Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 2
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 2

By ദേവദാസ്October 3, 2023Updated:October 18, 202320 Comments3 Mins Read254 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1

അദ്ധ്യായം 2

Listen Podcast of Chapter 2

ഡോ. കൃഷ്ണ ലിഫ്റ്റിനുള്ളിൽ സൂക്ഷ്മമായി പരിശോധിച്ചു. ചുവരിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മെറ്റിൽഡയുടെ മൃതദേഹം. കഴുത്തിനു വലതു വശത്തുള്ള മുറിവിൽ നിന്ന് അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു.

യൂണിഫോമിൻ്റെ ഇടതു ചുമലിലെ ഫ്ലാപ്പിൽ രക്തത്തുള്ളികൾ തെറിച്ചു വീണ ഏതാനും പാടുകൾ കാണാമായിരുന്നു.
നിലത്തു കുത്തിയ നിലയിലായിരുന്നു ഇടതു കൈ. അതിന്റെ വിരലുകൾക്കിടയിൽ എന്തോ തിളങ്ങുന്നത് ഡോ. കൃഷ്ണ കണ്ടു. അദ്ദേഹം പോക്കറ്റിൽ നിന്ന് ഹാൻഡ് ഗ്ലൗസ് എടുത്തിട്ടു. പിന്നെ മൃതദേഹത്തിനടുത്ത് മുട്ടുകുത്തിയിരുന്ന് മെറ്റിൽഡയുടെ ഇടതു കൈവിരലുകൾ അകറ്റി തിളങ്ങുന്ന സാധനം ശ്രദ്ധാപൂർവം വലിച്ചെടുത്തു. – വളരെച്ചെറിയ ഒരു വെള്ളിക്കുരിശായിരുന്നു അത്. അതിൽ രക്തം ഉണങ്ങിപ്പിടിച്ചിരുന്നു.

ഡോ. കൃഷ്ണ തിരികെ ഡ്യൂട്ടി റൂമിനടുത്തെത്തി. സിസ്റ്റർ ആശ വാതിൽക്കൽ തന്നെ നില്ക്കുന്നുണ്ടായിരുന്നു.

“സർ, നിങ്ങൾ ഈ സമയത്ത് ഇവിടെ വന്നത് ശരിയായില്ല. ദയവായി പുറത്തു പോകണം” സിസ്റ്ററുടെ സ്വരത്തിൽ അസ്വസ്ഥത പുകഞ്ഞു.
“സിസ്റ്റർ മെറ്റിൽഡ കൊല്ലപ്പെട്ടതിനു ശേഷവും?” നിശിതമായിരുന്നു ഡോ. കൃഷ്ണയുടെ സ്വരം.

“ഓ, ജീസസ്”, സിസ്റ്ററുടെ മുഖത്ത് നടുക്കവും പേടിയും.
“എനിക്ക് ഇവിടം വിശദമായി പരിശോധിക്കണം”
“സർ, ഇത് VIP പേഷ്യൻ്റ്സ് ഏരിയയയാണ്. ബൈ സ്റ്റാൻഡേഴ്സിനെപ്പൊലും അനുവദിച്ചിട്ടില്ല.”, സിസ്റ്റർ അപേക്ഷാസ്വരത്തിൽ പറഞ്ഞു.

“പരിശോധിച്ചേ പറ്റൂ സിസ്റ്റർ. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും.”, ഡോ.കൃഷ്ണയുടെ സ്വരം കർക്കശമായിരുന്നു:
“കൊലയാളി ഇവിടെത്തന്നെ പതുങ്ങിയിരിക്കുന്നുണ്ടാവാം.”
സിസ്റ്ററുടെ കണ്ണുകളിൽ ഭയം ഇരട്ടിച്ചു.
“സിസ്റ്റർ കൂടി വന്നോളൂ”, അവരെ ആശ്വസിപ്പിക്കാനായി അദ്ദേഹം പറഞ്ഞു.

