ്രതി കടന്നു പോയ, അനുഭവിക്കാൻ തുടങ്ങിയ മറ്റൊരു മൂശ്ശേട്ട റിപ്പോർട്ടിങ്.

    എപ്പഴത്തെയും പോലെ വൃത്തിയായി ശക്തമായി വിശദമായി പറഞ്ഞു പവിത്ര… 😍😍😍

    Reply
    • Pavithra Unni on September 30, 2023 11:43 AM

      🫂

      Reply
  13. Neethi Balagopal on September 27, 2023 9:36 PM

    അനുഭവിച്ചോണ്ടിരിക്കുന്നു. ഇതിൽ പറഞ്ഞത് ഒരു വിധം എല്ലാം വളരെ ഭംഗിയായി അനുഭവിക്കുന്നു..നന്നായി എഴുതി പവിത്ര👌🥰

    Reply
    • Prasanna Nair on September 27, 2023 10:50 PM

      മൂന്നു നാലു വർഷം മുമ്പ് വെറുതെ കരച്ചിൽ വരുന്ന അസുഖമാണ് ആദ്യം തുടങ്ങിയത്. നടക്കാൻ പോയ സമയത്ത് കൂടി കരച്ചിൽ വരും!😔 പിന്നെ chandigarh ലെ പൂജ്യം degree യിൽ ഏറ്റാൻ വയ്യാത്ത blanket ന്റെ ഉള്ളിൽ നിന്ന് അർദ്ധരാത്രിക്ക് പുറത്ത് ചാടും. ചൂടെടുത്തിട്ട്😳 എന്താ കാര്യം എന്ന് മനസ്സിലായത് പിന്നെപ്പിന്നെയാണ്. ഇപ്പോഴും ഉറക്കമില്ലായ്മ നല്ലോണം ഉണ്ട്. മാറുമായിരിക്കും അല്ലേ? കാൽ വണ്ണയിൽ എന്തൊരു പൊരിച്ചിലാന്നറിയോ? പതിവായി exercise, പറ്റുന്ന വിധം balanced ആയ diet, അങ്ങിനെ ജീവിച്ചു പോവുന്നു.😶 നന്നായി എഴുതിട്ടോ.👍

      Reply
  14. lekha on September 27, 2023 6:04 PM

    ഇതേപ്പറ്റി അറിയാൻ വൈകിയിരുന്നു. ആ സമയം അമ്മ ആത്മഹത്യാ ശ്രമങ്ങളിലേക്ക് വരെ പോയി. എന്താണ് കാരണമെന്നറിയാതെ ഞങ്ങൾ കണ്ണു മിഴിച്ചു. പിന്നീട് ഓരോന്നും അറിഞ്ഞും അനുഭവിച്ചും വന്നപ്പോഴാണ് ഒരു സ്ത്രീ കടന്നു പോകുന്ന വൈഷമ്യങ്ങളുടെ ഭീകരാവസ്ഥ മനസിലാകുന്നത്. 😥
    Well written Pavithra 👍.

    Reply
  15. Jisha Rajesh on September 27, 2023 5:23 PM

    Excellent dear Pavithra.I admire your way of writing &attitude always.Will share this article surely.

    Reply
    • Pavithra Unni on September 27, 2023 5:32 PM

      നന്ദി ജിഷ 😍

      Reply
      • Beenu. P on January 2, 2024 4:34 PM

        അമ്മ എന്തായിരുന്നു അന്ന് അങ്ങനെ എന്ന് ഇപ്പോൾ മനസ്സിലാകുന്നു… ഞാൻ കടന്നു പോകുന്നത് ഇതിലൂടെ ആണെന്നും… ഉറക്കം ഇല്ലാത്തതിന്റെ കാരണം ഒട്ടും ക്ഷമ ഇല്ലാതെ ചോദിക്കുന്നവരോട് എന്ത് പറയാൻ…? നന്നായി എഴുതി പവിത്ര…
        സ്നേഹം ❤️

        Reply
    • Jazy Maruf on September 27, 2023 7:45 PM

      Wooowww

      200% true

      Reply
    • Manna Mereeza on September 27, 2023 8:58 PM

      Loved this post…Pavithra Ma’am ഞാനൊന്ന് hug ചെയ്തോട്ടെ 🫂💖…this topic is very informative and it will help us… ഒത്തിരി നന്ദിയുണ്ട്, വ്യത്യസ്തമായ ഒരു വിഷയം എഴുതിയതിന് .
      അതിലൂടെ എനിക്ക് കുറെ ഏറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി🥰🥰

      Reply
      • Prasanna Nair on September 27, 2023 10:51 PM

        മൂന്നു നാലു വർഷം മുമ്പ് വെറുതെ കരച്ചിൽ വരുന്ന അസുഖമാണ് ആദ്യം തുടങ്ങിയത്. നടക്കാൻ പോയ സമയത്ത് കൂടി കരച്ചിൽ വരും!😔 പിന്നെ chandigarh ലെ പൂജ്യം degree യിൽ ഏറ്റാൻ വയ്യാത്ത blanket ന്റെ ഉള്ളിൽ നിന്ന് അർദ്ധരാത്രിക്ക് പുറത്ത് ചാടും. ചൂടെടുത്തിട്ട്😳 എന്താ കാര്യം എന്ന് മനസ്സിലായത് പിന്നെപ്പിന്നെയാണ്. ഇപ്പോഴും ഉറക്കമില്ലായ്മ നല്ലോണം ഉണ്ട്. മാറുമായിരിക്കും അല്ലേ? കാൽ വണ്ണയിൽ എന്തൊരു പൊരിച്ചിലാന്നറിയോ? പതിവായി exercise, പറ്റുന്ന വിധം balanced ആയ diet, അങ്ങിനെ ജീവിച്ചു പോവുന്നു.😶 നന്നായി എഴുതിട്ടോ.👍

        Reply
        • Jisha Johnson on September 29, 2023 10:49 AM

          വ്യക്തമായും കൃത്യമായും എഴുതി.👌👌 ഞാനും കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥ. .

          Reply
  16. Nishiba M on September 27, 2023 4:30 PM

    നന്നായി എഴുതി. ഇതിപ്പൊ ഓരോ മാറ്റത്തേയും സംശയത്തോടെ വീക്ഷിക്കേണ്ടി വരുമല്ലോ..

    Reply
    • Pavithra Unni on September 27, 2023 5:33 PM

      അറിഞ്ഞിരിക്കാമല്ലോ

      Reply
    • Suma Jayamohan on September 27, 2023 7:26 PM

      നന്നായി എഴുതി. എല്ലാ സ്ത്രീകളും കടന്നുപോകുന്ന കാലങ്ങൾ …….. ഇപ്പോൾ ഈ 60 വയസ്സിൽ എല്ലാം സ്വപ്നം പോലെ

      Reply
      • Sisily on January 1, 2024 2:03 PM

        Ippo e avasthayil anu njan…enthu sugham…weight koodi…muttuvedhana..BP…hot flashes…nalla 916 pankali ayathu kondu paramasugham….ippo molu mathramanu oru aswasam…..ippazhanu nammude ammamare nammal kooduthal orkkunnathu…avar ethra anubhavichukanum nu…

        Reply
  17. Sunandha Mahesh on September 27, 2023 3:36 PM

    ഭാഗിയായി എഴുതി 👍

    Reply
    • Pavithra Unni on September 27, 2023 5:33 PM

      നന്ദി നന്ദേച്ചി

      Reply
  18. Sruthi Sreedhar on September 27, 2023 1:39 PM

    അയ്യോ….🙄😰

    Reply
    • Pavithra Unni on September 27, 2023 5:34 PM

      ഭയം വേണ്ട, ജാഗ്രത മതി

      Reply
  19. Jayasree John on September 27, 2023 1:22 PM

    പേടിപ്പിക്കല്ലേ 🙂

    Reply
    • sree on September 27, 2023 1:25 PM

      നന്നായി എഴുതി പവിത്ര🙂

      Reply
    • അനാമിക s on September 27, 2023 2:43 PM

      വിവരണം ഗംഭീരം 👌ഇപ്പോഴേ പേടിപ്പിച്ചു 😁

      Reply
    • Pavithra Unni on September 27, 2023 5:33 PM

      വരാനുള്ളത് വഴിയിൽ തങ്ങില്ല 🥹

      Reply
    • Sisily on January 1, 2024 2:04 PM

      Iniyum enthokke kidakkunnu kanan…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.