“ഈ വിംഗിൽ എത്ര റൂമുകളുണ്ട്, ഐ മീൻ, ഫോർ പേഷ്യന്റ്സ് ?” മുറികളിലേക്കുള്ള കോറിഡോറിലൂടെ നടക്കുന്നതിനിടയിൽ ഡോ.കൃഷ്ണ ചോദിച്ചു.
”പതിനെട്ടു മുറികൾ.”, സിസ്റ്ററുടെ സ്വരം അപ്പോഴും പതറുന്നുണ്ടായിരുന്നു: “എല്ലാം സ്പെഷ്യൽ മുറികളാണ്. ഫോർ VIP പേഷ്യൻ്റ്സ്.”
“എല്ലാ മുറിയിലും പേഷ്യന്റ്സ് ഉണ്ടോ?”
“ഇല്ല. നാലെണ്ണത്തിൽ മാത്രം.”
“ഏതൊക്കെ?”
“101,2, 3 & 5.”
“എനിക്ക് മുറികൾ ഒന്നു കാണണം.”, ഒരു നിമിഷമാലോചിച്ചിട്ട് ഡോ. കൃഷ്ണ പറഞ്ഞു.
“സാർ, ഈ സമയത്ത് …”, സിസ്റ്റർ ആശങ്കപ്പെട്ടു.
“പുറത്തു നിന്നുമതി. സിസ്റ്റർ കൂടി വരണം.” .

“ബൈ സ്റ്റാൻഡേഴ്സ് ഇല്ലെന്നല്ലേ പറഞ്ഞത്?”, വേഗത്തിൽ നടക്കുന്നതിനിടയിൽ ഡോ. കൃഷ്ണ ചോദിച്ചു.
“അതെ സാർ. അവർക്ക് ഡോർമിട്രി ഫെസിലിറ്റി ഗ്രൗണ്ട് ഫ്ലോറിലുണ്ട്. ആവശ്യമുണ്ടെങ്കിൽ മാത്രം ഇങ്ങോട്ട്  വിളിപ്പിക്കും.”
ഇവിടെ CCTVകളില്ലേ?”
“IP വാർഡിൻ്റെ പുറത്തു മാത്രമേ ക്യാമറയുള്ളൂ. പേഷ്യൻ്റ്സിൻ്റെ പ്രൈവസിക്കു വേണ്ടിയാണ്.”

പ്രധാന ഇടനാഴിയിൽ സർവീസ് ലിഫ്റ്റിന് എതിർവശത്ത്
ഇടത്തോട്ട് തിരിയുമ്പോൾ വലതു വശത്തായിട്ടായിരുന്നു മുറികൾ. ആദ്യത്തെ മൂന്നു മുറികളിൽ – 101,102, 103- നിന്ന് വാതിലിലെ ചില്ലുചതുരത്തിലൂടെ അരണ്ട വെളിച്ചം ഇടനാഴിയിൽ വീണു ചിതറി. അവയിൽ ആളുണ്ടെന്ന് കൃഷ്ണയ്ക്ക് മനസ്സിലായി. 104 ആം നമ്പർ മുറി അടഞ്ഞുകിടന്നു.

105 ആം നമ്പർ മുറിയുടെ വാതിലിലെത്തിയപ്പോൾ ഡോ. കൃഷ്ണ നിന്നു. അത് പാതി തുറന്ന നിലയിലായിരുന്നു. അകത്ത് വെളിച്ചമുണ്ടായിരുന്നില്ല.

“ഓ ജീസസ്”, സിസ്റ്ററുടെ സ്വരം നിലവിളിയുടേതായിരുന്നു.

മിണ്ടാതെ നിൽക്കാൻ ആംഗ്യം കാട്ടിയ ശേഷം
ഡോ. കൃഷ്ണ പോക്കറ്റിൽ നിന്നും ചെറിയ ടോർച്ചെടുത്തു; മറുകൈയിൽ പിസ്റ്റലും.

കാലുകൊണ്ട് അദ്ദേഹം വാതിൽ മുഴുവനായി തുറന്നു. പിന്നെ അല്പം കാത്ത ശേഷം അകത്തേക്ക് ഇഴഞ്ഞു കയറി. ടോർച്ചു തെളിച്ചു കൊണ്ട് ഡോ. കൃഷ്ണ നൊടിയിൽ നിവർന്നുയർന്നു. മുറി വിജനമായിരുന്നു. അദ്ദേഹം മുറിയിലെ സ്വിച്ചിട്ടു. പരന്നു വീണ വെളിച്ചത്തിൽ മുറിയിലെ കിടക്കകൾ രണ്ടും അലങ്കോലമായി
കാണപ്പെട്ടു.

“ഈ മുറിയിലെ രോഗി എവിടെ?”, ഡോ കൃഷ്ണ ചോദിച്ചു.
സിസ്റ്റർ മറുപടിയില്ലാതെ സ്തംഭിച്ചു നില്ക്കുകയായിരുന്നു.
“എന്തായിരുന്നു പേഷ്യൻ്റിൻ്റെ പേര്?
“രഘുരാമൻ.”
“ലുക്ക്സ് ലൈക്ക് ഹി ഈസ് മിസ്സിംഗ്.”, ഡോ.കൃഷ്ണയുടെ സ്വരത്തിൽ സംശയവും ആശങ്കയും നിഴലിച്ചു.
“ഈ മുറിയിൽ രണ്ടു കിടക്കകളുണ്ടല്ലോ.”, അദ്ദേഹം ചോദിച്ചു.
“ഈ പേഷ്യന്റിന് ബൈ സ്റ്റാൻഡറെ അനുവദിച്ചിരുന്നു.”
“വൈ?”
“സാർ.. “, സിസ്റ്റർ ഒന്നു നിറുത്തിയിട്ട് പറഞ്ഞു: “ആ പേഷ്യന്റ് ബ്ലൈൻഡായിരുന്നു.”

അടുത്ത 5 മിനിറ്റു നേരം ഡോ. കൃഷ്ണ മുറിയാകെ സൂക്ഷ്മമായി പരിശോധിച്ചു. പുറത്തിറങ്ങുമ്പോൾ സിസ്റ്റർ അവിടെത്തന്നെ നില്പുണ്ടായിരുന്നു.
“സിസ്റ്റർ, ഈ മുറി പൂട്ടിക്കോളൂ”, ഡോ. കൃഷ്ണ പറഞ്ഞു: “പിന്നെ രഘുരാമന്റെ ഡീറ്റൈൽസ് എനിക്കു വേണം. ആ… പിന്നെ… നിങ്ങളുടെ എം ഡിയെ വിളിച്ചു വരുത്തണം.”
“സാർ, പ്രവീൺ സാർ ഔട്ട് ഓഫ് സ്റ്റേഷനാണെന്നു തോന്നുന്നു. എക്സിക്യൂട്ടീവ് ഓഫീസറെ അറിയിക്കാം.”
“ഓക്കേ.”
അതു പറഞ്ഞ് ഡോ. കൃഷ്ണ പ്രധാന ഇടനാഴിയിലേക്ക് നടന്നു. നീണ്ടുപോകുന്ന ഇടനാഴിയുടെ അങ്ങേ അറ്റം ഒരു ഇരുമ്പുവാതിൽ നേരത്തേ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അദ്ദേഹം അവിടെയെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. നേരത്തേ കാണുമ്പോൾ വാതിൽ ചാരിയിരിക്കുകയായിരുന്നല്ലോ എന്നദ്ദേഹം ഓർത്തു.

ഡോ. കൃഷ്ണ ടോർച്ചെടുത്തു വാതിലിനുള്ളിലേക്ക് തെളിച്ചു. താഴെ ഇരുളിലേക്കിറങ്ങിപ്പോകുന്ന പടികൾ അദ്ദേഹം കണ്ടു. ശ്രദ്ധയോടെ അദ്ദേഹം പടികളിറങ്ങി. നിശ്ശബ്ദതയിൽ  കാലടി ശബ്ദം ഉറക്കെ പ്രതിധ്വനിച്ചു. പെട്ടെന്ന്  പിന്നിൽ സിസ്റ്റർ ആശയുടെ നിലവിളി ഉയർന്നു.

ഡോ. കൃഷ്ണ തിരിഞ്ഞോടി.

അടുത്ത അദ്ധ്യായം

Thumbnail by : ജോസ്മോൻ വാഴയിൽ

Post Views: 50
15
ദേവദാസ്

20 Comments

  1. Neethu V. R on October 22, 2023 8:34 PM

    👌👌

    Reply
  2. Someone on October 19, 2023 1:26 PM

    സിനിമ കാണുന്നത് പോലെയുണ്ട് 🔥

    Reply
  3. Shreeja R on October 7, 2023 2:41 PM

    👌👌

    Reply
  4. Sunandha Mahesh on October 7, 2023 1:21 PM

    Interesting

    Reply
  5. Shaji. P. R. on October 5, 2023 7:27 PM

    ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങൾ, തുടക്കം ഗംഭീര 👍

    Reply
    • ദേവദാസ് on October 6, 2023 7:25 AM

      Part 3 & 4 വന്നിട്ടുണ്ട്.

      Reply
  6. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  7. Manoj on October 4, 2023 6:43 PM

    Super

    Reply
  8. Azeez on October 4, 2023 5:21 PM

    നന്നായിട്ടുണ്ട്….
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.

    Reply
  9. Sheela on October 4, 2023 5:14 PM

    Rsmdam bhagam onnukoodi nannayittundu.
    Waiting for the next

    Reply
  10. ഗീത. പി on October 4, 2023 3:52 PM

    വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    Reply
    • ദേവദാസ് on October 6, 2023 7:26 AM

      Part 3 & 4 വന്നിട്ടുണ്ട്

      Reply
  11. ലിബിന on October 4, 2023 2:34 PM

    കൊള്ളാം നന്നായിട്ടുണ്ട്….. പണ്ടൊക്കെ നോവലുകൾ വായിക്കുമ്പോൾ അടുത്ത ഭാഗം അറിയാനുള്ള ഒരു ആകാംക്ഷ ഇവിടെയും ഉണ്ട്….. തുടർ ഭാഗങ്ങൾ വരട്ടെ.. ആശംസകൾ

    Reply
    • Noorjahan on October 4, 2023 2:50 PM

      നന്നായിട്ടുണ്ട്. Waiting for next chapter 👏👏

      Reply
  12. Nishavidyadhar on October 3, 2023 10:40 PM

    കൊള്ളാം…. നന്നായിരിക്കുന്നു…👍… ആസ്വാദകനെ.. മുൾമുനയിൽ…. നിർത്തുന്ന… അവതരണം… ഞാൻ എന്റെ ഹോസ്പിറ്റലിലെ വാർഡിലേക്ക്… പോയി 😄… എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰🥰🙏🏻

    Reply
    • ദേവദാസ് on October 4, 2023 6:19 AM

      Thank you.

      Reply
  13. ഹരി on October 3, 2023 9:11 PM

    ഇടക്ക് ഡോ. കൃഷ്ണക്ക്‌ ഒരു ചുരുട്ടു വലിക്കുകയോ രണ്ടു പെഗ്ഗടിക്കുകയോ ഒക്കെ ആകാം. വായിക്കുന്നവർക്കും അല്പം ആകാംഷ (anxiety) കുറഞ്ഞിരിക്കും. പിരി മുറുകട്ടെ 👍

    Reply
    • ദേവദാസ് on October 4, 2023 6:18 AM

      അത്തരം ദുശ്ശീലങ്ങൾ വേണ്ടാ എന്നു തോന്നി.

      Reply
      • Noorjahan on October 4, 2023 2:49 PM

        നന്നായിട്ടുണ്ട്. Waiting for next chapter 👏👏

        Reply
      • Sraj on October 4, 2023 7:48 PM

        നല്ല കാര്യം..ഡോക്ടർമാർ ആയാൽ അങ്ങനെ വേണം. കള്ള് കുടി, ചുരുട്ട് വലി ഒക്കെ വർജിക്കണം..എന്നിട്ടേ രോഗികൾക്ക് കുടിക്കുകയോ വലിക്കുകയോ ചെയ്യരുതെന്ന ഉപദേശം കൊടുക്കാൻ പാടുള്ളൂ..

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.